konnivartha.com: കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു ) കോന്നിയില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി . കോന്നി മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു . സംസ്ഥാന സെക്രട്ടറി എം .സുജേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു . കെ ജെ യു കോന്നി മേഖല പ്രസിഡണ്ട്ശശി നാരായണന്‍ അധ്യക്ഷത വഹിച്ചു . മേഖല സെക്രട്ടറി ഷാഹിർ പ്രണവം സ്വാഗതം പറഞ്ഞു .പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍ ഓണ സന്ദേശത്തോടെ മുഖ്യപ്രഭാഷണം നടത്തി . ജില്ലാ സെക്രട്ടറി ബിനോയി വിജയൻ ഓണ സന്ദേശം കൈമാറി . ഓണക്കോടി വിതരണ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് അനീഷ് തെങ്ങമം നിര്‍വഹിച്ചു . ജില്ലാ കമ്മറ്റി അംഗം കെ ആര്‍ കെ പ്രദീപ് നന്ദി രേഖപ്പെടുത്തി .തുടര്‍ന്ന് അംഗങ്ങള്‍…
Read Moreമാസം: സെപ്റ്റംബർ 2025
റാന്നി പെരുനാട് ‘പൈതൃക ഫെസ്റ്റ് 2025’ ഉദ്ഘാടനം നടന്നു
konnivartha.com/ റാന്നി പെരുനാട് ‘പൈതൃക ഫെസ്റ്റ് 2025’ ഉദ്ഘാടനം മഠത്തുംമൂഴി ഇടത്താവളത്തില്‍ കാര്‍ട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, കൃഷിഭവന്‍ എന്നിവ സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ മൂന്നു വരെയാണ് ഫെസ്റ്റ്. സബ്‌സിഡി നിരക്കില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്ന ഓണച്ചന്ത, പഴയ കാല കാര്‍ഷിക ഉപകരണങ്ങളും ഉല്‍പാദന ഉപാധികളും പരിചയപ്പെടുത്തുന്ന പ്രദര്‍ശനം, സെമിനാര്‍, കലാരൂപങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഓണവിഭവങ്ങളുടെ 20 സ്റ്റാളും കലാസന്ധ്യയും കുടുംബശ്രീയുടെ നേതൃത്വത്തിലുണ്ട്. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല, സ്ഥിരം സമിതി അധ്യക്ഷരായ സി എസ് സുകുമാരന്‍, എം എസ് ശ്യാം, സിഡിഎസ് ചെയര്‍പേര്‍സന്‍ ഷീല സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
Read Moreകോന്നി ഇനി സമ്പൂര്‍ണ ഹരിത സമൃദ്ധി പഞ്ചായത്ത്
konnivartha.com: കോന്നി ഇനി സമ്പൂര്‍ണ ഹരിത സമൃദ്ധി പഞ്ചായത്ത്. കോന്നി പെരിഞ്ഞൊട്ടക്കല്‍ സി.എഫ്.ആര്‍.ഡി കോളജില്‍ നടന്ന ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍ ഹരിത സമൃദ്ധി പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസിനു നല്‍കി. കൃഷിഭവനുള്ള ആദരവ് കൃഷി ഓഫീസര്‍ ലിജ ഏറ്റുവാങ്ങി. ജൈവ പച്ചക്കറി കൃഷി വ്യാപനം, വിഷരഹിത പച്ചക്കറി ഉല്‍പാദനം എന്നിവ ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്റെ പദ്ധതിയാണ് ഹരിത സമൃദ്ധി ഗ്രാമം. കൃഷിഭവന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 18 വാര്‍ഡിലും പച്ചക്കറി തൈകള്‍ വിതരണം ചെയ്ത് ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിച്ചു. വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ തോമസ് കാലായില്‍, വാര്‍ഡ് അംഗം ജിഷ ജയകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി എസ് സജിനി മോള്‍, കൃഷി ഓഫീസര്‍ ലിജി,…
Read Moreകോന്നി ഗ്രാമപഞ്ചായത്തില്‍ പച്ചത്തുരുത്ത് : നിര്‍മാണ ഉദ്ഘാടനം നടന്നു
konnivartha.com; കോന്നി ഗ്രാമപഞ്ചായത്തില്‍ നിര്‍മിക്കുന്ന പച്ചത്തുരുത്ത് നിര്‍മാണോദ്ഘാടനം പെരിഞ്ഞൊട്ടക്കല്‍ സി. എഫ്. ആര്‍. ഡി കോളജില്‍ പ്രസിഡന്റ് അനി സാബു തോമസ് നിര്‍വഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സന്‍ തോമസ് കാലായില്‍ അധ്യക്ഷനായി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമിണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം എന്ന ലക്ഷ്യത്തോടെയാണ് ഒരു ഏക്കര്‍ വിസ്തൃതിയില്‍ പച്ചത്തുരുത്ത് നിര്‍മിക്കുന്നത്. ഔഷധസസ്യ തോട്ടം, ഫലവൃക്ഷ തോട്ടം, നക്ഷത്ര വനം എന്നീ വിഭാഗങ്ങളിലായി 4.65 ലക്ഷം രൂപയിലാണ് നിര്‍മാണം. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, വാര്‍ഡ് മെമ്പര്‍ ജിഷ ജയകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി എസ് സജിനി മോള്‍, തൊഴിലുറപ്പ് വിഭാഗം എഞ്ചിനീയര്‍ കെ. വി സവിത, സി.എഫ്.ആര്‍.ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജയചന്ദ്രന്‍,…
Read Moreഅരുവാപ്പുലംപഞ്ചായത്ത് കുടുംബശ്രീ ഓണചന്ത ഉദ്ഘാടനം ചെയ്തു
konnivartha.com: അരുവാപ്പുലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണചന്ത പ്രസിഡന്റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേര്‍സന്‍ വി ശ്രീകുമാര്‍ അധ്യക്ഷനായി. പഞ്ചായത്തിലെ വിവിധ കുടുംബശ്രീ, കര്‍ഷക യൂണിറ്റ് തയാറാക്കിയ കാര്‍ഷിക വിഭവങ്ങളും ഭക്ഷ്യഉല്‍പന്നങ്ങളും ഓണചന്തയില്‍ ലഭിക്കും. വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍ നായര്‍, ഷീബ സുധീര്‍, വി.കെ. രഘു, ജോജു വര്‍ഗീസ്, റ്റി.വി ശ്രീലത, സ്മിത സന്തോഷ്, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സൗമ്യ ഹരിശ്ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. സെപ്റ്റംബര്‍ മൂന്നിന് ഓണചന്ത സമാപിക്കും.
Read Moreവള്ളിക്കോട് : അങ്കണവാടി കലാമേള നടന്നു
konnivartha.com: വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കലാമേള ‘വര്‍ണോത്സവം’ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രസന്നരാജന്‍, നീതു ചാര്‍ളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി. ജോണ്‍, ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ എസ് ഗീതാകുമാരി, വികസനകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ എം.പി. ജോസ്, ആരോഗ്യ വിദ്യാഭ്യാസസ്ഥിരംസമിതി അധ്യക്ഷന്‍ ജി സുഭാഷ്, പഞ്ചായത്ത് അംഗങ്ങളായ പത്മാ ബാലന്‍, എം.വി.സുധാകരന്‍, ആന്‍സി വര്‍ഗീസ്, ജി ലക്ഷ്മി, എന്‍ എ പ്രസനകുമാരി, അഡ്വ തോമസ് ജോസ് അയ്യനേത്ത്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ലക്ഷ്മി മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreറാന്നി ചെറുകോല്‍ ഉത്രാടം ജലോത്സവം സെപ്റ്റംബര്‍ നാലിന്
konnivartha.com: ചെറുകോല്‍ ഉത്രാടം ജലോത്സവം സെപ്റ്റംബര്‍ നാലിന് പമ്പാ നദിയില്‍ സംഘടിപ്പിക്കുമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ. ചെറുകോല്‍ ഉത്രാടം ജലോത്സവത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു എംഎല്‍എ. പഞ്ചായത്ത്, പോലിസ്, അഗ്നിശമനസേന, ആരോഗ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യം ഒരുക്കും. സ്‌കൂബ ടീം ഉള്‍പ്പടെ സുരക്ഷയ്ക്കാവശ്യമയ എല്ലാ സജീകരണം തയാറാക്കും. ഉത്രാടം ജലോത്സവം തിരുവോണതോണിക്ക് തടസമില്ലാതെ വൈകിട്ട് നാലിന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ അറിയിച്ചു. ചെറുകോല്‍ ഉത്രാടം ജലോത്സവം ആദ്യമായാണ് സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, തിരുവല്ല സബ്കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ഡിഎം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, തിരുവല്ല ഡിവൈഎസ്പി ന്യുമാന്‍, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ സന്തോഷ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreഅജ്ഞാത വാഹനം ഇടിച്ചു: അധ്യാപികയ്ക്ക് ദാരുണാന്ത്യം
konnivartha.com: സ്കൂട്ടർ അപകടത്തിൽപ്പെട്ട് അധ്യാപിക മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശിനി ആൻസി (36) ആണ് മരിച്ചത്. കോളജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ ആണ് അപകടം . ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംക്‌ഷനു സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ആൻസിയുടെ കൈ വേർപ്പെട്ട നിലയിലായിരുന്നു. ഇടിച്ച വാഹനം കണ്ടെത്താനായില്ല.
Read More