കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം

  കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്‌, സൈബർ സെക്യൂരിറ്റി ആന്റ് എത്തിക്കൽ ഹാക്കിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക്‌ മെയിന്റനൻസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, പി.എസ്.സി അംഗീകൃത കോഴ്സുകളായ ഡി.സി.എ, പി.ജി.ഡി.സി.എ എന്നിവയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അപേക്ഷകർ തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തുകയോ 0471 – 2337450, 8590605271 എന്ന നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യണം.

Read More

ലോഡ്ജ് മുറിയിൽ യുവതിയെ യുവാവ് കൊലപ്പെടുത്തി

  ലോഡ്ജ് മുറിയിൽ യുവതിയെ യുവാവ് കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. വാക്കു തർക്കത്തിനിടെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. യുവാവ് മൃതദേഹം വീഡിയോ കോളിലൂടെ സുഹൃത്തുക്കളെ കാണിച്ചു. കൊലപാതകം നടത്തിയ രീതിയും വീഡിയോയിലൂടെ വിശദീകരിച്ചു. യുവാവിന്റെ സുഹൃത്തുക്കളാണ് പോലീസിനെ വിവരം അറിയിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് നേര്യമംഗലം സ്വദേശിയായ ബിനുവെന്ന യുവാവിനെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു.അര്‍ധരാത്രിക്ക് ശേഷമാണ് കൊലപാതകം നടന്നത്.

Read More

ജലനിധിയിൽ ഒഴിവുകൾ: മാനേജർ (ടെക്‌നിക്കൽ), സീനിയർ എൻജിനിയർ

  ജലനിധിയിൽ മാനേജർ (ടെക്‌നിക്കൽ), സീനിയർ എൻജിനിയർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എട്ടുവർഷത്തെ സിവിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ കുടിവെള്ള പദ്ധതികൾ, സാനിട്ടേഷൻ & എന്നിവ ഡിസൈൻ ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലുമുള്ള പ്രവർത്തി പരിചയവുമാണ് മാനേജർ തസ്തികയുടെ യോഗ്യത. ഏഴുവർഷത്തെ സിവിൽ / മെക്കാനിക്കൽ എൻജിനിയറിങ്ങിൽ കുടിവെള്ള പദ്ധതികൾ സാനിട്ടേഷൻ & എന്നിവ ഡിസൈൻ ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലുമുള്ള പ്രവർത്തി പരിചയവുമാണ് സീനിയർ എൻജിനിയർ തസ്തികയുടെ യോഗ്യത. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി – ജൂലൈ 31 വൈകിട്ട് അഞ്ചുവരെ. വിശദ വിവരങ്ങൾക്ക്: www.jalanidhi.kerala.gov.in.

Read More