konnivartha.com: :വൈകിട്ട് 4 മുതൽ പാലാ മരിയ സദനം അവതരിപ്പിക്കുന്ന ഗാനമേളയും മെഗാഷോയും നടക്കും. മാനസികാരോഗ്യ പുനരധിവാസത്തിൻ്റെ ഭാഗമായാണ് മരിയ സദനം പരിപാടികൾ അവതരിപ്പിക്കുന്നത്. വൈകിട്ട് 6 മുതൽ തിരുവിതാംകൂർ ഹാസ്യകലയുടെ നേതൃത്വത്തിൽ പ്രശസ്ത കൊമേഡിയൻ ബിനു അടിമാലിയും മിമിക്സ് പരേഡ് അവതരിപ്പിക്കും. സെപ്റ്റംബർ 8 ന് കോന്നിയിൽ കരിയാട്ടം:ഘോഷയാത്ര 3 കേന്ദ്രങ്ങളിൽ നിന്ന് ആരംഭിക്കും. കോന്നി:ഐതിഹ്യ പെരുമയും, ചരിത്ര പിൻബലവും ചേർത്തുവച്ച് സെപ്റ്റംബർ 8 ന് കോന്നിയിൽ കരിയാട്ടം. കോന്നിയോളം പഴക്കമുള്ള കോന്നിയുടെ ആന കമ്പത്തിന് ദൃശ്യരൂപം നല്കിയ ആറാട്ടാണ് കരിയാട്ടം. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയാണ് കോന്നിയുടെ ആന ചരിത്രത്തെ അടയാളപ്പെടുത്താൽ കരിയാട്ടം എന്ന കലാരൂപത്തിന് ആവിഷ്കാരം നല്കിയത്. 500 ൽ അധികം ആളുകൾ ആനവേഷം കെട്ടിയാണ് കരിയാട്ടം നടത്തുന്നത്.കോന്നി ദേശത്തെ ലോകമറിയുന്നത് ആനയുടെയും, ആനകമ്പത്തിൻ്റെയും പേരിലാണ്. അതിനൊപ്പം ചേർത്തു വയ്ക്കുകയാണ് കരിയാട്ടവും. വിപുലമായ…
Read Moreമാസം: സെപ്റ്റംബർ 2025
കോന്നി കരിയാട്ടത്തിൽ ആവേശമായി വടം വലി മത്സരം
konnivartha.com: കോന്നി കരിയാട്ടത്തിൻ്റെ ഭാഗമായി നടന്ന അഖില കേരള വടംവലി മത്സരത്തിൽ പങ്കെടുക്കാൻ കാട്ടുകൊമ്പൻമാരെ മെരുക്കുന്ന നാട്ടിലെത്തിയത് എട്ട് കൊമ്പൻമാർ. കരിയാട്ടത്തിന്റെ ഭാഗമായി നടന്ന വടം വലി മത്സരം നാടിനാകെ ആവേശമായി. പത്തനംതിട്ട ജില്ലാ വടംവലി അസോസിയേഷനും കരിയാട്ടം സംഘടക സമിതിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കോന്നിയിൽ ആദ്യമായാണ് അഖില കേരള അടിസ്ഥാനത്തിൽ വടംവലി മത്സരം നടക്കുന്നത്. കരിയാട്ടം ഗ്രൗണ്ടായ കെ.എസ്.ആർ.ടി.സി മൈതാനിയിലാണ് മത്സരം നടന്നത്. കോന്നി വിക്ടറിയുടെ ടീമായി മത്സരിച്ച കോട്ടയം യുവമൈത്രി കരികാട്ടൂരാണ് ഒന്നാം സ്ഥാനം നേടിയത്. കോട്ടാത്തല ഫൈൻ ആർട്സ് ടീം രണ്ടാം സ്ഥാനവും, പെരുനാട് ആജ്ഞനേയ ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ക്യാഷ് പ്രൈസും, കരിയാട്ടം ട്രോഫിയുമാണ് സമ്മാനമായി നൽകിയത് .കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത മത്സരം കരിയാട്ടം സംഘാടക സമിതി ജനറൽ കൺവീനർ ശ്യാംലാൽ…
Read Moreനദിയിൽച്ചാടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു
പത്തനംതിട്ട ആറന്മുള ആഞ്ഞിലി മൂട്ടില്‍ കടവ് പാലത്തില്‍ നിന്നും നദിയില്‍ ചാടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു . പന്തളം തോന്നല്ലൂർ പ്ലാമൂട്ടിൽപീടികയിൽ ഹോസ് വില്ലയിൽ ഷാനുവിൻ്റെ ഭാര്യ രേഷ്മ സജി ഡാനിയേലാണ് (31) മരിച്ചത്. അടൂർ ഗവണ്മെന്റ് ആശുപത്രിയിൽ ഡയറ്റീഷനായി ജോലി ചെയ്യുകയായിരുന്നു. പന്തളം നഗരസഭ കൗൺസിലറായ ലസിത നായരുടെ മകനാണ് മരിച്ച രേഷ്മയുടെ ഭർത്താവ് ഷാനു രാജ്. ഷാനുരാജ് ആദ്യ വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം രണ്ടാമത് വിവാഹം കഴിച്ചതാണ് രേഷ്മയെ
Read Moreഓണം :തിരുവനന്തപുരത്ത് ലൈറ്റ് ഷോ തുടരുന്നു
ഓണം വാരാഘോഷത്തോടനുബന്ധിച്ച് ആകാശത്ത് ദൃശ്യവിസ്മയമൊരുക്കി തിരുവനന്തപുരത്ത് ഡ്രോണുകളുടെ ലൈറ്റ് ഷോ. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഡ്രോണ്‍ ഷോ എല്ലാ ദിവസവും രാത്രി 8.45 മുതല്‍ 9.15 വരെ.
Read More“അജ്ഞാത “യുവതി നദിയില്‍ച്ചാടി:മരണപ്പെട്ടു
konnivartha.com: പത്തനംതിട്ട ആറന്മുള ആഞ്ഞിലി മൂട്ടില്‍ കടവ് പാലത്തില്‍ നിന്നും “അജ്ഞാത “യുവതി നദിയില്‍ച്ചാടി . ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണപ്പെട്ടു . ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് സംഭവം .യുവതി നദിയില്‍ ചാടുന്നത് കണ്ട വാഹന യാത്രികര്‍ പോലീസില്‍ വിവരം അറിയിച്ചു . ഉടന്‍ തന്നെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പിലെ സ്കൂബാ ടീം സ്ഥലത്ത് എത്തി . മുങ്ങി താണ യുവതിയെ അടിത്തട്ടില്‍ നിന്നും കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണപ്പെട്ടിരുന്നു .ആളെ തിരിച്ചറിഞ്ഞിട്ടില്ല
Read Moreസെപ്റ്റംബർ 7 ന് പൂര്‍ണ്ണ ചന്ദ്രഗ്രഹണം കാണാം
സെപ്റ്റംബർ ഏഴിന് പൂര്‍ണ്ണ ചന്ദ്രഗ്രഹണം . ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലുമെല്ലാം ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇന്ത്യൻ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴൽ ചന്ദ്രനുമേൽ വീണ് തുടങ്ങും. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുട്ടും നീണ്ട് നിൽക്കുന്നതാണ് ഗ്രഹണം . ചന്ദ്ര ബിംബം പൂർണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂർണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടും നീണ്ട് നിൽക്കും . എട്ടാം തീയതി അർദ്ധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനുട്ട് പിന്നിടുമ്പോള്‍ ചന്ദ്ര ബിംബത്തിന് മുകളിൽ നിന്ന് നിഴൽ മാറും . 2.25 ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും. നഗ്ന നേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രണം കാണാവുന്നതാണ്. ഇനി പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയിൽ നിന്ന് കാണണമെങ്കിൽ 2028 ഡിസംബർ 31വരെ കാക്കണം . A total Lunar eclipse on September 7 will make the moon…
Read Moreസിജിഎയായി ടി.സി.എ. കല്യാണി ചുമതലയേറ്റു
konnivartha.com: ഇന്ത്യൻ സിവിൽ അക്കൗണ്ട്‌സ് സർവീസിന്റെ (ഐസിഎഎസ്) 1991 ബാച്ച് ഓഫീസറായ ടി.സി.എ. കല്യാണി, ധനകാര്യ മന്ത്രാലയത്തിലെ എക്സ്പെൻഡിച്ചർ വകുപ്പിൽ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ് (സിജിഎ) ആയി ചുമതലയേറ്റു. ഈ അഭിമാനകരമായ പദവി വഹിക്കുന്ന 29-ാമത്തെ ഉദ്യോഗസ്ഥയാണ് അവർ ലേഡി ശ്രീറാം കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബി.എ. ബിരുദധാരിയായ കല്യാണി ഡൽഹി സർവകലാശാലയുടെ സ്വർണ്ണ മെഡൽ ജേതാവ് കൂടിയാണ് . ജവാഹർ ലാൽ സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ പൊളിറ്റിക്സിൽ എം.എ.യും വെസ്റ്റ് യൂറോപ്യൻ പഠനത്തിൽ എം.ഫിലും നേടിയിട്ടുണ്ട്. 34 വർഷത്തിലധികം വിശിഷ്ട സേവനമുള്ള കല്യാണിയ്ക്ക് പൊതു ധനകാര്യ മാനേജ്‌മെന്റ്, അക്കൗണ്ടിംഗ്, ഭരണം, ഭരണനിർവ്വഹണ മേഖലയിൽ വിപുലമായ വൈദഗ്ധ്യം ഉണ്ട് . പ്രതിരോധം, ടെലികോം, രാസവളം, ധനകാര്യം, സാമൂഹിക നീതി & ശാക്തീകരണം, വാർത്താ വിതരണ പ്രക്ഷേപണം, ആഭ്യന്തരം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങളിൽ കല്യാണി…
Read Moreകോന്നി കരിയാട്ടം വിശേഷങ്ങള്‍ ( 6/9/2025)
കോന്നി കരിയാട്ടം: (6/9/2025) വിനീത് ശ്രീനിവാസൻ ലൈവ് ഷോ അവതരിപ്പിക്കും കോന്നി:കോന്നി കരിയാട്ടത്തിൽ എട്ടാം ദിനമായ (6/9/2025) ചലച്ചിത്ര നടനും, പ്രശസ്ത പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസൻ ലൈവ് ഷോ അവതരിപ്പിക്കും. കോന്നി കരിയാട്ട വേദിയിൽ ആദ്യമായി എത്തുന്ന വിനീത് ശ്രീനിവാസൻ കോന്നിയിൽ സംഗീത വിസ്മയം തീർക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. കോന്നി കരിയാട്ടം: (6/9/2025) 2 മണി മുതൽ അഖില കേരള വടംവലി മത്സരം നടക്കും കോന്നി:കോന്നി കരിയാട്ടത്തിൽ അഖില കേരള വടംവലി മത്സരം നടക്കും.ഉച്ചയ്ക്ക് ശേഷം 2 മുതലാണ് മത്സരം. സംസ്ഥാനത്തെ മികച്ച ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. പി.ആർ.പി.സി രക്ഷാധികാരി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഹരിദാസ്ഇടത്തിട്ട സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
Read Moreമെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഒഴിവ്
konnivartha.com: കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത് ലാബ് ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ, അനസ്തേഷ്യ ടെക്നീഷ്യൻ വിഭാഗങ്ങളിലായി നോൺ സ്റ്റൈപെൻഡറി ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകളുമായി കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.
Read Moreഅധ്യാപകർക്കുള്ള ദേശീയ പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു
രാജ്യത്തെ മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു.ഒരു വ്യക്തിയുടെ അന്തസ്സിനും സുരക്ഷയ്ക്കും ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ പോലെ വിദ്യാഭ്യാസവും അനിവാര്യമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. വിവേകമുള്ള അധ്യാപകർ കുട്ടികളിൽ അന്തസ്സും സുരക്ഷിതബോധവും വളർത്താൻ പ്രവർത്തിക്കുന്നു. ഒരു അധ്യാപിക എന്ന നിലയിലുള്ള സ്വന്തം പ്രവർത്തനകാലത്തെ അനുസ്മരിച്ച രാഷ്ട്രപതി, അത് ജീവിതത്തിലെ വളരെ അർത്ഥവത്തായ ഒരു കാലഘട്ടമാണെന്ന് വിശേഷിപ്പിച്ചു. വിദ്യാഭ്യാസം ഒരു വ്യക്തിയെ നൈപുണ്യമുള്ളവനാക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. ഏറ്റവും ദരിദ്ര പശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പോലും വിദ്യാഭ്യാസത്തിലൂടെ പുരോഗതിയുടെ ഉയരങ്ങൾ തൊടാൻ കഴിയും. കുട്ടികളുടെ ഉയർച്ചയ്ക്ക് ശക്തി നൽകുന്നതിൽ സ്നേഹവും അർപ്പണബോധവുമുള്ള അധ്യാപകർ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. വിദ്യാർത്ഥികൾ ജീവിതകാലം മുഴുവൻ അധ്യാപകരെ ഓർക്കുകയും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും സ്തുത്യർഹമായ സംഭാവനകൾ നൽകുകയും ചെയ്യുന്നു എന്നതാണ് അധ്യാപകർക്ക് ലഭിക്കുന്ന…
Read More