konnivartha.com: മലയോര ജനതയുടെ ചിരകാല അഭിലാഷമായിരുന്ന സീതത്തോട്-നിലയ്ക്കല്‍ കുടിവെള്ള പദ്ധതി അവസാന ഘട്ടത്തില്‍. നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ എത്തുന്ന ലക്ഷക്കണക്കിന് ശബരിമല തീര്‍ത്ഥാടര്‍ക്കും പെരുനാട് ഗ്രാമപഞ്ചായത്തിലെ നിലയ്ക്കല്‍, പ്ലാപ്പള്ളി, ളാഹ ഭാഗങ്ങളിലും സീതത്തോട് ഗ്രാമപഞ്ചായത്തിലും കുടിവെള്ളം എത്തിക്കുന്ന ബൃഹത്ത് പദ്ധതിയാണിത്. നബാര്‍ഡ് ഫണ്ടിനൊപ്പം ജല്‍ ജീവന്‍ മിഷനിലും ഉള്‍പ്പെടുത്തി 120 കോടി രൂപ ചെലവിലാണ് പദ്ധതി. മലയോര മേഖലയിലെ കുടിവെള്ള പ്രശ്നത്തിനും ജല വിതരണത്തിനായി ചെലവഴിക്കുന്ന കോടികളുടെ അധിക ബാധ്യതയ്ക്കും പദ്ധതിയിലൂടെ പരിഹാരമാകും. മൂന്ന് സമ്പ് കം പമ്പ് ഹൗസുകളും ഒരു ഉപരിതല ജലസംഭരണിയും പ്രവര്‍ത്തനക്ഷമമായി. പദ്ധതിയിലൂടെ മണ്ഡലകാല തീര്‍ഥാടനത്തിന് ടാങ്കര്‍ വഴിയുളള ജല വിതരണം പരമാവധി ഒഴിവാക്കുന്നതിനും ആവശ്യമായ കുടിവെളള വിതരണം ഉറപ്പാക്കാനും സാധിക്കും. 13 മില്യണ്‍ ലിറ്റര്‍ പ്രതിദിനം ശേഷിയുളള ജലശുദ്ധീകരണശാല, ആറ് ലക്ഷം ലിറ്റര്‍ ശേഷിയുളള മൂന്ന് സമ്പ് കം പമ്പ്…
Read Moreമാസം: സെപ്റ്റംബർ 2025
പമ്പയില്‍ അയ്യപ്പസംഗമം നടത്താം : സുപ്രീം കോടതി
ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. അയ്യപ്പ സംഗമം നടത്താമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതി നിർദേശിച്ച നിയന്ത്രണങ്ങൾ പാലിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. ഒരു ദിവസത്തെ സംഗമം എന്തിന് വിവാദമാക്കുന്നുവെന്ന് സുപ്രീം കോടതി ചോദിച്ചു.ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആഗോള അയ്യപ്പ സംഗമം നടത്താൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് നൽകിയ മൂന്ന് ഹർജികളാണ് തള്ളിയത്.
Read Moreഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Thunderstorm with Moderate rainfall accompanied by gusty wind speed reaching 40 kmph is very likely at isolated places in all districts of Kerala
Read Moreകല്ലേലിക്കാവിൽ മലക്കൊടി, മല വില്ല് പൂജ നടന്നു
കോന്നി :കന്നി മാസ പിറവിയുമായി ബന്ധപ്പെട്ടു കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )999 മലയുടെ സ്വർണ്ണ മലക്കൊടി പൂജയും, മല വില്ല് പൂജയും, 41 തൃപ്പടി പൂജയും നടത്തി. എല്ലാ മലയാളം ഒന്നാം തീയതിയും നിലവറ തുറന്ന് മലക്കൊടി ദർശനത്തിനായി തുറന്ന് നൽകും. തുടർന്ന് മല വില്ലിന് പൂജയും 41 തൃപ്പടി പൂജയും സമർപ്പിക്കും.പ്രകൃതി സംരക്ഷണ പൂജയോടെ ഊരാളിമാർ പൂജകൾക്ക് നേതൃത്വം നൽകി
Read Moreഇന്റർ കപ്പ് ചര്‍ച്ച് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരം നടത്തി
konnivartha.com: ഇന്റർ കപ്പ് ചര്‍ച്ച് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരം നടത്തി. പ്രശസ്ത അസ്ഥിരോഗ വിദഗ്ദൻ ഡോക്ടർ ജെറി മാത്യു വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു
Read Moreഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (17/09/2025) നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. – ഗൃഹോപകരണങ്ങളുടെ വൈദ്യുതി…
Read MoreNational Award-Winning Film ‘Chalo Jeete Hain’ Set for Special Nationwide Re-release
konnivartha.com: National Award-winning film “Chalo Jeete Hain”—a moving cinematic tribute to Swami Vivekananda’s philosophy “Bas wahi jeete hain, jo doosro ke liye jeete hain” (Only those are truly successful who live for others)—is set for a special re-release across India from September 17 to October 2, 2025. The critically acclaimed film, among the most viewed short films of 2018, will be screened in lakhs of schools and nearly 500 cinema halls nationwide, including PVRInox, Cinepolis, Rajhans and Miraj. Inspiring Young Minds To mark the re-release, the ‘Chalo Jeete Hain:…
Read More‘ചലോ ജീത്തേ ഹേ ‘ രാജ്യവ്യാപകമായി റീ-റിലീസ് ചെയ്യുന്നു
ദേശീയ അവാര്‍ഡ് നേടിയ ചലച്ചിത്രം ‘ചലോ ജീത്തേ ഹേ ‘ രാജ്യവ്യാപകമായി റീ-റിലീസ് ചെയ്യുന്നു ദേശീയ അവാർഡ് നേടിയ ചലച്ചിത്രം “ചലോ ജീത്തേ ഹേ” — “ബസ് വഹീ ജീത്തെ ഹേ, ജോ ദൂസ്രോ കേ ലിയേ ജീത്തേ ഹേ” (മറ്റുള്ളവർക്കായി ജീവിക്കുന്നവരാണ് യഥാർത്ഥത്തിൽ വിജയിക്കുന്നവർ) എന്ന സ്വാമി വിവേകാനന്ദന്റെ തത്ത്വചിന്തയ്ക്കുള്ള ഹൃദയസ്പർശിയായ ചലച്ചിത്രാവിഷ്കാരമാണ്. 2025 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ രാജ്യവ്യാപകമായി ഇത് പ്രത്യേക റീ-റിലീസിന് ഒരുങ്ങുന്നു. 2018ൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ഷോർട്ട് ഫിലിമുകളിലൊന്നും നിരൂപക പ്രശംസ നേടിയതുമായ ഈ ചിത്രം, ലക്ഷക്കണക്കിന് സ്കൂളുകളിലും രാജ്യത്തുടനീളം പിവിആർ ഐനോക്സ്, സിനീപോളിസ്, രാജ്ഹൻസ്, മിറാജ് എന്നിവയുൾപ്പെടെ ഏകദേശം 500 സിനിമാ ശാലകളിലും പ്രദർശിപ്പിക്കും. യുവമനസ്സുകൾക്ക് പ്രചോദനാത്മകം റീ-റിലീസിനോടനുബന്ധിച്ച് ‘ചലോ ജീത്തേ ഹേ : സേവാ കാ സമ്മാൻ’ എന്ന പ്രത്യേക പരിപാടിക്കും…
Read Moreഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ; മാധ്യമപ്രവർത്തകർക്ക് എ.ഐ ശിൽപ്പശാല
‘മാധ്യമങ്ങൾ നേരിന് മാധ്യമങ്ങൾ സമാധാനത്തിന്’ എന്ന സന്ദേശമേകി കേരള മീഡിയ അക്കാദമി സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള – 2025 തിരുവനന്തപുരം ടാഗോർ തീയറ്റർ, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, മാനവീയം വീഥി എന്നിവിടങ്ങളിലായി സംഘടിപ്പിക്കുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവരുടെ സഹകരണത്തോടെയാണ് ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി മാധ്യമസ്ഥാപനങ്ങളിൽ നിലവിൽ ജോലി ചെയ്യുന്ന 50 മാധ്യമ പ്രവർത്തകർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സെപ്തംബർ 30, ഒക്ടോബർ 1 തീയതികളിൽ ശിൽപ്പശാല നടത്തുന്നു. താത്പര്യമുള്ള മാധ്യമപ്രവർത്തകർ https://forms.gle/uPG6bT51wij8bCq49 എന്ന ലിങ്ക് വഴി സെപ്തംബർ 25 ന് വൈകീട്ട് അഞ്ച് മണിക്കകം രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് : 0484- 2422275, 0471-2726275, 9633525585
Read Moreകന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു
കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു.തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. നടതുറന്ന ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. കന്നി മാസം ഒന്നായ ഇന്ന് രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നട തുറക്കും. കന്നിമാസ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21 രാത്രി 10 മണിക്കാണ് നട അടയ്ക്കുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20ന് പമ്പയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 20 ന് അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യും. വിവിധ ഭാഗങ്ങളിൽ നന്നായി മൂവായിരത്തിലേറെ അയ്യപ്പ ഭക്തർ ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കും എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നു . ഇതിന് എതിരെ പന്തളം കേന്ദ്രമാക്കി…
Read More