◾ ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തില്‍ പങ്കുചേര്‍ന്ന് അമേരിക്ക. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് വെളിപ്പെടുത്തി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപ് ഇക്കാര്യം പുറത്തുവിട്ടത്. ◾ സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ പ്രദര്‍ശനത്തിനാനുമതി നിഷേധിച്ച് സെല്‍സര്‍ ബോര്‍ഡ്. ജൂണ്‍ 27ന് സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് റിലീസ് അനുമതി നിഷേധിച്ചിരിക്കുന്നതെന്നും സിനിമ 27ന് തിയറ്ററുകളില്‍ എത്തില്ലെന്നും സംവിധായകന്‍ അറിയിച്ചു. ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്റ പേരാണെന്നും ജാനകി എന്ന പേര് സിനിമയില്‍ നിന്നും മാറ്റണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ◾ ഇനി മുതല്‍ എട്ടാം ക്ലാസ്സില്‍ മാത്രമല്ല അഞ്ച് മുതല്‍ ഒന്‍പത് വരെ ക്ലാസ്സുകളില്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി വി…
Read Moreദിവസം: ജൂൺ 22, 2025
കൂടലിന് ഒരു പേരായി ‘കൂടൽ’ ജൂൺ 27ന്
konnivartha.com: കോന്നിയിലെ കൂടലുമായി ഈ സിനിമയ്ക്ക് ഒരു ബന്ധവും ഇല്ലെങ്കിലും നാടിന്‍റെ പേര് ടൈറ്റിലായി കണ്ടതിന്‍റെ സന്തോഷത്തില്‍ ആണ് കൂടലിനെ സ്നേഹിക്കുന്നവര്‍ .ജിതിൻ കെ വി നിര്‍മ്മിച്ച് ബിബിൻ ജോർജ് നായകനായി ക്യാമ്പിംഗ് പ്രമേയമായി ഒരുക്കിയ ആദ്യ മലയാള സിനിമ ” കൂടൽ” ജൂൺ 27ന് തിയറ്റുകളിൽ എത്തുന്നു. ചിത്രത്തിന്റെ ട്രെയ്ലർ സംവിധായകനും നടനുമായ ബേസിൽ ജോസഫ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെയാണ് പുറത്തിറക്കിയത്. അപരിചിതരായ കുറച്ചു പേർ ഒരു ക്യാമ്പിലേക്ക് എത്തപ്പെടുകയും അവിടെവച്ച് നടക്കുന്ന ഒരു സംഭവവുമാണ് ചിത്രത്തിന്റെ പ്രമേയം. നടി അനു സിത്താരയുടെ അനുജത്തി അനു സൊനാരയുടെ ആദ്യ സിനിമ ” കൂടിയായ “കൂടൽ”. സംവിധാനം ചെയ്തത് ഷാനു കക്കൂർ,ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് നിര്‍വ്വഹിച്ചത്. വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ, മറീന…
Read More