
konnivartha.com: കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയത്തിൻ്റെ മൂന്നാം നില കെട്ടിടത്തിൻ്റെ ഉദ്ഘാടനവും, ആധുനിക അടുക്കള, ഭക്ഷണശാല എന്നിവയുടെ ശിലാസ്ഥാപനവും നടന്നു.
സ്നേഹാലയത്തിൻ്റെ പ്രവർത്തന വിപുലീകരണത്തിൻ്റെ ഭാഗമായി ജോൺ ബ്രിട്ടാസ് എംപിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് സ്നേഹാലയത്തിൻ്റെ മൂന്നാം നില കെട്ടിടം പൂർത്തീകരിച്ചത്.
നിലവിൽ 32 കിടപ്പു രോഗികൾക്കാണ് ഇവിടെ സ്വാന പരിന്ത്വന പരിചരണം നൽകുന്നത്. പുതിയ നിലയുടെ ഉദ്ഘാടനത്തോടെ കൂടുതൽ കിടപ്പു രോഗികളെ പരിചരിക്കാനുള്ള സൗകര്യം ഉണ്ടാകും. 716 രോഗികൾക്ക് വീടുകളിലെത്തി സാന്ത്വന പരിചരണം നൽകുന്നുണ്ട്. രോഗികൾക്ക് സൗകര്യപ്രദമായ നിലയിൽ ആധുനിക രീതിയിലുള്ള മെസ് ഹാളും, കിച്ചണും കെ എസ് എഫ് ഇ യുടെ സി എസ് ആർ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
സ്നേഹാലയം അങ്കണത്തിൽ നടന്ന ചടങ്ങിൽ മൂന്നാം നില കെട്ടിടം ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു.ആധുനിക അടുക്കളയുടെയും, ഭക്ഷണശാലയുടെയും ശിലാസ്ഥാപനം കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ നിർവഹിച്ചു.
സൊസൈറ്റി പ്രസിഡൻ്റ് ശ്യാംലാൽ അധ്യക്ഷനായി..വിവിധ വ്യക്തിത്വങ്ങളെ അഡ്വ.കെ.യു.ജനീഷ് കുമാർ എം എൽ എ ആദരിച്ചു.പി ആർ പി സി ജില്ലാ ചെയർമാൻ പി.ബി.ഹർഷകുമാർ, പി.ജെ.അജയകുമാർ, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വർഗീസ് ബേബി, തുളസീ മണിയമ്മ,നീതു ചാർളി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.എസ്.ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. സൊസൈറ്റി സെക്രട്ടറി കെ.എസ്. ശശികുമാർ സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി റ്റി. രാജേഷ് കുമാർ നന്ദിയും പറഞ്ഞു.