Department of Posts and BSNL Sign Strategic MoU for SIM Sales and Mobile Recharge Services

  konnivartha.com: The Department of Posts (DoP), under the Ministry of Communications, Government of India, and Bharat Sanchar Nigam Limited (BSNL) have signed a Memorandum of Understanding (MoU) on September 17, 2025, in New Delhi to expand BSNL’s mobile connectivity reach across India. The MoU was formally signed by  Manisha Bansal Badal, General Manager (Citizen Centric Services & RB), on behalf of Department of Posts and  Deepak Garg, Principal General Manager (Sales and Marketing-Consumer Mobility), BSNL. Under this agreement, DoP will leverage its unparalleled postal network of over 1.65 lakh…

Read More

സിം കാർഡ് വില്പനയും മൊബൈൽ റീചാർജ്ജ് സേവനങ്ങളും പോസ്റ്റ് ഓഫീസുകളില്‍ ലഭിക്കും

  konnivartha.com: ബി.എസ്.എൻ.എൽ(BSNL)ൻ്റെ മൊബൈൽ കണക്റ്റിവിറ്റി സേവനങ്ങൾ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരിൻ്റെ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പും(DoP) ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും(BSNL) തമ്മിൽ ന്യൂഡൽഹിയിൽ വെച്ച് ധാരണാപത്രത്തിൽ ഒപ്പുവച്ചു. തപാൽ വകുപ്പ് ജനറൽ മാനേജർ (സിറ്റിസൺ സെൻട്രിക് സർവീസസ് ആൻഡ് ആർ.ബി) മനീഷ ബൻസാൽ ബാദലും, ബി.എസ്.എൻ.എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്-കൺസ്യൂമർ മൊബിലിറ്റി) ദീപക് ഗാർഗുമാണ് ധാരണാപത്രത്തിൽ ഔദ്യോഗികമായി ഒപ്പുവെച്ചത്. ഈ കരാർ പ്രകാരം, രാജ്യത്തുടനീളം ബി.എസ്.എൻ.എൽ സിം കാർഡുകളുടേയും മൊബൈൽ റീചാർജ്ജ് സേവനങ്ങളുടേയും വില്പനയ്ക്കായി തപാൽ വകുപ്പ് 1.65 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളുടെ സമാനതകളില്ലാത്ത തപാൽ ശൃംഖല പ്രയോജനപ്പെടുത്തും. ഇന്ത്യയിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളേയും പട്ടണങ്ങളേയും സ്പർശിക്കുന്ന ഇന്ത്യാ പോസ്റ്റിൻ്റെ വിശാലമായ വ്യാപ്തി നഗര, ഗ്രാമ പ്രദേശങ്ങളിൽ ബി.എസ്.എൻ.എൽ ൻ്റെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന് ശക്തമായ മാധ്യമമായി…

Read More

കോന്നിയില്‍ വിശ്വകർമ്മ ജയന്തി ആചരിച്ചു

  konnivartha.com:  വിശ്വ സ്രഷ്ടാവായ വിശ്വകർമ്മാവിൻ്റെ ജയന്തി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി ഓബിസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റികളുടെ സഹകരണത്തോടെ കോന്നി കോൺഗ്രസ് ഭവനിൽ വെച്ച് ആചരിച്ചു. മുതിർന്ന പരമ്പരാഗത തൊഴിലാളി രാചപ്പൻ ആചാരിയെ ചടങ്ങിൽ ആദരിച്ചു. ഓ ബി സി കോൺഗ്രസ്സ് ജില്ലാ ചെയർമാൻ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ദീപം തെളിച്ചു. കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്റ്റ് സംസ്ഥാന പ്രസിഡൻ്റ് പി. ആർ അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ ശങ്കർ, റ്റി.അനിൽകുമാർ, ദീനാമ്മ റോയി, എസ്. സന്തോഷ് കുമാർ, വി.ടി അജോമോൻ, റോജി എബ്രഹാം എബ്രഹാം വാഴയിൽ,ശ്യാം. എസ് കോന്നി, മോഹനൻ മുല്ലപ്പറമ്പിൽ, തോമസ് കാലായിൽ, രാജീവ് മള്ളൂർ, സൗദ…

Read More

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം പാലിക്കും

  തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് സമ്പൂർണമായും ഹരിതചട്ടം പാലിച്ചും, പരിസ്ഥിതിസൗഹൃദമായും നടത്തുന്നതിന് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത തദ്ദേശസ്വയംഭരണവകുപ്പിലെ വിവിധ ഏജൻസികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇതു സംബന്ധിച്ച കർമ്മ പരിപാടിക്ക് രൂപം നൽകി. തദ്ദേശ സ്വയംഭരണവകുപ്പ്, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, ഹരിതകർമസേന എന്നിവയുടെ പങ്കാളിത്തത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള പ്രവർത്തനങ്ങളിൽ ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തും. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും, ജില്ലാകളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിലും നിരീക്ഷണസമിതികൾ രൂപീകരിക്കും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രങ്ങൾ, ഓഫീസുകൾ, തിരഞ്ഞെടുപ്പ് വിതരണകേന്ദ്രങ്ങൾ, പോളിംഗ് സ്റ്റേഷനുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവടങ്ങളിലെല്ലാം ഹരിതചട്ടം കർശനമായി പാലിക്കണം. ഇവിടങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ ഉടൻതന്നെ നീക്കം ചെയ്യാനായി ഹരിതകർമസേനയുടെയും ക്‌ളീൻകേരള കമ്പനിയുടെയും സേവനം പ്രയോജനപ്പെടുത്തും. പരിസ്ഥിതി സൗഹൃദമായ രീതിയിൽ…

Read More

പൊതുരേഖാ സംരക്ഷണത്തിൽ കേരളം പുതിയ ചരിത്രം കുറിക്കുന്നു

  കേരളത്തിന്റെ ചരിത്രരേഖകൾ സംരക്ഷിക്കുന്നതിൽ നിർണായകമായ ഒരു ചുവടുവെപ്പായി, 2023-ലെ കേരള പൊതുരേഖാ ബിൽ നിയമസഭയിൽ സമർപ്പിച്ചു. പുരാരേഖകളുടെ സംരക്ഷണത്തിനായി ഒരു നൂറ്റാണ്ടിലധികം മുൻപ് വകുപ്പ് രൂപീകരിച്ച സംസ്ഥാനത്ത്, ആദ്യമായാണ് രേഖകൾ സംരക്ഷിക്കാൻ ഒരു നിയമം വരുന്നത്. പുരാവസ്തു-പുരാരേഖാ-മ്യൂസിയം-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് സെലക്ട് കമ്മിറ്റിയുടെ റിപ്പോർട്ടോടുകൂടി ബിൽ സഭയിൽ സമർപ്പിച്ചത്. 2023 സെപ്റ്റംബർ 7ന് അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ ബിൽ, 2024 ജൂലൈ 11നാണ് സഭയിൽ ആദ്യമായി അവതരിപ്പിച്ചത്. തുടർന്ന് ഇത് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കായി അയച്ചു. സംസ്ഥാനത്തിനകത്തും പുറത്തും കമ്മിറ്റി നടത്തിയ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് ബില്ലിന് അന്തിമരൂപം നൽകിയത്. സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ കമ്മീഷനുകൾ, ബോർഡുകൾ, കമ്മിറ്റികൾ എന്നിവയിലെ പൊതുരേഖകളുടെ മൂല്യനിർണയം, ശേഖരണം, തരംതിരിക്കൽ, സംരക്ഷണം, ഭരണനിർവഹണം എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ…

Read More

കോന്നിയില്‍ കേരളോത്സവം സെപ്റ്റംബർ 26 ,27 തീയതികളിൽ നടക്കും

  konnivartha.com: കേരള സംസ്ഥാന യുവജനക്ഷേമബോർഡിന്‍റെയും കോന്നി ഗ്രാമപഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തിൽ 2025 കേരളോത്സവം സെപ്റ്റംബർ 26 ,27 തീയതികളിൽ നടത്തും . ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ 15 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുവാൻ അർഹതയുണ്ടായിരിക്കും. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ ഓരോ ഇനത്തിലും പ്രത്യേക അപേക്ഷകൾ ഓൺലൈനായി https://keralotsavam.com എന്ന വെബ്സൈറ്റിൽ 24-09-2025 ബുധൻ വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. നിബന്ധനകൾ · കലാമത്സരങ്ങളിൽ ഒരാൾക്ക് ‘ 4 ‘ വ്യക്തിഗത ഇനങ്ങളിലും ‘ 3 ‘ ഗ്രൂപ്പ് ഇനങ്ങളിലും മാത്രമേ പങ്കെടുക്കുവാൻ അർഹതയുള്ളൂ · അത്‍ലറ്റിക്‌സ് ഇനങ്ങളിൽ ഒരാൾക്ക് പരമാവധി ‘ 3 ’ ഇനങ്ങളിലും കൂടാതെ റിലേയിലും പങ്കെടുക്കാവുന്നതാണ് . ഗെയിംസ് മത്സരങ്ങളിൽ ഒരാൾക്ക് പരാമാവധി ‘ 4 ’ ഇനങ്ങളിൽ മാത്രമേ മത്സരിക്കാൻ…

Read More

സൗദി കെഎംസിസി ധനസഹായ വിതരണം നടത്തി

  konnivartha.com: സൗദി കെഎംസിസി  സാമൂഹ്യ സുരക്ഷാ പദ്ധതിയിൽഅംഗമായിരിക്കെ മരണപ്പെട്ട നെടുമങ്ങാട്  കരകുളം മുല്ലശ്ശേരി സ്വദേശിയായ അനിൽകുമാറിന്റെ ആശ്രിതർക്ക് 6 ലക്ഷം രൂപയുടെ ധനസഹായം വിതരണം നടത്തി.അനിൽകുമാറിന്റെ മാതാവ് ലളിതമ്മ മലപ്പുറം എംഎൽഎ പി ഉബൈദുള്ളയിൽ നിന്നും ഏറ്റുവാങ്ങി. മുസ്ലിം ലീഗ്  കരകുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ കലാം അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുസ്ലിം ലീഗ് ദേശീയ സമിതി അംഗം അഡ്വക്കേറ്റ്: കണിയാപുരം ഹലീം മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ  ജി മാഹിൻ അബൂബക്കർ,കന്യാകുളങ്ങര ഷാജഹാൻ,എസ് എ വാഹിദ്,പോത്തൻകോട് റാഫി,എസ് എഫ്  എസ് എ തങ്ങൾ, അലികുഞ്ഞ് ഹാജി, കുഴിവിള നിസാമുദ്ധീൻ, അസീം കരകുളം, നെടുമങ്ങാട് എം നസീർ, പുലിപ്പാറ യൂസഫ്,സൈഫുദ്ദീൻ, കോൺഗ്രസ് നേതാക്കളായ സുകുമാരൻ നായർ, നൗഷാദ് കായ് പ്പാടി, കായ്പാടി അമീനുദ്ദീൻ, വെമ്പായം ഷെരീഫ്, എച്.സിദ്ദിഖ്,അസ്സനാര് ആശാൻ,വഞ്ചുവം ഷറഫ്, സഫീർ പുന്നമൂട്ടിൽ, ഷംനാദ്, മാഹിൻ കണ്ണ്, കുഴിവിള അബ്ദുൽ റഷീദ് തുടങ്ങിയവർ…

Read More

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (17/09/2025)

‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മി ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ പുതിയ സംരംഭം ആരംഭിക്കും. ‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുതാര്യവും നൂതനവും ആയ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന സർക്കാരിൻ്റെ പ്രതിബദ്ധതയാണ് സാക്ഷാത്കരിക്കപ്പെടുക. ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല നാടിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവ പങ്കാളികളും ആണ് എന്നാണ് ഇതിലൂടെ ഉറപ്പാക്കപ്പെടുക. ലക്ഷ്യങ്ങൾ പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്‌ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ വിവരങ്ങൾ നൽകുക. പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉത്തരവാദിത്തം…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 17/09/2025 )

‘എല്ലാ വീടുകളിലും ശുദ്ധജലം’ ജില്ലാതല പ്രഖ്യാപനം സെപ്റ്റംബര്‍ 19 ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും ജല്‍ ജീവന്‍ മിഷന്റെ ‘എല്ലാ വീടുകളിലും ശുദ്ധജലം’ ജില്ലാതല പ്രഖ്യാപനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സെപ്റ്റംബര്‍ 19 വൈകിട്ട് 3.30 ന് മണിപ്പുഴ മന്നം മെമ്മേറിയല്‍ എന്‍എസ്എസ് കരയോഗ ഓഡിറ്റോറിയത്തില്‍ നടത്തും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. കേരള ജല അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനിയര്‍ ആര്‍ വി സന്തോഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ എല്ലാ ഭവനങ്ങളിലും കുടിവെള്ള കണക്ഷന്‍ നല്‍കി 100 ശതമാനം നേട്ടം കൈവരിച്ച ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്താണ് നെടുമ്പ്രം. 1.88 കോടി രൂപ ചെലവഴിച്ചാണ് എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കിയത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു, നെടുമ്പ്രം…

Read More

കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് അംഗത്വ കാമ്പയിനും കുടിശിക നിവാരണവും സംഘടിപ്പിച്ചു

  കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി കേരളീയര്‍ക്കായി ജില്ലയില്‍ അംഗത്വ കാമ്പയിനും അംശദായ കുടിശിക നിവാരണവും സംഘടിപ്പിച്ചു. കോഴഞ്ചേരി മാരാമണ്‍ മാര്‍ത്തോമ റിട്രീറ്റ് സെന്ററില്‍ പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഫിനാന്‍സ് മാനേജര്‍ ടി ജയകുമാര്‍ അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ വി എം ജോസ്, ലോക കേരള സഭ അംഗം പ്രദീപ് കുമാര്‍, 300 ലധികം പ്രവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 60 പേര്‍ പുതിയ രജിസ്ട്രേഷനുള്ള ആദ്യ നടപടി പൂര്‍ത്തിയാക്കി. 75 അംഗങ്ങള്‍ കുടിശിക അടച്ച് അംഗത്വം പുതുക്കി.

Read More