എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 16, 17 തീയതികളില്‍ ജില്ലയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍. 743/2024) , ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍. 116/2024) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് (2.5 കി.മീ, 2 കി.മീ. ദൂരം ഓട്ടം) സെപ്റ്റംബര്‍ 16, 17 തീയതികളില്‍ രാവിലെ അഞ്ചുമുതല്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം മുതല്‍ ഇളകൊള്ളൂര്‍ ശ്രീമഹാദേവ ക്ഷേത്രം വരെയുള്ള റോഡില്‍ നടത്തും. www.kerala.psc.gov.in സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളുടെ അസല്‍ , മെഡിക്കല്‍/ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ഥികള്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹാജരാകണം. ഫോണ്‍ : 0468 2222665. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് അംഗത്വ കാമ്പയിനും കുടിശിക നിവാരണവും 17 ന് കോഴഞ്ചേരിയില്‍ പ്രവാസി കേരളീയ…
Read Moreമാസം: സെപ്റ്റംബർ 2025
മുന്‍ മന്ത്രിയും യുഡിഎഫ് കണ്‍വീനറുമായിരുന്ന പി.പി. തങ്കച്ചന്‍(86) അന്തരിച്ചു
konnivartha.com; മുൻ മന്ത്രിയും നിയമസഭാ സ്പീക്കറും ആയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.പി.തങ്കച്ചന്‍ (86) അന്തരിച്ചു. ഏറെ കാലമായി അസുഖ ബാധിതനായി ആശുപത്രിയിലായിരുന്നു.ആലുവയിലെ വസതിയിൽ വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് അന്ത്യം. ദീർഘകാലം യു ഡി എഫ് കൺവീനറായി പ്രവർത്തിച്ച തങ്കച്ചൻ ഘടക കക്ഷികളെ ഏകോപിപ്പിക്കുന്നതിൽ ശ്രദ്ധേയനായിരുന്നു.2004 മുതൽ 2018 വരെ 13 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു. കെപിസിസി പ്രസിഡന്‍റ്, സ്പീക്കര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1982 മുതല്‍ 1996 വരെ പെരുമ്പാവൂര്‍ എംഎല്‍എ ആയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും യു.ഡി.എഫ് മുൻ കൺവീനറുമായിരുന്ന പി. പി. തങ്കച്ചൻ്റെ നിര്യാണം വലിയ രാഷ്ട്രീയ നഷ്ടമാണ്: കൊടിക്കുന്നിൽ സുരേഷ് എം.പി. കെ.പി.സി.സി മുൻ പ്രസിഡന്റായും, കേരള നിയമസഭാ സ്പീക്കറായും, മന്ത്രിയായും, ദീർഘകാലം പെരുമ്പാവൂർ മണ്ഡലത്തിൽ ജനപ്രതിനിധിയായും പ്രവർത്തിച്ച അദ്ദേഹം പാർട്ടിയുടെയും സംസ്ഥാനത്തിന്റെയും രാഷ്ട്രീയ ചരിത്രത്തിൽ അപൂർവമായ…
Read Moreലോകമാന്യതിലക് – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു: കൊടിക്കുന്നിൽ സുരേഷ് എം.പി
konnivartha.com: മുംബൈ ലോകമാന്യതിലക് – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. സെപ്റ്റംബർ 25 മുതൽ നവംബർ 27 വരെ കോട്ടയം വഴി സർവീസ് നടത്തുന്ന ഈ ട്രെയിനിന് ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മുംബൈയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന നിരവധി മലയാളികൾ സ്ഥിരമായി ഉന്നയിച്ച ആവശ്യപ്രകാരം, റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് തുടങ്ങിയവരോട് നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണ് ഈ പ്രത്യേക ട്രെയിൻ അനുവദിക്കാൻ കഴിഞ്ഞത്. ” മുംബൈയിലുമുള്ള മലയാളികളുടെ യാത്രാ സൗകര്യം വർധിപ്പിക്കുന്നതിൽ ഈ തീരുമാനം വലിയ ആശ്വാസം നൽകുന്നതാണ്. മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതും യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും,” എന്നും എം.പി. വ്യക്തമാക്കി.
Read Moreഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (11/09/2025) മുതൽ 13/09/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. –…
Read Moreതിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി ക്യൂ നിൽക്കേണ്ട
konnivartha.com: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം വിമാനത്താവളത്തിൽ അവതരിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ പരിപാടിയുടെ ഉദ്ഘാടനം 2025 സെപ്റ്റംബർ 11-ന് രാവിലെ 11:30-ന് വെർച്വലായി നിർവഹിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2-ലെ ഡിപ്പാർച്ചർ ഇമിഗ്രേഷൻ ഏരിയയിൽ വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. ഇതോടെ യാത്രക്കാർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ സുഗമമാകും. പശ്ചാത്തലം ഇന്ത്യൻ പൗരന്മാർ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡ് കൈവശമുള്ള വിദേശ പൗരന്മാർ എന്നിവർക്ക് ഇമിഗ്രേഷൻ ക്ലിയറൻസ് പ്രക്രിയ വേഗത്തിലാക്കുന്നതിനായാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാം (FTI-TTP) ആരംഭിച്ചത്. യോഗ്യരായ അപേക്ഷകർ, അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഡാറ്റ ഫീൽഡുകൾ അനുസരിച്ച് ആവശ്യമായ വിവരങ്ങൾക്ക് പുറമേ…
Read Moreചാര്‍ലി കിര്‍ക്ക് യൂട്ട വാലി സര്‍വകലാശാലയില്‍ വെടിയേറ്റ് മരിച്ചു
konnivartha.com: വലതുപക്ഷ ആക്ടിവിസ്റ്റും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനുമായ ചാര്‍ലി കിര്‍ക്ക് (31) വെടിയേറ്റ് മരിച്ചു. മരണവാര്‍ത്ത ഡൊണാള്‍ഡ് ട്രംപാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.അമേരിക്കൻ ദേശസ്നേഹിയായ ചാർളി കിർക്കിന്റെ ബഹുമാനാർത്ഥം, ഞായറാഴ്ച വൈകുന്നേരം 6 മണി വരെ അമേരിക്കയിലുടനീളമുള്ള എല്ലാ അമേരിക്കൻ പതാകകളും പകുതി താഴ്ത്തിക്കെട്ടാൻ ഡൊണാള്‍ഡ് ജോൺ ട്രംപ് ഉത്തരവിട്ടു.ഇക്കാര്യം ഡൊണാള്‍ഡ് ജോൺ ട്രംപ് തന്‍റെ ഉടമസ്ഥതയില്‍ ഉള്ള ട്രൂത്ത് സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്തു . യൂട്ട വാലി സര്‍വകലാശാലയില്‍ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം.യുവജനസംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനും കൂടിയാണ് ചാര്‍ലി.യൂട്ട വാലി സര്‍വകലാശാലയില്‍ നടന്ന ചടങ്ങിനിടെ സംസാരിക്കുന്ന ചാര്‍ലിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു . വെടിയൊച്ച മുഴങ്ങിയതിന് പിന്നാലെ കഴുത്തിന്റെ ഇടതുവശത്തുകൂടി ചോര ഒഴുക്കിയതാണ് പിന്നീട് ചടങ്ങിലുണ്ടായിരുന്നവര്‍ കണ്ടത്. പതിനെട്ടാം വയസ്സില്‍ ആണ് ടേണിങ് പോയിന്റ് എന്ന സംഘനയ്ക്ക്…
Read Moreശബരിമല സംരക്ഷണസംഗമം 22ന് പന്തളത്ത് നടക്കും
ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ഈ മാസം 22 ന് പന്തളത്ത് ശബരിമല സംരക്ഷണ സംഗമം നടത്തും . സന്യാസികളും വിവിധ ഹൈന്ദവ സംഘടനകളുടെയും ശബരിമലയുമായി ആചാരപരമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെ നേതാക്കളും സംഘാടക സമിതിയോഗത്തില്‍ പങ്കെടുത്തു . ഈ മാസം 20 നാണ് സർക്കാരും ദേവസ്വം ബോർഡും ചേർന്ന് പമ്പയിൽ അയ്യപ്പസംഗമം നടത്തുന്നത്.ഇതിന് എതിരെ വ്യാപക പ്രതിക്ഷേധം ഉയര്‍ന്നു വന്നു . അയ്യപ്പ വിശ്വാസികളെ അണിനിരത്തി പന്തളം കേന്ദ്രമാക്കി ഘോഷയാത്രയും സമ്മേളനവും നടത്താനും തീരുമാനമായി . 101 അംഗ സംഘാടകസമിതിയുടെ പ്രസിഡന്റായി പന്തളം കൊട്ടാരം നിർവാഹകസംഘം മുൻ സെക്രട്ടറിയും ശബരിമല കർമസമിതിയുടെ സംസ്ഥാന അധ്യക്ഷനുമായ പി.എൻ.നാരായണ വർമയെ തിരഞ്ഞെടുത്തു.വത്സൻ തില്ലങ്കേരി ( വര്‍ക്കിംഗ് പ്രസി), വി.ആർ.രാജശേഖരൻ (വൈ.പ്രസി.), കെ.പി.ഹരിദാസ്, അനിൽ വിളയിൽ, എസ്.ജെ.ആർ.കുമാർ (ജന. കൺ), കെ.സി.നരേന്ദ്രൻ, ജയൻ ചെറുവള്ളിൽ, വി.കെ.ചന്ദ്രൻ (ജോ. കൺ.)എന്നിവരെ തെരഞ്ഞെടുത്തു .…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 10/09/2025 )
സ്റ്റേഡിയം നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്:സിന്തറ്റിക് ട്രാക്ക് നിര്‍മാണ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു:മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍മാണ കമ്പനിയ്ക്ക് നിര്‍ദേശം നല്‍കി. തൊഴിലാളികളുടെ എണ്ണം കൂട്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. മഴകാരണം മുടങ്ങിയ മണ്ണ് നിരത്തല്‍ വേഗത്തിലാക്കണം. സമയബന്ധിതമായി മണ്ണ് നിറയ്ക്കുന്നത് പൂര്‍ത്തിയാക്കുമെന്ന് കമ്പനി ഉറപ്പ് നല്‍കി. സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു. സമയബന്ധിതമായി ട്രാക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മാണ പുരോഗതി മന്ത്രി വിലയിരുത്തി. കഴിഞ്ഞ ദിവസം മന്ത്രി സ്റ്റേഡിയം സന്ദര്‍ശിച്ചതിന് അനുബന്ധമായാണ് യോഗം വിളിച്ചുകൂട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പ് നിര്‍മാണത്തെ ഒരു തരത്തിലും ബാധിക്കാതിരിക്കാനുള്ള നടപടിക്രമങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പവലിയന്‍…
Read Moreഅക്ഷയ പത്തനംതിട്ട ജില്ലാ ഓഫീസ് കലക്ടറേറ്റ് കോമ്പൗണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു
konnivartha.com: അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസ് കലക്ടറേറ്റ് കോമ്പൗണ്ടിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കലക്ടറേറ്റ് കോമ്പൗണ്ടിലുള്ള ഫ്രണ്ട്സ് ജനസേവനകേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തോടു ചേര്‍ന്നാണ് അക്ഷയയുടെ പുതിയ ജില്ലാ ഓഫീസ് ഇനി പ്രവര്‍ത്തിക്കുക. പത്തനംതിട്ട ഹെലന്‍ പാര്‍ക്ക് കെട്ടിടത്തിലാണ് ഓഫീസ് മുന്‍പ് പ്രവര്‍ത്തിച്ചിരുന്നത്. ഐ. ടി. മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ സി. എം. ഷംനാദ്, കലക്ടറേറ്റ് ഫിനാന്‍സ് ഓഫീസര്‍ കെ. ജി. ബിനു, പത്തനംതിട്ട വില്ലേജ് ഓഫീസര്‍ കെ. അനീഷ്‌കുമാര്‍, അക്ഷയ അസിസ്റ്റന്റ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിനു, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreകോന്നിയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ( 12/09/2025 )
konnivartha.com: ദേശീയ നേത്രദാന പക്ഷാചരണത്തിന്‍റെ പത്തനംതിട്ട ജില്ലാതല സമാപന സമ്മേളനം 2025 സെപ്റ്റംബർ 12 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോന്നി പ്രിയദർശിനി ഹാളിൽ വച്ച് (Near Ksrtc bus stand) നടക്കും . ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) പത്തനംതിട്ട, ജൂനിയർ ചേമ്പർ ഇന്റർനാഷണൽ കോന്നി ചാപ്റ്റർ, താലൂക്ക് ആസ്ഥാന ആശുപത്രി കോന്നി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രോഗ്രാമിന്റെ ഭാഗമായി അന്നേദിവസം രാവിലെ 9.30 മുതൽ കാഴ്ചയ്ക്ക് വൈകല്യമുള്ളവർക്കും മറ്റ് നേത്രസംബന്ധമായ അസുഖമുള്ളവർക്കുമായി വിദഗ്ധരായ ഡോക്ടർമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൗജന്യ നേത്ര പരിശോധന ക്യാമ്പും നടക്കും . പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു
Read More