പുല്‍വാമ ഭീകരാക്രണത്തിനുള്ള സ്ഫോടകവസ്തുക്കളെത്തിച്ചത് ഓണ്‍ലൈന്‍ വഴി – എഫ്എടിഎഫ് റിപ്പോര്‍ട്ട്

  2019 ലെ പുല്‍വാമ ഭീകരാക്രമണം, 2022 ല്‍ ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ നടന്ന ആക്രണം തുടങ്ങിയവയ്ക്കുള്ള സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചത് ഓണ്‍ലൈന്‍ വഴിയെന്ന് ദ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്).ഭീകരസംഘടനകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഓണ്‍ലൈന്‍ പേയ്‌മെന്റ്‌ സര്‍വീസുകളും ദുരുപയോഗപ്പെടുത്തുന്നതിലുള്ള ആശങ്ക എഫ്എടിഎഫ് ചൂണ്ടിക്കാട്ടി.ലോകവ്യാപകമായുള്ള കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സ്ഥാപനമാണ് എഫ്എടിഎഫ്.

Read More

ദേശീയ പണിമുടക്ക്:കേരളത്തെ ബാധിച്ചു

ദേശീയ പണിമുടക്ക്; കൊച്ചിയിൽ കെഎസ്ആ‌ർടിസി ബസ് തടഞ്ഞു, ആവശ്യ സർവീസുകൾക്ക് ഇളവ് കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച പൊതു പണിമുടക്ക് കേരളത്തെ ബാധിച്ചു. തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല.   കടകൾ അടച്ചിട്ടുരിക്കുകയാണ്. ചുരുക്കം ചില ഓട്ടോകൾ മാത്രമാണ് സർവീസ് നടത്തുന്നത്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. റെയിൽവേ സ്റ്റേഷനിൽ വരുന്ന യാത്രക്കാർക്കായി പൊലീസ് വാഹനങ്ങൾ സജീകരിച്ചിട്ടുണ്ട്. കൊച്ചിയിൽ സർവീസ് നടത്താൻ ശ്രമിച്ച കെഎസ്ആർടിസി ബസ് പണിമുടക്ക് അനുകൂലികൾ തടഞ്ഞു. തൃശൂർ ഡിപ്പോയിൽ നിന്ന് രണ്ട് ബസുകൾ രാവിലെ സർവീസ് നടത്തി. ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ എത്തുന്നുണ്ട്. കേരള സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.രാജ്യവ്യാപകമായി 25 കോടി തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് തൊഴിലാളി സംഘടനകൾ അവകാശപ്പെട്ടത്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഇന്ന് ഉച്ചയ്ക്ക് പ്രതിഷേധ സംഗമം നടത്തും.…

Read More

ബെംഗളൂരുവില്‍ കോടികളുടെ നിക്ഷേപതട്ടിപ്പ്: അന്വേഷണം കേരളത്തിലും വ്യാപിപ്പിച്ചു

  കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ബെംഗളൂരു നിന്നും മുങ്ങിയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വർഗീസിനെ കണ്ടെത്താൻ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.ഫോൺ കൊച്ചിയില്‍ വെച്ചാണ് സ്വിച്ച് ഓഫായതു എന്ന് പോലീസ് കണ്ടെത്തി . ബെംഗളൂരുവിൽ തട്ടിപ്പിനിരയായ മലയാളികള്‍ ഉള്‍പ്പെടെ 395 പേർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.ഏകദേശം നൂറു കോടിയിലധികം രൂപയുടെ ഇടപാടുകള്‍ ഉണ്ട് . ചിട്ടി ആണ് പ്രധാനമായും നടത്തി വന്നത് .കൂടെ ഉയര്‍ന്ന പലിശ നല്‍കി ആളുകളില്‍ നിന്നും വന്‍ തുക നിക്ഷേപമായി സ്വീകരിച്ചിരുന്നു . പലിശ കൃത്യമായി ഇടപാടുകാര്‍ക്ക് ലഭിച്ചിരുന്നു . ടോമി, ഭാര്യ ഷൈനി എന്നിവരെ കഴിഞ്ഞ ഏഴു മുതൽ കാണാതായതോടെയാണു നിക്ഷേപകർ പരാതി നൽകിയത്.കുട്ടനാട് രാമങ്കരിനിവാസിയാണ് ടോമി .ബെംഗളൂരുവിൽ ഇരുപത്തി അഞ്ചു വര്‍ഷമായി ചിട്ടി സ്ഥാപനം നടത്തി വന്നിരുന്നു .

Read More

പ്രധാന വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 09/07/2025 )

  ◾ രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന്. അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമാകാന്‍ സാധ്യത. 17 ആവശ്യങ്ങളുയര്‍ത്തി 10 തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും സംയുക്തമായാണ് അര്‍ധരാത്രി മുതല്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആശുപത്രി, പാല്‍ അടക്കമുള്ള അവശ്യ സേവനങ്ങളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ◾ കെ എസ് ആര്‍ ടി സി ഇന്ന് നിരത്തിലിറങ്ങില്ലെന്നും നിരത്തിലിറങ്ങിയാല്‍ കാണാമെന്നുമുള്ള എല്‍ ഡി എഫ് കണ്‍വീനര്‍ കൂടിയായ സി ഐ ടി യു സംസ്ഥാന അധ്യക്ഷന്‍ ടി പി രാമകൃഷ്ണന്റെ വെല്ലുവിളിക്കിടെ സംസ്ഥാനത്ത് ഇന്നും സര്‍വീസുകള്‍ നടത്താന്‍ കെ എസ് ആര്‍ ടി സിയുടെ തീരുമാനം. സര്‍വീസ് നടത്താന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി അധികൃതര്‍ രംഗത്തെത്തി.…

Read More

ജൂനിയർ എൻജിനീയർ 2025 പൊതു പരീക്ഷ : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

  ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് (സിവിൽ, മെക്കാനിക്കൽ,ആൻട് ഇലക്ട്രിക്കൽ ) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പൊതു പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു . സിവിൽ, മെക്കാനിക്കൽ,ഇലക്ട്രിക്കൽ സ്ട്രീമുകളിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ജൂലൈ 21 രാത്രി 11 മണി വരെ. വനിതകൾ, എസ്‌സി, എസ്ടി, , പിഡബ്ല്യുബിഡി, വിമുക്ത ഭടൻ എന്നീ വിഭാഗങ്ങൾ ഒഴികെയുള്ള മറ്റെല്ലാ ഉദ്യോഗാർത്ഥികളും അപേക്ഷാ ഫീസായി 100 രൂപ അടയ്ക്കണം. 1340 ഒഴിവുകളാണുള്ളത്. ആദ്യ ഘട്ട പരീക്ഷ 2025 ഒക്ടോബർ 27 മുതൽ ഒക്ടോബർ 31 വരെ നടക്കും. രണ്ടാം ഘട്ടം 2026 ജനുവരി- ഫെബ്രുവരി മാസങ്ങളിൽ നടക്കും. https://ssc.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://www.ssckkr.kar.nic.in, https://ssc.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.ഹെൽപ്പ്‌ലൈൻ നമ്പർ: 080-25502520.

Read More

ഹവൽദാർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

  ഇന്ത്യാ ഗവൺമെറ്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓഫീസുകൾ എന്നിവയിലെ മൾട്ടി-ടാസ്കിംഗ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ് (MTS), ഹവൽദാർ തസ്തികകളിലേക്ക് നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഈ തസ്തികകൾ ജനറൽ സെൻട്രൽ സർവീസ് ഗ്രൂപ്പ് ‘സി’, നോൺ-ഗസറ്റഡ്, നോൺ-മിനിസ്റ്റീരിയൽ വിഭാഗത്തിൽ പെടുന്നു. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസാണ്. 2025 സെപ്റ്റംബർ 20 നും 2025 ഒക്ടോബർ 24 നും ഇടയിൽ താൽക്കാലികമായി നടത്താൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഒരു ഓപ്പൺ കോംപറ്റീറ്റീവ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് നിയമനം നടത്തുന്നത്. അപേക്ഷകൾ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2025 ജൂലൈ 24 (രാത്രി 11.00 മണി) ആണ്. യോഗ്യതാ മാനദണ്ഡങ്ങൾ, പ്രായപരിധി, പരീക്ഷാ സിലബസ്, മറ്റ് പ്രധാന നിർദ്ദേശങ്ങൾ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 09/07/2025 )

വായാന പക്ഷാചരണം ആസ്വാദനക്കുറിപ്പ്: വിജയികളെ പ്രഖ്യാപിച്ചു വായന ദിന-വായന പക്ഷാചരണത്തോടനുബന്ധിച്ച്  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ചു. യു.പി വിഭാഗത്തില്‍ പൂഴിക്കാട് ജിയുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍. ഋതുനന്ദയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പത്തനംതിട്ട ഭവന്‍സ് വിദ്യാമന്ദിര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആല്യ ദീപുവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. യു.പി വിഭാഗത്തില്‍ ആറന്മുള ജിവിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍ദ്രലക്ഷ്മി രണ്ടാം സ്ഥാനവും തെങ്ങമം യുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ശ്രദ്ധ സന്തോഷ് മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ദേവനന്ദ രണ്ടാം സ്ഥാനവും മല്ലപ്പള്ളി ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി അഭിരാമി അഭിലാഷ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായാണ് ആസ്വാദനക്കുറിപ്പ്…

Read More

ഹോട്ടലുടമ കൊല്ലപ്പെട്ടു: തൊഴിലാളികളായ രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ഹോട്ടൽ ഉടമയെ ജീവനക്കാർ താമസിക്കുന്ന വാടകവീടിന്റെ പരിസരത്ത്‌ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.വഴുതയ്ക്കാട്‌ കോട്ടൺഹിൽ സ്കൂളിനു സമീപത്തെ കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിനെ(60)യാണ് ഇടപ്പഴിഞ്ഞിയിലെ വീടിനോടു ചേർന്ന പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പാറശ്ശാല മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന എം. സത്യനേശന്റെ മകൾ ഗീതയുടെ ഭർത്താവാണ് കൊല്ലപ്പെട്ട ജസ്റ്റിൻ രാജ്.ശരീരം പായകൊണ്ട് മൂടിയനിലയിലായിരുന്നു.സംഭവത്തിൽ രണ്ട് പ്രതികളെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഴിഞ്ഞം സ്വദേശിയായ രാജേഷ്, ഡേവിഡ് എന്നിവരാണ് പിടിയിലായത്. ഇവരെ പിടികൂടാൻ പോയ പോലീസുകാർക്കു നേരേ ആക്രമണമുണ്ടായി.എട്ടു ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇവരിൽ രാജേഷും ഡേവിഡും ചൊവ്വാഴ്ച ജോലിക്കെത്തിയിരുന്നില്ല. ഇവരെ തിരക്കി ജസ്റ്റിൻ രാജ് ഇടപ്പഴിഞ്ഞിയിലെ വാടകവീട്ടിൽ പോയിരുന്നു. ഇദ്ദേഹം തിരിച്ചെത്താത്തതിനെത്തുടർന്ന്‌ മറ്റു ജീവനക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

Read More