konnivartha.com: മാതാ അമൃതാനന്ദമയി ദേവിയുടെ 72 – ആം ജന്മദിനാഘോഷത്തിന്റെയും , കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൻറെ 25 – ആം വാർഷികാഘോഷങ്ങളുടെയും ഭാഗമായി പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 വയസ്സിൽ താഴെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള കുട്ടികൾക്ക് വേണ്ടിയാണ് ക്യാമ്പ്. സെപ്റ്റംബർ 14 ഞായറാഴ്ച്ച കൊച്ചി അമൃത ആശുപത്രിയിൽ വെച്ചാണ് മെഗാ മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തുന്നതാണ്. രജിസ്ട്രേഷനായി 79949 99773 / 79949 99833 (രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ) എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Read Moreമാസം: സെപ്റ്റംബർ 2025
സംസ്ഥാന അധ്യാപക അവാർഡുകൾ 20 പേര്‍ക്ക്
2025-ലെ സംസ്ഥാന അധ്യാപക അവാർഡുകൾ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച 20 അധ്യാപകരെയാണ് വിവിധ വിഭാഗങ്ങളിലായി ഇത്തവണ അവാർഡിനായി തിരഞ്ഞെടുത്തത്. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങളിലെ അധ്യാപകരാണ് അവാർഡിനർഹരായത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവ്, മാതൃകാ ക്ലാസ്സുകൾ, അഭിമുഖത്തിലെ പ്രകടനം എന്നിവ വിലയിരുത്തിക്കൊണ്ടാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്റ്റംബർ 10ന് വൈകുന്നേരം 2.30ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. ലോവർ പ്രൈമറി വിഭാഗത്തിൽ ബീന ബി. (ഗവ. എൽ.പി. സ്‌കൂൾ, പാട്ടത്തിൽ), ബിജു ജോർജ്ജ് (സെന്റ് തോമസ് എൽ.പി.എസ്., കോമ്പയാർ), സെയ്ത് ഹാഷിം കെ. (വി.എൽ.പി.എസ്.ടി.എ.യു.പി. സ്‌കൂൾ, കുന്നുമ്മൽ), ഉല്ലാസ് കെ. (ഗവ. മുഹമ്മദൻസ് എച്ച്.എസ്.എൽ.പി.എസ്., ആലപ്പുഴ), വനജകുമാരി കെ.…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 09/09/2025 )
ആറന്മുള ഉതൃട്ടാതി വള്ളംകളി : പത്തനംതിട്ട ജില്ലയ്ക്ക് ഇന്ന് (സെപ്റ്റംബര്‍ 9, ചൊവ്വ) അവധി ആറന്മുള ഉതൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി, പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (സെപ്റ്റംബര്‍ 9, ചൊവ്വ) പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. ജാഗ്രത നിര്‍ദേശം ആറന്മുള ഉതൃട്ടാതി ജലമേളയുമായി ബന്ധപ്പെട്ട് പമ്പാനദിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് കാരിക്കയം ഡാമില്‍ നിന്നും ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനാല്‍ പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ട്, കടത്ത് എന്നിവ പമ്പാനദിയില്‍ ഇറക്കുന്നതിനും ഉപയോഗിക്കുന്നതിനും ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. കക്കട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള…
Read Moreപത്തനംതിട്ട ജില്ലാ സ്റ്റേഡിയം:നിര്‍മാണ പുരോഗതി വിലയിരുത്തി
പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവംബറിനുള്ളില്‍ പൂര്‍ത്തീകരിക്കണം: മന്ത്രി വീണാ ജോര്‍ജ്:സ്റ്റേഡിയം സന്ദര്‍ശിച്ച് മന്ത്രി നിര്‍മാണ പുരോഗതി വിലയിരുത്തി konnivartha.com: പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവംബറിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍മാണ ചുമതലയുള്ള കമ്പനിക്ക് നിര്‍ദേശം നല്‍കി. പവലിയിന്‍ ഒന്ന്, പവലിയന്‍ രണ്ട് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നു. പവലിയന് മുകളില്‍ ഗ്യാലറിയുടെ ഇരിപ്പിടതട്ട് എടുത്തിട്ടുണ്ട്. സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം ജില്ലയെ സംബന്ധിച്ച് സ്വപ്ന സാക്ഷാത്ക്കാരമാണെന്നും മന്ത്രി പറഞ്ഞു. സ്റ്റേഡിയം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി. കിഫ്ബി വഴി 47.92 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം നടത്തുന്നത്. പദ്ധതിയിലെ പ്രധാന നിര്‍മിതികളായ ട്രാക്ക്, നീന്തല്‍ കുളം, മിനി ഇന്‍ഡോര്‍ സ്റ്റേഡിയം പവലിയന്‍ ബ്ലോക്ക് എന്നിവ പുരോഗമിക്കുന്നു. സ്റ്റേഡിയത്തിനുള്ളില്‍ പുല്ല് പിടിപ്പിക്കാന്‍ മണ്ണ് നിറയ്ക്കുന്നതും ട്രാക്കിനുള്ളില്‍ വരുന്ന ഡ്രെയ്‌നേജിന്റെ നിര്‍മാണവും പൂര്‍ത്തിയാകുന്നു. ഫുട്‌ബോള്‍ ടര്‍ഫും ഓപ്പണ്‍…
Read Moreകരിങ്കൊമ്പനെ വരവേറ്റു :കോന്നിയില്‍ കരിയാട്ടം നടന്നു
konnivartha.com: കരിയാട്ടം .ഇത് കോന്നി നാടിന് സ്വന്തം . ലക്ഷകണക്കിന് ആളുകള്‍ അണി നിരന്നു . കോന്നിയുടെ ഉത്സവം നടന്നു . നൂറുകണക്കിന് കലാകാരന്മാര്‍ ആന വേഷം കെട്ടി കോന്നിയില്‍ നിറഞ്ഞാടി . കോന്നിയുടെ മണ്ണില്‍ ഉത്സവം . കോന്നി പണ്ട് കോന്നിയൂരായിരുന്നു. ചരിത്രം കോന്നിയെ കോന്നിയൂർ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പാണ്ഡ്യദേശത്തു നിന്ന് എ.ഡി. 75 ൽ കോന്നിയൂരിൽ എത്തി നാട്ടുരാജ്യം സ്ഥാപിച്ച ചെമ്പഴന്നൂർ കോവിലകക്കാർ കാട്ടിൽ നിന്നും ലഭിച്ച അവശനായ കുട്ടികൊമ്പനെ സംരക്ഷിച്ച് കരിങ്കൊമ്പൻ എന്ന പേരിൽ വളർത്തി വലുതാക്കി. നാട്ടുകാർക്ക് ഏറെ പ്രീയങ്കരനായ അവന് ഒരിക്കൽ പോലും ചങ്ങല ഇട്ടിരുന്നില്ല. ചോളന്മാർ തിരുവിതാംകൂറിനെ ആക്രമിച്ചപ്പോൾ കോവിലകക്കാർ ആസ്ഥാനം പന്തളത്തേക്ക് മാറ്റുകയും കരിങ്കൊമ്പനെ കോന്നിയൂരിൽ നിന്നും കൊണ്ടുപോവുകയും ചെയ്തു. ദുഖിതരായ നാട്ടുകാർ പന്തളം കൊട്ടാരത്തിൽ എത്തി കരിങ്കൊമ്പനെ കോന്നിയൂരിന് തിരിച്ചു തരണമെന്ന് അഭ്യർത്ഥിച്ചെങ്കിലും രാജാവ് സമ്മതിച്ചില്ല.നാട്ടുകാർ തിരികപ്പോന്ന…
Read Moreപത്തനംതിട്ട ജില്ലയ്ക്ക് (സെപ്റ്റംബര്‍ 9, ചൊവ്വ) അവധി
konnivartha.com; ആറന്മുള ഉതൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി, പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (സെപ്റ്റംബര്‍ 9, ചൊവ്വ) പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
Read Moreകേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസ് (53 )അന്തരിച്ചു
കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസ് (53 )അന്തരിച്ചു. ജോസഫ് വിഭാഗത്തിൻ്റെ ഉന്നതാധികാരസമിതി അംഗമായിരുന്നു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.2021 ൽ മന്ത്രി വി.എൻ വാസവനെതിരെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കേരള കോൺഗ്രസ് സ്ഥാപക നേതാവായിരുന്ന ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിൻസ് ലൂക്കോസ്. യൂത്ത് ഫ്രണ്ട്, കെ എസ് സി സംസ്ഥാന പ്രസിഡന്റ് ആയിരുന്നു.
Read Moreപാലരുവി എക്‌സ്പ്രസിന് ഇരിങ്ങാലക്കുടയിൽ അധിക സ്റ്റോപ്പ് അനുവദിച്ചു
konnivartha.com: ട്രെയിൻ നമ്പർ 16791 തൂത്തുക്കുടി – പാലക്കാട് ജംഗ്ഷൻ പാലരുവി പ്രതിദിന എക്‌സ്‌പ്രസിനും ജോടി ട്രെയിനായ 16792 പാലക്കാട് ജംഗ്ഷൻ – തൂത്തുക്കുടി പാലരുവി പ്രതിദിന എക്‌സ്‌പ്രസിനും ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിൽ ദക്ഷിണ റെയിൽവേ 2025 സെപ്റ്റംബർ 08 തിങ്കളാഴ്ച മുതൽ അധിക സ്റ്റോപ്പ് അനുവദിച്ചു. ട്രെയിൻ നമ്പർ 16791 തൂത്തുക്കുടി-പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസ് 09:38 ന് ഇരിഞ്ഞാലക്കുടയിൽ എത്തി 09:39 ന് പുറപ്പെടും. മടക്ക യാത്രയിൽ, ട്രെയിൻ നമ്പർ 16792 പാലക്കാട് ജംഗ്ഷൻ – തൂത്തുക്കുടി പാലരുവി എക്സ്പ്രസ് 17:32 ന് ഇരിഞ്ഞാലക്കുടയിൽ എത്തി 17:33 ന് പുറപ്പെടും. ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും അഭ്യർത്ഥന പരിഗണിച്ചാണ് ഈ അധിക സ്റ്റോപ്പ് ഏർപ്പെടുത്തിയത്. തൂത്തുക്കുടിയിലേക്ക് പോകുന്ന ട്രെയിനിന് ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് വേണമെന്ന ദീർഘകാല ആവശ്യം ഇത് നിറവേറ്റുന്നു. എറണാകുളത്തിനും പാലക്കാടിനും ഇടയിലുള്ളദൈനംദിന യാത്രക്കാർക്ക്…
Read Moreഅൻപത് വർഷത്തിലേറെ ബസ് സർവീസ്: ബസിന് ആദരവ്
konnivartha.com: തിരുവനന്തപുരം മലയിൻകീഴിന്‍റെ വീഥികളിലൂടെ പത്തനംതിട്ട ജില്ലയിലെ മൂഴിയാറിലേക്ക് അൻപത് വർഷത്തിലേറെയായി സർവീസ് നടത്തുന്ന കാട്ടാക്കട – മൂഴിയാർ കെ എസ് ആര്‍ ടി സി ബസ് സർവീസിന് ആദരവ് നല്‍കുന്നു . അൻപത് വർഷം മുൻപ് നടന്ന മൂഴിയാർ ഡാം നിർമാണത്തിനായി തൊഴിലാളികളെ എത്തിക്കുന്നതിന്‍റെ ഭാഗമായി ആരംഭിച്ച ഈ ബസ് സർവീസ് അര നൂറ്റാണ്ടിനപ്പുറം ഇന്നും തുടർന്നു വരുന്നു. മലയിൻകീഴിലൂടെ കടന്ന് പോകുന്ന ഈ ബസിനെ മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്യത്തിൽ ചൊവ്വാഴ്ച (9-9-2025) പുലർച്ചെ 5 ന് മലയിൻകീഴ് ജംഗ്ഷനിൽ ആദരിക്കുകയാണ് എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു . അതോടൊപ്പം അതേ ബസിൽ മൂഴിയാറിലേക്ക് യാത്രയും പുറപ്പെടും എന്നും ഗണേഷ് കുമാര്‍ പറഞ്ഞു . കാട്ടാക്കട മൂഴിയാര്‍ ബസ്സ് കാടും കണ്ട് കാഴ്ചകൾ ആസ്വദിച്ചുള്ള യാത്രകൾ…
Read Moreകോന്നി കരിയാട്ടം:കോന്നിയൂര്‍ ചരിത്രത്തിന്‍റെ പുനരാവിഷ്കാരം
konnivartha.com: കോന്നി പണ്ട് കോന്നിയൂരായിരുന്നു. ചരിത്രം കോന്നിയെ കോന്നിയൂർ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പാണ്ഡ്യദേശത്തു നിന്ന് എ.ഡി. 75 ൽ കോന്നിയൂരിൽ എത്തി നാട്ടുരാജ്യം സ്ഥാപിച്ച ചെമ്പഴന്നൂർ കോവിലകക്കാർ കാട്ടിൽ നിന്നും ലഭിച്ച അവശനായ കുട്ടികൊമ്പനെ സംരക്ഷിച്ച് കരിങ്കൊമ്പൻ എന്ന പേരിൽ വളർത്തി വലുതാക്കി. നാട്ടുകാർക്ക് ഏറെ പ്രീയങ്കരനായ അവന് ഒരിക്കൽ പോലും ചങ്ങല ഇട്ടിരുന്നില്ല. ചോളന്മാർ തിരുവിതാംകൂറിനെ ആക്രമിച്ചപ്പോൾ കോവിലകക്കാർ ആസ്ഥാനം പന്തളത്തേക്ക് മാറ്റുകയും കരിങ്കൊമ്പനെ കോന്നിയൂരിൽ നിന്നും കൊണ്ടുപോവുകയും ചെയ്തു. ദുഖിതരായ നാട്ടുകാർ പന്തളം കൊട്ടാരത്തിൽ എത്തി കരിങ്കൊമ്പനെ കോന്നിയൂരിന് തിരിച്ചു തരണമെന്ന് അഭ്യർത്ഥിച്ചെങ്കിലും രാജാവ് സമ്മതിച്ചില്ല.നാട്ടുകാർ തിരികപ്പോന്ന ശേഷം കൊമ്പൻ ഭക്ഷണവും ജലപാനവുമില്ലാതെ ഒറ്റനിൽപ്പ് തുടർന്നു . ഒടുവിൽ 21 ദിവസങ്ങൾക്ക് ശേഷം രാജാവ് കൊമ്പനെ കോന്നിയൂരിലേക്ക് തിരിച്ചയ്ക്കാൻ തീരുമാനിച്ചു. കൊമ്പന്റെ തിരിച്ചുവരവിൽ സന്തോഷം കൊണ്ട് കോന്നിയൂർ ദേശം ഉത്സവപ്പറമ്പു പോലെയായി. നാട്ടിലെ എല്ലാ…
Read More