കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെതിരെ അടിസ്ഥാനരഹിത ആരോപണം: ചെയര്‍മാന്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെതിരെ ദുഷ്പ്രചരണം നടക്കുന്നതായി ചെയര്‍മാന്‍ സി കെ ഹരികൃഷ്ണന്‍. ഓട്ടോറിക്ഷാ തൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡില്‍ അടച്ച 553.2 കോടി രൂപ കാണാനില്ല എന്ന വാര്‍ത്ത അസത്യമാണെന്ന് ചെയര്‍മാന്‍ അറിയിച്ചു. 2005 മുതല്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റേത്. 2005 ല്‍ ഭേദഗതിപദ്ധതി നിലവില്‍ വരുമ്പോള്‍ നാമമാത്രമായ തൊഴിലാളികള്‍ മാത്രമായിരുന്നു അംഗങ്ങള്‍. ഓട്ടോറിക്ഷാ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷം പേരും 2010 ല്‍ പദ്ധതി പരിഷ്‌ക്കരിച്ചതിനുശേഷം അംഗങ്ങളായവരാണ്. 2019 നവംബറിന് ശേഷമാണ് ഓട്ടോറിക്ഷാ തൊഴിലാളികളുടെ വിഹിതം 50 രൂപയില്‍ നിന്ന് 60 രൂപയാക്കി ഉയര്‍ത്തിയത്. 2019 നുശേഷം അംഗത്വമെടുത്തവരാണ് ബഹുഭൂരിപക്ഷം പേരും എന്ന വസ്തുത മറച്ചുവെച്ച് 2005 മുതല്‍ അന്ന് നിലവിലില്ലാതിരുന്ന 60 രൂപ വീതം ഓട്ടോറിക്ഷാ തൊഴിലാളികള്‍ അടച്ചു എന്നും…
Read Moreമാസം: സെപ്റ്റംബർ 2025
സ്‌കോഡ ഓട്ടോ ഇന്ത്യ കേരളത്തില്‍ പുതിയ നാല് ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചു
konnivartha.com: തിരുവനന്തപുരം: സ്‌കോഡ ഓട്ടോ ഇന്ത്യ കാസര്‍ഗോഡ്, കായംകുളം, തിരുവല്ല, അടൂര്‍ എന്നിവിടങ്ങളില്‍ നാല് പുതിയ വില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിച്ചു. സ്‌കോഡയുടെ ഡീലറായ ഇ.വി.എം. മോട്ടോഴ്സുമായി സഹകരിച്ചാണ് ഈ പുതിയ ഔട്ട്ലെറ്റുകള്‍ തുറന്നത്. ബ്രാന്‍ഡിന്റെ ശൃംഖല വികസിപ്പിക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഇവിഎം മോട്ടോഴ്സുമായി സഹകരിച്ചു കൊണ്ട് പ്രീമിയവും ആധുനികവുമായ സജ്ജീകരണത്തോടെ കാര്‍ വാങ്ങല്‍, ഉടമസ്ഥാവകാശ അനുഭവങ്ങള്‍ മെച്ചപ്പെടുത്താനാണ് സ്‌കോഡ ഓട്ടോ ഇന്ത്യ കേരളത്തിലെ പുതിയ വില്‍പ്പന സൗകര്യങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ‘177 നഗരങ്ങളിലായി 310 കസ്റ്റമര്‍ ടച്ച്പോയിന്റുകള്‍ എന്ന നാഴികക്കല്ല് അടുത്തിടെ കടന്ന ഞങ്ങള്‍ കേരളത്തിലെ ഏറ്റവും പുതിയ ശൃംഖലാ വിപുലീകരണത്തിലൂടെ ശക്തമായ ഒരു കുതിപ്പ് നടത്തുകയാണ്. കേരളം ഞങ്ങളുടെ മികച്ച വിപണിയാണ്,’ എന്ന് സ്‌കോഡ ഓട്ടോയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു. ‘നാല് പുതിയ കേന്ദ്രങ്ങള്‍ സ്‌കോഡയുടെ…
Read Moreമയിൽപ്പീലിയഴക് : ശ്രീകൃഷ്ണ ജയന്തി മഹാ ശോഭായാത്രകള്‍ നടന്നു
konnivartha.com: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ ആയിരക്കണക്കിന് ശോഭായാത്രകൾ നഗര, ഗ്രാമവീഥികളിൽ നടന്നു .കലാപരിപാടികളും ഉറിയടിയും ഗോപികാനൃത്തവും താളമേളങ്ങളും ശോഭായാത്രയുടെ ഭാഗമായി.‘ഗ്രാമം തണലൊരുക്കട്ടെ, ബാല്യം സഫലമാകട്ടെ’ എന്ന സന്ദേശത്തോടെയാണ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്.
Read Moreകന്നിമാസ പൂജ: ശബരിമല നട സെപ്റ്റംബർ 16 ന് തുറക്കും
കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട സെപ്റ്റംബർ 16ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് ഭക്തർക്ക് ദർശനം നടത്താം. കന്നിമാസം ഒന്നാം തീയതിയായ സെപ്റ്റംബർ 17-ന് രാവിലെ 5 മണിക്ക് നട വീണ്ടും തുറക്കും. കന്നിമാസത്തിലെ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. കൂടാതെ എല്ലാ ദിവസവും ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിംഗ് ആവശ്യമാണ്, എന്നാൽ ആഗോള അയ്യപ്പ സംഗമത്തോട് അനുബന്ധിച്ച് 19നും 20നും ദർശനത്തിന് നിയന്ത്രണങ്ങളുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20-ന് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കും.…
Read Moreസ്വകാര്യഭാഗങ്ങളിൽ സ്റ്റേപ്ലർ അടിച്ചു:പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
പത്തനംതിട്ട കോയിപ്രം ഹണിട്രാപ്പ് മർദനം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികൾ കൂടുതൽ സമാന കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കും. ആറന്മുള പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളും കോയിപ്രം സ്റ്റേഷനിലേക്ക് മാറ്റും.കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ജയേഷ് രശ്മി എന്നിവരെ കോടതി റിമാന്റ് ചെയ്തു. ആലപ്പുഴ, റാന്നി സ്വദേശികളും അടുത്ത ബന്ധുക്കളുമായ യുവാക്കളാണ് ഈ മാസം ആദ്യം വെവ്വേറെ ദിവസങ്ങളിൽ യുവദമ്പതികളുടെ ക്രൂരതകൾക്ക് ഇരകളായത്.സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ സ്റ്റേപ്ലർ അടിച്ചു. മുളക് സ്പ്രേ പ്രയോഗം. നഖത്തിനിടയിൽ മൊട്ടുസൂചി കയറ്റി. ഇരു യുവാക്കളും രശ്മിയുമായി സെക്സ് ചാറ്റ് ചെയ്തിരുന്നെന്നാണ് വിവരം. ഇത് ജയേഷ് മനസ്സിലാക്കി. പിന്നീട് യുവാക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
Read Moreഏഷ്യാ കപ്പ്: പാകിസ്താനെതിരേ ഇന്ത്യയ്ക്ക് അനായാസ ജയം
ഇന്ത്യൻ ടീമിന് പാക്കിസ്ഥാനെതിരെ ഏഴു വിക്കറ്റിന്റെ മിന്നും ജയം.പാക്കിസ്ഥാൻ ഉയർത്തിയ 128 റൺസെന്ന വിജയലക്ഷ്യം 15.5 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ മറികടന്നു.ഏഷ്യാ കപ്പ് ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം ജയത്തോടെ നാലു പോയിന്റുമായി ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനം നിലനിർത്തിയ ഇന്ത്യ, സൂപ്പർ ഫോറിന് യോഗ്യത നേടുകയും ചെയ്തു. 19ന് ഒമാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ടോപ് സ്കോററായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.37 പന്തിൽ 47റൺസെടുത്തു . പാകിസ്ഥാന്‍ :127-9.ഇന്ത്യ 131-3.
Read Moreകുട്ടികൾക്ക് സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മാതാ അമൃതാനന്ദമയി ദേവിയുടെ 72-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് സൗജന്യ കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് “മാതൃസ്പർശം” സംഘടിപ്പിച്ച് കൊച്ചി അമൃത ആശുപത്രി. konnivartha.com/കൊച്ചി : മാതാ അമൃതാനന്ദമയി ദേവിയുടെ 72-ാം ജന്മദിനാഘോഷമായ അമൃതവർഷം എഴുപത്തിരണ്ടിൻറെയും കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെയും ഭാഗമായി, കൊച്ചി അമൃത ആശുപത്രി “മാതൃസ്പർശം” – സൗജന്യ പീഡിയാട്രിക് കാർഡിയോളജി മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തിയ ചടങ്ങിൽ ഒഡിഷ ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ മനാഷ് രഞ്ജൻ സാഹു, കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് അസിസ്റ്റന്റ് ജനറൽ മാനേജർ ബിന്ദു കൃഷ്ണ, കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി…
Read More26 കോടി രൂപയുടെ മയക്കുമരുന്നുകൾ പിടിച്ചെടുത്തു
മയക്കുമരുന്ന് കടത്തിനെതിരായ നടപടികളുടെ ഭാഗമായി റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് (ഡിആർഐ) കൊൽക്കത്ത മേഖലാകേന്ദ്രം ബഹുതല ദൗത്യത്തിലൂടെ 2025 സെപ്റ്റംബർ 12-ന് പുലർച്ചെ മൂന്നിടങ്ങളില്‍ ഒരേ സമയം പരിശോധന നടത്തി. എൻഎസ്‌സിബിഐ വിമാനത്താവളത്തിലും ജാദവ്പൂരിലെ ബിജോയ്‌ഗഢ് ഭാഗത്തെ രണ്ട് ജനവാസമേഖലകളിലുമായിരുന്നു പരിശോധന. മുഖ്യസൂത്രധാരന്റെ വീട്ടിൽ നിന്ന് വലിയ അളവിൽ കഞ്ചാവും വെള്ളത്തില്‍ വളര്‍ത്തുന്ന കഞ്ചാവും കൊക്കെയ്നും കണ്ടെത്തി. ഇയാള്‍ വാടകയ്‌ക്കെടുത്ത് പ്രവർത്തിപ്പിച്ച രണ്ടാമത്തെ കേന്ദ്രത്തില്‍നിന്ന് വലിയ അളവില്‍ വിതരണത്തിനായി തയ്യാറാക്കിയ കഞ്ചാവും പിടിച്ചെടുത്തു. കൊൽക്കത്തയിൽ മയക്കുമരുന്ന് വിതരണം ചെയ്യാനും വിൽക്കാനും സംഘത്തലവന്‍ നിയോഗിച്ച നാലുപേരെയും ഇവിടെനിന്ന് പിടികൂടി. മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച പണവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വിദേശത്തുനിന്ന് മയക്കുമരുന്ന് എത്തിക്കാൻ സഹായിച്ച സംഘത്തിലെ മറ്റൊരാളെയും പിടികൂടി. അതേസമയം ഡംഡമിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ മറ്റൊരു ദൗത്യത്തില്‍ ബാങ്കോക്കിൽ നിന്നെത്തിയ മയക്കുമരുന്ന്…
Read Moreഗുരുദേവ ജയന്തിയും ഓണവും ആഘോഷിച്ചു
ശ്രീനാരായണ മിഷൻ സെന്‍റര്‍ വാഷിംഗ്ടൻ ഡിസി ഗുരുദേവ ജയന്തിയും ഓണവും ആഘോഷിച്ചു konnivartha.com: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൻ ഡിസി ആസ്ഥാനമായി കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തോളമായി പ്രവർത്തിക്കുന്ന പ്രമുഖ ശ്രീനാരായണ സംഘടനയായ SNMC, 171 -)മത് ഗുരുദേവ ജയന്തിയും ഈ വർഷത്തെ ഓണാഘോഷങ്ങളും , വളരെ സമുചിതമായി ഭക്തിപുരസ്സരം കൊണ്ടാടി മെരിലാൻട് സംസ്ഥാനത്തെ സിൽവർ സ്പ്രിംഗ് Odessa Shannon Middle School ൽ വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആരംഭിച്ച ആഘോഷ പരിപാടികളിൽ ജാതിമതഭേദമന്യേ ഒരു വലിയ ജനാവലി പങ്കെടുത്തു. വർണ്ണശബളമായ ജയന്തിഘോഷയാത്രയോടെ ആരംഭിച്ച വിവിധ കലാസാംസ്കാരിക പരിപാടികൾ സദസ്സിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, അതിമനോഹരമായ തിരുവാതിര, ഫാഷൻ ഷോ എന്നിവ അഘോഷത്തിന്റെ പ്രത്യേകത ആയിരുന്നു. ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ സന്ദീപ് പണിക്കർ, ഓണമെന്ന ഓർമ്മ സ്വാംശീകരിക്കുന്ന…
Read Moreവടശേരിക്കരയില്‍ മഹാശോഭ യാത്ര നടത്തി
ഗോപൂജയും പമ്പാനദിയിൽ നദീവന്ദനവും നടന്നു konnivartha.com: ആഘോഷ പെരുമയോടെ വടശേരിക്കര ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാശോഭ യാത്ര നടത്തി. വിശുദ്ധ മർത്തമറിയം ഓർത്തഡോക്സ് തീർത്ഥാടന പള്ളി വികാരി ജോജി ജോർജ്ജ് ഫിലിപ് ഉദ്ഘാടനം ചെയ്തു. കൃഷ്ണ ജൻമദിനം പ്രമാണിച്ച് രാവിലെ ഗോപൂജയും പമ്പാനദിയിൽ നദീവന്ദനവും നടത്തി. തുടർന്ന് ഇടത്തറ, പേഴുംപാറ, കടമാൻകുന്ന്, മാടമൺ , പെരുമ്പേകാവ്, ചമ്പോൺ, തെക്കുംമല, കുമ്പളത്താമൺ, അമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ ശോഭ യാത്രകൾ പ്രയാർ മഹാ വിഷ്ണു ക്ഷേത്രത്തിൽ സംഗമിച്ച് മഹാ ശോഭയാത്രയായി ചെറുകാവ് ദേവീക്ഷേത്രാങ്കണത്തിലെത്തി ഉറിയടിക്ക് ശേഷം അവസാനിക്കുകയായിരുന്നു. ശോഭയാത്രക്ക് സ്വാഗത സംഘം രക്ഷാധികാരിയായ വടശേരിക്കര പഞ്ചായത്ത് അംഗം ജോർജ്ജ് കുട്ടി വാഴപ്പിള്ളേത്ത്, അധ്യക്ഷൻ പി ആർ ബാലൻ, ബാലഗോകുലം താലൂക്ക് കാര്യദർശി രാജേഷ് കുമാർ, ബി ജെ പി പഞ്ചായത്തു പ്രസിഡണ്ട് വാസുദേവൻ അമ്പാട്ട്, ആഘോഷ പ്രമുഖ് സുഭാഷ് കുമാർ…
Read More