ശബരി റെയില്‍: സംസ്ഥാന സര്‍ക്കാര്‍ പകുതിച്ചെലവ് വഹിക്കും; മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം

  ശബരി റെയില്‍ പാതയുടെ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ണ്ണമായും ചെലവ് വഹിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെങ്കിലും ശബരി റെയില്‍പാത പ്രധാനപ്പെട്ട പദ്ധതി എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവ് നിര്‍വഹിക്കാന്‍ തയ്യാറായതെന്നും പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.   റെയില്‍പാതയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. റെയില്‍വേ മന്ത്രാലയവുമായി ഏറ്റവും ഒടുവില്‍ നടത്തിയ ചര്‍ച്ചയിലും 50 ശതമാനം ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിരുന്നു. വസ്തുതകള്‍ ഇതായിരിക്കേ തീര്‍ത്തും തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഒരടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പച്ച നുണയായി പ്രചരിപ്പിക്കുകയാണ്. ശബരിമല വിമാനത്താവളത്തിന് ഈ വര്‍ഷം ഡിസംബറോടെ എല്ലാ അനുമതികളും ലഭ്യമാകും എന്നാണ് കരുതുന്നത്. അടുത്ത വര്‍ഷത്തോടെ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കി വിമാനത്താവളം നിര്‍മ്മാണ പ്രവൃത്തികളിലേക്ക്…

Read More

Global Ayyappa Sangam inaugurated:Sabarimala is a place of worship for secular spirituality: Chief Minister Pinarayi Vijayan

  konnivartha.com: Chief Minister Pinarayi Vijayan said that Sabarimala is a place of worship that proclaims transcendental spirituality and is accessible to all people, and that it needs to be strengthened as such. The Chief Minister was speaking after inaugurating the Global Ayyappa Sangam organized at Pampa Manappuram with the aim of comprehensive development of Sabarimala. The transcendental spirituality of Sabarimala is unique. It is important to bring it to the world. In this way, devotees from all over the world should be attracted. The physical conditions of Sabarimala should…

Read More

പമ്പയില്‍ ആഗോള അയ്യപ്പസംഗമം : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു : പിണറായി വിജയന്‍ ഇങ്ങനെ പറഞ്ഞു (20.09.2025)

മതാതീത ആത്മീയതയെ ഉദ്ഘോഷിക്കുന്ന, എല്ലാ മനുഷ്യർക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമാണ് ശബരിമല ക്ഷേത്രമെന്നും ആ നിലയ്ക്ക് തന്നെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പമ്പാ മണപ്പുറത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയുടെ മതാതീത ആത്മീയത അത്യപൂർവതയാണ്. അതു ലോകത്തിനുമുന്നിൽ കൊണ്ടുവരിക എന്നതു പ്രധാനമാണ്. അതിനുതകുന്ന വിധത്തിൽ ശബരിമലയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണം. മധുര- തിരുപ്പതി മാതൃകയിൽ ശബരിമലയെ തീർത്ഥാടക ഭൂപടത്തിൽ ശ്രദ്ധേയ കേന്ദ്രമാക്കി ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുക അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമാണ്. തീർത്ഥാടകർക്ക് എന്താണ് വേണ്ടത് എന്നത് സർക്കാരോ ദേവസ്വം ബോർഡോ ഏകപക്ഷീയമായി സങ്കൽപിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്. ഭക്തജനങ്ങളിൽ നിന്നുതന്നെ മനസ്സിലാക്കി വേണ്ടതു ചെയ്യണം. ഈ ബോധ്യത്തോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഇങ്ങനെയൊരു സംഗമം നടത്തുന്നത്. വർഷങ്ങൾ നീണ്ട ആലോചനയ്ക്കും ചർച്ചകൾക്കും…

Read More

പമ്പയില്‍ നിന്നും മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ അടൂരില്‍ എത്തും

  konnivartha.com: അയ്യപ്പസംഗമത്തിന്റെ ഉദ്ഘാടനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മടക്കം ഹെലികോപ്റ്ററില്‍. രാവിലെ 11.30-ന് നിലയ്ക്കലെ ഹെലിപാഡില്‍നിന്ന് അദ്ദേഹം അടൂരിലേക്ക് മടങ്ങും. അടൂരില്‍ മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ മെത്രാഭിഷേക ശതാബ്ദി ആഘോഷ സമാപനയോഗം അദ്ദേഹം ഉദ്ഘാടനംചെയ്യും. കെഎപിയുടെ ഹെലിപാഡിലാണ് മുഖ്യമന്ത്രി ഇറങ്ങുക.വെള്ളിയാഴ്ച രാത്രി 8.35-നാണ് അദ്ദേഹം പമ്പയില്‍ എത്തിയത്.

Read More

ഭൂപതിവ് നിയമ ചട്ട ഭേദഗതിക്ക് സബ്ജറ്റ് കമ്മിറ്റിയുടെ അംഗീകാരം

ചട്ടപ്രകാരം വീട് നിർമ്മാണം അനുവദനീയമാണെങ്കിൽ പട്ടയ ഭൂമികളിലെ വീടുകൾ ക്രമവൽക്കരിക്കേണ്ടതില്ല നിയമസഭ പാസാക്കിയ ഭൂപതിവ് ചട്ടം സബ്ജറ്റ് കമ്മിറ്റി അംഗീകരിച്ചതായി റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. ഒരാഴ്ചയ്ക്കകം ഇതു സംബന്ധിച്ച സർക്കാർ വിജ്ഞാപനം പ്രസിദ്ധീകരിക്കും. ചട്ടം പ്രസിദ്ധീകരിച്ച സമയം മുതൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇനി മുതൽ ഇടുക്കി ജില്ലയിലെ ഉൾപ്പടെ കേരളത്തിലെമ്പാടും പട്ടയ ഭൂമിയിലെ വീടുകൾ എല്ലാം ക്രമവൽക്കരിക്കേണ്ടി വരും എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത് തീർത്തും വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. പട്ടയം അനുവദിച്ച ചട്ടപ്രകാരം വീട് നിർമ്മാണം അനുവദനീയമാണെങ്കിൽ അത്തരം ഭൂമികളിലെ വീടുകളൊന്നും ക്രമവൽക്കരിക്കേണ്ടതില്ല. റബ്ബർ കൃഷിക്കും മറ്റും മാത്രമായി അനുവദിക്കപ്പെട്ട ഭൂമിയിൽ വരുന്ന നിർമ്മാണങ്ങൾ ചട്ടപ്രകാരം ക്രമവൽക്കരിക്കണം. നിലവിലെ പട്ടയങ്ങളുടെ പൊതുസ്ഥിതി പരിശോധിച്ചാൽ 95 ശതമാനം വീടുകൾക്കും ക്രമവത്ക്കരണത്തിന് അപേക്ഷിക്കേണ്ടതില്ല. പട്ടയ രേഖകൾ ഇല്ലാത്തവർക്ക്…

Read More