രാജ്യത്ത് മെഡിക്കൽ ബിരുദാനന്തര, ബിരുദ വിദ്യാഭ്യാസ ശേഷി വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്ത്, നിലവിലുള്ള സംസ്ഥാന/കേന്ദ്ര ഗവണ്മെന്റ് മെഡിക്കൽ കോളേജുകൾ, പി.ജി. സ്ഥാപനങ്ങൾ, ഗവണ്മെന്റ് ആശുപത്രികൾ എന്നിവ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ (CSS) മൂന്നാം ഘട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ, അംഗീകാരം നൽകി. ഇതിലൂടെ 5,000 പി.ജി. സീറ്റുകൾ വർദ്ധിപ്പിക്കാനും, നിലവിലുള്ള ഗവണ്മെന്റ് മെഡിക്കൽ കോളേജുകൾ നവീകരിച്ച് 5,023 എം.ബി.ബി.എസ്. സീറ്റുകൾ കൂടി വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിനായി ഒരു സീറ്റിന് 1.50 കോടി രൂപയുടെ വർദ്ധിപ്പിച്ച ചെലവ് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഈ പദ്ധതികൾ ഇനി പറയുന്നവയ്ക്ക് സഹായകമാകും: ബിരുദ തലത്തിലെ മെഡിക്കൽ വിദ്യാഭ്യാസ ശേഷി ഗണ്യമായി വർദ്ധിപ്പിക്കും. കൂടുതൽ പി.ജി. സീറ്റുകൾ സൃഷ്ടിക്കുന്നതിലൂടെ വിദഗ്ധ ഡോക്ടർമാരുടെ ലഭ്യത ഉറപ്പാക്കും. ഗവണ്മെന്റ് മെഡിക്കൽ സ്ഥാപനങ്ങളിൽ പുതിയ…
Read Moreമാസം: സെപ്റ്റംബർ 2025
64-ാമത് ദേശീയ കലാപ്രദർശനത്തിന്റെ അവാർഡ്‌ദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു
ലളിത് കലാ അക്കാദമി സംഘടിപ്പിച്ച 64-ാമത് ദേശീയ കലാപ്രദർശനത്തിന്റെ അവാർഡ് ദാന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുത്തു. ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി എല്ലാ അവാർഡ് ജേതാക്കളെയും അഭിനന്ദിക്കുകയും അവരുടെ സൃഷ്ടികൾ മറ്റ് കലാകാരന്മാർക്ക് പ്രചോദനമേകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ പാരമ്പര്യത്തിൽ, കലയെ വളരെക്കാലമായി ഒരു ആത്മീയ പരിശീലനമായി കണക്കാക്കുന്നുവെന്നും, കല സൗന്ദര്യാസ്വാദനത്തിന്റെ ഒരു മാധ്യമം മാത്രമല്ല, നമ്മുടെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കുന്നതിനും കൂടുതൽ സംവേദിയായ ഒരു സമൂഹത്തെ വളർത്തിയെടുക്കുന്നതിനുമുള്ള ശക്തമായ ഉപകരണം കൂടിയാണ് എന്നും രാഷ്‌ട്രപതി പറഞ്ഞു. കലാകാരന്മാർ അവരുടെ ആശയങ്ങൾ, ദർശനം, ഭാവന എന്നിവയിലൂടെ ഒരു പുതിയ ഇന്ത്യയുടെ മാതൃക അവതരിപ്പിക്കുന്നുവെന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. കലാകാരൻമാർ അവരുടെ സമയവും ഊർജ്ജവും വിഭവങ്ങളും കലാസൃഷ്ടിക്കായി നിക്ഷേപിക്കുന്നുവെന്നും, ഇവയ്ക്ക് ന്യായമായ വില ലഭിക്കുന്നത് കലാകാരന്മാരെയും കലയെ ഒരു തൊഴിലായി പിന്തുടരാൻ ആഗ്രഹിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുമെന്നും…
Read Moreട്രഷറി പണമിടപാട് സമയത്തിൽ മാറ്റം
konnivartha.com: സെപ്റ്റംബർ 30ന് സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ചടക്കേണ്ടതിനാൽ ഒക്ടോബർ 3ന് രാവിലെ ഏജൻസി ബാങ്കുകളിൽനിന്നും പണം ലഭ്യമാക്കിയശേഷം മാത്രമേ പെൻഷൻ, സേവിങ്സ് ബാങ്ക് എന്നിവ വഴിയുള്ള പണമിടപാടുകൾ ട്രഷറികളിൽ ആരംഭിക്കൂ എന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.
Read Moreകളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി
പദ്ധതി എച്ച്.എം.ടി യിൽ നിന്ന് ഏറ്റെടുക്കുന്ന 27 ഏക്കർ ഭൂമിയിൽ; പ്രാരംഭ നടപടികൾക്ക് ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. എച്ച്. എം.ടി യുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി. 2023 ലെ മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് വാർഷികയോഗത്തിൻ്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിസഭാ തീരുമാനം. ഇതിൻ്റെ ഭാഗമായി നിയമവകുപ്പ് മന്ത്രി പി. രാജീവിന്റെയും ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് സതീഷ് നൈനാന്‍ എന്നിവരുടേയും നേതൃത്വത്തില്‍ കളമശ്ശേരിയിലെ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കിയത്. കേരള ഹൈക്കോടതി…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 24/09/2025 )
വാഹന പ്രചാരണ ജാഥ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കുടിശിക നിവാരണ കാമ്പയിന്റെ ഭാഗമായുള്ള വാഹന പ്രചാരണ ജാഥ സ്വകാര്യ ബസ് സ്റ്റാന്‍ഡ് മുതല്‍ ക്ഷേമനിധി ഓഫീസ് വരെ സംഘടിപ്പിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗം മലയാലപ്പുഴ ജ്യോതിഷ് കുമാര്‍ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. ജില്ലാ ഉപദേശക സമിതി അംഗം ഇ.കെ ബേബി അധ്യക്ഷനായി. വിവിധ ആനുകൂല്യ വിതരണവും വാഹന പ്രചാരണ യാത്രയില്‍ പങ്കാളിയായവരെ ആദരിക്കുകയും ചെയ്തു. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാന വ്യാപകമായി ഒക്ടോബര്‍ മൂന്ന് മുതല്‍ 31 വരെ 200 കേന്ദ്രങ്ങളിലാണ് കുടിശിക നിവാരണ ക്യാമ്പ് നടത്തുന്നത്. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്. സുബാഷ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഇന്‍-ചാര്‍ജ് കെ.ബിനോയ്, സംഘടനാ നേതാക്കളായ ലാലു മാത്യു, പി.കെ. ഗോപി, കെ. കെ. സുരേന്ദ്രന്‍, കെ.ജി. അനില്‍…
Read Moreവനിതാ കമ്മിഷന്‍ അദാലത്ത്: 15 പരാതിക്ക് പരിഹാരം
തിരുവല്ല മാമ്മന്‍ മത്തായി ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 15 പരാതി തീര്‍പ്പാക്കി. ആകെ 47 പരാതി ലഭിച്ചു. അഞ്ചെണ്ണം പോലിസ് റിപ്പോര്‍ട്ടിനും രണ്ടെണ്ണം ജാഗ്രതാസമിതി റിപ്പോര്‍ട്ടിനും അയച്ചു. മൂന്ന് പരാതി ജില്ലാ നിയമ സേവന അതോറിറ്റിക്ക് കൈമാറി. 22 കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി. പാനല്‍ അഭിഭാഷക സീമ, പോലിസ് ഉദ്യോഗസ്ഥരായ കെ.ജയ, റ്റി.കെ സുബി എന്നിവര്‍ പങ്കെടുത്തു. Women’s Commission Adalat: 15 complaints resolved The Women’s Commission Adalat held at the Thiruvalla Mamman Mathai Hall disposed of 15 complaints. A total of 47 complaints were received. Five were sent for police report and two for…
Read Moreതദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ
തദ്ദേശപൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നിശ്ചിത തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കപ്രവർത്തനങ്ങൾ വിലയിരുത്താനായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് (സെപ്തംബർ 23) വിളിച്ചു ചേർത്ത ജില്ലാകളക്ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ. ത്രിതലപഞ്ചായത്തുകളുടെ വാർഡ് സംവരണം നറുക്കെടുപ്പിലൂടെ നിശ്ചിയിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ളത് ജില്ലാകളക്ടർമാരെയാണ്. ഗ്രാമപഞ്ചായത്തികളിലെ വാർഡ് സംരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 16 വരെയും, ബ്‌ളോക്ക് പഞ്ചായത്തുകളുടേത് ഒക്ടോബർ 18 നും ജില്ലാപഞ്ചായത്തിലേത് 21 നും നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ഒക്ടബോർ 16ന് മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് അതതു ജില്ലകളിലെ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറും 21 ന് കോഴിക്കോട് വച്ച് കണ്ണൂർ, കോഴിക്കോട് കോർപ്പറേഷനുകളിലെ നറുക്കെടുപ്പും, 18ന് കൊച്ചിയിൽ തൃശൂർ, കൊച്ചി കോർപ്പറേഷനുകളിലെ നറുക്കെടുപ്പും, 17 ന് തിരുവനന്തപുരത്ത് കൊല്ലം,…
Read MorePIB to Host Vartalap Regional Media Workshop for Journalists in Pathanamthitta on September 25th
konnivartha.com: Press Information Bureau, Thiruvananthapuram, under the Ministry of Information and Broadcasting, Government of India, will organize a one-day media workshop, Vartalap, for regional journalists in Pathanamthitta district. The event will be held on September 25th, 2025, at Evergreen Continental, Pathanamthitta, commencing at 10:00 a.m. The workshop will be inaugurated by District Collector Prem Krishnan, with V. Palanichamy, Additional Director General, PIB Kerala-Lakshadweep Region, presiding over the function. Biju Kurian, President, Pathanamthitta Press Club, will deliver the keynote address. George Mathew, Deputy Director, PIB, will deliver the welcome address,…
Read Moreപ്രാദേശിക മാധ്യമപ്രവർത്തകർക്കായി ശില്പശാല സെപ്റ്റംബർ 25 ന്
konnivartha.com: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പത്തനംതിട്ട ജില്ലയിലെ പ്രാദേശിക മാധ്യമപ്രവർത്തകർക്കായി ഏകദിന മാധ്യമ ശില്പശാല – വാർത്താലാപ് സംഘടിപ്പിക്കുന്നു. 2025 സെപ്റ്റംബർ 25 ന് പത്തനംതിട്ട എവർഗ്രീൻ കോണ്ടിനൻ്റലിൽ നടക്കുന്ന പരിപാടി രാവിലെ 10 മണിക്ക് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പിഐബി കേരള – ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷത വഹിക്കും. പത്തനംതിട്ട പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ബിജു കുര്യൻ മുഖ്യപ്രഭാഷണം നടത്തും. പിഐബി ഡെപ്യൂട്ടി ഡയറക്ടർ ജോർജ്ജ് മാത്യു സ്വാഗതം ആശംസിക്കും. പ്രസ്സ് ക്ലബ് സെക്രട്ടറി വൈശാഖൻ ജി കൃതജ്ഞത രേഖപ്പെടുത്തും. മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററുമായ ബോബി എബ്രഹാമിനെ ചടങ്ങിൽ ആദരിക്കും. സമൂഹ മാധ്യമത്തിന്റെ കാലഘട്ടത്തിൽ വാർത്താ റിപ്പോർട്ടിംഗിനുള്ള നിർമിതബുദ്ധി…
Read Moreദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു
രാഷ്ട്രപതി ദ്രൗപദി മുർമു 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു. 2023-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന് നൽകി ആദരിച്ചു.ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി, എല്ലാ പുരസ്കാര ജേതാക്കളെയും ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച മോഹൻലാലിനെയും അഭിനന്ദിച്ചു. ‘കംപ്ലീറ്റ് ആക്ടർ’ എന്ന വിശേഷണത്തിന് അനുരൂപമായി മോഹൻലാൽ കഥാപാത്രങ്ങളിലൂടെ ഏറ്റവും മൃദുലവും തീവ്രവുമായ വികാരങ്ങളെ അനായാസം അവതരിപ്പിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സ്ത്രീ കേന്ദ്രീകൃതമായ മികച്ച സിനിമകൾ നിർമ്മിക്കപ്പെടുന്നതിലും അവയ്ക്ക് പുരസ്കാരങ്ങൾ ലഭിക്കുന്നതിലും രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. ദാരിദ്ര്യം, പുരുഷാധിപത്യം അല്ലെങ്കിൽ മുൻവിധി എന്നിവയുമായി സ്ത്രീകൾ ഒരു പരിധിവരെ പോരാടുന്നത് നമുക്ക് കാണാനാവുമെന്ന് അവർ പറഞ്ഞു. കുട്ടികളുടെ ധാർമ്മികത രൂപപ്പെടുത്തുന്ന അമ്മമാരുടെ കഥകൾ, സാമൂഹിക മുൻവിധികളെ നേരിടാൻ സ്ത്രീകളുടെ ഒരുമിച്ചുള്ള പ്രയത്നം; വീട്, കുടുംബം, സാമൂഹ്യക്രമം എന്നിവയുടെ സങ്കീർണ്ണതകൾക്കിടയിൽ സ്ത്രീകൾ നേരിടേണ്ടിവരുന്ന ദുരവസ്ഥ; പുരുഷാധിപത്യത്തിൻ്റെ അസമത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന ധീരരായ…
Read More