വി എസിന്‍റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും: സംസ്കാരം ബുധനാഴ്ച

  മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് വിട. വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ ആദ്യം എത്തിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എ കെ ജി പഠന ഗവേഷണകേന്ദ്രത്തിൽ ഇന്ന് രാത്രി പൊതുദർശനം ഉണ്ടാകും. ശേഷം നാളെ രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും. രാത്രിയോടെ ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ എത്തിക്കും. ബുധനാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം ഉണ്ടാകും. ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ വലിയ ചുടുകാടിൽ വി എസിന്റെ മൃതദേഹം സംസ്കരിക്കും. ആംബുലൻസ് കടന്നുപോകുന്ന വഴികളിൽ ജനങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. എ കെ ജി…

Read More

വി.എസ്.(102 ) അന്തരിച്ചു

  മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാര്‍ സമരനായകനായിരുന്ന വി.എസ് എന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് (102 ) അന്തരിച്ചു. ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. ഏറെ നാളായി വിശ്രമ ജീവിതത്തിൽ ആയിരുന്നു, കേരളത്തിന്റെ പുരോഗതിക്കുവേണ്ടിയും വികസനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച നേതാവ്’; അനുശോചിച്ച് പ്രധാനമന്ത്രി കേരളത്തിന്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണ് സഖാവ് വി.എസിന്റെ ജീവിതം : മുഖ്യമന്ത്രി പിണറായി വിജയൻ “സമാനതകളില്ലാത്ത ഇതിഹാസം, വിഎസ് മടങ്ങുമ്പോൾ ഒരു കാലം ഒടുങ്ങുന്നു” ; രമേശ് ചെന്നിത്തല അവഗണിക്കപ്പെട്ടവർക്കായി വിളക്കേന്തിയ നേതാവ് ‘;കമൽ ഹാസൻ “പ്രിയങ്കരനായ ജനനേതാവ്, ആജീവനാന്ത കമ്മ്യൂണിസ്റ്റ് ‘; എം കെ സ്റ്റാലിൻ 1923 ഒക്‌ടോബർ 20ന്…

Read More

ബംഗ്ലാദേശില്‍ വിമാനം തകര്‍ന്ന് വീണു

ബംഗ്ലാദേശില്‍ വിമാനം തകര്‍ന്ന് വീണു. ധാക്കയിലാണ് ബംഗ്ലാദേശി എയര്‍ഫോഴ്‌സിന്റെ പരിശീലന വിമാനം സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ തകര്‍ന്നുവീണത്. എഫ്-7 ബിജിഐ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളേജ് കാമ്പസിലാണ് വിമാനം തകര്‍ന്നുവീണത്. അപകടം നടക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിലുണ്ടായിരുന്നു. അപകടത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്ക് ഉണ്ട് .ഒരാള്‍ മരണപ്പെട്ടതായി അറിയുന്നു .

Read More

അതുല്യയുടെ മരണം: ഭർത്താവ് സതീഷിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു

  ഷാർജ റോളയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. സതീഷിന്റെ പീഡനം മൂലമാണ് അതുല്യ ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എൻജിനീയറായ സതീഷിനെ പിരിച്ചുവി‌ട്ടെന്ന് കമ്പനി അറിയിക്കുകയായിരുന്നു.അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ സതീഷിനെതിരെ ചവറ തെക്കുംഭാഗം പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസ്സെടുത്തു . ശനിയാഴ്ചയാണ് കൊല്ലം തേവലക്കര കോയിവിള മേലേഴത്ത് ജംക്‌ഷൻ അതുല്യ ഭവനിൽ എസ്.രാജശേഖരൻ പിള്ളയുടെ മകൾ ടി.അതുല്യ ശേഖറിനെ (30) ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷ് ഉപദ്രവിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോദൃശ്യങ്ങൾ അതുല്യ അതുല്യ ബന്ധുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. ഈ വീഡിയോയുടെയും കുടുംബാംഗങ്ങളുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് സതീഷിനെ പിരിച്ചുവിട്ടതെന്നു കമ്പനി പറഞ്ഞു. ഒരു വർഷം മുൻപാണ് ഇയാൾ ഇവിടെ ജോലിക്കു ചേർന്നത്.

Read More

വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു ( 21/07/2025)

  ഓറഞ്ച് അലർട്ട് 21/07/2025: ഇടുക്കി, കണ്ണൂർ, കാസറഗോഡ് 25/07/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 21/07/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 22/07/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 23/07/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 24/07/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…

Read More

ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു: വീട്ടമ്മ മരിച്ചു

  konnivartha.com: പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഇതില്‍ വീട്ടമ്മ മരിച്ചു. പത്തനംതിട്ട കൊടുമൺ രണ്ടാം കുറ്റിയിലാണ് സംഭവം. 48 കാരി ലീലയാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ലീലയെ കണ്ടെത്തിയത്. അമിതമായി ഗുളികകൾ കഴിച്ച ഭർത്താവിനെയും മകനേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരുടെ ഒരു മകൻ എറണാംകുളത്ത് ജോലി ചെയ്യുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലീലയും ഭർത്താവും മകനും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൈയ്യിൽ കിട്ടിയ ഗുളികൾ മൂന്ന് പേരും കഴിച്ചു. എന്നാൽ രാത്രി തനിക്ക് പേടിയാണെന്ന് പറഞ്ഞ് മകൻ പിന്മാറി. പിന്നീട് മകനും ഭർത്താവും ഉറങ്ങിക്കിടക്കുന്ന സമയത്ത് ലീല വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. രാവിലെ ഇവർ അയൽവാസികളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തങ്ങളും ഗുളിക കഴിച്ചെന്ന് ഇരുവരും വെളിപ്പെടുത്തിയതോടെ ഇവരെ…

Read More

കോന്നി ചെങ്കളം പാറമട: അനധികൃതമായി സ്ഥാപിച്ച ഗെയിറ്റ് സി പി എം പ്രവര്‍ത്തകര്‍ നീക്കം ചെയ്തു

  konnivartha.com: രണ്ടു പേരുടെ മരണത്തിനു ഇടയാക്കിയ കോന്നി ചെങ്കളം പാറമട ഉടമകള്‍ റോഡു കയ്യേറി അനധികൃതമായി സ്ഥാപിച്ച ഗെയിറ്റ് സി പി ഐ എം പ്രവര്‍ത്തകര്‍ നീക്കം ചെയ്തു . വര്‍ഷങ്ങളായി ഈ ഗെയിറ്റ് സ്ഥാപിച്ചിട്ട് . നാട്ടുകാര്‍ നിരവധി പരാതികള്‍ അധികാരികള്‍ക്ക് നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല . തങ്ങളുടെ സ്ഥലത്ത് ആണ് ഗെയിറ്റ് സ്ഥാപിച്ചത് എന്ന് ഉടമകളും പൊതു ജനം നടക്കുന്ന വഴിയിലാണ് ഗെയിറ്റ് എന്നും നാട്ടുകാരും പറയുന്നു . പാറമടയുടെ പ്രവര്‍ത്തനം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം എന്ന് രേഖാമൂലം നല്‍കിയ പരാതികള്‍ ഒന്നും തന്നെ കൃത്യമായ നടപടി ക്രമങ്ങളിലേക്ക് വന്നില്ല . രണ്ടു പേരുടെ മരണത്തിനു ഇടയാക്കിയ പാറമട ദുരന്തം നടന്നിട്ട് പത്തു ദിവസം കഴിഞ്ഞിട്ടും കര്‍ശനമായ ഒരു നടപടിയും ഉണ്ടായില്ല . പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തണം എന്ന് നാട്ടുകാര്‍ ഒന്നടങ്കം…

Read More

നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു: അച്ചൻകോവിൽ:മണിമല(21/07/2025 )

  അപകടകരമായ രീതിയിലെ ജലനിരപ്പിനെ തുടർന്ന് താഴെ പറയുന്ന നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. മഞ്ഞ അലർട്ട് പത്തനംതിട്ട: അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ- ജലനിരപ്പ് ഉയരുന്നു), മണിമല (തോണ്ട്ര {വള്ളംകുളം} സ്റ്റേഷൻ ജലനിരപ്പ് ഉയരുന്നു) യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. photo:file 

Read More

ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

  കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

മോട്ടോർ വാഹന വകുപ്പില്‍ വ്യാപക പണപ്പിരിവും ക്രമക്കേടുകളും കണ്ടെത്തി

    konnivartha.com: ഓപ്പറേഷൻ “ക്ലീൻ വീൽസ്”- സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിലെ അഴിമതി സംബന്ധിച്ച് ലഭിച്ച വിവരങ്ങളെ തുടർന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക പണപ്പിരിവും ക്രമക്കേടുകളും കണ്ടെത്തി. സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന് കീഴിലെ ആർ.ടി./എസ്.ആർ.ടി ഓഫീസുകളിൽ വിവിധ സേവനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്നും ഏജന്റുമാർ മുഖേന ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പിന് കീഴിലെ 17 റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും 64 സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും ഉൾപ്പെടെ ആകെ 81 ഓഫീസുകളിൽ വിജിലൻസ് സംസ്ഥാന വ്യാപക മിന്നൽ പരിശോധന നടത്തി.   മിന്നൽ പരിശോധനയിൽ, മോട്ടോർ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതിനായി എത്തിയ 11 ഏജന്റുമാരിൽ നിന്ന് ₹1,40,760/- പിടിച്ചെടുക്കുകയും. കൂടാതെ, നിലമ്പൂർ സബ്-റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ്…

Read More