2025 സെപ്റ്റംബർ 26-ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവൻ സാംസ്‌കാരിക കേന്ദ്രത്തിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ, രാഷ്ട്രപതി ദ്രൗപദി മുർമു 2024- ലെ ദേശീയ ഭൗമശാസ്ത്ര (നാഷണൽ ജിയോസയൻസ്) പുരസ്‌കാരങ്ങൾ സമ്മാനിക്കും. കേന്ദ്ര കൽക്കരി, ഖനി മന്ത്രി ജി. കിഷൻ റെഡ്ഡി, കൽക്കരി, ഖനി സഹമന്ത്രി സതീഷ് ചന്ദ്ര ദുബെ എന്നിവർ ചടങ്ങിൽ സന്നിഹിതരാവും. കേന്ദ്രസർക്കാറിന്റെ ഖനി മന്ത്രാലയം 1966-ൽ ആരംഭിച്ചതും മുമ്പ് 2009 വരെ ദേശീയ ധാതു പുരസ്‌കാരങ്ങൾ എന്നറിയപ്പെട്ടിരുന്നതുമായ ദേശീയ ഭൗമശാസ്ത്ര പുരസ്‌കാരങ്ങൾ (എൻ.ജി.എ) രാജ്യത്തെ ഏറ്റവും പുരാതനവും അഭിമാനകരവുമായ ബഹുമതികളിൽ ഉൾപ്പെട്ടതാണ്. ധാതു കണ്ടെത്തലും പര്യവേഷണവും, ഖനന സാങ്കേതികവിദ്യയും ധാതുവിന്റെ പ്രയോജനവത്കരണവും, അടിസ്ഥാന/ പ്രായോഗിക ഭൗമശാസ്ത്രം തുടങ്ങിയ ഭൗമശാസ്ത്രത്തിന്റെ വിവിധ മേഖലകളിലെ അസാധാരണ നേട്ടങ്ങൾക്കും മികച്ച സംഭാവനകൾക്കുമായി വ്യക്തികളെയും സംഘങ്ങളെയും ആദരിക്കുക എന്നതാണ് ഈ പുരസ്‌കാരങ്ങളുടെ ലക്ഷ്യം. ഖനി…
Read Moreമാസം: സെപ്റ്റംബർ 2025
ഏഷ്യാകപ്പിൽ ഇന്ത്യ- പാക്കിസ്ഥാൻ ഫൈനൽ:28ന് ദുബായ് രാജ്യാന്തര സ്റ്റേഡിയം
ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ബംഗ്ലദേശിനെ 11 റൺസിന് മറികടന്ന് പാക്കിസ്ഥാൻ ഫൈനലിന് യോഗ്യത നേടി . ഇതോടെ ഏഷ്യാകപ്പിൽ ഇന്ത്യ–പാക്കിസ്ഥാൻ ഫൈനൽ മത്സരം 28ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കും . പാക്കിസ്ഥാൻ 20 ഓവറിൽ 8ന് 135. ബംഗ്ലദേശ് 20 ഓവറിൽ 9ന് 124. സൂപ്പർ ഫോറിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു.
Read Moreനടി ഷീലയ്ക്കും ഗായിക പി.കെ. മേദിനിയ്ക്കും ആജീവനാന്ത സംഭാവനാ പുരസ്‌കാരം
ഈ വർഷത്തെ വയോസേവന അവാർഡുകൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിച്ചു. മലയാളത്തിന്റെ ആദ്യകാല ലേഡി സൂപ്പർ സ്റ്റാറും നിത്യഹരിത നായികയുമായ ഷീല, പ്രശസ്ത ഗായിക പി കെ മേദിനി എന്നിവരെ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌ക്കാരങ്ങൾക്ക് തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ വീതമാണ് പുരസ്‌കാര തുക. വയോജനക്ഷേമ പ്രവർത്തനങ്ങളിലെ മികവുറ്റ സംഭാവനകൾക്ക് വയോജന കമ്മീഷൻ അംഗം കൂടിയായ അമരവിള രാമകൃഷ്ണനെ പ്രത്യേക ആദരത്തിന് തിരഞ്ഞെടുത്തതായും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അറുപതുകളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ഷീല, രണ്ടു പതിറ്റാണ്ടിലേറെ കാലം വെള്ളിത്തിരയിൽ നിറസാന്നിദ്ധ്യമായിരുന്നു. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരജോഡിയെന്ന റെക്കോർഡ് പ്രേം നസീറിനൊപ്പം പങ്കിട്ടിരുന്നു. ജെ സി ഡാനിയേൽ പുരസ്‌കാരവും നിരവധി തവണ ദേശീയ-സംസ്ഥാന അവാർഡുകളും തേടിയെത്തിയിട്ടുള്ള ചലച്ചിത്ര പ്രതിഭയാണ് ഷീല. ഗായികയും സംഗീതജ്ഞയും എന്നതിനൊപ്പം പുന്നപ്ര വയലാർ സ്വാതന്ത്ര്യസമര സേനാനിയായും ചരിത്രത്തിൽ ഇടം…
Read Moreഅച്ചന്‍കോവില്‍ നദിയിലെ കോന്നി മാമ്മൂട് പ്ലാച്ചേരി കടവ് ഉദ്ഘാടനം ചെയ്തു
konnivartha.com; കോന്നി ഗ്രാമ പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേർന്നുണ്ടാക്കിയ വികസന ഫണ്ടിന്റെ പിന്തുണയോടെ പ്ലാച്ചേരിക്കാരുടെ ഏറെ കാലത്തെ ആഗ്രഹമായ കുളിക്കടവ് പൊതുജനങ്ങൾക്ക് സമർപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ സിന്ധു സന്തോഷ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം നിർവഹിച്ചു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ അനി സാബു തോമസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ സുലേഖ വി. നായർ, മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ശോഭ മുരളി എന്നിവർ ആശംസകൾ അറിയിച്ചു. ഹരിന്ദരൻ നായർ നന്ദി രേഖപ്പെടുത്തി.
Read Moreസമന്വയ കാനഡ ഒരുക്കുന്ന “സമന്വയം-2025” ഒക്ടോബര്‍ 18 ന്
konnivartha.com: ഒന്റാരിയോ : കാനഡയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സമന്വയ ഒരുക്കുന്ന “സമന്വയം-2025”, ജന്മനാടിന്‍റെ ഗൃഹാതുരതയിലേക്ക് കലയുടെ കൈപിടിച്ച് ഒരു സായന്തനം…. കാനഡയിലെ മലയാളിമനസുകളുടെ മഹാസമന്വയം. ഒക്ടോബര്‍ 18ന് മൈക്കില്‍ പവര്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയമാണ് വേദി. (105 Eringate Dr. Etobicoke, ON M9C 3Z7) മുന്‍ പതിപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണത്തെ പ്രത്യേകത ഒരു ലിറ്ററേച്ചർ ഫെസ്റ്റ് കൂടി സംഘടിപ്പിക്കുന്നു എന്നതാണ് . Battle of the Books എന്ന പുസ്തകപ്പയറ്റ് കാനഡയിലെ സാഹിത്യ പ്രേമികൾക്ക് പുത്തൻ അനുഭവമാകും. രാവിലെ 9:30 മുതൽ ഉച്ചക്ക് 1 മണി വരെയാണ് സാഹിത്യ സദസ്സ് നടക്കുക. പ്രശസ്ത എഴുത്തുകാരായ സാറാ ജോസഫ്, ആർ.രാജശ്രീ, എസ്, ഹരീഷ് എന്നിവർ പരിപാടിയിൽ ഓൺലൈനായി പങ്കെടുക്കും. ഉച്ചക്ക് ശേഷം മികച്ച കലാവിരുന്നുകളുമായി സമന്വയം 2025 അരങ്ങേറും. കേരളീയകലകളെയും സംസ്കാരത്തെയും ചേര്‍ത്തുപിടിക്കുക,…
Read Moreറെയിൽ കോച്ചിൽ നിന്ന് ഇന്ത്യ അഗ്നി-പ്രൈം മിസൈൽ വിക്ഷേപിച്ചു
റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ സിസ്റ്റത്തിൽ നിന്നുള്ള മധ്യദൂര അഗ്നി പ്രൈം മിസൈല്‍ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി DRDO സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡുമായി (SFC) സഹകരിച്ച്, DRDO, രൂപകല്പനചെയ്ത റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറില്‍നിന്നുള്ള മധ്യദൂര അഗ്നി-പ്രൈം മിസൈലിന്റെ വിക്ഷേപണംവിജയകരമായി പൂർത്തിയാക്കി. 2,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ പുതുതലമുറ മിസൈൽ വിവിധ നൂതന സവിശേഷതകളാൽ സജ്ജീകരിച്ചിരിക്കുന്നു. പ്രത്യേകമായി രൂപകൽപ്പന ചെയ്ത റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചറിൽ നിന്നുള്ള ആദ്യ വിക്ഷേപണമാണിത്. റെയില്‍ ശൃംഖലയിലൂടെ വലിയ തയ്യാറെടുപ്പുകള്‍ ഇല്ലാതെ യഥേഷ്ടം വിന്യസിക്കാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് എളുപ്പത്തിൽ രാജ്യവ്യാപകമായ വിന്യാസം ഉറപ്പാക്കുന്നു. കുറഞ്ഞ ദൃശ്യപരതയോടെ കുറഞ്ഞ പ്രതികരണ സമയത്തിനുള്ളിൽ വിക്ഷേപിക്കാനുള്ള ശേഷിയുമുണ്ട്. ഇത് സ്വയംപര്യാപ്തമാണെന്ന് മാത്രമല്ല അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളും സംരക്ഷണ സംവിധാനങ്ങളും ഉൾപ്പെടെ എല്ലാ സ്വതന്ത്ര വിക്ഷേപണ സവിശേഷതകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. മിസൈലിന്റെ സഞ്ചാരപഥം വിവിധ…
Read MoreVartalap Regional Workshop organised in Pathanamthitta
We must be prepared to face the challenges posed by emerging technologies such as AI: Pathanamthitta District Collector Prem Krishnan IAS konnivartha.com: Along with embracing emerging technologies, we must also be prepared to face the challenges they pose, said Pathanamthitta District Collector Premkrishnan IAS, while inaugurating Varthalap, a one-day media workshop organized by the Press Information Bureau Thiruvananthapuram, for journalists in Pathanamthitta district. The Collector noted that artificial intelligence is rapidly making inroads into every sector, including journalism, adding that a time may soon come when AI-generated news…
Read Moreവാർത്താലാപ് പ്രാദേശിക മാധ്യമ ശില്പശാല പത്തനംതിട്ടയിൽ സംഘടിപ്പിച്ചു
വികസിച്ചുവരുന്ന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനൊപ്പം അവ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ കൂടി സജ്ജമാകേണ്ടതുണ്ടെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പ്രേം കൃഷ്ണൻ ഐ എ എസ്. തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ പത്തനംതിട്ട ജില്ലയിൽ മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന മാധ്യമ ശില്‍പശാല – വാർത്താലാപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലുമെന്ന പോലെ, മാധ്യമപ്രവർത്തനത്തിലും എഐ യുടെ കടന്നുവരവുണ്ടെന്നും, മനുഷ്യർ ചെയ്യുന്നതിന് സമാനമായ രീതിയിൽ എഐ വാർത്താ റിപ്പോർട്ടുകൾ തയ്യാറാക്കുന്ന സാഹചര്യം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരവാദിത്തപരമായ മാധ്യമപ്രവർത്തനം സുപ്രധാനമാണെന്നു സൂചിപ്പിച്ച ജില്ലാ കളക്ടര്‍, വ്യാജ വാർത്തകൾ പെരുകുന്ന ഇക്കാലത്ത്, മാധ്യമങ്ങൾ ഫാക്ട് ചെക്ക് ചെയ്ത് ഉത്തരവാദിത്തത്തോടെ വാർത്തകളെ സമീപിക്കണമെന്നും ആവശ്യപ്പെട്ടു. വ്യാജവാർത്തകളാണ് ഇന്ന് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന്, ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടര്‍ ജനറല്‍ പളനിച്ചാമി…
Read Moreഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ (ഓറഞ്ച് അലർട്ട് ) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഞ്ഞ അലർട്ട് 26/09/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ 27/09/2025: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ…
Read Moreവളളിക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് ഒഴിവ്
konnivartha.com: വളളിക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെ താല്‍കാലിക ഒഴിവ്. ഡി ഫാം, ബി ഫാം, എം ഫാം ഇവയില്‍ ഏതെങ്കിലും യോഗ്യതയും കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18-36. തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം, യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം വളളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 30 ന് രാവിലെ 10.30 വരെ അപേക്ഷ സമര്‍പ്പിക്കാം. അന്നേ ദിവസം രാവിലെ 11 നാണ് അഭിമുഖം. ഫോണ്‍: 9037700569.
Read More