
konnivartha.com: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രാജിയെന്ന് രാഷ്ട്രപതിക്ക് അയച്ച രാജിക്കത്തിൽ ജഗദീപ് ധൻകർ പറഞ്ഞു.അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും കത്തിൽ ജഗദീപ് ധൻകർ പറയുന്നുണ്ട്.
ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ 2025 ജൂലൈ 23-ന് രാജസ്ഥാനിലെ ജയ്‌പുരിൽ ഒരു ദിവസത്തെ സന്ദർശനം നടത്തും എന്നുള്ള അറിയിപ്പ് ഉണ്ടായിരുന്നു . സന്ദർശനവേളയിൽ കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (CREDAI) പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളുമായി റാംബാഗ് പാലസ്സിൽവെച്ച് ഉപരാഷ്ട്രപതി സംവദിക്കും എന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് ഇന്ന് അറിയിച്ചിരുന്നു .ഇതിനു ഇടയിലാണ് പെട്ടെന്ന് ഉള്ള രാജി തീരുമാനം