ലോട്ടറിക്ക് പുതുക്കിയ ജി.എസ്.ടി. നിരക്ക്: 40 ശതമാനം പ്രാബല്യത്തിലായി

  konnivartha.com: സെപ്റ്റംബർ 17ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം നമ്പർ 9/2025- സെൻട്രൽ ടാക്‌സ് (റേറ്റ്) പ്രകാരവും, സംസ്ഥാന സർക്കാർ പുറത്തിറക്കിയ എസ്.ആർ.ഒ നമ്പർ 1059/2025 വിജ്ഞാപന പ്രകാരവും ലോട്ടറികളിൽ ബാധകമായ ജി.എസ്.ടി. നിരക്ക് 40 ശതമാനമായി പരിഷ്‌കരിച്ചു. സെപ്റ്റംബർ 22 മുതൽ ലോട്ടറികളിൽ ബാധകമായ പുതുക്കിയ 40 ശതമാനം നികുതി നിരക്ക് പ്രാബല്യത്തിലായി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ വിജ്ഞാപനങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റായ www.keralataxes.gov.in ൽ നൽകിയിട്ടുണ്ടെന്ന് കമ്മിഷണർ അറിയിച്ചു.

Read More

പെരണിനാട്യം : മൺകുടത്തിന് മുകളിൽ ശരീരംക്കൊണ്ട് എഴുതിയ പെരണി കവിത

  konnivartha.com: കമിഴ്ത്തിവെച്ച മൺകുടത്തിന് മുകളിൽ ‘ മൂന്ന് നർത്തകിമാർ കയറി നിന്ന് തലയിൽ കൂജയും വെച്ച് നൃത്തം ചെയ്തപ്പോൾ, സദസ്സ് ഒന്നടക്കം നിശബ്ദമായി നൃത്തത്തിൽ ലയിച്ചു. മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത പെരണിനാട്യമായിരുന്നു അത്. ഓരോ ആസ്വാദകനും ഇമവെട്ടാതെ നർത്തകിമാർ ശരീരം കൊണ്ട് എഴുതിയ പെരണിനാട്യം ആസ്വദിച്ചു. കലാഗ്രാമം സിറാജുദ്ദീൻ പരിശീലിപ്പിച്ച ഗൗരി ഹരീഷ് , ഗായത്രി ഹരീഷ്, റുമിൻ ഫാത്തിമ എന്നിവരാണ് പെരണിനാട്യം അവതരിപ്പിച്ചത്. കണിശമായ പരിശീലനം ആവിശ്യമുള്ള ഈ നൃത്തം ശിവൻ്റെ പ്രപഞ്ച നടനത്തിൽ നിന്ന് ഉത്ഭവിച്ചുവെന്നാണ് പറയപ്പെടുന്നത്.   ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് തിരശ്ശീല വീണു കേരള സംഗീത നാടക അക്കാദമി മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് തിരശ്ശീല വീണു. സമാപന ദിവസം സ്വാതി രാജീവ്, എം.ടി. മൃൺമയി, നിർമുക്ത അരുൺ,മാനവിക മുരളി, മീനാക്ഷി നായർ,ഹിത ശശിധരൻ,…

Read More

അമ്മയും മകളും മഹാരി നൃത്തവുമായി പുരിയിൽ നിന്ന് ത്രിഭംഗിയിൽ

  konnivartha.com: ഒഡീസ്സയിലെ പുരിയിൽ നിന്ന് മഹാരി നൃത്തവുമായി ഒരമ്മയും മകളും ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവം വേദിയിൽ എത്തി. മഹാരി നർത്തകിയായ രൂപശ്രീ മഹാപത്രയും മകൾ ദേബരൂപ ദാസ് ഗുപ്തയുമാണ് ത്രിഭംഗിയിൽ മഹാരി നൃത്തം അവതരിപ്പിച്ചത്. പുരി ജഗനാഥ ക്ഷേത്രത്തിലെ പരമ്പരാഗത നൃത്തമാണ് മഹാരിനൃത്തം. ഒഡീസ്സി ഉൾപ്പെടെയുള്ള നൃത്തരൂപങ്ങൾ ഉത്ഭവിച്ചത് മഹാരി നൃത്തത്തിൽ നിന്നാണ് എന്ന് പറയപ്പെടുന്നു. 42 വർഷമായി മഹാരി നൃത്തം ചെയ്യുന്ന രൂപശ്രീ നിരവധി വിദേശ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ദേവദാസി നർത്തകിമാരുടെ ശിക്ഷണത്തിലാണ് താൻ മഹാരിനൃത്തം അഭ്യസിച്ചതെന്ന് രൂപശ്രീ മഹാപത്ര പറഞ്ഞു.   ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് തിരശ്ശീല വീണു കേരള സംഗീത നാടക അക്കാദമി മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് തിരശ്ശീല വീണു. സമാപന ദിവസം സ്വാതി രാജീവ്, എം.ടി. മൃൺമയി, നിർമുക്ത അരുൺ,മാനവിക…

Read More

ഏഷ്യാകപ്പിലെ ഇന്ത്യാ-പാക് പോരാട്ടം : ടീം ഇന്ത്യയുടെ വിജയം

  പാക്കിസ്ഥാനെ ഒരിക്കൽ കൂടി ടീം ഇന്ത്യ ക്രിക്കറ്റില്‍ തകർത്തു.പാക്കിസ്ഥാൻ ഉയർത്തിയ 172 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ ഏഴു പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ വിജയം കണ്ടെത്തി .ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം.അഞ്ച് സിക്സുകളും ആറ് ഫോറുകളുമാണ് അഭിഷേക് ശർമ പാക്കിസ്ഥാനെതിരെ അടിച്ചുകൂട്ടിയത്.ഷഹീൻ അഫ്രീദിയുടെ 19–ാം ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറി കടത്തി തിലക് വർമയാണ് ഇന്ത്യയുടെ വിജയ ശില്പി

Read More