ആര്‍ദ്ര കേരളം പുരസ്‌കാരം: പത്തനംതിട്ട ജില്ലാ പഞ്ചായത്തിന് രണ്ടാം സ്ഥാനം ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാര നിറവില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത്. സംസ്ഥാന വിഭാഗത്തില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. അഞ്ച് ലക്ഷം രൂപയാണ് പുരസ്‌കാര തുക. ഗ്രാമപഞ്ചായത്ത് വിഭാഗം ജില്ലാതലത്തില്‍ ഏഴംകുളം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും (അഞ്ച് ലക്ഷം രൂപ) കൊടുമണ്‍ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും ( മൂന്ന് ലക്ഷം രൂപ) കോയിപ്രം ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും ( രണ്ട് ലക്ഷം രൂപ) സ്വന്തമാക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി ശ്രദ്ധേയമാണ്. 2023-24 സാമ്പത്തിക വര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ…
Read Moreമാസം: സെപ്റ്റംബർ 2025
കോന്നി വെറ്ററിനറി ആശുപത്രിയില്‍ സര്‍ജന്‍മാരെ ആവശ്യമുണ്ട്
konnivartha.com; കോന്നി വെറ്ററിനറി ആശുപത്രിയിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജന്‍മാരെ താല്‍ക്കാലികമായി തിരഞ്ഞെടുക്കുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സെപ്റ്റംബര്‍ 15 പകല്‍ 12 ന് അഭിമുഖം നടത്തും. യോഗ്യത ബിവിഎസ് സി ആന്‍ഡ് എഎച്ച് , കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഫോണ്‍: 0468 2322762.
Read Moreഅങ്കണവാടി ഉദ്ഘാടനം ചെയ്തു
konnivartha.com: ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ അഞ്ചാം നമ്പര്‍ പുതിയ അങ്കണവാടി പ്രസിഡന്റ് കെ ബിശശിധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്തും സംയുക്തമായി 19 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം. 20 വര്‍ഷമായി വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ് അധ്യക്ഷയായി. അംഗങ്ങളായ ആര്‍ ജയശ്രീ, അമിതാ രാജേഷ്, കെ കെ വിജയമ്മ, അമ്മിണി ചാക്കോ, എം എസ് മോഹനന്‍, വിനീഷ് കുമാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജ്യോതി ജയറാം എന്നിവര്‍ പങ്കെടുത്തു
Read Moreസര്‍ക്കാര്‍ 5000 കോടി രൂപ വിനിയോഗിച്ചു : മന്ത്രി വി.ശിവന്‍കുട്ടി
വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിച്ചത് 5000 കോടി രൂപ: മന്ത്രി വി.ശിവന്‍കുട്ടി konnivartha.com; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ 5000 കോടി രൂപ വിനിയോഗിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. തടിയൂര്‍ സര്‍ക്കാര്‍ മോഡല്‍ എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിട ഉദ്ഘാടനം ഓണലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പാഠപുസ്തക വിതരണം, അധ്യാപക പരിശീലനം, സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം തുടങ്ങി എല്ലാ രീതിയിലും മികച്ച പഠനാന്തരീക്ഷം ഒരുക്കി. വിദ്യാര്‍ഥികളുടെ പഠന പുരോഗതി നിരീക്ഷിക്കാന്‍ പോര്‍ട്ടല്‍ സജ്ജമാണ്. വിദ്യാര്‍ഥിയെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് അധ്യാപകര്‍ വഹിക്കണം. ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കൂള്‍ ഒളിമ്പിക്സ് സംഘടിപ്പിച്ചു. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ തുല്യപ്രാധാന്യം നല്‍കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. റാന്നി മണ്ഡലത്തിലെ സ്‌കൂളുകളില്‍ നിരവധി വികസന പദ്ധതികള്‍ നടക്കുന്നു.…
Read Moreനേത്രദാന പക്ഷാചാരണം ജില്ലാതല സമാപനം കോന്നിയില്‍ നടന്നു
konnivartha.com: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല സമാപനവും മെഗാ നേത്രപരിശോധനാ ക്യാമ്പും കോന്നി പ്രിയദര്‍ശിനി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് അധ്യക്ഷനായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി മുഖ്യപ്രഭാഷണവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി വിഷയാവതരണവും നടത്തി. ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ഐപ്പ് ജോസഫ് നേത്രദാന സമ്മതപത്രം സ്വീകരിച്ചു. ജെ.സി.ഐ കോന്നി ചാപ്റ്റര്‍ പ്രസിഡന്റ് ഡെന്നിസ് മാത്യു അക്രിലിക് ബോര്‍ഡില്‍ തയ്യാറാക്കിയ ബോധവല്‍ക്കരണ ബോര്‍ഡുകള്‍ ആരോഗ്യ വകുപ്പിന് കൈമാറി. കോന്നി ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തുളസീ മണിയമ്മ, കോന്നി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തോമസ് കാലായില്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി…
Read Moreകൊടുമണ്‍, ചന്ദനപ്പളളി:എസ്റ്റേറ്റ് വര്‍ക്കര്‍ 145 ഒഴിവ്
konnivartha.com: കൊടുമണ്‍, ചന്ദനപ്പളളി പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ എസ്റ്റേറ്റ് വര്‍ക്കറുടെ 145 ഒഴിവുണ്ട്. ദിവസവേതനം 571 രൂപ. യോഗ്യത – ഏഴാം ക്ലാസ് വിജയം. (ബിരുദം ഉണ്ടായിരിക്കാന്‍ പാടില്ല) റബര്‍ ബോര്‍ഡില്‍ നിന്നോ പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്നോ ലഭിച്ച റബര്‍ ടാപ്പിംഗ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്. അടൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പരിധിയിലുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടൂര്‍ ടൗണ്‍ പ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സെപ്റ്റംബര്‍ 22നകം ഹാജരാകണം. ഫോണ്‍ : 04734 224810.
Read Moreകുടിവെള്ള പദ്ധതിയും അംബേദ്കര്‍ ഗ്രാമം പദ്ധതിയും ഉദ്ഘാടനം ചെയ്തു
മൂര്‍ത്തിമുരുപ്പ് ഉന്നതിയിലെ കുടിവെള്ള പദ്ധതിയും അംബേദ്കര്‍ ഗ്രാമം പദ്ധതിയും മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു konnivartha.com: വള്ളിക്കോട് പഞ്ചായത്തിലെ മൂര്‍ത്തിമുരുപ്പ് ഉന്നതിയിലെ കുടിവെള്ള പദ്ധതിയും അംബേദ്കര്‍ ഗ്രാമം പദ്ധതിയും പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. പട്ടികജാതി കോര്‍പ്പസ് ഫണ്ട് 1.62 കോടി രൂപ ചെലവഴിച്ചാണ് മൂര്‍ത്തിമുരുപ്പ് കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കിയത്. അംബേദ്കര്‍ ഗ്രാമം പദ്ധതിക്ക് ഒരു കോടി രൂപയാണ് അനുവദിച്ചത്. അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. മൂര്‍ത്തിമുരുപ്പ് ഉന്നതിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വകുപ്പ് മന്ത്രിക്ക് എംഎല്‍എ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്. അച്ചന്‍കോവില്‍ ആറിലെ താഴുക്കടവ് ഇന്‍ ടെക്ക് പമ്പ് ഹൗസില്‍ നിന്നും 30 എച്ച്പി മോട്ടോറിലൂടെ ഉയര്‍ന്ന പ്രദേശമായ മൂര്‍ത്തിമുരിപ്പ് ഉന്നതിയില്‍ കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി. ഉന്നതിയിലേക്കുള്ള…
Read Moreഎൽസ കറി പൗഡറിന് ലഭിച്ച അംഗീകാരം വർഗീസ് തുമ്പമൺ ഏറ്റുവാങ്ങി
konnivartha.com/തിരുവനന്തപുരം: ഭക്ഷ്യ നിർമ്മാണ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുന്ന എൽസ കറി പൗഡറിന് ഓണവേദിയിൽ വച്ച് അംഗീകാരം. കഴിഞ്ഞ മുപ്പത് വർഷമായി വിഷരഹിത ഉൽപ്പന്നം മനുഷ്യർക്ക് എന്ന ആശയത്തിൽ നിലപാട് ഉറപ്പിച്ച് പന്തളം തുമ്പമൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹെവൻവാലി ഇർഡസ്ട്രീസിന്റെ എൽസകറി പൗഡർ ഇന്ത്യയിലും രാജ്യന്തര വിപണിയിലും സജീവമാണ് മുൻ പ്രവാസി കൂടിയായ വർഗീസ് തന്റെ ഭാര്യയുടെ മരണം ക്യാൻസർ ബാധിച്ച് ആയതിനാൽ ക്യാൻസറിനെതിരെ പ്രതിരോധം എന്ന രീതിയിൽ ഓർഗാനിക് റെയ്ത്തിൽ ആരംഭിച്ചതാണ് എൽസ കറിപൗഡർ ഏതാണ്ട് 30 ഓളം വിവിധ ഉൽപ്പന്നങ്ങൾ ഇന്ന് സ്ഥാപനത്തിന്റെതായി വിപണിയിൽ ഉണ്ട് എൽസ കറിപൗഡറിന്റെ മാനേജിംഗ് ഡയറക്ടർ വർഗീസ് തുമ്പമൺ ഓണാഘോഷവേദിയിൽ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ കൈയ്യിൽ നിന്നും മികച്ച സംരഭകനുള്ള അവാർഡ് ഏറ്റു വാങ്ങി
Read Moreപത്തനംതിട്ട അഴൂർ തുണ്ടിയത്ത് രാജമ്മ (75)നിര്യാതയായി
പത്തനംതിട്ട അഴൂർ തുണ്ടിയത്ത് വീട്ടിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ (പൊടിയൻ പിള്ള)ഭാര്യ രാജമ്മ (75)നിര്യാതയായി.സംസ്കാരം (13 – 9- 25 ശനി )2 മണിക്ക് വീട്ടുവളപ്പിൽ.പരേത കൈപ്പട്ടൂർ മംഗലത്ത് കുടുംബാംഗമാണ്. മക്കൾ : മനോജ്(റോയൽ സ്റ്റുഡിയോ കോന്നി)വിനോദ്,മനു,ബിനു (റോയൽ സ്റ്റുഡിയോ പത്തനംതിട്ട) മരുമക്കൾ: ലേഖ,അർച്ചന,രാജി,മായ Mob 9544978144,9447078144
Read Moreമാനസ സരോവര യാത്രികരുടെ 15 അംഗ ബാച്ച് കേരളത്തിൽ തിരിച്ചെത്തി
konnivartha.com: നേപ്പാൾ അതിർത്തിയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടുന്ന മാനസ സരോവര യാത്രികരുടെ 15 അംഗ ബാച്ച് ഇന്ന് കേരളത്തിൽ തിരിച്ചെത്തിയതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു . നേപ്പാളിൽ കലാപം പടർന്നതോടെ ചൈന അതിർത്തി അടച്ചതിനെ തുടർന്ന് ഡാർചനിൽ (ചൈന) 3000-ൽ പരം യാത്രികർ കുടുങ്ങിയിരുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീറ്റയുമായി ബന്ധപ്പെടുകയും സത്വര നടപടികൾ കൈക്കൊള്ളാൻ അഭ്യർത്ഥിക്കുകയും ചെയ്തു. എല്ലാ യാത്രികരും ഇപ്പോൾ നേപ്പാളിലെ സിമികോട്ടിലാണ്. ഇവിടെ നിന്ന് 250-ഓളം പേരെ എയർലിഫ്റ്റ് ചെയ്യുന്നു, കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് സർവീസ് വൈകിയതെന്നു അധികൃതർ അറിയിച്ചു. ഭാരതത്തിന്റെ അഭ്യർത്ഥനപ്രകാരം നേപ്പാൾ അധികൃതർ യാത്രികരെ സന്ദർശിച്ച് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി.
Read More