കോട്ടയ്ക്കലിൽ നിപ സമ്പർക്കപ്പട്ടികയിലുള്ള യുവതി മരിച്ചു. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. മൃതദേഹം സംസ്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമത്തെ ആരോഗ്യവകുപ്പ് തടഞ്ഞിരിക്കുകയാണ്. പരിശോധനാഫലം വരുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോൾ പ്രകാരം ഇവർ ഹൈറിസ്ക് സമ്പർക്കപ്പട്ടികയിലായിരുന്നു.അതേസമയം, നിപ സംശയത്തെ തുടർന്ന് പാലക്കാട് മെഡിക്കൽ കോളേജിൽ ഐസൊലേഷനിലുള്ള ഏഴ് പേരുടെ സാമ്പിൾ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇക്കഴിഞ്ഞ ആറിന് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധനാ ഫലമാണ് കഴിഞ്ഞദിവസം ലഭിച്ചത്. ഇതോടെ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായ തച്ചനാട്ടുകര സ്വദേശിയായ 38കാരിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്നവരിൽ പനി ബാധിച്ച മുഴുവൻ പേരുടെയും സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവായി.അതിനിടെ നിപ ഭീഷണിയുടെ കാരണം കണ്ടെത്താൻ പാലക്കാട് ജില്ലയിൽ നായ്ക്കളുടെയും…
Read Moreദിവസം: ജൂലൈ 9, 2025
ദേശീയ പണിമുടക്ക് :കോന്നിയിൽ പ്രകടനവും ധർണയും നടത്തി
konnivartha.com: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സി ഐ ടി യു കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നിയിൽ പ്രകടനവും,ധർണയും നടത്തി.സെൻട്രൽ ജംങ്ഷനിൽ നടന്ന ധർണ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.ജെ.അജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് എം.എസ്.ഗോപി ന്യൂൻ അധ്യക്ഷനായി. പഞ്ചായത്ത് കോ-ഓഡിനേഷൻ കൺവീനർ ഷാഹീർ പ്രണവം സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ, പ്ലാൻ്റേഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ശ്യാംലാൽ, കർഷക സംഘം ഏരിയാ സെക്രട്ടറി ആർ.ഗോവിന്ദ്, പ്രസിഡൻ്റ് കെ.എസ്.സുരേശൻ, വി കെ ടി എഫ് ഏരിയാ പ്രസിഡൻ്റ് ടി.രാജേഷ് കുമാർ, കെ എസ് കെ ടി യു ഏരിയാ സെക്രട്ടറി വർഗീസ് ബേബി, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഷിജു ഏബ്രഹാം, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയാ സെക്രട്ടറി സന്തോഷ് പി മാമ്മൻ നന്ദി പറഞ്ഞു.
Read Moreപുതിയ ക്രഷർ യൂണിറ്റുകളും പാറമടകളും അനുവദിക്കരുത്:വിജിൽ ഇന്ത്യ മൂവ്മെൻ്റ്
konnivartha.com: പത്തനംതിട്ട ജില്ലയിൽ പുതിയ ക്രഷർ യൂണിറ്റുകളും പാറമടകളും അനുവദിക്കരുതെന്നും നിലവിലുള്ള എല്ലാ പാറമടകളുടെയും ദൈനംദിന പ്രവർത്തനം വിദഗ്ദ്ധസംഘം ശാസ്ത്രീയമായി പഠിക്കണമെന്നും നിയമം ലംഘിക്കുന്ന യൂണിറ്റുകൾ അടച്ചുപൂട്ടണമെന്നും ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഏതാണ്ട് പതിനഞ്ചോളം പാറഖനന യൂണിറ്റുകൾ പുതിയതായി ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി അറിവായിട്ടുണ്ട്. ക്രഷർ യൂണിറ്റുകൾക്ക് അനുമതി നൽകിയ ശേഷം വിവിധ സർക്കാർ വകുപ്പുകൾ നിയമപ്രകാരം നടത്തേണ്ട പരിശോധനകൾ യഥാസമയം നടത്താത്തതാണ് ദുരന്തങ്ങൾ ആവർത്തിക്കുന്നതിന് പ്രധാന കാരണമെന്ന് യോഗം വിലയിരുത്തി. കോന്നി പയ്യനാമൺ ചെങ്കുളം പാറമടയിൽ അകപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തുന്നതിന് രണ്ട് ദിവസം കാത്തിരിക്കേണ്ടി വന്നത് ജില്ലാ ഭരണകൂടത്തിൻ്റെ പരാജയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ചെങ്കുളം ദുരന്തം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് അന്വേഷിക്കുന്നതോടൊപ്പം കുറ്റക്കാരെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കുകയും വേണം. രാഷ്ട്രീയ…
Read Moreഡോ. ഗോപാലകൃഷ്ണൻ നായർ(76 ) നിര്യാതനായി
konnivartha.com: കോന്നിയിലെ ആദ്യകാല ആശുപത്രിയായ മാമ്മൂട് പാർത്ഥസാരഥിയുടെ ഉടമസ്ഥനും അരുവാപ്പുലം പടപ്പയ്ക്കല്‍ അണപ്പടിയില്‍ സാന്ദ്രഗീതം വെൺമേലിൽ ഡോ. ഗോപാലകൃഷ്ണൻ നായർ(76 ) നിര്യാതനായി. സംസ്ക്കാരം 9- 7-25 ബുധൻ വൈകിട്ട് 5 മണിക്ക് വസതിയിൽ . ഭാര്യ :ബീന നായർ മക്കൾ :രോഹിത് ജി നായർ ,സിന്ധു ജീ നായർ, മരുമക്കൾ :സോന രോഹിത് ജീ നായർ ,ജയകൃഷ്ണൻ phone: 9847099351,8943520663
Read Moreമഴ :വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു( 09/07/2025 )
09/07/2025: കണ്ണൂർ, കാസറഗോഡ്. 10/07/2025: കണ്ണൂർ, കാസറഗോഡ്. 11/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. 12/07/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. 13/07/2025: എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Read MoreJoint Statement: India and Brazil – Two Great Nations with Higher Purposes
His Excellency Mr. Narendra Modi, Prime Minister of the Republic of India, paid a State Visit to Brazil on 8 July 2025, upon invitation of His Excellency Mr. Luiz Inácio Lula da Silva, President of the Federative Republic of Brazil. In a spirit of friendship and trust that has been the cornerstone of Brazil – India relationship along almost eight decades. The relationship was elevated to Strategic Partnership in 2006. The leaders exchanged views on a wide range of bilateral, regional and global affairs. They reaffirmed their resolve to…
Read Moreകീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി
എൻജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി. കീമിന്റെ പ്രോസപെക്ടസില്‍ അടക്കം വരുത്തിയ മാറ്റങ്ങള്‍ ചോദ്യം ചെയ്തു കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പുതുക്കിയ വെയിറ്റേജ് രീതിയാണ് ഹൈക്കോടതി റദ്ദാക്കിയത്.വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഈ നടപടി. ജസ്റ്റിസ് ഡി.കെ സിങ്ങിന്റേതാണ് ഉത്തരവ്.കേരള സിലബസുകാര്‍ക്ക് തിരിച്ചടിയായിരിക്കുയാണ് പുതിയ നടപടി. പ്രവേശന നടപടികള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ക്ക് ശേഷിക്കെയാണ് പുതിയ നടപടി.
Read Moreനാളെ ( 10/07/2025 )സംസ്ഥാനത്ത് എസ് എഫ് ഐ പഠിപ്പ് മുടക്കുന്നു
കേരളത്തിലെ സർവ്വകലാശാലകൾ കാവി വത്കരിക്കാൻ ശ്രമിക്കുന്ന ഗവർണറുടെ ഇടപെടലിൽ പ്രതിഷേധിച്ച് എസ് എഫ് ഐ നടത്തിയ സമരത്തിന്‍റെ ഭാഗമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ മുപ്പതു പേരെ അറസ്റ്റ് ചെയ്തു റിമാന്‍റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചു എസ് എഫ് ഐ സംസ്ഥാന വ്യാപകമായി നാളെ പഠിപ്പ് മുടക്കും . ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തില്‍ പ്രതിഷേധിച്ചും നാളെ സംസ്ഥാന വ്യാപകമായി എസ് എഫ് ഐ പഠിപ്പ് മുടക്കും
Read MoreCurtain Raiser National Fish Farmers Day 2025
National Fish Farmers Day is a tribute to the unwavering dedication of fish farmers who play a pivotal role in strengthening India’s food security, meeting the growing demand for fish-based protein, and driving rural employment. Their efforts not only sustain millions of livelihoods but also contribute significantly to the nation’s vision of sustainable aquaculture and a thriving Blue Economy. National Fish Farmer Day 2025 is celebrated to honour and commemorate the contribution of Professor Dr. Hiralal Chaudhury and his colleague Dr. K. H. Alikunhi, in Indian fisheries sector who…
Read MorePrime Minister meets with the President of Brazil
Prime Minister Shri Narendra Modi is on a State Visit to Brasilia. He met today with the President of Brazil, H.E. Luiz Inácio Lula da Silva at Alvorada Palace in Brasilia. On arrival, he was warmly received by President Lula and accorded a warm and colourful ceremonial welcome. Prime Minister and President Lula held talks in restricted and delegation level formats and discussed all aspects of the multifaceted Strategic Partnership between India and Brazil. They reaffirmed the shared values that underpin the warm and friendly India-Brazil relations. The leaders…
Read More