സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ഏകദിന പരിശീലനം തിരുവല്ല എസ്.സി.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ നടന്നു. ജില്ലാതല ഉദ്ഘാടനം ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം കെ.കെ ഷാജു നിര്‍വഹിച്ചു. കുട്ടികള്‍ക്കുള്ള നിയമങ്ങളെക്കുറിച്ചു പൊതുധാരണ ഉണ്ടാകണമെന്നും അവരുടെ പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട സമീപനം അധ്യാപകര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി.ആര്‍ അനില അധ്യക്ഷയായി. ബാലാവകാശങ്ങളും കുട്ടികളുടെ നിയമങ്ങളും വിഷയത്തില്‍ ബാലവകാശകമ്മീഷന്‍ അംഗം ഡോ.എഫ്.വില്‍സണ്‍, സൈബര്‍ സുരക്ഷ വിഷയത്തില്‍ പത്തനംതിട്ട സൈബര്‍ ക്രൈം വിങ് എഎസ്ഐ സി.ആര്‍ ശ്രീകുമാര്‍, കുട്ടികളുടെ മാനസിക ആരോഗ്യം വിഷയത്തില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് സൈക്കാര്‍ട്ടിക് ഡിപാര്‍ട്ട്മെന്റ് പ്രൊഫസര്‍ ഡോ. മോഹന്‍ റോയ് എന്നിവര്‍ ക്ലാസ് നയിച്ചു. അധ്യാപക വിദ്യാര്‍ഥി ബന്ധം സൗഹാര്‍ദപരമായ അന്തരീക്ഷത്തിലേക്ക് എത്തിക്കാനും ശാസ്ത്രീയ കാഴ്ചപ്പാടോടു കൂടിയ സമീപനം നടപ്പാക്കുന്നതിനുമാണ് പരിശീലനം. കൗമാര…
Read Moreമാസം: സെപ്റ്റംബർ 2025
BSNL Kerala Circle announces launch of indigenous 4G Network and e-SIM services
konnivartha.com: Bharat Sanchar Nigam Limited (BSNL) Kerala Circle today announced the official launch of BSNL e-SIM services, following successful testing, at a press conference addressed by R. Saji Kumar, Chief General Manager,BSNL, Kerala Circle.The announcement comes ahead of the nationwide dedication of BSNL’s indigenous 4G network by the Prime Minister at Jharsuguda, Odish tomorrow, 27th September 2025. BSNL will complete 25 years of service, on 1st October, 2025. BSNL Kerala Circle has been at the forefront of telecommunications development in India. Since its establishment on 1 October 2000, BSNL…
Read Moreതദ്ദേശീയ 4 ജി നെറ്റ്‌വർക്കുമായി ബിഎസ്എൻഎൽ
തദ്ദേശീയ 4 ജി നെറ്റ്‌വർക്കുമായി ബിഎസ്എൻഎൽ:പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാഷ്ട്രത്തിന് സമർപ്പിക്കും konnivartha.com: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ന്റെ രാജ്യവ്യാപകമായ 4G സേവനങ്ങളുടെ ഉദ്ഘാടനവും തദ്ദേശീയ 4G യും , 4G ശൃംഖലയിൽ സമ്പൂർണ്ണത കൈവരിച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 സെപ്റ്റംബർ 27 ന് (നാളെ) ഒഡിഷയിലെ ഝാർസുഗുഡയിൽ രാഷ്ട്രത്തിന് സമർപ്പിക്കും. കേരളത്തിലെ വിദൂര ഗോത്ര വർഗ മേഖലകളിൽ ഉൾപ്പടെ 4 ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന് രാജ്യമെമ്പാടും നടപ്പിലാക്കുന്ന 4 ജി സമ്പൂർണ്ണതാ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ. സജി കുമാർ തിരുവനന്തപുരം ബിഎസ്എൻഎൽ ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൻ്റെ ഭാഗമായി 318 ടവറുകൾ കേരളത്തിൽ കമ്മീഷൻ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം ഒരു ലക്ഷത്തോളം ടവറുകൾ ഉള്ള നെറ്റ്‌വർക്ക് ടെലികമ്യൂണിക്കേഷൻ വകുപ്പിന്…
Read Moreനവരാത്രി:സെപ്റ്റംബർ 30ന് കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്) സംസ്ഥാനത്തെ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമി ദിനമായ സെപ്റ്റംബർ 30ന് പൊതു അവധി ആയിരിക്കും. പ്രസ്തുത ദിവസം നിയസഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അവധി ബാധകമല്ല.
Read Moreവിൽപന കുറഞ്ഞു; തിരുവോണം ബംപർ നറുക്കെടുപ്പ് മാറ്റിവച്ചു
നാളെ നടക്കേണ്ടിയിരുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംബര്‍ നറുക്കെടുപ്പ് മാറ്റി വെച്ചു . ഒക്ടോബർ നാലിലേക്കാണ് മാറ്റിവച്ചത്. ജി എസ് ടിയില്‍ വന്ന മാറ്റം മൂലം വിലപ്പനക്കാരുടെ കമ്മീഷന്‍ കുറഞ്ഞതും മഴയും മൂലം ആണ് നറുക്കെടുപ്പ് നീട്ടേണ്ടി വന്നത് . അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു . തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപവീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും ലഭിക്കും. കൂടാതെ 5,000മുതല്‍ 500 രൂപവരെയുള്ള സമ്മാനങ്ങളുമുണ്ട്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്.
Read Moreകനത്ത മഴ ;വിവിധ ജില്ലകളില്‍ മുന്നറിയിപ്പുകള്‍ : ഓറഞ്ച് അലർട്ട്( 26/09/2025 )
കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, (ഓറഞ്ച് അലർട്ട്:) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreവിദ്യാലയങ്ങൾക്ക് അവധി (തിരുവനന്തപുരം)26/09/2025
തിരുവനന്തപുരം:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
Read Moreപ്രതിഷേധ സദസ് ചെങ്ങറയിൽ നടക്കും
konnivartha.com/ കോന്നി : ആശ പ്രവർത്തകർ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് 1000 പ്രതിഷേധ സദസുകൾ നടത്തുന്നതിൻ്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ആദ്യ പ്രതിഷേധ സദസ്സ് ഇന്ന് (26/09/25) ഉച്ചയ്ക്ക് ശേഷം കോന്നി മണ്ഡലത്തിലെ ചെങ്ങറയിൽ നടക്കും . ആശ സമര സഹായ സമിതി ജില്ലാ ചെയർമാൻ ജോസഫ് എം. പുതുശ്ശേരി Ex MLA പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യും.
Read Moreആയിരത്തിലധികം ഒഴിവുകളുമായി പ്രയുക്തി തൊഴിൽ മേള 4ന്
konnivartha.com: തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4ന് പ്രയുക്തി തൊഴിൽ മേള സംഘടിപ്പിക്കും. ജില്ലയിലെ പ്രമുഖ തൊഴിൽദായകരെയും നിരവധി ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന തൊഴിൽ മേള ആറ്റിങ്ങൽ ഗവ. കോളേജിലാണ് നടക്കുക. 20ൽ പരം തൊഴിൽ ദായകർ പങ്കെടുക്കും. 10, +2, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് യോഗ്യതയുള്ളവർക്കായി ആയിരത്തിലധികം ഒഴിവുകളുണ്ട്. https://www.ncs.gov.in എന്ന ലിങ്ക് വഴി തൊഴിൽ ദായകർക്കും ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ NCS ID സൂക്ഷിക്കണം. https://forms.gle/95rquMwp6XHH9YeC8 ലിങ്കിലെ ഗൂഗിൾ ഫോം പൂരിപ്പിച്ച ശേഷം ജോബ് ഫെസ്റ്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2992609, 8921941498.
Read Moreപത്താംതരം തുല്യതാ പരീക്ഷ നവംബർ 8 മുതൽ
2025 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 8 മുതൽ 18 വരെ നടത്തുന്നു. പരീക്ഷാ ഫീസ് 26 മുതൽ ഒക്ടോബർ 7 വരെ പിഴയില്ലാതെയും 8 മുതൽ 9 വരെ പിഴയോടുകൂടിയും പരീക്ഷാ കേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ) അടയ്ക്കാം. അപേക്ഷകൻ ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയതിന് ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധ രേഖകൾ ഉൾപ്പെടെ പരീക്ഷാ ഫീസ് അതത് പരീക്ഷാ കേന്ദ്രങ്ങളിൽ ഒടുക്കണം. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽ പറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്: xequivalency.kerala.gov.in.
Read More