ഓണാവധിക്ക് നാട്ടിലേക്ക് വരുന്നതിനായി റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം ഭരതന്നൂർ മാറനാട് തുറ്റിയറ ശ്രേയസിൽ ഡി.എസ്.ഷൈജു(48) ആണ് മരിച്ചത്. ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ മാണ്ടിവി എന്ന സ്ഥലത്ത് ടയർ പഞ്ചർ കട നടത്തുകയാണ്.നാട്ടിലേക്ക് വരാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതിനു പിന്നാലെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഭാര്യ:വി.എസ്.ഷീബ. മകൻ:ശ്രേയസ്.
Read Moreമാസം: സെപ്റ്റംബർ 2025
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/09/2025 )
ജില്ലാ ടിബി സെന്റര്‍ നിര്‍മാണോദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 3, ബുധന്‍) കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നവീകരിച്ച ലക്ഷ്യ ലേബര്‍ റൂം, ഓപ്പറേഷന്‍ തീയറ്റര്‍, ഡെഡിക്കേറ്റഡ് ഐ യൂണിറ്റ്, വയോജന വാര്‍ഡ് എന്നിവയുടെ ഉദ്ഘാടനവും ജില്ലാ ടിബി സെന്ററിന്റെ നിര്‍മാണോദ്ഘാടനവും ഇന്ന് (സെപ്റ്റംബര്‍ 3, ബുധന്‍) വൈകിട്ട് മൂന്നിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8.17 കോടി രൂപയിലാണ് നവീകരണം. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍ അജയകുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിര ദേവി, ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ആരോഗ്യ കുടുംബക്ഷേമ…
Read Moreകേരള ക്ലബിന്റെ ഓണാഘോഷം പ്രൗഡഗംഭീരമായി നടന്നു
konnivartha.com/ ചിക്കാഗോ: കേരള ക്ലബിന്റെ ഓണാഘോഷം ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വെച്ച് പ്രൗഡഗംഭീരമായി നടന്നു . കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ് മുഖ്യാതിഥിയായിരുന്നു. മഹാരാജാ കേറ്ററിംഗ് സര്‍വീസിന്റെ വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിച്ചു. ഫുഡ് കോര്‍ഡിനേറ്റേഴ്‌സായ തോമസ് പനയ്ക്കല്‍, രാജന്‍ തലവടി, ബെന്‍ കുര്യന്‍, മത്തിയാസ് പുല്ലാപ്പള്ളില്‍ എന്നിവര്‍ സദ്യയ്ക്ക് നേതൃത്വം നല്‍കി. കേരള ക്ലബിലെ വനിതകള്‍ ഒരുക്കിയ പൂക്കളം വളരെ നയന മനോഹരമായിരുന്നു. സോളി കുര്യന്‍ പൊതു സമ്മേളനത്തിന്റെ എം.സിയായിരുന്നു. ദിലീപ് മുരിങ്ങോത്തിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തില്‍ സെക്രട്ടറി ജോയി ഇണ്ടിക്കുഴി സ്വാഗതം പ്രസംഗം നടത്തി. ഡോ. സാല്‍ബി ചേന്നോത്ത്, ബെന്നി വാച്ചാച്ചിറ എന്നിവര്‍ ഓണസന്ദേശം നല്‍കി. തുടര്‍ന്ന് ജാനെറ്റ് പയസ്, റെജി മുളകുന്നം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ നടത്തപ്പെട്ടു. ഹാസ്യമനോഹരമായി പുരുഷന്മാര്‍ അവതരിപ്പിച്ച തിരുവാതിര പരിപാടികള്‍ക്ക് മാറ്റുകൂട്ടി. ജാനെറ്റ്…
Read Moreകോന്നി ബംഗ്ലാമുരുപ്പ് കുടിവെള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചു
konnivartha.com; കോന്നി ഗ്രാമ പഞ്ചായത്ത് മാമ്മൂട് വാർഡിലെ ബംഗ്ലാമുരുപ്പ് പ്രദേശത്തെ ഏകദേശം 60 കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിനായി ബംഗ്ലാമുരുപ്പ് കുടിവെള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. കുടിവെള്ളത്തിന് ഏറെ ക്ഷാമം അനുഭവിക്കുന്ന പ്രദേശത്തെ കാലങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്. കിണർ നിർമ്മിക്കുന്നതിന് പ്രദേശവാസിയായ കുരട്ടിയിൽ കുരട്ടിയിൽ എം. മിനി സ്ഥലം വിട്ടു നൽകിയതോടെയാണ് പദ്ധതി നടത്തിപ്പ് വേഗത്തിലായത്. തുടർന്ന് ടാങ്ക് നിർമ്മിക്കുന്നതിനായി വനം വകുപ്പിൻ്റെ സ്ഥലമായ ഐ ബി പ്രദേശത്ത് സ്ഥലം കണ്ടെത്തുകയും സ്ഥലം ഗ്രാമ പഞ്ചായത്തിലേക്ക് വിട്ടു കിട്ടുന്നതിനായി ഗ്രാമ പഞ്ചായത്ത് അംഗം സിന്ധു സന്തോഷ് മുൻകൈയ്യെടുത്തു നടത്തിയ പ്രവർത്തനത്തിൻ്റെ ഫലമായിട്ടാണ് പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുവാൻ കഴിഞ്ഞത്. ആദ്യഘട്ടമായി ജില്ലാ – ഗ്രാമ പഞ്ചായത്തുകളുടെ 3840000 രൂപ വകയിരുത്തിയാണ് കിണർ നിർമ്മാണവും അനുബന്ധ പ്രവർത്തനങ്ങളും നടക്കുന്നത്. രണ്ടാം ഘട്ടമായി ബ്ലോക്ക് പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ…
Read Moreകോന്നി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി
konnivartha.com: : വോട്ടർ അധികാർ യാത്ര നടത്തിയ രാജ്യത്തിൻ്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോന്നി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തലുകുത്തിയിൽ നിന്ന് പയ്യനാമൺ ജംഗ്ഷനിലേക്ക് നൈറ്റ് മാർച്ച് നടത്തി. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ദീനാമ്മ റോയി, എസ്. സന്തോഷ് കുമാർ, എബ്രഹാം വാഴയിൽ, ശ്യാം. എസ്. കോന്നി, അഡ്വ എസ്. റ്റി ഷാജികുമാർ, ഐവാൻ വകയാർ, ഷിജു അറപ്പുരയിൽ, സി.കെ ലാലു, പി.വി ജോസഫ്, മോഹനൻ കാലായിൽ, സുലേഖ വി. നായർ, ലിസിയാമ്മ ജോഷ്വാ, അജി മണ്ണിൽ, സാബു മഞ്ഞക്കടമ്പ്, അനി കുന്നത്ത്, വേണു പയ്യനാമൺ, ആൻ്റണി മണ്ണീറ, റോബിൽ ചെങ്ങറ എന്നിവർ പ്രസംഗിച്ചു.
Read Moreകേന്ദ്ര കാലാവസ്ഥ വകുപ്പ്: വിവിധ അറിയിപ്പുകള്‍ ( 02/09/2025 )
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി പുതിയ ന്യുനമർദ്ദം രൂപപ്പെട്ടു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 3 മുതൽ 4 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 03/09/2025: തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 04/09/2025: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കള്ളക്കടൽ ജാഗ്രതാ നിർദേശം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കൊല്ലം ജില്ലയുടെ കടൽ തീരങ്ങളിൽ 02/09/2025 ഉച്ചയ്ക്ക് 02.30 വരെ 1.4…
Read Moreഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയില്‍ സ്റ്റോപ്പ് അനുവദിച്ചു : കൊടിക്കുന്നില്‍ സുരേഷ് എം പി
konnivartha.com: ഏറനാട് എക്സ്പ്രസിന് സെപ്റ്റംബർ 3 മുതൽ ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു . കഴിഞ്ഞ കുറച്ചു നാളുകളായി നടത്തിയ നിരന്തര പരിശ്രമങ്ങൾക്കൊടുവിലാണ് ആലപ്പുഴ വഴി സർവീസ് നടത്തുന്ന ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ലഭ്യമാക്കാൻ കാരണമെന്ന് എം പി അറിയിച്ചു . ഏറെ താമസിയാതെ തന്നെ ശാസ്താംകോട്ടയിൽ മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ്, ആലപ്പുഴ വഴി സർവീസ് നടത്തുന്ന മാവേലി എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കും സ്റ്റോപ്പ് ലഭിക്കുമെന്നാണ് കരുതുന്നത്. ഇന്റർസിറ്റിയുടെ സ്റ്റോപ്പിന് ഉള്ള ശ്രമങ്ങൾ തുടർന്നു വരികയാണ് എന്നും എം പി അറിയിച്ചു . കഴിഞ്ഞാഴ്ച അനുവദിച്ച 7 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടുകൂടി ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ യാത്രക്കാർക്ക് മികവുറ്റ സൗകര്യങ്ങൾ നൽകുന്ന ഒരു സ്റ്റേഷൻ ആയി മാറും എന്നും നിലവിൽ അനുവദിക്കപ്പെടുന്ന ഭൂരിപക്ഷം സ്പെഷ്യൽ ട്രെയിനുകൾക്കും…
Read Moreവജ്ര ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു
രാഷ്ട്രപതി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന്റെ വജ്ര ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു രാഷ്ട്രപതി ദ്രൗപദി മുർമു കർണാടകയിലെ മൈസൂരുവിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (AIISH) ന്റെ വജ്രജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു. സംസാരം, കേൾവി എന്നിവ സംബന്ധമായ പ്രശ്നങ്ങളും അവയുടെ ലക്ഷണങ്ങളും തിരിച്ചറിയാനും പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയം നടത്താനും വിദഗ്ധർ ആവശ്യമാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി പറഞ്ഞു. സംസാരം, ശ്രവണ പരിമിതികൾ നേരിടുന്നവരുടെ പ്രശ്നങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധം ഉണ്ടായിരിക്കുകയും അവരോട് സഹകരണത്തിന്റെയും സഹാനുഭൂതിയുടെയും മനോഭാവം പുലർത്തുകയും വേണം. ഈ മേഖലകളിലെല്ലാം AIISH ഒരു പ്രധാന പങ്ക് വഹിക്കുന്നതിൽ രാഷ്ട്രപതിി സന്തുഷ്ടി പ്രകടിപ്പിച്ചു ഒരു അഖിലേന്ത്യാ സ്ഥാപനം എന്ന നിലയിൽ, ഇന്ത്യയിലും വിദേശത്തുമുള്ള സ്ഥാപനങ്ങൾക്ക് ഒരു മാതൃകയായി മാറാൻ AIISH, നിരന്തര ശ്രമങ്ങൾ നടത്തണമെന്ന്…
Read Moreഹോംകോ ബോണസ് വർദ്ധിപ്പിച്ചു
കേരള സ്റ്റേറ്റ് ഹോമിയോപതിക് കോ-ഓപ്പറേറ്റീവ് ഫാർമസിയിലെ (ഹോംകോ) ജീവനക്കാർക്ക് ഓണം ബോണസ് വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷത്തെ ബോണസിൽ നിന്നും സ്ഥിരം ജീവനക്കാർക്ക് 4000 രൂപയും താൽകാലിക ജീവനക്കാർക്ക് 3500 രൂപയുമാണ് വർദ്ധിപ്പിച്ചത്. ബോണസും അലവൻസും ഉൾപ്പടെ കഴിഞ്ഞ വർഷം സ്ഥിരം ജീവനക്കാർക്ക് 49,801 രൂപയും താൽകാലിക ജീവനക്കാർക്ക് 24,046 രൂപയുമായിരുന്നു ഓണത്തിന് നൽകിയത്. തൊഴിലാളി സംഘടനകളുമായി മന്ത്രിമാരായ വി. ശിവൻകുട്ടി, വീണാ ജോർജ് എന്നിവരുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് നവകൈരളി ഹാളിൽ നടന്ന ചർച്ചയിലാണ് ബോണസ് വർധന അംഗീകരിച്ചത്. തൊഴിൽ വകുപ്പ് സെക്രട്ടറി എസ്. ഷാനവാസ്, ലേബർ കമ്മീഷണർ സഫ്ന നസറുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.
Read Moreഅഫ്ഗാനിസ്ഥാനിലെ ഭൂചലനത്തില്‍ 800ലേറെപ്പേര്‍ മരണപ്പെട്ടു
തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനത്തില്‍ 800ൽ അധികംപേർ മരണപ്പെട്ടു . മരണ സംഖ്യ ഉയര്‍ന്നേക്കാം എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു . മൂവായിരത്തിലേറെ ആളുകള്‍ക്ക് ചെറുതും വലുതുമായ പരിക്ക് ഉണ്ട് . നുർ ഗാൽ, സാവ്‌കി, വാട്പുർ, മനോഗി, ചപ ദാര ജില്ലകളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് . 10 കി.മീ. ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്ന് ജർമൻ റിസർച് ഫോർ ജിയോസയൻസസ് (ജിഎഫ്സെഡ്) കണ്ടെത്തി . രക്ഷാ പ്രവര്‍ത്തനം നടന്നു വരുന്നു .
Read More