സംസ്ഥാന ഇൻഫർമേഷൻ ഹബ്ബ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Spread the love

 

വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ അധീനതയിൽ ടാഗോർ തിയേറ്റർ ക്യാമ്പസ്സിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന ഇൻഫർമേഷൻ ഹബ് ടാഗോർ തിയേറ്റർ ക്യാമ്പസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടനം ചെയ്തു.

വകുപ്പിന്റെ റിസർച്ച് ആൻഡ് റഫറൻസ്, സമൂഹ മാധ്യമ വിഭാഗങ്ങൾ ആണ് പുതിയ ഇരുനില കെട്ടിടത്തിൽ പ്രവർത്തന സജ്ജമായത്. സിമന്റ്, കമ്പി എന്നിവ ഒഴിവാക്കി മണ്ണുകൊണ്ടാണ് 3,500 Sq.ft. വിസ്തീർണത്തിൽ കെട്ടിടം നിർമ്മിച്ചത്. ടാഗോർ തീയേറ്റർ വളപ്പിലെ മരങ്ങൾ മുറിച്ച് മാറ്റാതെ, നാല് മരങ്ങൾക്കിടയിലാണ് കെട്ടിടം പണിഞ്ഞിരിക്കുന്നത്. ഐ & പി ആർ ഡി സ്‌പെഷ്യൽ സെക്രട്ടറി ഡോ. എസ്.കാർത്തികേയൻ, വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!