കേരളത്തിൽ ആധുനിക ഫുഡ് സ്ട്രീറ്റുകൾ സജ്ജം

  konnivartha.com: മോഡണൈസേഷൻ ഓഫ് ഫുഡ് സ്ട്രീറ്റ്സ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം ശംഖുമുഖം, എറണാകുളം കസ്തൂർബാ നഗർ, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളിൽ ഫുഡ് സ്ട്രീറ്റുകൾ സജ്ജമായി. എറണാകുളത്തെ ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം സെപ്റ്റംബർ 27 (ശനിയാഴ്ച) വൈകുന്നേരം 6.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻ പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൊച്ചി മേയർ എം. അനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തും. വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തിൽ നല്ല ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആധുനിക ഫുഡ് സ്ട്രീറ്റുകൾ യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരു കോടി വീതം രൂപ ചെലവഴിച്ച് ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ആധുനിക ഫുഡ് സ്ട്രീറ്റുകൾ നിർമ്മിച്ചിട്ടുള്ളത്. എറണാകുളത്തെ ഫുഡ് സ്ട്രീറ്റിന് വകുപ്പിന്റെ ഒരു കോടി രൂപയ്ക്ക് പുറമെ…

Read More

തിരുവനന്തപുരം-കോന്നി കെ എസ് ആര്‍ ടി സി ബസ്സ്‌ അനുവദിച്ചു

  konnivartha.com: തിരുവനന്തപുരം-കോന്നി കെ എസ് ആര്‍ ടി സി ബസ്സ്‌ അനുവദിച്ചു . കോന്നി ഡിപ്പോയ്ക്ക് ആണ് പുതിയ ബസ്സും റൂട്ടും അനുവദിച്ചത്.AT 527 നമ്പര്‍ ഓർഡിനറി ബസ്സ്‌  ആണ്കോന്നി ഡിപ്പോയ്ക്ക്  അനുവദിച്ചത് .  തിരുവനന്തപുരം-കോന്നി ബസ്സ്‌ നാളെ മുതല്‍ സര്‍വീസ് നടത്തും  .കോന്നി പുതിയ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 10.30 ന്  സര്‍വീസ് ആരംഭിക്കും . കെ എസ് ആര്‍ ടി സി പുതിയതായി പുറത്തിറക്കിയ ഓർഡിനറി ബസ് EICHER കോന്നിയ്ക്ക് ഒപ്പം  നിരവധി ഡിപ്പോകൾക്കും അനുവദിച്ചു AT 527 കോന്നി AT 519 കൊട്ടാരക്കര AT 520 പത്തനാപുരം AT 521 പത്തനാപുരം AT 522 പത്തനാപുരം AT 528 പത്തനാപുരം AT 523 കട്ടപ്പന AT 524 വെള്ളറട AT…

Read More

സ്നേഹാലയത്തിന്‍റെ മൂന്നാം നില കെട്ടിടത്തിന്‍റെ ഉദ്ഘാടനം നടന്നു

  konnivartha.com: കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയത്തിൻ്റെ മൂന്നാം നില കെട്ടിടത്തിൻ്റെ ഉദ്ഘാടനവും, ആധുനിക അടുക്കള, ഭക്ഷണശാല എന്നിവയുടെ ശിലാസ്ഥാപനവും നടന്നു. സ്നേഹാലയത്തിൻ്റെ പ്രവർത്തന വിപുലീകരണത്തിൻ്റെ ഭാഗമായി ജോൺ ബ്രിട്ടാസ് എംപിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് സ്നേഹാലയത്തിൻ്റെ മൂന്നാം നില കെട്ടിടം പൂർത്തീകരിച്ചത്. നിലവിൽ 32 കിടപ്പു രോഗികൾക്കാണ് ഇവിടെ സ്വാന പരിന്ത്വന പരിചരണം നൽകുന്നത്. പുതിയ നിലയുടെ ഉദ്ഘാടനത്തോടെ കൂടുതൽ കിടപ്പു രോഗികളെ പരിചരിക്കാനുള്ള സൗകര്യം ഉണ്ടാകും. 716 രോഗികൾക്ക് വീടുകളിലെത്തി സാന്ത്വന പരിചരണം നൽകുന്നുണ്ട്. രോഗികൾക്ക് സൗകര്യപ്രദമായ നിലയിൽ ആധുനിക രീതിയിലുള്ള മെസ് ഹാളും, കിച്ചണും കെ എസ് എഫ് ഇ യുടെ സി എസ് ആർ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സ്നേഹാലയം അങ്കണത്തിൽ നടന്ന ചടങ്ങിൽ  മൂന്നാം നില കെട്ടിടം ജോൺ ബ്രിട്ടാസ്…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 26/09/2025 )

സ്വാഗത സംഘം രൂപികരണ യോഗം ജില്ലാ ശിശു ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 27 ഉച്ചയ്ക്ക് 2.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.   ടെന്‍ഡര്‍ പത്തനംതിട്ട വനിത ശിശുവികസന ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 29 ഉച്ചയ്ക്ക് 12.30 വരെ. ഫോണ്‍ : 0468 2966649. ക്വട്ടേഷന്‍ കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് രജിസ്റ്റേര്‍ഡ് ഓഡിറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. സൂപ്രണ്ട്, മെഡിക്കല്‍ കോളജ് ആശുപത്രി, കോന്നി വിലാസത്തില്‍ ഒക്ടോബര്‍ 15 ന് അകം ലഭിക്കണം. ഫോണ്‍ : 04682344801. ടെന്‍ഡര്‍ കോന്നി ഐ. സി. ഡി.…

Read More

വടശേരിക്കര:വാഴവിത്തുകള്‍ വിതരണം ചെയ്തു

  ജനകീയാസൂത്രണം 2025-2026 വാര്‍ഷിക പദ്ധതി പ്രകാരം വടശേരിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ നിന്നും വാഴവിത്തുകള്‍ വിതരണം ചെയ്തു. വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ എന്‍ യശോധരന്‍, വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ റ്റി പി സൈനബ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി എം സാബു, വാര്‍ഡ് അംഗങ്ങളായ കെ കെ രാജീവ്, സ്വപ്ന സൂസന്‍ ജേക്കബ്ബ്, കൃഷി ഓഫീസര്‍ ദിലീപ് കുമാര്‍, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് രാജേഷ് എന്നിവര്‍ പങ്കെടുത്തു.

Read More

വയോജനങ്ങള്‍ക്ക് ഡിജിറ്റല്‍ സാക്ഷരത ബോധവല്‍ക്കരണ ക്ലാസ്

  ജില്ലാ സാമൂഹിക നീതി വകുപ്പും ഐ ടി മിഷനും സംയുക്തമായി ‘ഡിജിറ്റല്‍ സാക്ഷരതയും വയോജനങ്ങളും’ വിഷയത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ ഷംലാ ബീഗം അധ്യക്ഷയായി. സംസ്ഥാന ഐ ടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ സി എം ഷംനാദ് നേതൃത്വം നല്‍കി. ഗൂഗിള്‍, ഫയര്‍ഫോക്സ്, ക്രോം സെര്‍ച്ച് എഞ്ചിനുകള്‍, ഡിജിലോക്കര്‍, ഗൂഗിള്‍ പെ, ഇ-മെയില്‍ എന്നിവയെപറ്റി ക്ലാസ് നല്‍കി. കണ്‍സീലിയേഷന്‍ ഓഫീസര്‍മാരായ അഡ്വ. ലാലച്ചന്‍, രാജു നായര്‍, ഓള്‍ഡ് ഏജ് ഹോം സൂപ്രണ്ട് ഒ എസ് മീന, വയോജന കമ്മിറ്റി അംഗം ബി ഹരികുമാര്‍, രമേശ്വരിയമ്മ, ഒ സി ബി കൗണ്‍സിലര്‍ സതീഷ് തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

Read More

പറക്കോട് ചിരണിക്കല്‍ റോഡ് നിര്‍മാണം വേഗത്തിലാക്കണം : ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

  പറക്കോട് ചിരണിക്കല്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്തും ജല അതോറിറ്റിയുംതമ്മിലുള്ള തര്‍ക്കം പരിഹരിച്ചതായി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.   ഒക്ടോബര്‍ 15 നകം പൈപ്പ് ലൈന്‍ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍േദശം നല്‍കി. അടൂര്‍ ആര്‍ഡിഒ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍, ആര്‍ഡിഒ വിപിന്‍ കുമാര്‍, ജല അതോറിറ്റി, പിഡബ്ല്യൂഡി നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരായ ബാബുരാജ്, എബ്രഹാം വര്‍ഗീസ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Read More

കോന്നി ഗ്രാമ പഞ്ചായത്ത് : അങ്കണവാടി കലോത്സവം ഉദ്ഘാടനം ചെയ്തു

  konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ കലോത്സവം ‘പൂത്തുമ്പികള്‍’ പ്രിയദര്‍ശിനി ഹാളില്‍ പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷനായി. കലാപരിപാടിയില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനം പ്രസിഡന്റ് നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ തോമസ് കാലായില്‍, അംഗങ്ങളായ ജോയ്‌സ് എബ്രഹാം, തുളസി മോഹന്‍, ജിഷ ജയകുമാര്‍ സിന്ധു സന്തോഷ്, പി വി ജോസഫ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സാറാ സൂസന്‍ എന്നിവര്‍ പങ്കെടുത്തു.

Read More

കോന്നി ഗ്രാമപഞ്ചായത്ത്: ഭിന്നശേഷി കലോത്സവം ഉദ്ഘാടനം ചെയ്തു

  konnivartha.com; കോന്നി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കലോത്സവം ‘ചിത്രശലഭം’ പ്രിയദര്‍ശിനി ഹാളില്‍ പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോയ്‌സ് എബ്രഹാം, തുളസി മോഹന്‍, കെ ജി ഉദയകുമാര്‍, സിന്ധു സന്തോഷ്, പി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

Read More

പ്ലാന്റേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു

  ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ്പ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിന്റെയും ആഭിമുഖ്യത്തില്‍ പ്ലാന്റേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ‘വളരട്ടെ പെണ്‍കുട്ടികള്‍- തളിര്‍ക്കട്ടെ പ്രകൃതി’ എന്നതായിരുന്നു ആശയം. എഴിക്കാട് കമ്മ്യൂണിറ്റി ഹാളില്‍ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി ടോജി ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് അധ്യക്ഷയായി. ആറന്മുള ഗ്രാമപഞ്ചായത്ത് അംഗം ശ്രീനി ചാണ്ടി ശേരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വനിത ശിശുവികസന ഓഫീസര്‍ കെ.വി ആശ മോള്‍, പ്രോഗ്രാം ഓഫീസര്‍ നീത ദാസ്, പന്തളം ശിശു വികസന പദ്ധതി ഓഫീസര്‍ ഡോ. വിദ്യ ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു. നൂറു പെണ്‍കുട്ടികള്‍ക്കായി 200 ലധികം തൈകള്‍ വിതരണം ചെയ്തു.

Read More