konnivartha.com: :കോന്നി കരിയാട്ടം ഈ ഓണക്കാലത്ത് കോന്നിയുടെ ടൂറിസം, വ്യാപാര മേഖലകളിൽ വലിയ മുന്നേറ്റത്തിന് കാരണമായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കരിയാട്ടത്തിൽ പങ്കെടുക്കാൻ 10 ദിവസമായി കോന്നിയിലെത്തിയത് 5 ലക്ഷത്തിലധികം ആളുകളാണ്. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും ആളുകൾ എത്തിയതിനൊപ്പം ധാരാളം വിദേശ മലയാളികളും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കരിയാട്ടത്തിൻ്റെ ഭാഗമായി. രാവിലെ കോന്നിയിലെത്തി അടവിയും, ആനക്കൂടുമൊക്കെ സന്ദർശിച്ച് വൈകിട്ട് കരിയാട്ട പരിപാടികളുടെ ഭാഗവുമായാണ് ബഹുഭൂരിപക്ഷം പേരും കോന്നി വിട്ടു പോയത്. കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വലിയ വരുമാന വർദ്ധനവിന് ഇത് കാരണമായിട്ടുണ്ട്. കോന്നിയ്ക്ക് പുറത്തു നിന്നും ധാരാളം ആളുകൾ എത്തിയതോടെ കോന്നിയിലെ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങിയിടങ്ങളിലെല്ലാം രാത്രി വൈകിയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അടവിയിൽ കുട്ടവഞ്ചി തുഴച്ചിൽ മത്സരം നടത്തിയത് സംസ്ഥാനത്താകെ ശ്രദ്ധ നേടി.ഇതിലൂടെ അടവിയിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തിച്ചേരും.…
Read Moreമാസം: സെപ്റ്റംബർ 2025
മികച്ച പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായും സംസ്ഥാനത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പച്ചത്തുരുത്തുകൾ വിദഗ്ധ സമിതി വിലയിരുത്തുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ജനപങ്കാളിത്തത്തോടെ ജൈവവൈവിധ്യത്തിന്റെ കലവറയായി പച്ചത്തുരുത്തുകളെ മാറ്റാൻ സാധിച്ചിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ 1272.89 ഏക്കറിലായി നിലവിലുള്ള 4030 പച്ചത്തുരുത്തുകളിൽ ജില്ലാ തലത്തിൽ നടന്ന വിലയിരുത്തലുകളിൽ മുന്നിലെത്തിയ പച്ചത്തുരുത്തുകൾ അടിസ്ഥാനമാക്കി വിദഗ്ധ സമിതിയുടെ മുന്നിൽ നടത്തുന്ന സ്‌ക്രീനിംഗ് സെപ്. 10 തിരുവനന്തപുരത്ത് ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്ത്, കൊല്ലം ജില്ലയിൽ കൊല്ലം കോർപ്പറേഷൻ, പത്തനംതിട്ട ജില്ലയിൽ തുമ്പമൺ ഗ്രാമപഞ്ചായത്ത്, ആലപ്പുഴ ജില്ലയിൽ മാവേലിക്കര താമരക്കുളം ഗ്രാമപഞ്ചായത്ത്, കോട്ടയം ജില്ലയിൽ കല്ലറ ഗ്രാമപഞ്ചായത്ത്, ഇടുക്കി ജില്ലയിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്, എറണാകുളം ജില്ലയിൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്, തൃശൂർ ജില്ലയിൽ വരവൂർ ഗ്രാമപഞ്ചായത്ത്,…
Read Moreഓണം വാരാഘോഷത്തിന് സമാപനം
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള വർണശബളമായ ഘോഷയാത്ര കാഴ്ചയുടെ വിരുന്നൊരുക്കി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ഗവർണറുടെ ഭാര്യ അനഘ അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, പി. എ. മുഹമ്മദ് റിയാസ്, ജി. ആർ. അനിൽ തുടങ്ങിയവർക്കൊപ്പം ദക്ഷിണാഫ്രിക്കയിലെ മന്ത്രിയായ മാർട്ടിൻ മയ്യറും കാഴ്ച വിരുന്നിന് സാക്ഷിയായി. മുൻ മന്ത്രി എം വിജയകുമാർ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, സി. കെ. ഹരീന്ദ്രൻ, കെ. പി. കുഞ്ഞഹമ്മദ് കുട്ടി, വി. ജോയ്, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി. കെ. രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എം കൃഷ്ണൻ നായർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ…
Read Moreമുന്‍ ജില്ലാ കലക്ടര്‍ എം നന്ദകുമാര്‍ അന്തരിച്ചു
konnivartha.com: ശസ്ത്രക്രിയയ്ക്ക് ശേഷം മാസങ്ങളോളം കോമയിലായിരുന്ന തിരുവനന്തപുരം മുന്‍ ജില്ലാ കളക്ടറും പബ്ലിക് റിലേഷൻസ് ഡയറക്ടറുമായിരുന്ന എം നന്ദകുമാര്‍ അന്തരിച്ചു. അനന്തപുരി ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സംഖ്യാശാസ്ത്രം, ജ്യോതിഷം, തന്ത്രവിദ്യ എന്നിവയില്‍ പാണ്ഡിത്യമുള്ള നന്ദകുമാര്‍ പ്രാസംഗികനും എഴുത്തുകാരനും ആയിരുന്നു. ചാനലുകളിലും സോഷ്യൽ മീഡിയയിലും ജ്യോതിഷ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും പ്രശസ്തനായിരുന്നു. ജ്യോതിഷത്തിൽ വഴികാട്ടിയായി ‘പ്രശ്ന പരിഹാര വരിയോല’ എന്ന പുസ്തകവും നന്ദകുമാര്‍ രചിച്ചിട്ടുണ്ട്. 2011 ഒക്ടോബറിലാണ് നന്ദകുമാര്‍ തിരുവനന്തപുരം കലക്ടറായി നിയമിതനായത്. പിന്നീട് സർക്കാരിൽ വിവിധ തസ്തികകള്‍ വഹിച്ചു. ചികിത്സാ പിഴവിൽ നന്ദകുമാറിൻ്റെ മകൾ വഞ്ചിയൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. തലയില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് മെയ് 16നാണ് നന്ദകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എം. നന്ദകുമാർ ഐഎഎസിന്റെ ഭൗതിക ശരീരം സെപ്തംബർ 10 (ബുധൻ) രാവിലെ 8 മണി മുതൽ…
Read Moreഖത്തറിൽ ഇസ്രയേൽ ആക്രമണം നടത്തി : ദോഹയിൽ ഉഗ്രസ്‌ഫോടനം
konnivartha.com: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേൽ ആക്രമണം നടത്തി. ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഉഗ്രസ്‌ഫോടനം .10 ഇടങ്ങളില്‍ ഉഗ്രസ്‌ഫോടനം നടന്നു . കത്താര പ്രവിശ്യയിലായിരുന്നു സ്ഫോടനം. ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേൾക്കുകയും പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം എന്നാണ് സൂചന. ആക്രമണം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.
Read Moreഇന്ത്യയുടെ 15-ാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍
konnivartha.com:ഇന്ത്യയുടെ 15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. 767 പാർലമെന്റംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണൻ 452 വോട്ട് നേടി. പ്രതിപക്ഷ സ്ഥാനാർഥിയായ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിക്കു 300 വോട്ട് ലഭിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള തലമുതിർന്ന ബിജെപി നേതാവായ സി.പി. രാധാകൃഷ്ണൻ ആർഎസ്എസ്, ജനസംഘം എന്നിവയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ബിജെപി തമിഴ്നാട് ഘടകം മുൻ പ്രസിഡന്റാണ്. തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണൻ കോയമ്പത്തൂരിൽനിന്ന് രണ്ടു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 മുതൽ രണ്ടു വർഷം കേരളത്തിലെ ബിജെപിയുടെ പ്രഭാരിയായിരുന്നു. കയർ ബോർഡ് മുൻ ചെയർമാനാണ്. ജാർഖണ്ഡ് ഗവർണർ സ്ഥാനത്തു നിന്നാണ് സി.പി.രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണറായത്. തെലങ്കാനയുടെ അധികച്ചുമതലയും വഹിച്ചിരുന്നു. ജൂലൈ 21നാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിപദം രാജിവച്ചത്.
Read Moreആറന്മുള ഉത്രട്ടാതി വള്ളംകളി: ജലരാജാക്കന്മാരായി മേലുകരയും കൊറ്റാത്തൂരും
konnivartha.com; ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ ജലരാജാക്കന്മാരായി മേലുകരയും കൊറ്റാത്തൂരും. ഫൈനല്‍ മത്സരത്തില്‍ എ ബാച്ച് വിഭാഗത്തിൽ മേലുകര പള്ളിയോടവും ബി ബാച്ച് വിഭാഗത്തിൽ കൊറ്റാത്തൂര്‍-കൈതക്കോടി പള്ളിയോടവും വിജയികളായി.
Read Moreബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ഥി മരിച്ചു
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. കുട്ടിക്കാനം മരിയന്‍ കോളേജിലെ ബിഎസ്സി ഫിസിക്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി അണക്കര പ്ലാമൂട്ടില്‍ വീട്ടില്‍ ഡോണ്‍ സാജന്‍ (18) ആണ് മരിച്ചത്. കോളേജില്‍ നടക്കുന്ന എക്സിബിഷന് വേണ്ട സാമഗ്രഹികള്‍ വാങ്ങാന്‍ പോകുന്ന വഴിക്കാണ് അപകടമുണ്ടായത്. കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ ഐഎച്ച്ആര്‍ഡി കോളേജിന് സമീപത്തെ കൊടുംവളവിലാണ് അപകടമുണ്ടായത്. റോഡില്‍ മറിഞ്ഞ ബൈക്ക് മീറ്ററുകളോളം തെന്നി നീങ്ങിയാണ് നിന്നത്. ഡോണ്‍ അപകട സ്ഥലത്ത് തന്നെ മരിച്ചു.ഒപ്പമുണ്ടായിരുന്ന ഏലപ്പാറ നാലാം മൈല്‍ സ്വദേശി അന്‍സല്‍ (18) നെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോണിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പിതാവ് സാജന്‍,മാതാവ്ദീപ.
Read Moreകാഠ്മണ്ഡുവിൽ അകപ്പെട്ട മലയാളികള്‍ സുരക്ഷിതര്‍ :കേന്ദ്ര സഹമന്ത്രി അഡ്വ: ജോർജ് കുര്യൻ
konnivartha.com: കലാപബാധിതമായ നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ അകപ്പെട്ട 40-ൽ പരം വരുന്ന മലയാളികളുമായി നിരന്തരം ബന്ധപ്പെടുകയും അവരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ എടുക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തതായി ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ സഹമന്ത്രി അഡ്വ: ജോർജ് കുര്യൻ അറിയിച്ചു . എത്രയും പെട്ടെന്ന് ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കേരളത്തിൽ നിന്നും പോയവർ സുരക്ഷിതരാണ് എന്നും അഡ്വ: ജോർജ് കുര്യൻ അറിയിച്ചു . നേപ്പാൾ അതിർത്തി അടച്ചതിനെ തുടർന്ന് ചൈനയിലെ ഡാർചനിൽ കുടുങ്ങിപ്പോയ മലയാളികൾ ഉൾപ്പെടുന്ന 3000-ൽ പരം കൈലാസ് മാനസ സരോവർ യാത്രികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം കേന്ദ്ര മന്ത്രി ജോർജ് കുര്യന് ഉറപ്പ് നൽകി. യാത്രികർ കേന്ദ്ര മന്ത്രിയെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും എത്രയും പെട്ടന്ന് അവരെ നാട്ടിലെത്തിക്കാൻ…
Read Moreഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ( 09/09/2025 )
കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദേശം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (09/09/2025 & 10/09/2025) ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ…
Read More