konnivartha.com: ഗ്രന്ഥശാല ദിനത്തിൽ കോന്നി പബ്ലിക്ക് ലൈബറിയിൽ പതാക ഉയർത്തി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു. കുട്ടികളേയും യുവജനങ്ങളേയും കൂടുതലായി വായനശാലയിൽ എത്തിക്കുന്നതിനുള്ള പരിപാടികൾക്കാണ് പ്രാധാന്യം നൽകുന്നത്. അംഗത്വപ്രവർത്തനവും വീടുകളിൽ പുസ്തകം എത്തിച്ചു നൽകുന്ന പ്രവർത്തനങ്ങളും സജീവമാക്കും. യുവ എഴുത്തുകാരനായ ശ്യാം ഏനാത്ത് രചിച്ച ചീനിയും ഗാന്ധിയും എന്ന പുസ്തകം ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡൻ്റ് സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ചു. എസ്. കൃഷ്ണകുമാർ, രാജേന്ദ്രനാഥ് കമലകം, ഗിരീഷ് ശ്രീനിലയം, ബി.ശശിധരൻ നായർ എന്നിവർ സംസാരിച്ചു
Read Moreമാസം: സെപ്റ്റംബർ 2025
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് (സെപ്റ്റംബർ 15 ന്) തുടക്കം
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമതു സമ്മേളനം (സെപ്റ്റംബർ 15 ന്) ആരംഭിക്കും. ഒക്ടോബർ 10 വരെയുള്ള തീയതികളിൽ ആകെ 12 ദിവസം സഭ ചേരുന്നതിനാണ് നിലവിൽ അംഗീകരിച്ചിട്ടുള്ള കലണ്ടർ പ്രകാരം തീരുമാനിച്ചിട്ടുള്ളത്. ആദ്യ ദിവസം മുൻ മുഖ്യമന്ത്രിയും സമുന്നത നേതാവുമായിരുന്ന വി. എസ്. അച്ചുതാനന്ദൻ, മുൻ സ്പീക്കർ പി. പി. തങ്കച്ചൻ, പീരുമേട് നിയോജകമണ്ഡലത്തിൽ നിന്നുള്ള നിലവിലുള്ള നിയമസഭാംഗം വാഴൂർ സോമൻ എന്നിവരുടെ നിര്യാണം സംബന്ധിച്ച റഫറൻസ് നടത്തി സഭ അന്നത്തേയ്ക്ക് പിരിയുമെന്ന് നിയമസഭ മീഡിയാ റൂമിൽ നടന്ന വാർത്താസമ്മേളനത്തിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു. പ്രധാനമായും നിയമനിർമ്മാണത്തിനായി ചേരുന്ന ഈ സമ്മേളനത്തിലെ ബാക്കി 11 ദിവസങ്ങളിൽ 9 ദിവസങ്ങൾ ഔദ്യോഗിക കാര്യങ്ങൾക്കും രണ്ടു ദിവസങ്ങൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനുമായി വിനിയോഗിക്കും. 2024 ലെ കേരള പൊതുവില്പന നികുതി ഭേദഗതി ബില്ലും 2025…
Read MoreIndia to Host 89th General Meeting of International Electrotechnical Commission (IEC) from 15–19 September 2025
The Bureau of Indian Standards (BIS) announced that India will host the 89th General Meeting (GM) of the International Electrotechnical Commission (IEC) from 15 to 19 September 2025 at Bharat Mandapam, New Delhi. The event will bring together over 2,000 experts from more than 100 countries, who will deliberate on setting international electrotechnical standards that will foster a sustainable, all-electric and connected world. This is the fourth time India is hosting the prestigious IEC General Meeting, after 1960, 1997 and 2013. The Opening Ceremony will be inaugurated by Shri…
Read Moreഇന്ത്യ ആതിഥേയത്വം വഹിക്കും
2025 സെപ്റ്റംബർ 15 മുതൽ 19 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇൻ്റർനാഷണൽ ഇലക്ട്രോ ടെക്നിക്കൽ കമ്മീഷൻ്റെ (IEC) 89-ാമത് പൊതുയോഗത്തിന്(GM) ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) അറിയിച്ചു.നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം വിദഗ്ധർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ സുസ്ഥിരവും പൂർണ്ണമായും വൈദ്യുതവും ബന്ധിതവുമായ ലോകത്തെ രൂപപ്പെടുത്താൻ സഹായിക്കുന്ന അന്താരാഷ്ട്ര ഇലക്ട്രോ ടെക്നിക്കൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും.1960,1997,2013 എന്നീ വർഷങ്ങൾക്ക് ശേഷം ഇത് നാലാം തവണയാണ് ഇന്ത്യ അഭിമാനകരമായ ഐ.ഇ.സി (IEC) പൊതുയോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. കേന്ദ്ര ഉപഭോക്തൃകാര്യ,ഭക്ഷ്യ,പൊതുവിതരണ മന്ത്രിയും നവ,പുനരുപയോഗ ഊർജ്ജ മന്ത്രിയുമായ ശ്രീ പ്രള്‍ഹാദ് ജോഷി യോഗത്തിൻ്റെ ഉദ്ഘാടന ചടങ്ങ് നിർവ്വഹിക്കും.കേന്ദ്ര വാണിജ്യ,വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഐ.ഇ.സി ജി.എം പ്രദർശനം ഉദ്ഘാടനം ചെയ്യും. ഇലക്ട്രിക് മൊബിലിറ്റി,സ്മാർട്ട് ലൈറ്റിംഗ്,ഇലക്ട്രോണിക്സ്,ഐ.ടി…
Read Moreഭക്തിയുടെ നിറവിൽ ഇന്ന് ശ്രീകൃഷ്ണ ജയന്തി
സത്യത്തിന്‍റെ നീതിയുടെയും പാതയില്‍ സഞ്ചരിക്കാന്‍ എന്നും അനുഗ്രഹമരുളട്ടെ. ഏവര്‍ക്കും ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ആശംസകള്‍ ഇന്ന് ശ്രീ കൃഷ്ണ ജയന്തി . ഇന്ത്യയില്‍ എങ്ങും ആഘോഷം .മഹാവിഷ്ണുവിന്‍റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്‍റെ ജന്മദിനമാണ് ശ്രീ കൃഷ്ണ ജയന്തി അഥവാ ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒരുമിച്ച് വരുന്ന ദിനമാണിത്. ഹൈന്ദവ വിശ്വാസം അനുസരിച്ച് ഈ ദിവസം ഭക്തിയോടെ ഉപവസിക്കുന്നത് വളരെ പുണ്യമായി കണക്കാക്കപ്പെടുന്നു. വിപുലമായ ആഘോഷങ്ങളാണ് പലയിടത്തും നടക്കുന്നത് .അഷ്ടമി രോഹിണി ദിനത്തില്‍ കേരളത്തില്‍ വിപുലമായ ശോഭാ യാത്രകള്‍ ഒരുക്കി .
Read Moreവീട്ടിലെ നായ കടിച്ചു : പൂര്‍ണ്ണ ഗര്‍ഭിണിയായ പശു പേവിഷബാധ മൂലം ചത്തു
konnivartha.com; കോന്നി മാമ്മൂട്ടില്‍ വളര്‍ത്തു നായ കടിച്ചതിനെ തുടര്‍ന്ന് പൂര്‍ണ്ണ ഗര്‍ഭിണിയായ പശു പേ വിഷബാധ മൂലം ചത്തു . തെരുവ് നായ കടിച്ചു എന്ന് വീട്ടുകാര്‍ പറയുന്നു എങ്കിലും ഈ വീട്ടിലെ വളര്‍ത്തു നായ ആണ് കടിച്ചത് എന്നും ഈ കുറെ ദിവസം മുന്‍പ് ചത്തു എന്നും ഈ നായ ആ വീട്ടിലെ രണ്ട് പേരെ കടിച്ചു എന്നും സമീപ വാസിയായ വിദ്യാര്‍ത്ഥി ഈ നായയെ തൊട്ടു എന്നതിനാല്‍ ഈ കുട്ടിയ്ക്കും കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തി പേ വിഷബാധ പ്രതിരോധന കുത്തിവെയ്പ്പ് എടുക്കേണ്ടി വന്നു . നായ ചത്ത വിവരം വീട്ടുകാര്‍ മറച്ചു വെച്ചു എന്ന് ആണ് ആരോപണം എങ്കിലും പരാതി നല്‍കിയില്ല . വീട്ടിലെ നായ കടിച്ചതിനെ തുടര്‍ന്ന് ഇന്ന് പൂര്‍ണ്ണ ഗര്‍ഭിണിയായ പശു പേ ഇളകി ചത്തു . ഇതിനെ…
Read Moreവാട്സ്ആപ്പ് അക്കൗണ്ട് ഹാക്കിംഗ് : പോലീസ് മുന്നറിയിപ്പ്
konnivartha.com: ജനപ്രിയ സമൂഹമാധ്യമമായ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പു നടത്തുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കുകയാണ് എന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്കി . അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ദുരുപയോഗപ്പെടുത്തി, വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കൽ, ആൾമാറാട്ടം നടത്തിയുള്ള സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങി നിരവധി സൈബർ കുറ്റകൃത്യങ്ങൾ നടത്തുകയും പൊതുജനങ്ങൾക്ക് സാമ്പത്തിക നഷ്ടവും മാനഹാനിയും ഉണ്ടാക്കുകയും ചെയ്യുന്നു. തട്ടിപ്പുകാർ സാധാരണക്കാരുടെ ഫോണിൽ വിളിച്ച് വിശ്വാസം നേടിയെടുക്കുകയോ, എസ്എംഎസ് /എ പി കെ പോലുള്ളവ ഫോണിൽ അയച്ചു ഒ.ടി.പി പോലുള്ള രേഖകൾ കൈക്കലാക്കുകയും തുടർന്ന് അക്കൗണ്ടുകൾ അവരുടെ ഫോണിലോ ലാപ്ടോപ്പിലോ ലോഗിൻ ചെയ്യുകയും ചെയ്യുന്നു. അക്കൗണ്ട് ഉടമ വീണ്ടും ഇൻസ്റ്റാൾ ചെയ്ത് തിരികെ ഉപയോഗിക്കാനുള്ള ശ്രമത്തിൽഒ റ്റി പി നൽകാൻ കഴിയാതെ 12 മുതൽ 24 മണിക്കൂർ വരെ വാട്സ്ആപ്പ് പ്രവർത്തന രഹിതമാകുന്നു . ഈ സമയം ഹാക്കർമാർ ഉടമയുടെ…
Read Moreആർദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു
konnivartha.com: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്‌കാരം 2023-24 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷം ആരോഗ്യ മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 1692.95 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റേയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നൽകുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻഗണനാ പട്ടിക തയ്യാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ…
Read Moreഅക്കൗണ്ടന്റ് ജനറൽ ഓഫീസ് അദാലത്ത്
konnivartha.com: കേരള സർക്കാരിൽ സേവനമനുഷ്ഠിക്കുന്ന / വിരമിച്ച ജീവനക്കാരുടെയും, കുടുംബ പെൻഷൻകാരുടെയും പെൻഷൻ, ജിപിഎഫ് കേസുകളുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് അക്കൗണ്ടന്റ് ജനറൽ ഓഫീസ് അദാലത്തുകൾ നടത്തുന്നു. ഒക്ടോബർ 14 ന് തിരുവനന്തപുരം അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, 21 ന് എറണാകുളം ഗോൾഡൻ ജൂബിലി റോഡിലുള്ള അക്കൗണ്ടന്റ് ജനറൽ ബ്രാഞ്ച് ഓഫീസിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, 27 ന് കോഴിക്കോട് ജവഹർ നഗറിലെ അക്കൗണ്ടന്റ് ജനറൽ ബ്രാഞ്ച് ഓഫീസിൽ കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകൾക്കുള്ള അദാലത്തുകൾ നടത്തും. അദാലത്തിൽ പരാതികൾ സമർപ്പിക്കുന്നതിനുള്ള നിർദ്ദിഷ്ട ഫോർമാറ്റ് [email protected] – ൽ ലഭ്യമാണ്. പെൻഷൻ അല്ലെങ്കിൽ കുടുംബ പെൻഷൻ സംബന്ധിച്ച പരാതികൾ [email protected] – ലും ജിപിഎഫുമായി ബന്ധപ്പെട്ട പരാതികൾ [email protected] – ലും…
Read Moreപരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാള്‍ സെപ്റ്റം. 14-ന്
konnivartha.com:കൊളംബസ് (ഒഹായോ): കൊളംബസ് സെയിന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാള്‍ സെപ്റ്റംബർ 14 തീയതി നടത്തപ്പെടും. സെപ്റ്റംബർ 7ന് വൈകുന്നേരം 4:00 മണിക്ക് തിരുനാളിന് തുടക്കം കുറിച്ച് സെന്‍റ് മേരീസ് മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായി കൊടിയേറ്റു കര്‍മ്മം നിർവഹിച്ചു. സെപ്റ്റംബർ 14ന് വൈകുന്നേരം 2:00 മണിക്ക് തിരുനാളിന് തുടക്കം കുറിച്ച് പ്രസുദേന്തീ വാഴ്ച തുടർന്ന് പ്രദക്ഷിണത്തിനു ശേഷം ലദീഞ്ഞ്, ആഘോഷപൂർവ്വമായ കുര്‍ബാനയും നടക്കുന്നതായിരിക്കും . ഫാദർ അനീഷ് പൂവ്വത്തിൽ തിരുനാൾ സന്ദേശം നൽകുന്നതായിരിക്കും , ഫാദർ എബി തമ്പി മുഖ്യ കാർമികത്വം വഹിക്കും , മിഷൻ ഡയറക്ടർ ഫാദർ നിബി കണ്ണായി , ഫാദർ ജിൻസ് കുപ്പക്കര , ഫാദർ ആന്റണി ചൂരവടി എന്നിവർ ചേർന്നായിരിക്കും തിരുനാൾ കുർബാന അർപ്പിക്കുന്നത്…
Read More