പത്തനംതിട്ടയില്‍ മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്തു 

Spread the love

 

Konnivartha. Com :കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പത്തനംതിട്ട ജില്ലയിലെ പ്രാദേശിക മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന മാധ്യമ ശില്പശാല -വാർത്താലാപ് പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു .

 

പിഐബി കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷത വഹിച്ചു .പിഐബി ഡെപ്യൂട്ടി ഡയറക്ടർ ജോർജ്ജ് മാത്യു സ്വാ​ഗതം പറഞ്ഞു .

 

പത്തനംതിട്ട പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ബിജു കുര്യൻ മുഖ്യപ്രഭാഷണം നടത്തി . മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററുമായ ബോബി എബ്രഹാമിനെ ചടങ്ങിൽ ആദരിച്ചു . വിവിധ വിഷയങ്ങളില്‍ പ്രാമുഖ്യ വ്യക്തികള്‍ ക്ലാസ് നയിച്ചു . ബോബി എബ്രഹാം ,ഷാജൻ സി കുമാർ,​ഗോപകുമാർ,സുനിൽ കൃഷ്ണൻ,പ്രസ്സ് ക്ലബ് സെക്രട്ടറി വൈശാഖൻ ജി തുടങ്ങിയവര്‍ സംസാരിച്ചു . പത്ര ദൃശ്യ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ പ്രതിനിധികള്‍ പങ്കെടുത്തു .

error: Content is protected !!