konnivartha.com: ചങ്ങനാശ്ശേരിയിൽ 16348 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു : കൊടിക്കുന്നിൽ സുരേഷ് എം.പി. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളുടെ ഏറെ നാളുകളായുള്ള ആവശ്യം പരിഗണിച്ച് 16348 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ട്രെയിനിന് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നു. 2025 സെപ്റ്റംബർ 4 മുതലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നതെന്ന് സതേൺ റെയിൽവേ, തിരുവനന്തപുരം ഡിവിഷണൽ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ വിജ്ഞാപനത്തിൽ അറിയിച്ചിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ ഇടപെടലും നിരന്തരമായ പിന്തുടർച്ചയും ഫലപ്രദമായാണ് ഈ ജനാവശ്യത്തിന് പരിഹാരം ലഭിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. “ചങ്ങനാശ്ശേരി മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും തൊഴിൽക്കാരും രോഗികളും ദിനംപ്രതി യാത്ര ചെയ്യുന്നവർക്ക് വലിയൊരു ആശ്വാസമാണ് പുതിയ സ്റ്റോപ്പ്,” എന്നും എം.പി. പറഞ്ഞു. ചങ്ങനാശ്ശേരിയിൽ നിന്നുള്ള യാത്രക്കാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകി കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ…
Read Moreമാസം: സെപ്റ്റംബർ 2025
കാഷ്യു കോർപ്പറേഷൻ ചെയർമാന്റേത് പരസ്യ കുറ്റസമ്മതം: കൊടിക്കുന്നിൽ സുരേഷ് എം.പി
konnivartha.com: കശുവണ്ടി മേഖലയിലെ തൊഴിൽ ദിനങ്ങളും ബോണസും വർദ്ധിപ്പിക്കാനായില്ലെന്ന കാഷ്യു കോർപ്പറേഷൻ ചെയർമാൻ ജയമോഹന്റെ തുറന്നുപറച്ചിൽ പരസ്യ കുറ്റസമ്മതമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. യു.ഡി.എഫ്. ഭരണകാലത്ത് തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ബോണസിന്റെ പരമാവധി പരിധിയായ 20% കടന്ന് 2.5% എക്സ്ഗ്രേഷ്യ അനുവദിച്ചിരുന്നു. എന്നാൽ, ഇടത് സർക്കാർ അധികാരത്തിൽ വന്ന ശേഷം അത് പൂർണ്ണമായും ഇല്ലാതാക്കി. തൊഴിലാളികൾക്ക് അനുകൂലമായ സമീപനം സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടായിട്ടും, കാഷ്യു കോർപ്പറേഷനും കാപെക്സും ഇടത് സർക്കാരിന്റെ നിലപാടിനോട് കൂട്ടുനിന്നു. കശുവണ്ടി മേഖലയുടെ പ്രതിസന്ധി പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്ത് എൽ.ഡി.എഫ്. വോട്ട് നേടിയെങ്കിലും, തുടർച്ചയായ പത്ത് വർഷത്തെ ഭരണത്തിലും വാഗ്ദാനങ്ങൾ പാലിക്കാൻ ഇടത് സർക്കാരിന് സാധിച്ചിട്ടില്ല. അടഞ്ഞ ഫാക്ടറികൾ തുറക്കാനായില്ലെന്നും, മുൻപ് പ്രവർത്തിച്ചിരുന്ന ഫാക്ടറികൾ പോലും പിണറായി സർക്കാരിന്റെ കാലത്ത് അടഞ്ഞുപോയി എന്നതാണ് യാഥാർത്ഥ്യമെന്നും എം.പി. ചൂണ്ടിക്കാട്ടി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്…
Read Moreനേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത( 03/09/2025 )
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡിഷ തീരത്തിന് സമീപം ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് ( സെപ്റ്റംബർ 3) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും നാളെ (സെപ്റ്റംബർ 4) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് (03/09/2025) വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആയതിനാൽ ഇന്ന് (03/09/2025) വൈകുന്നേരം 04.00 ന് ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ മുന്നറിയിപ്പിന്റെ ഭാഗമായി ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 03/09/2025: വയനാട്, കണ്ണൂർ,…
Read Moreതിരുവോണ പൂജ: ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും
ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല നട ബുധനാഴ്ച തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഉത്രാട ദിനമായ സെപ്റ്റംബര്‍ 4ന് രാവിലെ അഞ്ചുമണിക്ക് ദര്‍ശനത്തിനായി നടതുറക്കും.ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളില്‍ സന്നിധാനത്ത് ഓണസദ്യ ഉണ്ടായിരിക്കും. ഉത്രാട സദ്യ മേല്‍ശാന്തിയുടെ വകയായും തിരുവോണത്തിനു സദ്യ ദേവസ്വം ജീവനക്കാരുടെ വകയായും അവിട്ടം ദിനത്തില്‍ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വകയായും നടത്തും. ഓണത്തോട് അനുബന്ധിച്ച പൂജകള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 7 രാത്രി 9നു നടയടയ്ക്കും
Read Moreഓണസ്പർശം 2025 ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നടന്നു
konnivartha.com: കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ ഓണസ്പർശം 2025 ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനവും, സ്നേഹപ്രയാണം 551മത് ദിന സംഗമവും നടന്നു. ഓണത്തോടനുബന്ധിച്ച് കോന്നി എലിയിറക്കൽ ഗാന്ധി ദേവലോകത്തിൽ വ്യക്തികൾ, സംഘടനകൾ നവമാധ്യമ കൂട്ടായ്മകൾ ക്ലബ്ബുകൾ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഓണാഘോഷ പരിപാടി ഓണസ്പർശം 2025ന്റെ ഉദ്ഘാടനവും , മാതാപിതാക്കളെ ദൈവമായി ആദരിക്കണം ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളെയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ സമൂഹത്തിലേക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 951-ാം ദിന സംഗമത്തിന്റെ ഉദ്ഘാടനവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം നിർവഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം സേവാ ശക്തി ഫൌണ്ടേഷൻ ചെയർമാനും, ഗാന്ധിഭവൻ ദേവലോകം രക്ഷാധികാരിയുമായ C. S.മോഹൻ മുഖ്യ സന്ദേശം നൽകി. കോന്നി വിജയകുമാർ,…
Read Moreസാഹിത്യ ഫെലോഷിപ്പ് പുരസ്ക്കാരം കോന്നി ഐരവൺ സ്വദേശിനിയ്ക്ക് ലഭിച്ചു
konnivartha.com: മലയാള സാഹിത്യ അക്കാദമി ആൻ്റ് റിസേർച്ച് സെന്‍ററിന്‍റെ പ്രഥമ കൃതി സ്റ്റേറ്റ് വെൽഫെയർ സാഹിത്യ ഫെലോഷിപ്പ് പുരസ്ക്കാരം കോന്നി ഐരവൺ മംഗലത്ത് ധന്യാ നന്ദനന് ലഭിച്ചു . കോന്നി ചിറ്റൂർമുക്ക് അക്ഷയ കേന്ദ്രം സംരംഭകയായ ധന്യാ നന്ദനൻ രചിച്ച മായാശബ്ദം എന്ന കവിതാ സമാഹാരത്തിന് ആണ് സാഹിത്യ ഫെലോഷിപ്പ് പുരസ്ക്കാരം ലഭിച്ചത് . തിരുവനന്തപുരം കഴക്കൂട്ടം എൻ. എസ്. എസ് ആഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ പ്രശസ്ത മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ.പി രാമനുണ്ണിയിൽ നിന്നും പുരസ്ക്കാരവും പെണ്ണെഴുത്ത് രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട കഥാകാരി എച്ചുമുക്കുട്ടിയിൽ നിന്ന് പ്രശസ്തിപത്രവും ഏറ്റുവാങ്ങി. നടനും സംവിധായകനുമായ മധുപാൽ, പ്രശസ്ത സാഹിത്യകാരൻ എം.കെ ഹരികുമാർ, സിനിമാ സംവിധായകൻ സലാം ബാപ്പു, പ്രശസ്ത സാഹിത്യകാരൻമാരായ ഡോ. അശോക് ഡിക്രൂസ്, ഡോ. സി. ഗണേഷ് കുമാർ എന്നിവർ മുഖ്യ…
Read Moreസപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് സ്‌പെഷ്യൽ ഓഫർ: 339 രൂപ
konnivartha.com; സെപ്റ്റംബർ 3, 4 തീയതികളിൽ സപ്ലൈകോയുടെ വിൽപ്പനശാലകളിൽ നിന്നും 1,500 രൂപയോ അതിൽ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ സ്‌പെഷ്യൽ ഓഫറായി ലഭിക്കും. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപക്ക് ഈ ദിവസങ്ങളിൽ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു.
Read More2025 ലെ ദേശീയ അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
2025 ലെ ദേശീയ അധ്യാപക പുരസ്കാരത്തിൽ കേരളത്തിന് ഇരട്ടനേട്ടം konnivartha.com: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2025 ലെ ദേശീയ അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള രണ്ട് അധ്യാപകർ പുരസ്കാര പട്ടികയിൽ ഇടം നേടി. തിരുവനന്തപുരം കല്ലറ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ കിഷോർകുമാർ എം.എസ്, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി (ഐഐഎസ്ടി) സീനിയർ പ്രൊഫസറും അസോസിയേറ്റ് ഡീനുമായ പ്രൊഫ. മനോജ് ബി.എസ് എന്നിവരാണ് മലയാളികളായ പുരസ്കാര ജേതാക്കൾ. വിദ്യാഭ്യാസത്തോടുള്ള ലിംഗപരമായ സംവേദനക്ഷമതയുള്ള സമീപനത്തിനാണ് കിഷോർകുമാറിന് അംഗീകാരം. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെ പെൺകുട്ടികളെ ശാക്തീകരിക്കുന്നതിനായി വിദ്യാഭ്യാസത്തിൽ ഊന്നി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ഈ പ്രവർത്തനങ്ങളിലൂടെ പെൺകുട്ടികൾക്കിടയിലെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. കുടുംബങ്ങളുമായി ഇടപഴകുന്നതിനും വിശ്വാസം വളർത്തുന്നതിനുമായി അദ്ദേഹം വിദൂര ഗ്രാമങ്ങൾ സന്ദർശിക്കും. ആകാശവാണിയിൽ അദ്ദേഹം…
Read MorePonnonam @ 50 observed with grandeur at CSIR-NIIST
konnivartha.com: Ponnonam @ 50, the Golden Jubilee edition of the annual Onam celebrations of CSIR-National Institute for Interdisciplinary Science and Technology (CSIR-NIIST), was observed with grandeur on September 1–2, 2025. The two-day celebrations brought together employees, students, and their families, combining cultural vibrancy with institutional pride. Anu Kumari, IAS, District Collector, Thiruvananthapuram, inaugurated the celebrations on September 1, 2025. In her address, she highlighted the relevance of sustainable living and collective responsibility towards the environment. Renowned playback singer Dr. B. Arundhathi graced the occasion as Guest of Honor. …
Read Moreപൊന്നോണം @ 50 ദ്വിദിന ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
konnivartha.com: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള സി.എസ്.ഐ.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്പ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST), സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ വേളയിൽ പൊന്നോണം @ 50 ദ്വിദിന ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി. ഓണം പോലുള്ള പാരമ്പര്യോത്സവങ്ങൾ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കും സുസ്ഥിരമായ ജീവിതത്തിനും പ്രചോദനമാകുന്നതായും ജില്ലാ കളക്ടർ പറഞ്ഞു. പ്രശസ്ത പിന്നണി ഗായിക ഡോ. ബി. അരുന്ധതി വിശിഷ്ടാതിഥിയായി. ആഘോഷ പരിപാടികളിൽ സി.എസ്.ഐ.ആർ ജോയിന്റ് സെക്രട്ടറി & ഫിനാൻഷ്യൽ അഡ്വൈസർ ചേതൻ പ്രകാശ് ജെയിൻ മുഖ്യാതിഥിയായി. നൂതന വസ്തുക്കൾ, പ്രോസസ്സ് സാങ്കേതികവിദ്യകൾ, ഭക്ഷ്യ-കാർഷിക സംസ്കരണ നവീകരണങ്ങൾ, സുസ്ഥിരത കേന്ദ്രീകരിച്ചുള്ള പരിഹാരങ്ങൾ എന്നിവയിൽ സിഎസ്ഐആർ-എൻഐഐഎസ്ടിയുടെ സംഭാവനകൾ അദ്ദേഹം എടുത്തു പറഞ്ഞു. ശാസ്ത്രത്തെ സാമൂഹിക പ്രസക്തിയുമായി സമന്വയിപ്പിച്ചതിന് അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രശംസിച്ചു. ദേശീയ…
Read More