അരുവാപ്പുലത്ത് ഇന്ന് (23/09/25)സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും

  konnivartha.com: അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്‍റെയും കോന്നി മെഡിക്കൽ കോളേജിന്‍റെയും നേതൃത്വത്തിൽ ഇന്ന് (23/09/25)രാവിലെ 10 മണിമുതൽ 12 മണിവരെ അക്കരക്കാലപടി സാംസ്കാരിക നിലയത്തിൽ വെച്ച്  സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും . ജനറൽ മെഡിസിൻ ,പീഡിയാട്രിക് ഒഫ്താൽമോളജി, ഡെന്റൽ എന്നീ വിദഗ്ദ വിഭാഗങ്ങളിലെ ഡോക്ടർമാർ ക്യാമ്പിൽ പരിശോധന നടത്തും എന്ന് അരുവാപ്പുലം പഞ്ചായത്ത് നേതൃത്വം അറിയിച്ചു

Read More

ബിഎസ്എൻഎൽ:4 ജി സേവനങ്ങളുടെ രാജ്യവ്യാപക ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും

  konnivartha.com: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ രാജ്യവ്യാപകമായ 4G സേവനങ്ങളുടെ ഉദ്ഘാടനവും തദ്ദേശീയ 4G യും , 4G ശ‍ൃംഖലയിൽ സമ്പൂർണ്ണത കൈവരിച്ചതും 2025 സെപ്റ്റംബർ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കും. ബിഎസ്എൻഎല്ലിൻ്റെ രജത ജൂബിലി വാർഷിക ആഘോഷ വേളയിൽ നടക്കുന്ന ഈ സുപ്രധാന പരിപാടിയെ കുറിച്ചും, ബിഎസ്എൻഎല്ലിൻ്റെ 25 വർഷത്തെ സേവനങ്ങളെ കുറിച്ചും ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ. സജി കുമാർ ഐ.ടി.എസ്.വിശദീകരിക്കും .

Read More

കേന്ദ്രസര്‍ക്കാര്‍ 25 ലക്ഷം അധിക എല്‍പിജി കണക്ഷനുകള്‍ അനുവദിച്ചു

  വനിതാ ശാക്തീകരണത്തിന്റെ മികച്ച ചുവടുവെയ്പ്പായി 2025-26 സാമ്പത്തിക വര്‍ഷം പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് (പിഎംയുവൈ) കീഴില്‍ 25 ലക്ഷം അധിക എല്‍പിജി കണക്ഷനുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. നവരാത്രിയുടെ ശുഭവേളയില്‍ ഉജ്വല കുടുംബത്തിന്റെ ഭാഗമാകുന്ന അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ആശംസകള്‍ നേരുന്നതായി പദ്ധതി ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . വിശുദ്ധ ഉത്സവ കാലത്തെ ഈ നടപടി അവര്‍ക്ക് സന്തോഷം നല്‍കുന്നതിനൊപ്പം രാജ്യത്തിന്റെ വനിതാ ശാക്തീകരണ ലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നവരാത്രിയുടെ വേളയില്‍ ദുര്‍ഗാദേവിക്ക് നല്‍കുന്ന അതേ ആദരം സ്ത്രീകള്‍ക്കും നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ച പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമാണ് ഉജ്വല പദ്ധതിക്ക് കീഴില്‍ 25 ലക്ഷം സൗജന്യ എല്‍പിജി കണക്ഷനുകള്‍ അനുവദിച്ച തീരുമാനമെന്ന് നടപടിയുടെ പ്രഖ്യാപനവേളയില്‍ കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ്…

Read More

മൊറോക്കോയിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിച്ച് രാജ്യരക്ഷാ മന്ത്രി

മൊറോക്കോയിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിച്ച് രാജ്യരക്ഷാ മന്ത്രി:ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യയുടെ സംയമനവും ദൃഢനിശ്ചയവും ചർച്ചയായി മൊറോക്കോയിലെ റബാത്തിൽ നടന്ന പരിപാടിയിൽ രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ത്യൻ സമൂഹവുമായി സംവദിച്ചു.ഓപ്പറേഷൻ സിന്ദൂർ സമയത്ത് സായുധസേന നടത്തിയ നിർണായക നടപടിയെ ഇന്ത്യൻ സമൂഹം അഭിനന്ദിച്ചു. പൽഗാമിൽ നിരപരാധികളായ ഇന്ത്യക്കാർക്ക് നേരെ നടന്ന ഭീരുത്വപരമായ ആക്രമണത്തിന് ശേഷം സായുധ സേന പൂർണ്ണമായും സജ്ജരായിരുന്നുവെന്നും പ്രതികരിക്കാൻ അവർക്ക് പൂർണ്ണ സ്വാതന്ത്ര്യം നല്കിയിരുന്നുവെന്നും രക്ഷാ മന്ത്രി ആവർത്തിച്ചു.ഇന്ത്യയുടെ നടപടികൾ നിയന്ത്രിതവും സംഘർഷം വഷളാക്കാത്തതുമായിരുന്നുവെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം രാജ്യത്തിൻ്റെ ഉറച്ചതും എന്നാൽ സംയമനപരവുമായ സമീപനത്തെ വിവരിക്കുന്നതിനായി രാമചരിതമാനസത്തെ ഉദ്ധരിച്ച് “ഞങ്ങൾ അവരുടെ മതത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് അവരുടെ കർമ്മത്തെ അടിസ്ഥാനമാക്കിയാണ് തിരിച്ചടി കൊടുത്തത്” എന്നും പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദശകത്തിൽ ഇന്ത്യ കൈവരിച്ച ബഹുമുഖ പുരോഗതിയെക്കുറിച്ചും ചർച്ചയിൽ രാജ്നാഥ്…

Read More

ശബരിമല സംരക്ഷണ സംഗമത്തിലെ പൊതു സമ്മേളനം കെ.അണ്ണാമലൈ ഉദ്ഘാടനം ചെയ്തു

  konnivartha.com: ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത്ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നുവെന്ന് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ.ആഗോള അയ്യപ്പ സംഗമത്തിനു ബദലായി പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തിലെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.അണ്ണാമലൈ. ഗണപതി മിത്ത് എന്ന് പറഞ്ഞവർ ക്ലാസെടുക്കുകയാണ്. 2018 ൽ കണ്ട കാഴ്ച ഇപ്പോള്‍ പന്തളത്ത് കാണുന്നു.ആഗോള അയ്യപ്പ സംഗമത്തിനു സനാതന ധർമത്തെ തർക്കാൻ ശ്രമിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയാണ് കേരള സർക്കാർ ക്ഷണിച്ചതെന്നും അണ്ണാമലൈ പറഞ്ഞു. ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നത് കണ്ടാണ് കേരളത്തിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. രണ്ട് പേരും അതിന് യോഗ്യത ഇല്ലത്തവരാണ് എന്നും കെ.അണ്ണാമലൈ പറഞ്ഞു .   ശബരിമല വിശ്വാസം വികസനം സുരക്ഷാ എന്ന വിഷയത്തിൽ സെമിനാർ നടന്നു .വിവിധ ഹൈന്ദവ സംഘടനകളും ശബരിമലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന…

Read More

വിഷന്‍ 2031 ആരോഗ്യ സെമിനാര്‍ : സംഘാടകസമിതി രൂപീകരിച്ചു

  സംസ്ഥാനത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍ ചര്‍ച്ച ചെയ്യും : മന്ത്രി വീണാ ജോര്‍ജ് കേരളത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും 2031 ല്‍ സംസ്ഥാനം എങ്ങനെ ആയിരിക്കണമെന്ന വിപുലമായ കാഴ്ചപ്പാട് രൂപീകരിച്ച് ആശയങ്ങള്‍ ശേഖരിക്കുന്നതിനുമാണ് സംസ്ഥാനതല സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട ജില്ലയില്‍ ഒക്ടോബര്‍ 14 ന് നടക്കുന്ന ആരോഗ്യ സെമിനാറിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനതലത്തില്‍ 33 വിഷയങ്ങളിലാണ് ‘വിഷന്‍ 2031’ എന്ന പേരില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. ആരോഗ്യ, ഗതാഗത വകുപ്പുകളുടെ സെമിനാറുകളാണ് പത്തനംതിട്ട ജില്ലയില്‍ നടക്കുന്നത്. ആരോഗ്യമേഖലയില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസന നേട്ടങ്ങള്‍, നിലവിലുള്ള നയങ്ങള്‍, സുപ്രധാന പദ്ധതികള്‍ എന്നിവ സെമിനാറില്‍ അവതരിപ്പിക്കും. ശേഷം ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 22/09/2025 )

പ്രമാടം എല്‍ പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം സെപ്റ്റംബര്‍ 23ന് പ്രമാടം സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം സെപ്റ്റംബര്‍ 23 (ചൊവ്വ) രാവിലെ 10 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കെ.യു ജനീഷ് കുമാര്‍ എംഎല്‍ എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം അമ്പിളി, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനിത്ത്, ത്രിതല പഞ്ചാത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മലയാലപ്പുഴ എല്‍പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം സെപ്റ്റംബര്‍ 23ന് മലയാലപ്പുഴ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം സെപ്റ്റംബര്‍ 23 (ചൊവ്വ) രാവിലെ 10.30 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…

Read More

4 സര്‍ക്കാര്‍ എല്‍ പി സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം: ഉദ്ഘാടനം സെപ്റ്റംബര്‍ 23ന്

    konnivartha.com: കോന്നി മണ്ഡലത്തിലെ 4 സര്‍ക്കാര്‍ എല്‍ പി സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം: ഉദ്ഘാടനം സെപ്റ്റംബര്‍ 23ന് നടക്കും . പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. പ്രമാടം എല്‍ പി സ്‌കൂള്‍  പ്രമാടം സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം സെപ്റ്റംബര്‍ 23 (ചൊവ്വ) രാവിലെ 10 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കെ.യു ജനീഷ് കുമാര്‍ എംഎല്‍ എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം അമ്പിളി, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനിത്ത്, ത്രിതല പഞ്ചാത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മലയാലപ്പുഴ എല്‍പി സ്‌കൂള്‍ …

Read More

കോന്നി മെഡിക്കല്‍ കോളേജ് : ഒഴിവ് ( 22/09/2025 )

  konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ദന്തല്‍ വിഭാഗത്തില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിന് അഭിമുഖം സെപ്റ്റംബര്‍ 25 രാവിലെ 10.30 ന് നടക്കും. ബിഡിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ദന്തല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖകളുടെ അസലും പകര്‍പ്പും സഹിതം കോന്നി മെഡിക്കല്‍ കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10 വരെ. ഫോണ്‍: 0468 2344823, 2344803

Read More

കോന്നി പഞ്ചായത്ത് അറിയിപ്പ് ( 22/09/2025 )

  konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും ആഭിമുഖ്യത്തിൽ “മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടി” ഹെൽപ്പ് ഡെസ്കിൽ ലഭിച്ച പരാതി അവലോകനവും പ്രസന്റേഷനും 23.09. 2025 രാവിലെ 10 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും .   മനുഷ്യ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട പരാതികൾ ഉള്ള പൊതുജനങ്ങൾ മീറ്റിംഗിൽ പങ്കെടുക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു .

Read More