നന്മയുടെ പാത തെളിയിച്ച് സുഗതൻ മാഷ്

  konnivartha.com: 12 വർഷങ്ങൾക്കു മുമ്പ് താൻ ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോൾ പ്രായാധിക്യത്താൽ നടക്കാൻ പോലും കഴിയാത്ത ഒരു മുത്തശ്ശി പടികൾ ഇറങ്ങി ക്ലാസിന്റെ വാതിലിൽ വന്ന് “അനന്തുവിന്റെ ക്ലാസ്സ് അല്ലേ എന്ന് ചോദിച്ചു.” അതെ… എന്ന് ആ അധ്യാപകൻ മറുപടി നൽകി. അനന്തുവിന്റെ മുത്തശ്ശി ആണ് ഞാൻ എന്നും.. അവൻ രാവിലെ ഒന്നും കഴിച്ചില്ല ഇത് അവന് കൊടുക്കണേ സാർ എന്ന് പറഞ്ഞുകൊണ്ട് ഒരു കവർ ബ്രഡ് ആ അധ്യാപകന്റെ നേരെ നീട്ടി… അദ്ദേഹത്തിന് എന്തോ അസ്വഭാവികത തോന്നി.   അവശയായ മുത്തശ്ശിയോട് എല്ലാ കാര്യങ്ങളും ആ അധ്യാപകൻ ചോദിച്ചറിഞ്ഞു. തന്റെ കൊച്ചുമകനാണ് അനന്തു എന്നും അവന്റെ അമ്മ മാനസിക പ്രശ്നമുള്ള വ്യക്തിയാണെന്നും അതുകാരണം ഞങ്ങളെ ഉപേക്ഷിച്ച് ഇവന്റെ അച്ഛൻ വീട് വിട്ടു പോയെന്നും മറ്റുമുള്ള വേദനിക്കുന്ന കഥ കേട്ടപ്പോൾ ആ അധ്യാപകന്റെ മനസ്സൊന്നു പിടഞ്ഞു……

Read More

വ്യക്തിപ്രഭാവത്താൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

  വ്യക്തിപ്രഭാവത്താൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എസ്‌സി‌ഒയിലെ മറ്റ് നേതാക്കളെ മറികടന്നതായി ചൈനീസ് മീമുകളും വീഡിയോകളും കമന്ററികളും സന ഹാഷ്മി konnivartha.com: ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറെ ചർച്ച ചെയ്യപ്പെട്ട ചൈന സന്ദർശനവും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അതേസമയം രാഷ്ട്രീയത്തിന്റെയും ഉഭയകക്ഷി സാധ്യതകളുടെയും പതിവ് വിശകലനത്തിനപ്പുറം, ചൈനീസ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ശരീരഭാഷ, നോട്ടം, പ്രതീകാത്മക ആംഗ്യങ്ങൾ, അനിവാര്യത എന്നിവയുടെ മീമുകളാണ് കൂടുതലായി ഉപയോഗിച്ചത്. സന്ദർശനത്തിന്റെ സൗഹാർദ്ദപരമായ മാനം വ്യക്തമാക്കുന്ന ചില അഭിപ്രായങ്ങൾ തമാശയിൽ ചാലിച്ചതായിരുന്നു. രസകരമെന്ന് പറയട്ടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യം വച്ചുള്ള നിരവധി തമാശകളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടി ഒരു നയതന്ത്ര പരിപാടിയാണെങ്കിൽ, പ്രധാനമന്ത്രിക്ക് ലഭിച്ച ഓൺലൈൻ സ്വീകാര്യതയുടെ അടിസ്ഥാനത്തിൽ അദ്ദേഹം അതിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നുവെന്ന് നിസ്സംശയം പറയാനാകും. “അകലെയുള്ള ബന്ധുവിനെക്കാൾ…

Read More

കോന്നിയിലെ വിവിധ ക്ഷേത്രങ്ങളില്‍ പൂക്കളം ഒരുക്കി

  konnivartha.com: കോന്നിയിലെ വിവിധ ക്ഷേത്രങ്ങളില്‍ തിരുവോണ പൂക്കളം ഒരുക്കി . കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ,കോന്നി മങ്ങാരം ഇളങ്ങവട്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം , മുരിങ്ങമംഗലം മഹാദേവര്‍ ക്ഷേത്രം എന്നിവിടെ നിന്നുള്ള പൂക്കളം ഭക്തര്‍ “കോന്നി വാര്തയിലേക്ക് “അയച്ചു . കോന്നിയില്‍ ഓണം ആഘോഷിച്ചു . കരിയാട്ടം വേദിയില്‍ നിറഞ്ഞ സദസ്സോടെ കോന്നിയിലെ മഹോത്സവം നടന്നു വരുന്നു .

Read More

മുംബൈ നഗരത്തില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു

  ഗണേശ ഉത്സവം സമാപിക്കാനിരിക്കെ  ബോംബ് സ്ഫോടനം നടത്തുമെന്ന അജ്ഞാതന്റെ ഭീഷണി സന്ദേശം . മുംബൈ നഗരത്തില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു . ട്രാഫിക് പൊലീസിന്റെ കൺട്രോൾ റൂമിലെ വാട്‌സാപ് ഹെൽപ്‌ലൈനിലേക്കു ഭീഷണി സന്ദേശം ലഭിച്ചതോടെ ആണ് മുംബൈ നഗരത്തില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചത് . ലഷ്കർ-ഇ-ജിഹാദി’ എന്ന് പേര് ഉള്ളയാള്‍ ആണ് സന്ദേശം അയച്ചത് . ഒരു കോടി ആളുകള്‍ കൊല്ലാന്‍ ആണ് “പ്ലാന്‍ “എന്നും ഇതിനായി 14 പാക്കിസ്ഥാനി ഭീകരർ ഇന്ത്യയിൽ പ്രവേശിച്ചതായും 400 കിലോ ആർഡിഎക്സ് സ്ഫോടനത്തിനായി ഉപയോഗിക്കുമെന്നും ആണ് സന്ദേശം . മുന്‍ ഭീകരാക്രമണം കണക്കില്‍ എടുത്ത് വളരെ പെട്ടെന്ന് തന്നെ പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു . ആന്റി ടെററിസം സ്‍ക്വാഡിന് വിവരങ്ങൾ കൈമാറുകയും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു .

Read More

ആർമി റിക്രൂട്ട്മെന്റ് റാലി സെപ്റ്റംബർ 10 മുതൽ 16 വരെ നെടുങ്കണ്ടത്ത്

  konnivartha.com: ആർമി റിക്രൂട്ട്മെന്റ് റാലി സെപ്റ്റംബർ 10 മുതൽ 16 വരെ ഇടുക്കി നെടുങ്കണ്ടം ഹൈ ആൾട്ടിറ്റിയൂഡ് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കായാണ് റിക്രൂട്ട്മെന്റ് റാലി നടത്തുന്നത്.   എഴുത്ത് പരീക്ഷ വിജയിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ഉദ്യോഗാർത്ഥികൾക്കാണ് റിക്രൂട്ട്‌മെന്റ് റാലിയിൽ പങ്കെടുക്കുന്നത്. ഏഴ് ജില്ലകളിൽ നിന്നായി 3000ൽ അധികം ഉദ്യോഗാർഥികൾ റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 10 ന് ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നായി ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്കുള്ള തെരഞ്ഞെടുപ്പിനായി 642 ഉദ്യോഗാർത്ഥികളും 11 ന് തിരുവനന്തപുരം, പത്തനംതിട്ട ജില്ലക ളിൽ നിന്നായി 788 പേരും, 12 ന് കൊല്ലം ജില്ലയിൽ നിന്ന് 829 പേരും, 13 ന് ഏഴ് ജില്ലകളിൽ നിന്നായി ടെക്‌നിക്കൽ സ്റ്റാഫ്…

Read More

ഇന്ന് നബിദിനം; “കോന്നി വാര്‍ത്തയുടെ “നബിദിന ആശംസകള്‍

  സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത് പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തുന്ന സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന മൌലിദ് ആലാപനങ്ങള്‍ തുടങ്ങിയവയാണ് നബിദിനത്തിന്റെ ഭാഗമായി നടക്കുന്നത്.ഏവര്‍ക്കും “കോന്നി വാര്‍ത്തയുടെ “നബിദിന ആശംസകള്‍  

Read More

“കോന്നി വാര്‍ത്തയുടെ “ഹൃദയം നിറഞ്ഞ പൊന്നോണ ആശംസകള്‍

  മലയാളി മനസ്സിനും മലയാളം അക്ഷരത്തിനും ഇന്ന് പൊന്നോണം . അക്ഷരമാകുന്ന പൂക്കള്‍ കൊണ്ട് നന്മയുടെ വിത്തുകള്‍കൊണ്ട് വരിവരിയായി പൂക്കളം ഒരുക്കാം .ലോക രാജ്യങ്ങളും ജനതയും മാവേലി മന്നന്‍റെ ത്യാഗപൂര്‍ണ്ണമായ ജീവിതം മാതൃകയാക്കാം . ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറയുന്ന ആഘോഷമാണ് മലയാളികൾക്ക് ഓണം. ലോകത്തെവിടെയാണെങ്കിലും പൂക്കളമൊരുക്കലും തുമ്പി തുള്ളലും തിരുവോണ സദ്യയും മനതാരില്‍ നിറയും .എല്ലാ വായനക്കാര്‍ക്കും “കോന്നി വാര്‍ത്തയുടെ “ഹൃദയം നിറഞ്ഞ പൊന്നോണ ആശംസകള്‍

Read More

കോന്നി കരിയാട്ടം വിശേഷങ്ങള്‍

കോന്നികരിയാട്ടം:( 5/9/25) കരിയാട്ടം ഗ്രൗണ്ടിൽ ഓണാഘോഷം നടക്കും. കോന്നി:തിരുവോണ ദിനത്തിൽ കരിയാട്ടത്തിൻ്റെ ഭാഗമായി ഓണാഘോഷം നടക്കും. വിവിധ ക്ലബുകളുടെ നേതൃത്വത്തിലുള്ള കലാമത്സരങ്ങൾ ഓണാഘോഷത്തിൻ്റെ ഭാഗമായി നടക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്യും. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.നവനിത്ത് അധ്യക്ഷത വഹിക്കും. കോന്നി കരിയാട്ടം വേദിയിൽ (5/9/25) സിനിമാ താരം ഗിന്നസ് പക്രു നയിക്കുന്ന മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോ. കോന്നി:കരിയാട്ടം വേദിയിൽ പ്രശ്ത ചലച്ചിത്ര നടൻ ഗിന്നസ് പക്രു നേതൃത്വം നല്കുന്ന മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോ നടക്കും. ഫോർ യു ഇവൻ്റ്സ് അവതരിപ്പിക്കുന്ന പരിപാടിയിൽ ഗിന്നസ് പക്രുവിനെ കൂടാതെ നിരവധി ഗായകരും, ഹാസ്യ കലാകാരന്മാരും അണിനിരക്കും. കോന്നി കരിയാട്ടം: (6/9/2025) വിനീത് ശ്രീനിവാസൻ ലൈവ് ഷോ അവതരിപ്പിക്കും. കോന്നി:കോന്നി കരിയാട്ടത്തിൽ എട്ടാം ദിനമായ (6/9/2025) ചലച്ചിത്ര നടനും, പ്രശസ്ത…

Read More

സർവകാല റെക്കോർഡുകൾ തിരുത്തി സപ്ലൈകോയുടെ ഓണ വിൽപന

  konnivartha.com: ചരിത്രം സൃഷ്ടിച്ച് ഈ ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപന. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതിൽ 175 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വിൽപനയിലൂടെയാണ്. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടിയെ ഭേദിച്ച് 15.7 കോടിയിൽ വിൽപന എത്തിയത് ഓഗസ്റ്റ് 27 നായിരുന്നു. ഓഗസ്റ്റ് മാസം അവസാന വാരം തൊട്ട് പ്രതിദിന വിൽപന റെക്കോർഡുകൾ ഭേദിച്ചു. ഓഗസ്റ്റ് 29 ന് വിൽപന 17.91 കോടിയും 30ന് 19.4 കോടിയും സെപ്റ്റംബർ 1ന് 22.2 കോടിയും 2ന് 24.99 കോടിയും 3 ന് 24.22 കോടിയും കടന്നു. അരിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് വിലക്കയറ്റത്തിനുള്ള സാധ്യത ഫലപ്രദമായി തടയാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. സെപ്റ്റംബർ 3…

Read More

കല്ലേലിക്കാവില്‍ ഉത്രാടപ്പൂയല്‍ സമര്‍പ്പിച്ചു

  konnivartha.com: കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഉത്രാട ദിനത്തില്‍ ഉത്രാടപ്പൂയലും ഉത്രാട സദ്യയും അപ്പൂപ്പന് തിരു അമൃതേത്തും സമര്‍പ്പിച്ചു .നൂറ്റാണ്ടുകളായി പൂര്‍വ്വികര്‍ അനുഷ്ടിച്ചു വന്നിരുന്ന ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാരത്തില്‍ ഊന്നിയ അനുഷ്ടാന കര്‍മ്മം ആണ് ഉത്രാടപ്പൂയല്‍ . സര്‍വ്വ ചരാചരങ്ങള്‍ക്കും ഉത്രാട നാളില്‍ വിഭവ സമര്‍ഥമായ അന്നം നല്‍കി അനുഗ്രഹം വാങ്ങുന്ന ചടങ്ങ് ഇപ്പോള്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ മാത്രമാണ് അനുഷ്ടിച്ചു വരുന്നത് . ദീപം തെളിയിച്ച് മുറുക്കാന്‍ സമര്‍പ്പിച്ചു കൊണ്ട് പുല്‍പ്പായ നിവര്‍ത്തി ജലം തളിച്ച് 21 കൂട്ടം തൂശനില വിരിച്ചു അതില്‍ ഉപ്പ് തൊട്ടു ഉപ്പേരി വരെ വിളമ്പി ദാഹ ജലവും കള്ളും കരിക്കും കലശവും സമര്‍പ്പിച്ചു പ്രകൃതി സത്യങ്ങളെ ഉണര്‍ത്തിച്ചു കല്ലേലി ഊരാളി അപ്പൂപ്പനെ സ്തുതിച്ചു പ്രാര്‍ഥന ചൊല്ലി പൂര്‍വ്വികരുടെയും വിദ്യ അഭ്യസിപ്പിച്ച ആശാന്മാരെയും…

Read More