സെപ്റ്റംബർ 9 ന് ഉച്ചക്ക് ശേഷം തിരുവനന്തപുരം നഗരത്തില്‍ അവധി

  konnivartha.com: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് സെപ്റ്റംബർ 9 ന് ഉച്ചക്ക് ശേഷം തിരുവനന്തപുരം നഗരത്തിലെ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ട് പ്രകാരം അവധി ആയിരിക്കും.

Read More

മാനവികതയുടെ സത്ത ഉൾക്കൊണ്ട ഭൂപെൻ ദായ്ക്ക് ശ്രദ്ധാഞ്ജലി

(നരേന്ദ്ര മോദി, ഇന്ത്യന്‍ പ്രധാനമന്ത്രി ) konnivartha.com: ഇന്ത്യൻ സംസ്കാരത്തെയും സംഗീതത്തെയും സ്നേഹിക്കുന്ന ഏവർക്കും സെപ്റ്റംബർ 8 ഏറെ സവിശേഷമാണ്; വിശേഷിച്ചും അ‌സമിലെ എന്റെ സഹോദരീസഹോദരന്മാർക്ക്. കാരണം, ഇന്ത്യൻ സംഗീതലോകത്തെ സവിശേഷമായ ശബ്ദമായി കണക്കാക്കപ്പെടുന്ന ഡോ. ഭൂപെൻ ഹസാരികയുടെ ജന്മദിനമാണിത്. നിങ്ങൾക്കേവർക്കും അറിയാവുന്നതുപോലെ, ഈ വർഷം അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്കു തുടക്കം കുറിക്കുകയാണ്. ഇന്ത്യയുടെ കലാപരമായ ആവിഷ്കാരത്തിനും പൊതുബോധത്തിനും അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ വീണ്ടും ചർച്ച ചെയ്യാനുള്ള അവസരമാണിത്. സംഗീതത്തിന് അ‌തീതമാണ് ഭൂപെൻ ദാ നമുക്കു നൽകിയ കാര്യങ്ങൾ. ഈണത്തിനുമപ്പുറം അദ്ദേഹത്തിന്റെ കൃതികൾ ഹൃദയത്തിൽ ആഴത്തിൽ സ്പന്ദിക്കുന്ന അ‌നുഭൂതികൾ പകരുന്നു. ശബ്ദം മാത്രമായിരുന്നില്ല; അ‌ദ്ദേഹം ജനങ്ങളുടെ ഹൃദയതാളമായിരുന്നു. ദയ, സാമൂഹ്യനീതി, ഐക്യം, ആഴത്തിൽ വേരൂന്നിയ സ്വത്വം എന്നിവ നിറഞ്ഞ അദ്ദേഹത്തിന്റെ ഗാനങ്ങൾ കേട്ടാണു നിരവധി തലമുറകൾ വളർന്നത്. അ‌സമിൽനിന്നുയർന്ന ആ ശബ്ദം, കാലാതീതമായ നദിപോലെ ഒഴുകി,…

Read More

കോന്നി പുത്തൻപുരയ്‌ക്കൽ അശോക് കുമാർ (68) നിര്യാതനായി

  സി പി ഐ കോന്നി ലോക്കൽ സെക്രട്ടറി വിനീതിന്‍റെ പിതാവ് കോന്നി പുത്തൻപുരയ്‌ക്കൽ അശോക് കുമാർ (68) നിര്യാതനായി. മൃതശരീരം രാവിലെ 7 മണിക്ക് വീട്ടിൽ കൊണ്ടുവരും. മൃതദേഹം കോന്നി മെഡിക്കൽ കോളേജിന് കൈമാറും. ഭാര്യ : ജഗദമ്മ, മക്കൾ : വിനീത് കോന്നി ,വീണ

Read More

ജോസ് വി പി (65) നിര്യാതനായി

  കോന്നി വെള്ളപ്പാറ വെട്ടിക്കാട്ടു കിഴക്കേതിൽ ജോസ് വി പി (65) നിര്യാതനായി .സംസ്കാരം വട്ടക്കാവ് സെന്റ് പിറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ചില്‍ ഇന്ന് 08/09/2025 )

Read More

പൂ‌‌ർണ ചന്ദ്രഗ്രഹണം ദൃശ്യമായി

  പൂ‌‌ർണ ചന്ദ്രഗ്രഹണം ദൃശ്യമായി . ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലുമെല്ലാം ചന്ദ്രഗ്രഹണം ദൃശ്യമായി. ഇന്ത്യൻ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴൽ ചന്ദ്രനുമേൽ വീണ് തുടങ്ങി . അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുട്ടും നീണ്ട് നിൽക്കുന്നതാണ് ഗ്രഹണം . ചന്ദ്ര ബിംബം പൂർണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂർണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടും നീണ്ട് നിന്നു . എട്ടാം തീയതി അ‍ർദ്ധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനുട്ട് പിന്നിടുമ്പോള്‍ ചന്ദ്ര ബിംബത്തിന് മുകളിൽ നിന്ന് നിഴൽ മാറും . 2.25 ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും. നഗ്ന നേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രണം കാണാന്‍ കഴിഞ്ഞു . ഇനി പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയിൽ നിന്ന് കാണണമെങ്കിൽ 2028 ഡിസംബർ 31വരെ കാക്കണം .

Read More

ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യയ്‌ക്ക്

  ഏഷ്യാ കപ്പ് പുരുഷ ഹോക്കിയിൽ ഇന്ത്യ ജേതാക്കളായി . ഫൈനലിൽ 4–1 ന് നിലവിലെ ചാംപ്യന്മാരായ കൊറിയയെ പരാജയപ്പെടുത്തി ലോക കപ്പില്‍ യോഗ്യത നേടി . എട്ടു വർഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കി ചാംപ്യന്മാരാകുന്നത്. ഇത് നാലാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ്‌ നേടുന്നത് . 2003, 2007, 2017 വർഷങ്ങളിലാണ് ഇതിനു മുൻപ് ഇന്ത്യ ഏഷ്യാ കപ്പ് ചാംപ്യന്മാരായത്.ഏഷ്യാ കപ്പ് ജേതാക്കളായതോടെ അടുത്ത വർഷത്തെ ലോകകപ്പ് ഹോക്കിക്ക് ഇന്ത്യ യോഗ്യത നേടി.

Read More

കോന്നി കരിയാട്ടം : പ്രത്യേക അറിയിപ്പുകള്‍ ( 07/09/2025 )

  konnivartha.com; കരിയാട്ടം സമാപനം:ഒരു ലക്ഷം ആളുകളെത്തിച്ചേരുമെന്ന് സംഘാടക സമിതി.സമാപന സമ്മേളനത്തിൽ 25000 ആളുകൾക്ക് മാത്രം കെ.എസ്.ആർ.ടി.സി ഗ്രൗണ്ടിൽ പ്രവേശനം:ജനബാഹുല്യം അപകടത്തിലെത്താതിരിക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ച് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. konnivartha.com; കോന്നികരിയാട്ടവുമായി ബന്ധപ്പെട്ട് കോന്നിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി.കെ.എസ്.ആർ.ടി.സി ഗ്രൗണ്ടിലേക്കുള്ള പ്രവേശനം, വാഹന പാർക്കിംഗ്, ഗതാഗതം തുടങ്ങിയ കാര്യങ്ങളിലാണ് ക്രമീകരണം ഏർപ്പെടുത്തുക. കരിയാട്ട സമാപനത്തിൻ്റെ ഭാഗമായി ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഘോഷയാത്രയും, രാത്രി 7.30 മുതൽ നടക്കുന്ന വേടൻ്റെ റാപ്പ് സംഗീത പരിപാടിയും മുൻനിർത്തിയാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സി ഗ്രൗണ്ടിലേക്ക് 25000 പേർക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. പോലീസ് ബാരിക്കേഡ് ഉപയോഗിച്ചാണ് പ്രവേശനം നിയന്ത്രിക്കുക. എത്തിച്ചേരുന്ന എല്ലാവർക്കും പരിപാടി വീക്ഷിക്കുന്നതിതായി കോന്നി ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ എൽ.ഇ.ഡി സ്ക്രീനുകൾ ക്രമീകരിച്ചിട്ടുണ്ട്. അതിലൂടെ തിരക്കില്ലാതെ പരിപാടികൾ കാണാൻ കഴിയും. പാർക്കിംഗിന് മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങൾ ഉപയോഗിക്കണം. ഉച്ചയ്ക്ക്…

Read More

A Sparkling Scene of Star Birth:nasa

  konnivartha.com: A sparkling scene captured in infrared light by the James Webb Space Telescope’s Near-Infrared Camera appears to be a craggy, starlit mountaintop kissed by wispy clouds—but is actually a cosmic dust-scape being eaten away by the blistering winds and radiation of nearby, massive, infant stars. Called Pismis 24, this young star cluster resides in the core of the nearby Lobster Nebula, approximately 5,500 light-years from Earth in the constellation Scorpius. Home to a vibrant stellar nursery and one of the closest sites of massive star birth, Pismis 24…

Read More

കോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്സ്പ്രസ് മംഗലാപുരത്തേക്ക് നീട്ടണം : കൊടിക്കുന്നിൽ സുരേഷ് എംപി

  konnivartha.com: തിരുവനന്തപുരത്തു നിന്നും കാസർഗോഡ് വരെ ഓടുന്ന കോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ നിലവിലുള്ള 20 കോച്ചുകളിൽ നിന്ന് 24 കോച്ചുകളാക്കി മംഗലാപുരം വരെ നീട്ടണമെന്നും, ദിനംപ്രതി വളരുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അടിയന്തര ഇടപെടൽ വേണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെ ഏറ്റവും കൂടുതൽ യാത്രക്കാരുടെ പ്രിയപ്പെട്ട സർവീസായി മാറിക്കൊണ്ടിരിക്കുകയാണെന്നും, തിരുവനന്തപുരം – കോട്ടയം – എറണാകുളം – തൃശ്ശൂർ – കോഴിക്കോട് – കാസർഗോഡ് റൂട്ടിൽ സഞ്ചരിക്കുന്നതിനാൽ മുഴുവൻ കേരളത്തിനും വൻ ഗുണമാണ് ലഭിക്കുന്നതെന്നും എംപി അഭിപ്രായപ്പെട്ടു. എന്നാൽ ദിനംപ്രതി യാത്രക്കാർക്ക്‌ സീറ്റുകൾ ലഭിക്കാതെ പോകുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കോച്ചുകൾ വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മംഗലാപുരം വരെ സർവീസ് നീട്ടുകയാണെങ്കിൽ കേരള – കർണാടക അതിർത്തി മേഖലയിലെ ജനങ്ങൾക്കും വലിയ ഗുണം ലഭിക്കുമെന്നും…

Read More

തമിഴ് സിനിമയുടെ ഷൂട്ടിംഗ് ഇന്ന് കോന്നിയില്‍ നടക്കും

  konnivartha.com: തമിഴ് സിനിമയുടെ ഷൂട്ടിംഗ് ഇന്ന് വൈകിട്ട് കോന്നി കല്ലേലിയില്‍ നടക്കും . ഏറെ നാളുകള്‍ക്കു ശേഷം ആണ് കോന്നിയില്‍ സിനിമ ഷൂട്ടിംഗ് നടക്കുന്നത് . മാളികപ്പുറം സിനിമയുടെ ഷൂട്ടിംഗ് ഏറെ ദിവസം കോന്നി കല്ലേലി മേഖലയില്‍ നടന്നിരുന്നു . നേരത്തെ നിരവധി സിനിമയുടെ ഷൂട്ടിംഗ് കോന്നി മേഖലയില്‍ നടന്നിരുന്നു .

Read More