പഞ്ചായത്ത് വികസന സദസ്സുകള്‍ ഇന്ന് ( ഒക്ടോബര്‍ 18 )

  കോന്നി , ചെറുകോല്‍, കൊടുമണ്‍, പള്ളിക്കല്‍, സീതത്തോട്, ചിറ്റാര്‍, ഏറത്ത്, പെരിങ്ങര, റാന്നി, ഓമല്ലൂര്‍ വികസന സദസ് ഒക്ടോബര്‍ 18 ന് konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് 2025 ഒക്ടോബർ 18 ശനിയാഴ്‌ച രാവിലെ 10 മണി മുതൽ കോന്നി ഗ്രാമപഞ്ചായത്ത് പ്രിയദർശിനി ടൗൺ ഹാളിൽ വച്ച് നടക്കുന്നു. കോന്നി എം എൽ എ അഡ്വ. കെ യു ജനീഷ് കുമാർ, ഉദ്ഘാടനം നിർവഹിക്കുന്നതാണ്. ഇരവിപ്പേരൂര്‍ ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഒക്ടോബര്‍ 18 രാവിലെ 10 ന് വള്ളംകുളം യാഹിര്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ വികസന സദസ് രാവിലെ 11 ന് കീക്കൊഴൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് കൊടുമണ്‍ സെന്റ് ബെഹനാന്‍സ്…

Read More

10 ഗ്രാമീണ റോഡുകൾക്ക് 82 ലക്ഷം രൂപ അനുവദിച്ചു :കോന്നി എം എല്‍ എ

  konnivartha.com; കോന്നി :കോന്നി നിയോജകമണ്ഡലത്തിലെ 10 ഗ്രാമീണ റോഡുകൾക്ക് 82 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. നിർമ്മാണ പ്രവർത്തി അനുവദിച്ച റോഡുകളും തുകയും 1, ന്യൂമാൻ – പുല്ലാഞ്ഞിക്കല റോഡ് -10 ലക്ഷം 2,മണ്ണാറ്റൂർ – കിൻഫ്രാ റോഡ് 10 ലക്ഷം 3,ഇളകൊള്ളൂർ – കുന്നുംപുറം മുരുപ്പേൽപടി റോഡ് 10 ലക്ഷം 4,തെങ്ങുംതുണ്ടിൽ നെടുമ്പാറ റോഡ് 10 ലക്ഷം 5,കൊടുമണ്ണേത്ത് പടി – തോപ്പൂർ റോഡ് 7 ലക്ഷം 6,തേക്കുതോട് – പറക്കുളം റോഡ് തണ്ണിത്തോട് 10 ലക്ഷം 7,വേണാട് പടി – കോട്ടപ്പുറം റോഡ് 5 ലക്ഷം 8,മണ്ണുങ്കൽ – പതിയാൻപടി റോഡ് 10 ലക്ഷം 9,പ്രത്തക്കാട്ട് പടി – അട്ടത്താഴെ വയൽ റോഡ് 5 ലക്ഷം 10,കോട്ടമൺപാറ SN റോഡ് – ആശാരിപറമ്പിൽപടി റോഡ്…

Read More

ഉത്സവകാല ഓഫറുകളുമായി ബി‌എസ്‌എൻ‌എൽ

konnivartha.com: Bharat Sanchar Nigam Limited (BSNL) today announced a special Diwali Bonanza to light up customers delight across India. As families gather to celebrate the festival of lights, BSNL is introducing a bouquet of festive offers spanning every customer segment – from new users to long-time subscribers, from individual consumers to businesses, and even special benefits for senior citizens. This comprehensive promotion, which runs from October 18, 2025 through November 18, 2025, is BSNL’s way of sharing the Diwali spirit of sharing joy, spreading light, and strengthening connections. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക്…

Read More

ബോട്ടപകടം; മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു; കാണാതായ 7 പേരില്‍ മലയാളിയും

  ആഫ്രിക്കയിലെ മൊസംബിക് തീരത്ത് മുങ്ങിയ ബോട്ടിലുണ്ടായ യാത്രക്കാരായ മൂന്ന് ഇന്ത്യക്കാര്‍ മരണപ്പെട്ടു . 7പേരെ കാണാനില്ല. കാണാതായവരില്‍ മലയാളിയുമുണ്ട് . എണ്ണ ടാങ്കറിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്ന സ്‌കോര്‍പിയോ മറൈന്‍ മാനേജ്‌മെന്റ് കമ്പനിയുടെ ലോഞ്ച് ബോട്ടാണ് അപകടത്തില്‍പെട്ടത്. എംടി സീ ക്വസ്റ്റ് എന്ന കപ്പലിലേക്ക് ജീവനക്കാരെ എത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Read More

‘പെഡൽ ടു പ്ലാൻ്റ്’ സൈക്കിള്‍ പര്യടനങ്ങള്‍ ഒക്ടോബർ 31 മുതല്‍

ഫിറ്റ് ഇന്ത്യയുടെ നേതൃത്വത്തില്‍ ‘കശ്മീർ മുതൽ കന്യാകുമാരി വരെ’, ‘പെഡൽ ടു പ്ലാൻ്റ്’ സൈക്കിള്‍ പര്യടനങ്ങള്‍ ഒക്ടോബർ 31 മുതല്‍ konnivartha.com; ഫിറ്റ് ഇന്ത്യ’ സംരംഭത്തിന് കീഴിൽ കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയവും തൊഴിൽ മന്ത്രാലയവും സംയുക്തമായി സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തിന്റെ അനുസ്മരണത്തോടനുബന്ധിച്ച് 2025 ഒക്ടോബർ 31 മുതൽ “ഐക്യത്തിന്റെ ഉരുക്കുചക്രങ്ങള്‍” എന്ന പേരിൽ രണ്ട് രാജ്യവ്യാപക സൈക്കിള്‍ പര്യടനങ്ങള്‍ സംഘടിപ്പിക്കും. രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിച്ചേരുന്ന പര്യടനങ്ങള്‍ ദേശീയ ഐക്യത്തിന്റെയും ഇന്ത്യയുടെ ആരോഗ്യപൂര്‍ണവും കരുത്തുറ്റതുമായ മനോഭാവത്തിന്റെയും പ്രതീകമാകും. കശ്മീർ മുതൽ കന്യാകുമാരി വരെ സംഘടിപ്പിക്കുന്ന സൈക്കിള്‍ പര്യടനം 2025 ഒക്ടോബർ 31-ന് ജമ്മുകശ്മീരിലെ ശ്രീനഗറിൽ നിന്ന് ആരംഭിച്ച് പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ട് 2025 നവംബർ 16-ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്നതോടെ 4480 കിലോമീറ്റർ ദൂരം…

Read More

വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്

  കോന്നി മേഖലയില്‍ ഡോക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട് .ഉടമസ്ഥര്‍ വിളിക്കുക ☎️ 9847203166, 7902814380

Read More

മരുതിമലയിൽ നിന്ന് 2 പെണ്‍കുട്ടികള്‍ താഴേയ്ക്ക് വീണു; ഒരാള്‍ മരിച്ചു

  konnivartha.com; കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് 2 പെണ്‍കുട്ടികള്‍ താഴേയ്ക്ക് വീണു. അടൂർ സ്വദേശികളായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളാണ് വീണത്. അടൂർ പെരിങ്ങനാട് സ്വദേശിനി മീനു മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവർണയെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . അപകടകരമായ സ്ഥലത്തേക്ക് കുട്ടികൾ പോകുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നീട് ഇരുവരും താഴെ വീണുകിടക്കുന്നതാണ് കണ്ടത്. ഇരുവരും 9 ല്‍ ഒരേ ക്ലാസിൽ പഠിക്കുന്നവരാണ്

Read More

ശബരിമല :തുലാമാസ പൂജകള്‍ക്കായി നട തുറന്നു

  തുലാമാസ പൂജകള്‍ക്ക് വേണ്ടി ശബരിമല നട തുറന്ന് ഭദ്ര ദീപം തെളിയിച്ചു . നാളെ തുലാമാസ പുലരിയിൽ ഉഷഃപൂജയ്ക്കു ശേഷം മേൽശാന്തി നറുക്കെടുപ്പ് നടക്കും.നാളെ മുതൽ 22 വരെ ദിവസവും ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും.ചിത്തിര ആട്ടത്തിരുനാൾ പ്രമാണിച്ച് 21ന് വിശേഷാൽ പൂജകൾ ഉണ്ടാകും. 22ന് രാത്രി 10ന് നട അടയ്ക്കും.ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു.നട തുറന്നതിനു പിന്നാലെയാണ് സ്വർണപ്പാളികൾ സ്ഥാപിച്ചത്.ചെന്നൈയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ശബരിമല മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിമാരെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്ന് .കശ്യപ് വർമ്മയും,മൈഥിലി കെ വർമ്മയും സന്നിധാനത്തേക്ക് പുറപ്പെട്ടു

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 17/10/2025 )

  ഇരവിപ്പേരൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും:ചെറുകോല്‍, കൊടുമണ്‍, പള്ളിക്കല്‍, സീതത്തോട്, ചിറ്റാര്‍, ഏറത്ത്, പെരിങ്ങര, റാന്നി, ഓമല്ലൂര്‍ :വികസന സദസ് ഒക്ടോബര്‍ 18 ന് ഇരവിപ്പേരൂര്‍ ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഒക്ടോബര്‍ 18 രാവിലെ 10 ന് വള്ളംകുളം യാഹിര്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ വികസന സദസ് രാവിലെ 11 ന് കീക്കൊഴൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് കൊടുമണ്‍ സെന്റ് ബെഹനാന്‍സ് സിറിയന്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പള്ളിക്കല്‍ വികസന സദസ് രാവിലെ 10 ന് പഴകുളം സൂര്യതേജസ് ഓഡിറ്റോറിയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം…

Read More

തദ്ദേശ തിരഞ്ഞെടുപ്പ് : ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡ് നറുക്കെടുപ്പ് ഒക്ടോബര്‍ 18ന്

  konnivartha.com; പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍, റാന്നി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് (ഒക്ടോബര്‍ 18) രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ കണ്ടെത്തും. ജില്ലാ പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് ഒക്ടോബര്‍ 21 ന് നടക്കും.

Read More