ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314 ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ജില്ലാ സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി ഗ്രാമസഭ ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, അനുബന്ധ രേഖകള്‍ സഹിതം ഒക്ടോബര്‍ 10 വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ സാമൂഹികനീതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04682325168, 8281999004. റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം(വെളള, നീല) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) പരിവര്‍ത്തനം ചെയ്യുന്നതിനുളള അപേക്ഷ…
Read Moreമാസം: സെപ്റ്റംബർ 2025
ചിറ്റാര്‍ കൂത്താട്ടുകുളം സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് പുതിയ കെട്ടിടം
പൊതുവിദ്യാലയങ്ങളുടെ മുഖഛായ മാറ്റുന്നതിന് 5000 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ചിറ്റാര്‍ കൂത്താട്ടുകുളം സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം സ്‌കൂള്‍ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെട്ടു. പഠനനിലവാരം ഉയര്‍ന്നു. ഹൈടെക് ക്ലാസ് മുറിയും മികച്ച ലാബും ലൈബ്രറികളും വന്നു. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും പഠനനിലവാരം ഉറപ്പാക്കാന്‍ ‘സബ്ജക്ട് മിനിമം’ നടപ്പിലാക്കി. ഇതിന്റെ ഫലമായി ദേശീയതല പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയതായും് മന്ത്രി പറഞ്ഞു. ചിറ്റാര്‍ കൂത്താട്ടുകുളം സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് എംഎല്‍എ ഫണ്ടില്‍ നിന്നും സ്‌കൂള്‍ ബസ് അനുവദിക്കുമെന്ന് അധ്യക്ഷന്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. നാടിന്റെ മുഖം മാറ്റി മലയോര ഹൈവേ, അച്ചന്‍കോവില്‍- പ്ലാപ്പള്ളി…
Read Moreമലയാലപ്പുഴ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
അടിസ്ഥാന വികസനത്തിനൊപ്പം പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമാണെന്ന് വിദ്യാഭ്യാസ- തൊഴില്‍വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളുടെ നിര്‍മാണത്തിനും മറ്റും 10 ലക്ഷം രൂപ അനുവദിച്ചിരുന്ന പഴയ കാലം മാറി. ഇന്നത് രണ്ടും മൂന്ന് കോടി രൂപയില്‍ എത്തയതായി മലയാലപ്പുഴ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരടക്കം സംസ്ഥാനത്തെ വികസനത്തെ പ്രശംസിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് പഞ്ചാബിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കേരളം. കേന്ദ്ര ഫണ്ട് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ നേട്ടം കൈവരിച്ചത്. 115 വര്‍ഷത്തെ സമ്പന്ന ചരിത്രവുമായി മലയാലപ്പുഴ സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍ ഇന്നൊരു പുതിയ അധ്യായത്തിലേക്ക് കടക്കുകയാണ്. കാലപ്പഴക്കം കൊണ്ടു ദുരവസ്ഥയിലായിരുന്ന സ്‌കൂളിന് പുതിയ ശോഭ നല്‍കി കുട്ടികളുടെ ഭാവി കൂടുതല്‍ സുരക്ഷിതമാക്കാകുകയാണ് സര്‍ക്കാര്‍. കുട്ടികള്‍ക്ക് മികച്ച സൗകര്യത്തോടെ പഠിക്കാനായി…
Read Moreപ്രമാടം സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പ്രമാടം സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനം സ്‌കൂള്‍ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങള്‍ കേവലം കെട്ടിടങ്ങളല്ല, നാളത്തെ തലമുറയെ വാര്‍ത്തെടുക്കുന്ന മികവിന്റെ കേന്ദ്രങ്ങളാണ്. ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു. ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ സമഗ്രമായി പരിഷ്‌കരിച്ചു. കുട്ടികള്‍ക്ക് മാതൃഭാഷയുടെ അടിസ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ മലയാളം അക്ഷരമാലയും രാജ്യത്തിന്റെ ആത്മാവായ ഭരണഘടനയുടെ ആമുഖവും പാഠപുസ്തകങ്ങളുടെ ഭാഗമാക്കി. ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടി അതിവേഗം പുരോഗമിക്കുന്നു. കുട്ടികളുടെ സര്‍ഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്ന കാഴ്ചപ്പാടിലാണ് സ്‌കൂള്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിച്ചത്. ഗോത്രവര്‍ഗ കലാരൂപങ്ങള്‍ കലോത്സവത്തിന്റെ ഭാഗമാക്കിയതിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ തനത് കലകളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. സ്‌കൂള്‍…
Read Moreആയുര്‍വേദ ദിനാചരണം
പത്താമത് ആയുര്‍വേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാതോലിക്കേറ്റ് കോളജില്‍ ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷനായി. ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജുകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ മിനി ആയുര്‍വേദ ദിന സന്ദേശം നല്‍കി. ആയുഷ് മിഷന്‍ ജില്ലാപ്രോഗ്രാം മാനേജര്‍ ഡോ. എസ് അഖില, കോളജ് മലയാള വിഭാഗം മേധാവി ഡോ. പി ജെ ബിന്‍സി, അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സൂസന്‍ ബ്രൂണോ, തിരുവല്ല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു തോമസ്, കടമ്പനാട് സര്‍ക്കാര്‍…
Read Moreആംഗ്യഭാഷ പരിശീലന പരിപാടി
സെപ്റ്റംബര്‍ 28 വരെ നടക്കുന്ന ആംഗ്യഭാഷ വാരാചാരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, സാമൂഹികനീതി വകുപ്പ്, ഡഫ് കണ്‍സോര്‍ഷ്യം എന്നിവയുടെ സംയുക്ത ആഭിമുഖത്തില്‍ ആംഗ്യഭാഷ പരിശീലന പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേള്‍വി-സംസാര പരിമിതി ഉള്ളവര്‍ക്ക് സര്‍ക്കാര്‍ സേവനം നിഷേധിക്കാതിരിക്കാന്‍ ഓരോ ഉദ്യോഗസ്ഥനും ആംഗ്യഭാഷ അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ത്യന്‍ ആംഗ്യഭാഷയില്‍ നിത്യ ജീവിതത്തില്‍ ആവശ്യമായ ചില അടിസ്ഥാന ആംഗ്യ രൂപങ്ങള്‍’ എന്ന കൈപ്പുസ്തകം ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു. ജില്ലാ സാമൂഹികനീതി ഓഫീസര്‍ ജെ ഷംല ബീഗം അധ്യക്ഷയായി. പിഡിസി കോര്‍ഡിനേറ്റര്‍ കെസിയ സണ്ണിച്ചന്‍, കലക്ടറേറ്റ് ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു, ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫ് ദി ഡഫ് ട്രഷറര്‍ പി എ എബ്രഹാം, പിഎഫ്ഡിഡബ്ല്യു അംഗം സൂസന്‍ വര്‍ഗീസ്, ഡിഎല്‍സി…
Read Moreഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കും: മന്ത്രി വി ശിവന്‍കുട്ടി
konnivartha.com: ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുന്നതിന് ഭൗതിക സൗകര്യങ്ങളോടൊപ്പം നവീന അധ്യയന രീതികളും ആവശ്യമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കലഞ്ഞൂര്‍ മാങ്കോട് സര്‍ക്കാര്‍ എച്ച് എസ് സ്‌കൂളിലെ എല്‍ പി കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയ ഹയര്‍സെക്കന്‍ഡറി ബ്ലോക്ക് നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുട്ടികള്‍ക്ക് സ്വയം പഠിക്കാന്‍ കഴിയുന്ന സൗകര്യങ്ങളാണ് 21-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. വിദ്യാര്‍ഥികള്‍ക്ക് സെല്‍ഫ് ലേര്‍ണിങ് രീതിയിലൂടെ പഠനം കൂടുതല്‍ ലളിതമാക്കുന്ന ഡിജിറ്റല്‍ റിസോഴ്‌സുകള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. ഇന്നത്തെ കുട്ടികള്‍ നാളെയുടെ ഗവേഷകരും ശാസ്ത്രജ്ഞരുമാണ്. കുട്ടികളുടെ ചിന്തകള്‍ക്ക് ശാസ്ത്രീയ ദിശാബോധം നല്‍കാന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. വിദ്യാലയങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലനം ആരംഭിക്കുന്നതിന് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നു. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നത് സര്‍ക്കാരിന്റെ ആദ്യ പരിഗണനയാണെന്നും മന്ത്രി പറഞ്ഞു. പഠനത്തിന് പുറമെ സമൃദ്ധമായ ഉച്ചഭക്ഷണത്തിനായി പുതിയ…
Read Moreകോന്നി സ്നേഹാലയം :മൂന്നാം നില കെട്ടിടത്തിന്‍റെ ഉദ്ഘാടനം 26 ന് നടക്കും
konnivartha.com: കോന്നി കേന്ദ്രമാക്കി ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇ എം എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ ഉള്ള സ്നേഹാലയത്തിലെ മൂന്നാം നില കെട്ടിടത്തിന്‍റെ ഉദ്ഘാടനം സെപ്തംബര്‍ 26 ന് രാവിലെ 11 ,30 ന് നടക്കും . എം പി ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും .ഇതിനോട് അനുബന്ധിച്ച് ആധുനിക അടുക്കളയുടെയും ഭക്ഷണ ശാലയുടെയും ശിലാസ്ഥാപന കര്‍മ്മം കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍ നിര്‍വ്വഹിക്കും . വിവിധ വ്യക്തിത്വങ്ങളെ അഡ്വ കെ യു ജനീഷ് കുമാര്‍ എം എല്‍ എ ആദരിക്കും . സോണല്‍ കമ്മറ്റി ഭാരവാഹികളില്‍ നിന്ന് രോഗികളുടെയും വോളണ്ടിയര്‍മാരുടെയും ലിസ്റ്റ് മുന്‍ എം എല്‍ എ രാജു എബ്രഹാം ഏറ്റുവാങ്ങും . വിവിധ മേഖലയില്‍ ഉള്ളവര്‍ ആശംസകള്‍ നേരും . നിലവില്‍ 32 രോഗികള്‍ക്ക് ആണ് സ്നേഹാലയത്തില്‍ പരിചരണം…
Read Moreഇന്ന് സെപ്റ്റംബർ 23:ആയുർവേദ ദിനം
2016 മുതൽ എല്ലാ വർഷവും ധന്വന്തരി ജയന്തി (ധന്തേരസ്) ദിനത്തിൽ ദേശീയ ആയുർവേദ ദിനം ആഘോഷിക്കുന്നു. ആയുർവേദത്തിന്റെ ദിവ്യ പ്രചാരകനായി ധന്വന്തരി ഭഗവാൻ കണക്കാക്കപ്പെടുന്നു. ആരോഗ്യവും സമ്പത്തും നൽകുന്നതിനുള്ള ഗുണങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2025 മാർച്ച് 23-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ, സെപ്റ്റംബർ 23 ആയുർവേദ ദിനമായി ആഘോഷിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് നിശ്ചയിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ദൃശ്യപരതയും ആചരണത്തിലെ സ്ഥിരതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, വേരിയബിൾ ചാന്ദ്ര കലണ്ടർ പിന്തുടരുന്ന ധന്തേരസിൽ ആയുർവേദ ദിനം ആചരിക്കുന്ന മുൻ രീതികളിൽ നിന്നുള്ള ഒരു പ്രധാന മാറ്റമാണിത്. സെപ്റ്റംബർ 23, ശരത്കാല വിഷുവവുമായി ഒത്തുചേരുന്നു, അതായത് പകലും രാത്രിയും ഏതാണ്ട് തുല്യമായ ഒരു ദിവസം. ഈ ജ്യോതിശാസ്ത്ര സംഭവം പ്രകൃതിയിലെ സന്തുലിതാവസ്ഥയെ പ്രതീകപ്പെടുത്തുന്നു, മനസ്സ്, ശരീരം, ആത്മാവ് എന്നിവ തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്ക് ഊന്നൽ നൽകുന്ന ആയുർവേദ തത്ത്വചിന്തയുമായി പൂർണ്ണമായും…
Read Moreഅരുവാപ്പുലത്ത് ഇന്ന് (23/09/25)സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും
konnivartha.com: അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്‍റെയും കോന്നി മെഡിക്കൽ കോളേജിന്‍റെയും നേതൃത്വത്തിൽ ഇന്ന് (23/09/25)രാവിലെ 10 മണിമുതൽ 12 മണിവരെ അക്കരക്കാലപടി സാംസ്കാരിക നിലയത്തിൽ വെച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും . ജനറൽ മെഡിസിൻ ,പീഡിയാട്രിക് ഒഫ്താൽമോളജി, ഡെന്റൽ എന്നീ വിദഗ്ദ വിഭാഗങ്ങളിലെ ഡോക്ടർമാർ ക്യാമ്പിൽ പരിശോധന നടത്തും എന്ന് അരുവാപ്പുലം പഞ്ചായത്ത് നേതൃത്വം അറിയിച്ചു
Read More