ഭക്ഷ്യസുരക്ഷാ പരിശോധന: 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

  ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ പത്തനംതിട്ട ജില്ലയിലെ 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 10 ആരോഗ്യ ബ്ലോക്കുകളിലായി 168 സ്ഥാപനങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ ലംഘനത്തിന്റെ ഗൗരവമനുസരിച്ച് ബോധവല്‍ക്കരണം, അടച്ചുപൂട്ടുന്നത് ഉള്‍പ്പടെയുളള കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാ കുമാരി അറിയിച്ചു. ഭക്ഷണ ശാലകള്‍, ബേക്കറികള്‍, മറ്റ് ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജീവനക്കാര്‍ വ്യക്തിശുചിത്വവും, പരിസരശുചിത്വവും പാലിക്കണം. അംഗീകാരമുളള ഡോക്ടര്‍ നേരിട്ടുകണ്ട് പരിശോധന നടത്തി നല്‍കുന്ന ഹെല്‍ത്ത് കാര്‍ഡുകള്‍ മാത്രമേ പരിഗണിക്കുകയുളളൂ. ചാത്തങ്കരിയില്‍ അടുക്കള വൃത്തിയായി സൂക്ഷിക്കാത്ത സ്ഥാപനം താല്‍ക്കാലികമായി അടച്ചു. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത 14 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 2800 രൂപ പിഴ ഈടാക്കുകയും ചെയ്തു. നോട്ടീസ് കാലാവധിക്കുളളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത പക്ഷം കര്‍ശന…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/07/2025 )

ഭക്ഷ്യസുരക്ഷാ പരിശോധന: 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 10 ആരോഗ്യ ബ്ലോക്കുകളിലായി 168 സ്ഥാപനങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.  നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ ലംഘനത്തിന്റെ ഗൗരവമനുസരിച്ച് ബോധവല്‍ക്കരണം, അടച്ചുപൂട്ടുന്നത് ഉള്‍പ്പടെയുളള കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാ കുമാരി അറിയിച്ചു. ഭക്ഷണ ശാലകള്‍, ബേക്കറികള്‍, മറ്റ് ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജീവനക്കാര്‍ വ്യക്തിശുചിത്വവും, പരിസരശുചിത്വവും പാലിക്കണം. അംഗീകാരമുളള ഡോക്ടര്‍ നേരിട്ടുകണ്ട് പരിശോധന നടത്തി നല്‍കുന്ന ഹെല്‍ത്ത് കാര്‍ഡുകള്‍ മാത്രമേ പരിഗണിക്കുകയുളളൂ. ചാത്തങ്കരിയില്‍ അടുക്കള വൃത്തിയായി സൂക്ഷിക്കാത്ത സ്ഥാപനം താല്‍ക്കാലികമായി അടച്ചു. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത 14 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 2800 രൂപ പിഴ ഈടാക്കുകയും ചെയ്തു. നോട്ടീസ് കാലാവധിക്കുളളില്‍ പ്രശ്‌നങ്ങള്‍…

Read More

ഗജരാജന്‍ ഓമല്ലൂര്‍ മണികണ്ഠന്‍(55 )ചരിഞ്ഞു

konnivartha.com: കോന്നി ആനക്കൂട്ടിലെ അഞ്ചു വയസ്സുകാരന്‍ കൊച്ചയ്യപ്പന്‍ ചരിഞ്ഞതിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലെ ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഗജരാജന്‍ ഓമല്ലൂര്‍ മണികണ്ഠനും (55 ) ചരിഞ്ഞു. രക്തകണ്ഠദാസന്‍ ഗജരൗദ്ര കേസരിയെന്നാണ് മണികണ്ഠനെ വിശേഷിപ്പിച്ചിരുന്നത്. എരണ്ടക്കെട്ടിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.1973-ൽ ചലച്ചിത്ര നടി കെ ആർ വിജയ ശബരിമലയിൽ നടയ്‌ക്കിരുത്തിയതാണ്‌ ആനയെ.ശബരിമലയിൽനിന്ന്‌ തന്നെ ആനയ്‌ക്ക്‌ മണികണ്‌ഠനെന്ന പേരുവീണു ഓമല്ലൂര്‍ ക്ഷേത്രത്തില്‍ ആനയില്ലാതിരുന്നതിനെ തുടര്‍ന്ന് മണികണ്ഠനെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതോടെയാണ് ഓമല്ലൂര്‍ മണികണ്ഠനായത്.മുപ്പതുവര്‍ഷം മുമ്പ് സോണ്‍പൂര്‍ മേളയില്‍ നിന്നാണ് മണികണ്ഠനെ കേരളത്തിലേക്ക് കൊണ്ടുവന്നത്. തൃശ്ശൂരിലെ നാണു എഴുത്തച്ഛന്‍ ഗ്രൂപ്പാണ് ആനയെ കേരളത്തിലേക്ക് എത്തിച്ചത്. ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രം, ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രം,മലയാലപ്പുഴ ദേവി ക്ഷേത്രം , പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്ത ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഉദയനാപുരം ക്ഷേത്രം എന്നിങ്ങനെ ദേവസ്വം ബോര്‍ഡിന് കീഴിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ക്ക്…

Read More

കോന്നി ആനക്കൂട്ടില്‍ “ആന മറുത ” ശനികാലം : അനാസ്ഥയുടെ പ്രതീകം

konnivartha.com: കൽപ്പന, ഇന്ദ്രജിത്ത്, ശിൽപ്പ, പിഞ്ചു, മണിയൻ, ജൂനിയർ സുരേന്ദ്രൻ,കോടനാട് നീലകണ്ഠന്‍ എന്നീ ആനകൾക്ക് പിന്നാലെയാണ് ഇന്ന് കോന്നി കൊച്ചയ്യപ്പന്‍ എന്ന ആന കുട്ടി ചരിഞ്ഞത് . ആനക്കൂട്ടില്‍ “അകപ്പെട്ട” ആനകൾ മിക്കതും ചരിയുമ്പോൾ” എരണ്ടകെട്ട് “എന്ന പതിവ് വിശദീകരണമാണ് അധികൃതർ നൽകുന്നത്. ഇക്കോ ടൂറിസത്തിലൂടെ ശ്രദ്ധേയമായ സ്ഥലമാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രവും അതിനോട് അനുബന്ധിച്ചുള്ള ആനത്താവളവും . കുട്ടിയാനകൾ മുതൽ മുതിർന്ന ആനകളെ വരെ കാണാൻ കൗതുകത്തോടെ എത്തുന്നവർ നിരവധിയാണ്. ആനത്താവളത്തിൽ നിന്ന് അടിക്കടി കേൾക്കുന്നത് കണ്ണീർക്കഥകള്‍ . ആനകൾ അകാലത്തിൽ ചരിയുന്നത് എന്ത് കൊണ്ട് എന്ന് കൃത്യമായി നിര്‍വ്വചിക്കാന്‍ സംസ്ഥാനത്തെ വനം വകുപ്പിന് കഴിയുന്നില്ല . ചരിയുന്ന ആനകളുടെ ആന്തരിക അവയവങ്ങള്‍ ശേഖരിച്ചു പരിശോധനകള്‍ക്ക് അയക്കുന്നുണ്ട് . റിപ്പോര്‍ട്ട്‌ മുറയ്ക്കും ലഭിക്കുന്നു എങ്കിലും ഈ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വനം വകുപ്പ് മൂടി വെക്കുന്നു…

Read More

കോന്നി ആനത്താവളത്തിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു(02/07/2025 )

konnivartha.com :കോന്നി ആനത്താവളത്തിലെ കുട്ടിയാന കൊച്ചയ്യപ്പൻ(5) ചരിഞ്ഞു. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് ഇന്ന് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇല്ല.പോസ്റ്റ്‌ മോര്‍ട്ടം  നടത്തിയാലെ രോഗ കാരണം കണ്ടെത്താന്‍ കഴിയൂ . വിനോദ സഞ്ചാരികളുടെ അരുമയായിരുന്നു അഞ്ചു വയസ്സുകാരൻ. കോന്നി വനമേഖലയിലെ കൊച്ചു കോയിക്കൽ ഭാഗത്തു നിന്നുമാണ് ഇവനെ ലഭിച്ചത്.   ചട്ടം പഠിപ്പിച്ചു വരുന്നതേ ഉള്ളൂ. ആറു വയസ്സ് കഴിഞ്ഞാൽ മാത്രമേ മറ്റ് ആനകളുടെ കൂടെ പാർപ്പിക്കൂ. ആന ചട്ടം നന്നായി പഠിച്ചു വരുന്നതിനു ഇടയിലാണ് കൊച്ചയ്യപ്പൻ ചരിഞ്ഞത്. വനം വകുപ്പ് ഡോക്ടർ മറ്റ് വനം ജീവനക്കാർ എന്നിവർ സ്ഥലത്തു ഉണ്ട്.വൈറസ് ബാധ ഏൽക്കാൻ ഉള്ള സാധ്യത ഉണ്ട്. വൈറ്റമിന്റെ കുറവ് ഉള്ളതിനാൽ അതിനുള്ള ചികിത്സ നൽകി വന്നിരുന്നു. എരണ്ട കെട്ടു മൂലം ഇതിനു മുന്‍പും ഏറെ കുട്ടിയാനകള്‍ ഇവിടെ ചരിഞ്ഞിട്ടുണ്ട്‌ . പോസ്റ്റ്‌ മോര്‍ട്ടം  റിപ്പോര്‍ട്ടുകള്‍ ഒന്നും…

Read More

പ്രധാന വാര്‍ത്തകള്‍ ( 02/07/2025 )

  ◾ നിരവധി സേവനങ്ങള്‍ക്ക് ഒറ്റ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് ബുക്കിങ്, പിഎന്‍ആര്‍, ഭക്ഷണം, പ്ലാറ്റ് ഫോം ടിക്കറ്റ്, റിസര്‍വ് ചെയ്യാത്ത ടിക്കറ്റ്, ട്രെയിന്‍ ട്രാക്കിങ് എല്ലാം ലഭ്യമാകുന്ന റെയില്‍ വണ്‍ ആപ്പ് റെയില്‍വേ പുറത്തിറക്കി. വിവിധ പ്ലാറ്റ്ഫോമുകളില്‍ ലഭിച്ചിരുന്ന സേവനങ്ങളും ഈ ആപ്പില്‍ ലഭ്യമാകും. പരാതികളും ആപ്പിലൂടെ അറിയിക്കാം. പ്ലേ സ്റ്റോറിലും ഐഒഎസ് പ്ലാറ്റ് ഫോമുകളിലും ആപ് ലഭ്യമാണ്. ഐആര്‍സിടിസി അക്കൗണ്ട് വഴിയും ലോഗിന്‍ ചെയ്യാം. ◾ ഏത് കാര്യത്തിലും സമയബന്ധിതമായി തീരുമാനം എടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മേഖലാതല അവലോകന യോഗത്തിന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. ഹാരിസ് ചിറയ്ക്കല്‍ അഴിമതി തീണ്ടാത്ത ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തെ പോലെ ഒരാള്‍ ഇന്ത്യയിലെ ഏറ്റവും…

Read More

കോന്നി മെഡിക്കല്‍ കോളേജിലേക്ക് കോൺഗ്രസ് നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി

  konnivartha.com: സർക്കാർ മെഡിക്കൽ കോളേജുകളിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കും മാര്‍ച്ച് നടത്തി .ഇതിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു . യുഡിഎഫ് സർക്കാരാണ് കോന്നിയിൽ ഗവ.മെഡിക്കൽ കോളേജ് അനുവദിച്ചതെന്നും ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജ ആനകുത്തി മെഡിക്കൽ കോളേജെന്ന് പറഞ്ഞ് നിയമസഭയിൽ തന്നെ ആക്ഷേപിച്ചെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി പറഞ്ഞു. താലൂക്ക് ആശുപത്രിക്കാവശ്യമായ അടിസ്ഥാനസൗകര്യംപോലും ഒരുക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും കുറ്റപ്പെടുത്തി.നബാർഡിന്റെ ധനസഹായത്തോടെയാണ് കോന്നി മെഡിക്കൽ കോളേജിന്റെ പണി പൂർത്തിയാക്കാൻ തീരുമാനിച്ചത്. 131 ഡോക്ടർമാരെയും നിയമിച്ചു. 2016-ലെ എൽഡിഎഫ് സർക്കാരാണ് കോന്നി മെഡിക്കൽ കോളേജിന്റെ പ്രവർത്തനം മന്ദീഭവിപ്പിച്ചതെന്നും അടൂർ പ്രകാശ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷതവഹിച്ചു. റോബിൻ പീറ്റർ, പഴകുളം…

Read More

റെയിൽവൺ ആപ്പ് പുറത്തിറങ്ങി: ഇനി യാത്രാ സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍

  konnivartha.com: യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താന്‍ നിരന്തരം നടപടികൾ സ്വീകരിച്ചുവരികയാണ് റെയിൽവേ. പുതുതലമുറ ട്രെയിനുകള്‍ അവതരിപ്പിച്ചതും സ്റ്റേഷനുകളുടെ പുനര്‍വികസനവും പഴയ കോച്ചുകള്‍ പുതിയ എൽഎച്ച്ബി കോച്ചുകളായി നവീകരിക്കുന്നതുമടക്കം നിരവധി നടപടികൾ കഴിഞ്ഞ ദശകം ട്രെയിന്‍ യാത്രാനുഭവം മെച്ചപ്പെടുത്തി. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിന്റെ (സിആർഐഎസ്) 40-ാം സ്ഥാപക ദിനമായ ഇന്ന് ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് കേന്ദ്രത്തില്‍ കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് റെയിൽവൺ (RailOne) എന്ന പുതിയ അപ്ലിക്കേഷന്‍ പുറത്തിറക്കി. റെയിൽവേയുമായി യാത്രക്കാരുടെ സമ്പര്‍ക്കതലങ്ങള്‍ മെച്ചപ്പെടുത്തുന്നതിലാണ് റെയിൽവൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉപയോക്തൃ-സൗഹൃദ രൂപകല്‍പനയോടെ എല്ലാ സേവനങ്ങളും ലഭ്യമായ സമഗ്ര അപ്ലിക്കേഷനാണിത്. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും iOS ആപ്പ് സ്റ്റോറിലും ഡൗൺലോഡ് ചെയ്യാൻ ആപ്പ് ലഭ്യമാണ്. താഴെപ്പറയുന്നതടക്കം യാത്രാ സേവനങ്ങളെല്ലാം ഈ ആപ്ലിക്കേഷനില്‍ സംയോജിപ്പിക്കുന്നു: ● റിസർവ് ചെയ്യാത്ത ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റുകളും 3%…

Read More

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മരിച്ചു

  ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ എരുമമുണ്ട സ്വദേശി പുത്തന്‍ പുരക്കല്‍ തോമസ് (78), മകന്‍ ടെന്‍സ് തോമസ് (50) എന്നിവര്‍ ആണ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞ് വീണ തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മകന്‍ ടെന്‍സ് വാഹനത്തില്‍ കുഴഞ്ഞ് വീണത്. ചുങ്കത്തറയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

Read More