konnivartha.com: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ഈട്ടിമൂട്ടിൽപടിയിൽ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി.കടയില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വലിയൊരു അപകടം ഒഴിവായി .കടയുടെ ഭിത്തി തകര്‍ന്നു .വാന്‍ ഓടിച്ച ഡ്രൈവര്‍ക്ക് ചെറിയ പരിക്ക് പറ്റി .
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴ പത്തനാപുരം ഭാഗത്ത് അടിക്കടി വാഹനാപകടം ഉണ്ടാകുന്നു . മഴക്കാലമായാല്‍ ബ്രേക്ക് ചവിട്ടിയാല്‍ വാഹനങ്ങള്‍ തെന്നി മാറുന്നു . റോഡ് അപകടങ്ങള്‍ക്ക് ഉള്ള കാരണം കണ്ടെത്തണം എന്ന് നിര്‍മ്മാണ ചുമതലയുള്ള കെ എസ് ടിപ്പിയ്ക്ക് നിര്‍ദേശം ലഭിച്ചിട്ടും അപകടം അടിക്കടി ഉണ്ടാകുന്ന സ്ഥലങ്ങളില്‍ കൃത്യമായ നിലയില്‍ പഠനം നടത്തിയിട്ടില്ല .
റോഡു നിര്‍മ്മാണം കഴിഞ്ഞതില്‍ പിന്നെ നൂറുകണക്കിന് വാഹനങ്ങള്‍ ആണ് ചെറുതും വലുതുമായ അപകടങ്ങളില്‍പ്പെട്ടത് .