‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം ചെയ്തു :പരാതിയിന്മേൽ 48 മണിക്കൂറിനകം നടപടി വിളിച്ച് അറിയിക്കും konnivartha.com; ജനങ്ങളുടെ ജീവിതക്ഷേമം ഉറപ്പാക്കുന്ന പൊതുവായ വികസനമാണ് സർക്കാർ ലക്ഷ്യമെന്നും അതിന്റെ ദൃഷ്ടാന്തമാണ് ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM with ME) സിറ്റിസൺ കണക്ട് സെന്ററെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളാണ് ഭരണത്തിന്റെ കേന്ദ്രവും ലക്ഷ്യവുമെന്നത് ഉൾക്കൊണ്ടാണ് ഈ ജനകീയ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം വെള്ളയമ്പലത്ത് പഴയ എയർ ഇന്ത്യ ഓഫീസിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്റർ മുൻപ് എവിടെയും ഇല്ലാത്ത സംവിധാനമാണ്. പൊതുജനങ്ങളും സർക്കാരും തമ്മിൽ ആശയവിനിമയ രംഗത്തു വിടവെന്തെങ്കിലും ഉണ്ടെങ്കിൽ അതു തീർക്കാനും, ജനങ്ങളുടെ പ്രശ്നങ്ങൾക്കുമേൽ സമയബന്ധിതമായി നടപടിയെടുക്കാനും, എടുത്ത നടപടി നിശ്ചിത സമയത്തിനുള്ളിൽ ജനങ്ങളെ അറിയിക്കാനുമാണ് ഈ സംവിധാനം. സി എം വിത്ത്…
Read Moreമാസം: സെപ്റ്റംബർ 2025
കല്ലേലിക്കാവില്‍ ആദ്യാക്ഷരം പൂജ വെച്ചു
കോന്നി :കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ( മൂലസ്ഥാനം ) ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനത്തിൽ താംബൂലം സമർപ്പിച്ചു പുസ്തകം പൂജ വെച്ചു. ഇനി രണ്ടു നാൾ അക്ഷരപൂജയും ആയുധ പൂജയും നടക്കും.ദുർഗാഷ്‌ടമി ദിനമായ നാളെ (30/09/2025) ദുർഗാദേവിക്ക് പ്രത്യേക പൂജകള്‍ ഉണ്ട് . മഹാനവമി ദിനമായ ബുധന്‍ മഹാലക്ഷ്‌മിയെയും വിജയദശമി ദിനമായ വ്യാഴം മഹാ സരസ്വതിയെയുമാണ് പൂജിക്കുന്നത്. തുടർന്ന് വിദ്യാരംഭം ചടങ്ങുകൾ തുടങ്ങും
Read Moreകോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു
konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം പ്രസിഡന്റ് എം വി അമ്പിളി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ആര്‍ ദേവകുമാര്‍ അധ്യക്ഷനായി. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ ശമുവേല്‍, ജില്ലാപഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എല്‍സി ഈശോ, വര്‍ഗീസ് ബേബി, തുളസീമണിയമ്മ, അംഗങ്ങളായ പ്രവീണ്‍ പ്ലാവിളയില്‍, രാഹുല്‍ വെട്ടൂര്‍, സുജാത അനില്‍, കെ. ആര്‍ പ്രമേദ്, നീതു ചാര്‍ളി, പ്രസന്ന രാജന്‍, ശ്രീകല നായര്‍, ജോളി ഡാനിയേല്‍, സെക്രട്ടറി പി താര തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreആവണീശ്വരം റെയിൽവേ മേൽപ്പാലം : രണ്ട് മാസത്തിനകം അംഗീകാരം ലഭ്യമാകും : കൊടിക്കുന്നിൽ സുരേഷ് എം.പി
konnivartha.com: ആവണീശ്വരം റെയിൽവേ മേൽപ്പാല നിർമാണത്തിന് ആവശ്യമായ ജനറൽ എഗ്രിമെന്റ് ഡ്രോയിങ് (GAD) റെയിൽവേ മന്ത്രാലയം പരിശോധന പൂർത്തിയാക്കി അംഗീകാരം ലഭ്യമാക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു. നൂറുശതമാനം റെയിൽവേ ചിലവിൽ നിർമ്മിക്കുന്ന ഈ മേൽപ്പാലം ആവണീശ്വരം റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ലെവൽ ക്രോസ് നമ്പർ 519-ൽ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. റോഡ് ഗതാഗതക്കുരുക്ക് കുറയ്ക്കുകയും, യാത്രക്കാരുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട ഒരു അടിസ്ഥാന സൗകര്യ പദ്ധതിയായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. ആവണീശ്വരം സന്ദർശിച്ച എം.പി. ദക്ഷിണ റെയിൽവേ മധുര ഡിവിഷൻ അഡീഷണൽ ഡിവിഷൻ ജനറൽ മാനേജർ, മറ്റു റെയിൽവേ ഉദ്യോഗസ്ഥർ, കൂടാതെ പദ്ധതി നടപ്പാക്കുന്ന കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (KRDCL) ഉദ്യോഗസ്ഥർ എന്നിവരുമായി സ്ഥലപരിശോധന നടത്തി. മേൽപ്പാല നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ നിർദേശങ്ങൾ എം.പി. നൽകി.
Read Moreവണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്മെന്റ്:പ്രവര്‍ത്തക കൂട്ടായ്മ സംഘടിപ്പിച്ചു
konnivartha.com: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്മെന്റ് പത്തനംതിട്ട ജില്ലാ പ്രവര്‍ത്തക കൂട്ടായ്മ വിവിധ പരിപാടികളോടെ കുളനട ആരോഗ്യ നികേതനില്‍നടന്നു . വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മുന്നോട്ട് വെച്ച വിവിധ ആവശ്യങ്ങള്‍ അടങ്ങിയ ഭീമ ഹർജി ഒരു ലക്ഷത്തോളം ഒപ്പ് ശേഖരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഡല്‍ഹിയില്‍ കൊടുത്ത സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നല്‍കി. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എന്‍ എം ഷെരിഫ്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ രാധാകൃഷ്ണൻ, മലപ്പുറം ജില്ലാ പ്രസിഡന്റ് എം ആര്‍ സി രാമചന്ദ്രൻ, കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ജോണി തോമസ്, പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ശശീന്ദ്ര കുമാര്‍, വൈസ് പ്രസിഡന്റ് വിലാസിനി, സെക്രട്ടറി സജി ശമുവേൽ, ട്രഷറർ എ വി ഷാജി, ചാണ്ടി വര്‍ഗീസ്, അപ്പച്ചന്‍ കടമ്പയില്‍ എന്നിവർ പ്രസംഗിച്ചു. തുടർന്ന്…
Read Moreപ്രഭാത വാർത്തകൾ:2025 | സെപ്റ്റംബർ 29 | തിങ്കൾ
യുദ്ധസമാനമായ കലാശപ്പോരില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഏഷ്യാ കപ്പ് ക്രിക്കറ്റ് കീരീടം സ്വന്തമാക്കി ടീം ഇന്ത്യ. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് ലഭിച്ച മികച്ച തുടക്കം മുതലാക്കാനാകാതെ 19.1 ഓവറില്‍ 146ന് എല്ലാവരും പുറത്തായി. 12.4 ഓവറില്‍ 113 ന് 1 എന്ന് മികച്ച നിലയിലായിരുന്ന പാകിസ്ഥാനെ നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് തകര്‍ത്തത്. 38 പന്തില്‍ 57 റണ്‍സെടുത്ത സാഹിബ്‌സാദ ഫര്‍ഹാനും 35 പന്തില്‍ 46 റണ്‍സെടുത്ത ഫഖര്‍ സമാനുമാണ് പാകിസ്ഥാന് മികച്ച തുടക്കം സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 20 റണ്‍സ് നേടുന്നതിനിടയില്‍ 3 വിക്കറ്റുകള്‍ വീണ ഇന്ത്യയെ രക്ഷിച്ചത് 24 റണ്‍സെടുത്ത സഞ്ജു സാംസണിനും 33 റണ്‍സെടുത്ത ശിവം ദുബെക്കുമൊപ്പം 69 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തിലക് വര്‍മയുടെ വീരോചിത…
Read Moreപൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ വിളിക്കാം;സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം ഇന്ന് ( 29/09/2025 )
പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM with ME) സിറ്റിസൺ കണക്ട് സെന്റർ സെപ്റ്റംബർ 29ന് പ്രവർത്തനം ആരംഭിക്കും. 1800-425-6789 എന്ന ടോൾഫ്രീ നമ്പരിലൂടെയാണ് ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും പറയാൻ കഴിയുക. സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നിജസ്ഥിതി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന വിവരങ്ങൾ നൽകുക, പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉത്തരവാദിത്തം ഉറപ്പാക്കാനും കാലതാമസം കുറയ്ക്കാനും ജനങ്ങളുടെ പ്രതികരണം ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക, ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളിൽ ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ ജനങ്ങളുടെ പ്രതികരണം ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക, പൊതുജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്കും…
Read Moreക്ഷേത്രങ്ങള്‍ ഒരുങ്ങി :ഇന്ന് പൂജ വെയ്പ്പ്
konnivartha.com: പ്രാർഥനകള്‍ക്ക് പുണ്യം പകര്‍ന്നു കൊണ്ട് ഇന്ന് പൂജ വെയ്പ്പ് ചടങ്ങുകള്‍ നടക്കും .പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യ കിരണങ്ങള്‍ ചുമന്ന രാശി വീശുമ്പോള്‍ ദേവാലയങ്ങളില്‍ പൂജ വെയ്പ്പിനു ഉള്ള ചടങ്ങുകള്‍ക്ക് ഭദ്ര ദീപം തെളിയും . അക്ഷരത്തെ നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് പ്രത്യേകം തയാര്‍ ചെയ്ത പീഠത്തില്‍ പുസ്തകങ്ങള്‍ പൂജ വെയ്ക്കും . രണ്ടു നാള്‍ അക്ഷരത്തെ പൂജിച്ചു കൊണ്ട് വിജയ ദശമി നാളില്‍ പുസ്തകം പൂജയെടുക്കും .തുടര്‍ന്ന് അക്ഷര പാരായണം നടത്തി വിദ്യാ ദേവതയെ ഉണര്‍ത്തും .തുടര്‍ന്ന് ലക്ഷകണക്കിന് കുരുന്നുകള്‍ക്ക് അറിവിന്‍റെ ആദ്യാക്ഷരം നുകര്‍ന്ന് നല്‍കുന്ന എഴുത്തിനിരുത്ത് എന്ന മഹത്തായ ചടങ്ങുകള്‍ നടക്കും . മഹാ നവമിദിനത്തില്‍ ആയുധങ്ങള്‍ ആണ് പൂജ വെക്കുന്നത് . കാര്‍ഷിക ഉപകരണങ്ങള്‍ ആണ് പണ്ട് കാലം മുതല്‍ പൂജ വെക്കുന്നത് . ക്ഷേത്രങ്ങളിൽ സരസ്വതീ പൂജയും ആയുധ പൂജയും…
Read Moreഎൻ.എസ്.എസ്. പ്രവർത്തനങ്ങൾ ഡിജിറ്റലാക്കാൻ മാനേജ്‌മെന്റ് പോർട്ടലുകളുമായി കൈറ്റ്
കേരളത്തിലെ ഹയർ സെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൽ ആക്കാൻ ഓൺലൈൻ മാനേജ്‌മെന്റ് പോർട്ടലുകൾ കേരളാ ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി. 1,529 യൂണിറ്റുകളുള്ള ഹയർ സെക്കൻഡറി വിഭാഗത്തിന് www.dhsenss.kite.kerala.gov.in, www.vhsenss.kite.kerala.gov.in എന്ന ഡൊമെനിലാണ് പോർട്ടലുകൾ. ഈ അധ്യയന വർഷം (2025-26) മുതൽ രണ്ട്‌ലക്ഷത്തോളം കുട്ടികൾ അംഗങ്ങളായുള്ള എൻ.എസ്.എസ്. യൂണിറ്റുകളുടെ ഭരണപരമായ പ്രവർത്തനങ്ങൾ ഇതോടെ പൂർണ്ണമായും ഓൺലൈനായി മാറും. പുതിയ എൻ.എസ്.എസ്. മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ സ്‌കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്ക് (പി.ഒ) ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തിയ എല്ലാ പ്രവർത്തനങ്ങളും നേരിട്ട് ഷെഡ്യൂൾ ചെയ്യാൻ കഴിയും. ഓരോ പ്രവർത്തനത്തിന്റെയും ഹാജർ പിഒയ്ക്ക് ഓൺലൈനായി തൽക്ഷണം രേഖപ്പെടുത്താൻ സാധിക്കും. എൻ.എസ്.എസ്. വോളണ്ടിയർമാരുടെ യൂണിറ്റ് പ്രവർത്തനങ്ങൾ, ഓറിയന്റേഷൻ, കമ്മ്യൂണിറ്റി ക്യാമ്പ് പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ വിലയിരുത്തലുകൾ…
Read MoreWorld Food India 2025 Secures Investment Commitments Worth ₹1.02 lakh crores
World Food India 2025, organized by the Ministry of Food Processing Industries (MoFPI), concluded on a historic note with investment commitments of unprecedented scale. Over the course of the four-day event, 26 leading domestic and global companies signed Memoranda of Understanding (MoUs) worth a total of ₹1,02,046.89 crore, marking one of the largest investment announcements in India’s food processing sector. These MoUs are projected to generate direct employment for over 64,000 people and create indirect opportunities for more than 10 lakh individuals, reinforcing the government’s vision of positioning India…
Read More