നാലു കണ്ടെയ്നറുകളിൽ കശുവണ്ടി പരിപ്പ് ,46 കണ്ടെയ്നറുകളിൽ തേങ്ങയും വിവിധ നട്ട്സ്സുകളും,39 കണ്ടെയ്നറുകളിൽ കോട്ടൺ ഇനങ്ങള്‍ ,60 കണ്ടെയ്നറുകളിൽ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് ഉള്ള പോളിമർ അസംസ്കൃത വസ്തുക്കള്‍ ,87 കണ്ടെയ്നറുകളിൽ വിവിധ തടികള്‍ ,71 കണ്ടെയ്നറുകള്‍ ശൂന്യം ,12 എണ്ണത്തില്‍ കാത്സ്യം കാർബൈഡ് (ഒരു രാസസംയുക്തമാണ് കാൽസ്യം കാർബൈഡ്,കാൽത്സ്യം സൈനാമൈഡ് , അസറ്റ്‌ലീൻ എന്നീ രാസപദാർത്ഥങ്ങളുടെ നിർമ്മാണത്തിന് വാണിജ്യപരമായി ഉപയോഗിക്കുന്ന സംയുക്തമാണ് ഇത്.കാൽസ്യം കാർബൈഡ് ജലവുമായി പ്രവർത്തിപ്പിച്ച് അസറ്റിലിൻ നിർമ്മിക്കുന്നു.ഉന്നതോഷ്മാവിൽ കാൽസ്യം കാർബൈഡ് നീരാവിയുമായി പ്രവർത്തിച്ച് കാൽസ്യം കാർബണേറ്റ്, കാർബൺ ഡയോക്സൈഡ്, ഹൈഡ്രജൻ എന്നിവയുണ്ടാകുന്നു) എന്നിവയാണ് ഉണ്ടായിരുന്നത് .കസ്റ്റംസിന് കൈമാറിയ പട്ടികയിൽ ആണ് ഇനം തിരിച്ചുള്ള കണക്ക് ഉള്ളത് . മുങ്ങിയ കപ്പലിലെ 13 കണ്ടയ്നറുകൾ ഇപ്പോഴും കപ്പലില്‍ തന്നെ ഉണ്ടെന്നു ആണ് അറിയുന്നത് . 13 കണ്ടെയ്നറുകളിലാണ് പ്രശ്നമുള്ളത്. അവ എടുത്തു മാറ്റുന്നതിനുള്ള ശ്രമങ്ങൾ…
Read Moreദിവസം: ജൂൺ 5, 2025
ഗുണനിലവാരമില്ലാത്ത മരുന്നുകൾ കേരളത്തില്‍ നിരോധിച്ചു
konnivartha.com: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ. ‘Atorvastatin Tablets IP 10mg ATOSTOL-10’, ‘BON-HEUR Pharmaceuticals, Plot No. 130B-131, Sector 6A, IIE, Sidcul, Haridwar, Uttarakhand-249 403.’ BHT-24080745 07/2026 ‘Nicorandil Tablets IP 5mg Nicoline-5’ Digital Vision 176, Mauza Ogli Nahan Road, Kala-Amb, Dist: Sirmour (HP)-173030 GTE2153A 07/2026…
Read Moreകോന്നി വാര്‍ത്തയുടെ പഠനോപകരണ കിറ്റുകള്‍ സ്കൂളുകള്‍ക്ക് കൈമാറി
konnivartha.com: കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി ഏറ്റവും അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഏതാനും വര്‍ഷമായി നല്‍കുന്ന സ്കൂള്‍ ബാഗും പഠനോപകരണങ്ങളും അടങ്ങിയ സ്കൂള്‍ കിറ്റുകളുടെ ഈ വര്‍ഷത്തെ കൈമാറ്റ ഉദ്ഘാടനം കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടന്നു . സ്കൂള്‍ ബാഗ് കിറ്റുകള്‍ അധ്യാപകര്‍ ഏറ്റുവാങ്ങി ഏറ്റവും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി . ജനകീയ നന്മയില്‍ അധിഷ്ഠിതമായ വാര്‍ത്തകളും അറിയിപ്പുകളും കൊണ്ട് ഇന്റര്‍നെറ്റ് മാധ്യമ രംഗത്ത് പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്‍റെ വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായാണ് സ്കൂള്‍ ബാഗും മറ്റു പഠനോപകരണങ്ങളും കൈമാറിയത് . രക്തദാന രംഗത്ത് വിവിധ സംഘടനകളുടെ വലിയൊരു കൂട്ടായ്മ കോന്നി വാര്‍ത്തയുടെ നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു . ജപ്പാൻ സഹകരണത്തോടെ…
Read Moreബക്രീദ്: നാളെ അവധി ഇല്ല : സർക്കാർ അവധി ശനിയാഴ്ച മാത്രം
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള സർക്കാർ അവധി ശനിയാഴ്ച മാത്രം. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. രണ്ടു ദിവസം അവധി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. നാളത്തെ അവധിയാണ് മറ്റന്നാളത്തേക്ക് മാറ്റിയത്. നേരത്തെ ജൂൺ 6 നാണ് ബക്രീദ് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7 നാണെന്ന് മതപണ്ഡിതർ അറിയിച്ചിരുന്നു . തുടർന്ന് സർക്കാർ അവധി ശനിയാഴ്ചയിലേക്കാൻ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.സ്‌കൂളുകള്‍ക്കും ശനിയാഴ്ച തന്നെയായിരിക്കും അവധി. വെള്ളിയാഴ്ച സ്‌കൂള്‍ പ്രവൃത്തിദിവസം ആയിരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു
Read Moreകോന്നി അരുവാപ്പുലത്തെ “അനാസ്ഥയുടെ കുഴി”കോന്നി വാര്‍ത്തയെ തുടര്‍ന്ന് അടച്ചു
konnivartha.com: കോന്നി അരുവാപ്പുലം റോഡില്‍ അരുവാപ്പുലം പഞ്ചായത്ത് ഓഫീസിനു സമീപം പൈപ്പ് നന്നാക്കിയ ശേഷം കുഴി അടയ്ക്കാതെ കിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു എന്നുള്ള കോന്നി വാര്‍ത്തയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അധികാരികള്‍ ഇടപെട്ട് കുഴി അടച്ചു മാതൃകയായി. റോഡിലെ പൈപ്പ് നന്നാക്കിയ ശേഷം എടുത്ത കുഴി അടയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല. ബൈക്ക് യാത്രികര്‍ക്കടക്കം ഈ കുഴി വലിയ അപകടം വിളിച്ചു വരുത്തുന്ന സ്ഥിതിയിലായിരുന്നു . പൈപ്പ് നന്നാക്കുവാന്‍ ചുമതലയുള്ള ആളുകള്‍ കുഴി എടുത്തു പൈപ്പ് നന്നാക്കിയ ശേഷം കുഴിയടക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം . ആഴ്ചകളോളം ഈ കുഴിയടച്ചില്ല . തുടര്‍ന്ന് കോന്നി വാര്‍ത്ത ഇക്കാര്യത്തില്‍ ഇടപെടുകയും വാര്‍ത്ത നല്‍കുകയും ചെയ്തു . വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട അധികാരികള്‍ കുഴി അടയ്ക്കാന്‍ ബന്ധപെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുകയും ഇന്ന് കുഴിയടച്ചു . കുഴിയടക്കാന്‍ നിര്‍ദേശം നല്‍കിയ അധികാരികള്‍ക്ക് അഭിനന്ദനങ്ങള്‍.
Read Moreപ്രധാന വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 05/06/2025 )
◾ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷം ദുരന്തമായി മാറി. ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിനു ശേഷം റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചു. 33 പേര്‍ക്ക് പരുക്കേറ്റെന്നും 3 പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒരുക്കിയ ആഘോഷത്തിലേക്ക് പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തിയതാണ് അപകടത്തിനു കാരണം. മഴ പെയ്തതോടെ ആളുകള്‍ തുറന്ന പ്രദേശത്തുനിന്ന് മാറാന്‍ തുടങ്ങിയതും ആളുകള്‍ ഒരുമിച്ച് നീങ്ങിയതും വലിയ അപകടത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ◾ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരമാവധി 35000 ആളുകളെ മാത്രമാണ് ഉള്‍ക്കൊള്ളാനാകുന്നത്. എന്നാല്‍ സ്റ്റേഡിയത്തില്‍ കയറാനായി വന്നത് മൂന്ന് ലക്ഷത്തോളം ആളുകളെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ബെംഗളൂരു നഗരത്തില്‍ ലഭ്യമായ മുഴുവന്‍ പോലീസ് സേനയെയും വിന്യസിച്ചിരുന്നുവെന്നും തീര്‍ച്ചയായും, ഈ ദുരന്തം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ഇരകള്‍ക്കൊപ്പമാണ്…
Read More