സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ

Spread the love

‘ഓം ഹരിഃ ശ്രീ ഗണപതയേ നമഃ ആദ്യാക്ഷരത്തെ ഉണര്‍ത്തി : വിദ്യാരംഭം ആശംസകള്‍

അജ്ഞതയില്‍ നിന്നും ജ്ഞാനത്തിലേക്ക് ഉള്ള മിഴി തുറന്ന് ഇന്ന് വിജയദശമി വിദ്യാരംഭം കുറിക്കല്‍ . ഏഴര വെളുപ്പിനെ തന്നെ വിദ്യാരംഭം കുറിക്കല്‍ മണ്ഡപങ്ങള്‍ ഉണര്‍ത്തി . ദീപ നാളങ്ങള്‍ പകര്‍ന്നു . രാവിലെ ആറു മണി മുതല്‍ വിദ്യാരംഭം കുറിക്കല്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും .

 

നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വിജയ ദശമി നാളിലെ വിദ്യാരംഭത്തോടു കൂടിയാണ്. വിദ്യ, കലകള്‍ , ജ്ഞാനം, വാഗ്വിലാസം, ബുദ്ധി തുടങ്ങിയവയുടെ നിയന്താവായ സരസ്വതി ദേവി വര്‍ണ്ണങ്ങളുടെ അഥവാ അക്ഷരങ്ങളുടെ ആത്മാവാണ്.

 

ശുദ്ധമായ മണലിലോ അരിയിലോ ഹരിശ്രീ എഴുതി കൊണ്ടാണ് വിദ്യാരംഭം കുറിക്കുന്നത്. അക്ഷരപൂജയിലൂടെ അറിവിനെയും ആയുധ പൂജയിലൂടെ പ്രവൃത്തിയെയും കലകളെയും ഉപാസിക്കുകയാണ്. അറിവില്ലായ്മയുടെ പര്യായമായ മഹിഷാസുരനെ വധിച്ച് അറിവിന്റെ ദേവതയായ ആദിപരാശക്തി വിജയിച്ച ദിനമാണ് വിജയദശമി എന്നാണ് വിശ്വാസം.

 

ആദ്യാക്ഷരം കുറിച്ച് അറിവിന്‍റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു. എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ

error: Content is protected !!