എ.ഐ അധിഷ്ഠിത മുഖം തിരിച്ചറിയല്‍ പരീക്ഷിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍

ഉദ്യോഗാര്‍ഥി പരിശോധനയ്ക്കായി എ.ഐ അധിഷ്ഠിത മുഖം തിരിച്ചറിയല്‍ പരീക്ഷിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ എന്‍.ഡി.എ, എന്‍.എ 2, സി.ഡി.എസ് 2 പരീക്ഷകള്‍ക്കിടെ ദ്രുതഗതിയിലും സുരക്ഷിതമായും ഉദ്യോഗാര്‍ഥി സ്ഥിരീകരണം നടത്താന്‍ എ.ഐ അധിഷ്ഠിത മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യ പരീക്ഷിക്കാനുള്ള പരീക്ഷണ പദ്ധതി (പൈലറ്റ് പ്രൊജക്ട്) യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി) വിജയകരമായി നടത്തി. ദേശീയ ഇ-ഗവേണന്‍സ് ഡിവിഷനുമായി (എന്‍ഇ ജി.ഡി) സഹകരിച്ച് നടത്തുന്ന ഈ സംരംഭം, പരീക്ഷാ പ്രക്രിയയുടെ സമഗ്രത ശക്തിപ്പെടുത്തുന്നതിനും പരീക്ഷാ കേന്ദ്രങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുമാണ് ശ്രമിക്കുന്നത്. ഗുരുഗ്രാമിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടപ്പാക്കിയ ഈ പരീക്ഷണ പദ്ധതിയില്‍ അവിടത്തെ ഉദ്യോഗാര്‍ത്ഥികളുടെ മുഖചിത്രങ്ങള്‍ അവരുടെ രജിസ്‌ട്രേഷന്‍ ഫോമുകളില്‍ സമര്‍പ്പിക്കപ്പെട്ട ഫോട്ടോകളുമായി ഡിജിറ്റലായി പൊരുത്തപ്പെടുത്തി. പുതിയ സംവിധാനം ഒരോ ഉദ്യോഗാര്‍ഥിയുടെയും സ്ഥിരീകരണ സമയം ശരാശരി 8 മുതല്‍ 10 വരെ സെക്കന്‍ഡായി കുറയ്ക്കുകയും, സുരക്ഷയുടെ…

Read More

Seven Natural Heritage Sites from India Added to UNESCO’s Tentative List of World Heritage

  konnivartha.com: India continues to make significant strides in safeguarding and showcasing its rich natural and cultural heritage on the global stage. In a moment of national pride, seven remarkable natural heritage sites from across the country have been successfully included in UNESCO’s Tentative List of World Heritage Sites, increasing India’s count on the Tentative List from 62 to 69 properties. With this inclusion, India now has a total of 69 sites under consideration by UNESCO, comprising 49 cultural, 17 natural, and 3 mixed heritage properties. This accomplishment reaffirms India’s…

Read More

വര്‍ക്കലയിലെ പാറക്കെട്ടുകള്‍ ഉള്‍പ്പെടുത്തി

ലോക പൈതൃക കേന്ദ്രങ്ങളുടെ താല്‍കാലിക പട്ടികയില്‍ വര്‍ക്കലയിലെ പാറക്കെട്ടുകള്‍ ഉള്‍പ്പെടുത്തി konnivartha.com; രാജ്യത്തിന്റെ സമ്പന്നമായ പ്രകൃതിദത്തവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിലും ആഗോള വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതിലും ഇന്ത്യയുടെ മുന്നേറ്റം തുടരുകയാണ്. ദേശീയ അഭിമാനത്തിന്റെ ഒരു നിമിഷമായി, രാജ്യത്തുടനീളമുള്ള ഏഴ് ശ്രദ്ധേയ പ്രകൃതിദത്ത പൈതൃക കേന്ദ്രങ്ങള്‍ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ താല്‍കാലിക പട്ടികയില്‍ വിജയകരമായി ഉള്‍പ്പെടുത്തി. ഇതോടെ ഇന്ത്യയുടെ താല്‍കാലിക പട്ടികയിലെ പൈതൃക കേന്ദ്രങ്ങളുടെ ആകെ എണ്ണം 62 ല്‍ നിന്ന് 69 ആയി ഉയര്‍ന്നു. ഈ ഉള്‍പ്പെടുത്തലിന് ശേഷം ഇന്ത്യയില്‍ നിന്ന് സാംസ്‌കാരിക പ്രാധാന്യമുള്ള 49 ഉം പ്രകൃതിദത്ത പ്രാധാന്യമുള്ള 17 ഉം സാംസ്‌കാരികവും പ്രകൃതിദത്തവുമായ പ്രാധാന്യമുള്ള 3 സ്ഥലങ്ങളും ഉള്‍പ്പെടെ ആകെ 69 കേന്ദ്രങ്ങള്‍ നിലവില്‍ യുനെസ്‌കോയുടെ പരിഗണനയിലാണ്. അപൂര്‍വ്വമായ പ്രകൃതിദത്തവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധതയെ ഈ നേട്ടം ഊട്ടിയുറപ്പിക്കുന്നു.…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 18/09/2025 )

‘എല്ലാ വീടുകളിലും ശുദ്ധജലം’ ജില്ലാതല പ്രഖ്യാപനം സെപ്റ്റംബര്‍ 19 ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും ജല്‍ ജീവന്‍ മിഷന്റെ ‘എല്ലാ വീടുകളിലും ശുദ്ധജലം’ ജില്ലാതല പ്രഖ്യാപനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സെപ്റ്റംബര്‍ 19 വൈകിട്ട് 3.30 ന് മണിപ്പുഴ മന്നം മെമ്മേറിയല്‍ എന്‍എസ്എസ് കരയോഗ ഓഡിറ്റോറിയത്തില്‍ നടത്തും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. കേരള ജല അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനിയര്‍ ആര്‍ വി സന്തോഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ എല്ലാ ഭവനങ്ങളിലും കുടിവെള്ള കണക്ഷന്‍ നല്‍കി 100 ശതമാനം നേട്ടം കൈവരിച്ച ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്താണ് നെടുമ്പ്രം. 1.88 കോടി രൂപ ചെലവഴിച്ചാണ് എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കിയത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു, നെടുമ്പ്രം…

Read More

പത്തനംതിട്ട 220 കെവി ജിഐഎസ് സബ്സ്റ്റേഷന്‍ ഉദ്ഘാടനം സെപ്റ്റംബര്‍ 19ന്

  വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും konnivartha.com: ട്രാന്‍സ്ഗ്രിഡ് 2.0 ശബരി പാക്കേജ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പത്തനംതിട്ട 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ (ജിഐഎസ്) സബ്സ്റ്റേഷന്‍ ഉദ്ഘാടനം സെപ്റ്റംബര്‍ 19 വൈകിട്ട് നാലിന് പത്തനംതിട്ട മേരിമാത ഫോറോന ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ആന്റോ ആന്റണി എം പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ ടി. സക്കീര്‍ ഹുസൈന്‍, കെഎസ്ഇബി ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ മിന്‍ഹാജ് ആലം, സ്വതന്ത്ര ഡയറക്ടര്‍ അഡ്വ വി. മുരുകദാസ്, ട്രാന്‍സ്ഗ്രിഡ് ചീഫ് എഞ്ചിനീയര്‍ കെ.എസ് ഷീബ, നഗരസഭ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍…

Read More

ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം

  (സെപ്റ്റംബര്‍ 20, ശനി) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും konnivartha.com: ആഗോള അയ്യപ്പ സംഗമത്തിന് തയ്യാറായി പമ്പാ തീരം. (സെപ്റ്റംബര്‍ 20, ശനി) രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിവിധ സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയില്‍ ജര്‍മന്‍ ഹാങ്ങര്‍ പന്തല്‍ തയ്യാറായി. പമ്പ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 3000 പ്രതിനിധികള്‍ക്ക് ഇവിടെയാണ് ഇരിപ്പിടം. തറനിരപ്പില്‍ നിന്ന് നാലടി ഉയരത്തില്‍ 2400 ചതുരശ്രയടിയിലാണ് സ്റ്റേജ്. ഇതിനോട് ചേര്‍ന്ന് ഗ്രീന്‍ റൂമുമുണ്ട്. മീഡിയ റൂമുള്‍പ്പെടെ പ്രധാന വേദിയോട്…

Read More

‘ആയുഷ് മേഖലയിലെ ഐടി പരിഹാരങ്ങൾ’: ദേശീയ ശില്പശാലയ്ക്ക് വേദിയായി കുമരകം

konnivartha.com: “ആയുഷ് മേഖലയിലെ ഐടി പരിഹാരങ്ങൾ” എന്ന വിഷയത്തിൽ ദ്വിദിന ദേശീയ ആയുഷ് മിഷൻ ശില്പശാലയ്ക്ക് കോട്ടയം കുമരകത്ത് തുടക്കമായി. കെടിഡിസി വാട്ടർസ്കേപ്സിൽ കേരള ആരോഗ്യ-വനിതാ-ശിശു വികസന മന്ത്രി വീണ ജോർജ് പരിപാടി വിർച്വലായി ഉദ്ഘാടനം ചെയ്തു. ദേശീയ ആയുഷ് മിഷൻ, കേരളം സംഘടിപ്പിച്ച ശില്പശാലയിൽ 23 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 91 പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ധർ, നയരൂപകർത്താക്കൾ എന്നിവരുൾപ്പെടെ നിരവധി പേർ പങ്കെടുക്കുന്നുണ്ട്. ന്യൂഡൽഹിയിൽ നടന്ന 2025 ലെ ആയുഷ് ഡിപ്പാർട്ട്‌മെന്റൽ ഉച്ചകോടിയിലെ മുൻഗണനകൾ അടിസ്ഥാനമാക്കിയുള്ളതാണ് ദേശീയ ശില്പശാല. ആയുഷ് പ്രോത്സാഹിപ്പിക്കുന്ന ഐക്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് കുമരകത്തിന്റെ സ്വാഭാവിക പശ്ചാത്തലമെന്ന് ഉദ്ഘാടന പ്രസം​​ഗത്തിൽ മന്ത്രി ശ്രീമതി വീണാ ജോർജ് പറഞ്ഞു. ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതി സ്വീകരിക്കുമ്പോൾ, പരമ്പരാഗത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് നിർണായകമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. തത്സമയ നിരീക്ഷണം, മെച്ചപ്പെടുത്തിയ മാനവ വിഭവശേഷി…

Read More

കോന്നി കൃഷി ഭവന്‍ , 67- നമ്പര്‍ അങ്കണവാടി കെട്ടിടം എന്നിവയുടെ ഉദ്ഘാടനം 20 ന്

konnivartha.com: മലയോര പ്രദേശമായ കോന്നിയുടെ വികസന പാതയിൽ ഒരു നാഴികക്കല്ലുകൂടി. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൃഷിഭവനും 67- നമ്പര്‍ അങ്കണവാടി കെട്ടിടവും 20 ന് ഉദ്ഘാടനം ചെയ്യും എന്ന് കോന്നി പഞ്ചായത്ത് അറിയിച്ചു . കോന്നി ഗുർഗണ്ടസാരി ഇൻഡസ്ട്രിയല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സ്ഥലം സൗജന്യമായി നൽകിയത് . 2015- 2020 യുഡിഎഫ് ഭരണസമിതിയുടെ കാലയളവിൽ സ്ഥലം ഏറ്റെടുത്തു . 2020-2025 യുഡിഎഫ് ഭരണസമിതിയുടെ കാലയളവിൽ രണ്ട് കെട്ടിടവും 57.49 ലക്ഷം രൂപ ഫണ്ട് വകയിരുത്തി ഗ്രാമ പഞ്ചായത്ത് നിർമ്മിച്ചു. ഉദ്ഘാടനം 20-09-2025 രാവിലെ 11 മണിക്ക് കൃഷിഭവനിൽ വച്ച് ആന്റോ ആൻ്റണി എംപിയും അഡ്വ കെ.യു.ജനീഷ് കുമാർ എംഎൽഎയും നിർവഹിക്കും . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനി സാബു തോമസ് അധ്യക്ഷത വഹിക്കും . ജനപ്രതിനിധികൾ സാമൂഹിക രാഷ്ട്രീയ നേതാക്കൾ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ…

Read More

വ്യാപാരി വ്യവസായി സമിതി കോന്നി യൂണിറ്റ് ഓണാഘോഷം

  KONNIVARTHA.COM: വ്യാപാരി വ്യവസായി സമിതി കോന്നി യൂണിറ്റ് കമ്മറ്റി നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ നാളെ ( 19/09/2025 )രാവിലെ ഒന്‍പതു മണി മുതല്‍ കോന്നി വൈസ്മെന്‍ ക്ലബില്‍ നടക്കും . കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും . പൂക്കളം ,വടംവലി , വിവിധ കലാപരിപാടികള്‍ , ഓണക്കളികള്‍ ,ഓണ സദ്യ എന്നിവയാണ് പരിപാടികള്‍ എന്ന് ഭാരവാഹികള്‍ അറിയിച്ചു .

Read More