konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ ശബരിമല ഇടത്താവളം ഭജന മണ്ഡപം കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് അംഗം സുലേഖ വി. നായർ അദ്ധ്യക്ഷത വഹിച്ചു . കോന്നി ഗ്രാമപഞ്ചായത്ത് 2022 -25 വാർഷിക പദ്ധതിയിൽ എക്സ്റ്റേണലി എയ്‌ഡഡ് പ്രോജക്ട് 22.5 ലക്ഷം രൂപ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഭജന മണ്ഡപം മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രത്തിനോട് അനുബന്ധിച്ച് ആണ് നിര്‍മ്മിച്ചത് . മുരിങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സന്തോഷ്‌കുമാർ കെ സ്വാഗതം പറഞ്ഞു .റോജി ഏബ്രഹാം (വൈസ് പ്രസിഡൻ്റ്, കോന്നി ഗ്രാമ പഞ്ചായത്ത്) തുളസിമണിയമ്മ (ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്‌സൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ബ്ലോക്ക് പഞ്ചായത്ത്, കോന്നി) തോമസ് കാലായിൽ (ആരോഗ്യ വിദ്ധ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി, കോന്നി ഗാമ പഞ്ചായത്ത്) ജോയ്‌സ് ഏബ്രഹാം (ഗ്രാമ പഞ്ചായത്ത് അംഗം)…
Read Moreമാസം: സെപ്റ്റംബർ 2025
വിവിധ ജോലി ഒഴിവുകള്‍ ( 16/09/2025 )
എം.ബി.എ – ഡിസാസ്റ്റർ മാനേജ്‌മെന്റ്: യങ് പ്രൊഫഷണൽ ഒഴിവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് നടത്തുന്ന എം.ബി.എ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സ് നടത്തിപ്പിനായും സെന്ററിലെ മറ്റു പ്രവർത്തനങ്ങൾക്കുമായി ദുരന്തനിവാരണ വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെ യങ് പ്രൊഫഷണലായി നിയമിക്കുന്നു. പ്രതിമാസം 30000 രൂപ വേതനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. രണ്ട് ഒഴിവാണുള്ളത്. അപേക്ഷ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: https://ildm.kerala.gov.in/. യങ്ങ് പ്രൊഫഷണൽ ഒഴിവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ കീഴിലുള്ള റിവർ മാനേജ്‌മെന്റ് സെന്ററിലെ ഗവേഷണ / പഠന പ്രോജക്ടുകളിലും മറ്റ് ഐ.ഇ.സി പ്രവർത്തനങ്ങൾക്കുമായി ജിയോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഒരു യങ്ങ് പ്രൊഫഷണലിനെ നിയമിക്കുന്നു. പ്രതിമാസം 30,000 രൂപ വേതനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 19. അപേക്ഷ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: https://ildm.kerala.gov.in/. ഫോൺ:…
Read Moreഉന്നതി പദ്ധതിയിലൂടെ 1,104 വിദ്യാർഥികൾക്ക് വിദേശ പഠന സ്‌കോളർഷിപ്പ്
സാമൂഹികവും സാമ്പത്തികവുമായ പരിമിതികൾ വിദ്യാർഥികൾക്ക് അവരുടെ സ്വപ്നങ്ങൾ കയ്യെത്തിപ്പിടിക്കുന്നതിന് തടസ്സമാകരുതെന്നാണ് സംസ്ഥാന സർക്കാർ വിശ്വസിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതി സ്‌കോളർഷിപ്പ് പദ്ധതിക്ക് കീഴിൽ ആയിരത്തിലധികം വിദ്യാർഥികൾക്ക് വിദേശ പഠനം സാധ്യമായതിന്റെ ഔദ്യോഗിക പ്രഖ്യാപനവും 2025-26 വർഷത്തെ സ്‌കോളർഷിപ്പ് വിതരണവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉന്നതി പദ്ധതിയിലൂടെ ഇതുവരെ 1,104 വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ ലഭിച്ചത് ചരിത്രപരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി കേരളത്തിന്റെ സാമൂഹ്യ വികാസത്തിന് നേരെ പിടിച്ച കണ്ണാടിയാണ്. വിദ്യയും വിജ്ഞാനവും നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗം ജനങ്ങൾ നേരത്തെ നമ്മുടെ നാട്ടിലുണ്ടായിരുന്നു. അവിടെനിന്ന് പടിപടിയായി പുരോഗമിച്ച്, ഇന്ന് വിദേശ പഠനം സാധ്യമാകുന്ന നിലയിലേക്ക് നമ്മുടെ നാട് എത്തിയിരിക്കുന്നു. ഈ മാറ്റം നവോത്ഥാന, പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ എണ്ണമറ്റ പോരാട്ടങ്ങളിലൂടെയും പുരോഗമന സർക്കാരുകളുടെ ഭാവനാപൂർണമായ ഇടപെടലുകളിലൂടെയും ഉണ്ടായതാണ്. ഈ മാറ്റത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉന്നതി…
Read Moreഹീമോഫീലിയ ചികിത്സയിൽ കേരളത്തില്‍ സുപ്രധാന നാഴികകല്ല്
ഹീമോഫീലിയ ചികിത്സയിൽ സുപ്രധാന നാഴികകല്ല് പിന്നിട്ട് കേരളം. ഹീമോഫീലിയ ബാധിതയായ ഒരു സ്ത്രീക്ക് രാജ്യത്ത് തന്നെ ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്സിസ് ചികിത്സ നൽകി. തൃശൂർ നിന്നുള്ള 32 വയസുകാരിയ്ക്കാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയത്. വിശദമായ വിലയിരുത്തലിനും കൗൺസിലിംഗിനും ശേഷം തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലാണ് ചികിത്സ ആരംഭിച്ചത്. ഹീമോഫീലിയ ചികിത്സയിൽ കേരളം വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഹീമോഫീലിയ ചികിത്സയിൽ രക്തസ്രാവം തടയുന്ന നൂതന ചികിത്സയായ എമിസിസുമാബ് പ്രൊഫൈലാക്സിസ് രാജ്യത്ത് ആദ്യമായി കേരളം ആരംഭിച്ചിരുന്നു. ഹീമോഫീലിയ രോഗികളിൽ ഇത് വിസ്മയകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. രാജ്യത്ത് ആദ്യമായി സ്ത്രീകളിലെ രക്തസ്രാവം ചികിത്സിക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കിയതും 2025-ൽ കേരളമാണ്. ചൊവ്വാഴ്ച ഉദ്ഘാടനം നിർവഹിക്കുന്ന സ്ത്രീ ക്ലിനിക്കുകൾ വഴി സ്ത്രീകളിലെ അമിത രക്തസ്രാവം നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ…
Read Moreപ്രവാസികൾക്കായി നോർക്ക കെയർ പദ്ധതി നടപ്പിലാക്കുന്നു
konnivartha.com: പ്രവാസികൾക്കു മാത്രമായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി – നോർക്ക കെയർ’ നടപ്പിലാക്കുകയാണെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ മാസ്‌ക്കറ്റ് ഹോട്ടലിൽ വർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികൾ വഴി പ്രവാസി കേരളീയർക്കും അവരുടെ കുടുംബത്തിനും ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഭാവിയിൽ ജി.സി.സി രാജ്യങ്ങളിലുൾപ്പെടെയുള്ള ആശുപത്രികളിലും പദ്ധതി ലഭ്യമാക്കും. നോർക്ക ഐഡി കാർഡ് ഉള്ളവർക്ക് പദ്ധതിയിൽ ചേരാനാകും. പോളിസി എടുത്ത് തിരിച്ചു വരുന്ന പ്രവാസികൾക്ക് അത് തുടരാനുളള സംവിധാനവും ഒരുക്കും. ഏറെകാലമായി പ്രവാസി കേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ. ലോകകേരള സഭയിൽ ഉൾപ്പെടെ ഉയർന്ന ആശയമാണ് നോർക്ക കെയറിലൂടെ സാക്ഷാത്ക്കരിക്കുന്നതെന്ന് പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. നോർക്ക കെയർ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം…
Read Moreകോന്നി പഞ്ചായത്ത് അറിയിപ്പ് : തൊഴിലുറപ്പ് പദ്ധതി പബ്ലിക് ഹിയറിങ്( 19/09/2025 )
konnivartha.com; കോന്നി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുടെ 2024 ഒക്ടോബർ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റ് നടത്തിയതിന്റെ പബ്ലിക് ഹിയറിങ് 2025 സെപ്റ്റംബർ മാസം 19 ന് വെള്ളിയാഴ്ച്ച രാവിലെ 10. 30 മണിക്ക് പ്രിയദർശിനി ടൌൺ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. പൊതു ജനങ്ങളെല്ലാം മീറ്റിംഗ് പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
Read MoreInternational courier cargo terminals operational in Thiruvananthapuram and Kozhikode
konnivartha.com: International courier cargo terminals have been set up in Thiruvananthapuram and Kozhikode. At a function held at Shankhumukham Air Cargo Terminal, Thiruvananthapuram, Kerala State Industries and Commerce Minister P. Rajeev inaugurated the terminals in Thiruvananthapuram and Kozhikode. Thiruvananthapuram Zone CGST & Customs Chief Commissioner Sheikh Khader Rahman inaugurated the terminal. Minister P. Rajeev appreciated the crucial role that modern courier cargo facilities play in enhancing Kerala’s global trade competitiveness and supporting the industrial growth of the state. The Minister also thanked the Customs Department for its support in…
Read Moreഅന്താരാഷ്ട്ര കൊറിയർ കാർഗോ ടെർമിനലുകൾ പ്രവർത്തന സജ്ജം
തിരുവനന്തപുരത്തും കോഴിക്കോടും അന്താരാഷ്ട്ര കൊറിയർ കാർഗോ ടെർമിനലുകൾ പ്രവർത്തന സജ്ജം konnivartha.com: തിരുവനന്തപുരത്തും കോഴിക്കോടും അന്താരാഷ്ട്ര കൊറിയർ കാർഗോ ടെർമിനലുകൾ സജ്ജമായി. തിരുവനന്തപുരം ശംഖുമുഖം എയർ കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ, കേരള സംസ്ഥാന വ്യവസായ, വകുപ്പ് മന്ത്രി പി. രാജീവ് തിരുവനന്തപുരത്തെയും കോഴിക്കോടിലെയും ടെർമിനലുകൾ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സോൺ സിജിഎസ്ടി & കസ്റ്റംസ് ചീഫ് കമ്മീഷണർ ഷെയ്ഖ് ഖാദർ റഹ്മാൻ ടെർമിനലിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കേരളത്തിന്റെ ആഗോള വ്യാപാര മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിലും സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയെ പിന്തുണയ്ക്കുന്നതിലും ആധുനിക കൊറിയർ കാർഗോ സൗകര്യങ്ങൾ വഹിക്കുന്ന നിർണായക പങ്കിനെ മന്ത്രി പി. രാജീവ് അഭിനന്ദിച്ചു. തിരുവനന്തപുരത്ത് അന്താരാഷ്ട്ര കൊറിയർ ടെർമിനലിന് തത്വത്തിൽ അംഗീകാരം നൽകുന്നതിലൂടെ നൽകിയ പിന്തുണയ്ക്ക് കസ്റ്റംസ് വകുപ്പിനും മന്ത്രി നന്ദി പറഞ്ഞു. ഇത് പ്രവാസി മലയാളികളുടെ കുടുംബങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും…
Read Moreഇൻസ്റ്റിസ്റ്റൂഷൻ ഓഫ് ഹോമിയോപതിക്ക് :ഓണാഘോഷം നടന്നു
konnivartha.com: ഇൻസ്റ്റിസ്റ്റൂഷൻ ഓഫ് ഹോമിയോപതിക്ക് പത്തനംതിട്ടയുടെ ഓണാഘോഷവും സ്നേഹ പ്രയാണം 964 മത് ദിന സംഗമവും നടന്നു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളെ യും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 964-ാം ദിന സംഗമത്തിന്റെ ഉദ്ഘാടനവും ഓണാഘോഷം ഉദ്ഘാടനവും ഇൻസ്റ്റിസ്റ്റൂഷൻ ഓഫ് ഹോമിയോപതിക്ക് സെക്രട്ടറി ഡോ .അന്നമ്മ അലക്സ് നിർവഹിച്ചു. ദേവലോകം ഡയറക്ടർ അജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ .ഷൈബു രാജ്, ഡോ .കൊച്ചുറാണി,ഡോ . ഗീത അനിൽ, ഡോ .ഗീത ചന്ദ്രൻ,ഡോ .ഇന്ദുലേഖ, ഡോ .രാമാദേവി, ഡോ .ഗ്രീഷ്മ, ഡോ .ശാന്തിപ്രസാദ് ഡോ .ലാലാജിഡോ .സണ്ണി മൈക്കിൾഡോ . വിജയകൃഷ്ണൻ, ഡോ . ജബീൻ, ഡോ .അംബിക എന്നിവർ പങ്കെടുത്തു.
Read Moreതൊഴിലാളികളുടെ തൊഴിൽ സ്ഥിരതയും, സുരക്ഷയും ഉറപ്പ് വരുത്തണം
konnivartha.com; വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ തൊഴിൽ സ്ഥിരതയും, സുരക്ഷയും ഉറപ്പ് വരുത്താൻ നടപടികൾ സ്വീകരിക്കണമെന്ന് ഷോപ്പ്സ് ആൻ്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) കോന്നി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സർക്കാർ അനുവദിച്ച മിനിമം വേതനം അടക്കം, അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ സ്ഥാപനങ്ങളുടെ ഉടമകൾ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.സി പി ഐ എം കോന്നി ഏരിയാ കമ്മിറ്റി ഓഫീസ് ഹാളിൽ സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.ബി.ഹർഷകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ഏരിയാ കമ്മിറ്റിയംഗം ഷാഹീർ പ്രണവം അധ്യക്ഷനായി.ഷോപ്പ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം ശ്യാമ ശിവൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി പി ഐ എം കോന്നി ഏരിയാ സെക്രട്ടറി ശ്യാംലാൽ, സി ഐ ടി യു ഏരിയാ പ്രസിഡൻ്റ് എം.എസ്.ഗോപിനാഥൻ,…
Read More