ഗ്രാമപഞ്ചായത്തുകള്‍ വികസന സദസ് സംഘടിപ്പിച്ചു ( 17/10/2025)

കലഞ്ഞൂരില്‍ സമസ്ത മേഖലകളിലും സമഗ്ര വികസനം:  കെ യു ജനീഷ് കുമാര്‍ എംഎല്‍എ കലഞ്ഞൂര്‍ പഞ്ചായത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, റോഡ്  തുടങ്ങി സമസ്ത മേഖലകളിലും സമഗ്ര വികസനമാണ്   നടപ്പാക്കിയതെന്ന് കെ.യു ജനീഷ് കുമാര്‍ എംഎല്‍എ.  കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വികസന സദസ് പൗര്‍ണമി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. പഞ്ചായത്തിലെ വിവിധ റോഡുകള്‍ ബിഎം ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി. സ്‌കൂള്‍, ആശുപത്രി, സബ് സെന്റര്‍ തുടങ്ങിയവയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി. പഞ്ചായത്തിലെ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണം പുരോഗതിയിലാണ്. സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ വകുപ്പും നടപ്പാക്കിയ വികസനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് വികസന സദസ് നടത്തുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് നാടിന്റെ വികസനം സാധ്യമാക്കിയതെന്നും എം എല്‍ എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി അധ്യക്ഷയായി. വികസന സദസിന്റെ ലക്ഷ്യം റിസോഴ്‌സ് പേഴ്‌സണ്‍ എസ് നവാസ്…

Read More

നോര്‍ക്ക കെയര്‍ ‘സ്നേഹസ്പര്‍ശം’ മീറ്റ് നാളെ (ഒക്ടോബര്‍ 18 ന്) ചെന്നൈയില്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

  konnivartha.com; പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി നോർക്ക കെയറിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന നോര്‍ക്ക കെയര്‍ ‘സ്നേഹസ്പര്‍ശം’ മീറ്റ് നാളെ (2025 ഒക്ടോബര്‍ 18 ന്) ചെന്നെയില്‍. തമിഴ്നാട്ടിലെ പ്രവാസി സംഘടനകളും മലയാളി കൂട്ടായ്മകളും കൈകോർക്കുന്ന മീറ്റ് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചെന്നൈ എഗ്മോറിലെ റമാഡ ഹോട്ടലില്‍ വൈകുന്നേരം 6.30 ന് നടക്കുന്ന സംഗമത്തില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, ലോക കേരള സഭ അംഗങ്ങള്‍, ചെന്നൈ എന്‍ ആര്‍.കെ ഡെവലപ്പ്മെൻറ് ഓഫീസർ അനു ചാക്കോ, നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ ഉള്‍പ്പെടെയുളളവര്‍ സംബന്ധിക്കും. ഒരു കുടുംബത്തിന് ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍…

Read More

നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം ആരംഭിച്ചു

  konnivartha.com: പ്രവാസി കേരളീയർക്കായുള്ള നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നോർക്ക ആസ്ഥാനത്തു സഹായ കേന്ദ്രം ആരംഭിച്ചു. ഓൺലൈനായി വീഡിയോ കോൺഫെറെൻസിങ്ങ് സംവിധാനത്തിലൂടെയാണ് സഹായം ലഭ്യമാക്കുക. കുവൈറ്റിൽ നിന്നുള്ള പ്രവാസികളെ എൻറോൾമെന്റിന് സഹായിച്ചുകൊണ്ട് നോർക്ക റൂട്സ് സി ഇ ഓ അജിത് കോളശ്ശേരി സഹായ കേന്ദ്രം ഉദ്‌ഘാടനം ചെയ്തു. നോര്‍ക്ക കെയര്‍ എന്‍റോള്‍മെന്റിനുളള അവസാന തീയ്യതിയായ ഒക്ടോബര്‍ 30 വരെ എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതൽ 3 .45 വരെ ഈ സംവിധാനം പ്രവർത്തിക്കും. നോർക്ക റൂട്സ് വെബ്സൈറ്റ് (https://id.norkaroots.kerala.gov.in/) വഴി വീഡിയോ കാൾ മുഖാന്തിരമാണ്‌ പ്രവേശിക്കേണ്ടത്. അണ്ടര്‍ സെക്രട്ടറി ഷെമീം ഖാൻ എസ് എച്ച് ആണ് നോഡൽ ഓഫീസർ.

Read More

കാലാവസ്ഥ അറിയിപ്പുകള്‍ ( 17/10/2025 )

  അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദ സാധ്യത തെക്ക് കിഴക്കൻ അറബിക്കടലിനും, അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. നാളെയോടെ ഇത് തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള-കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായും ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും; തുടർന്നുള്ള 48 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി വീണ്ടും ശക്തി പ്രാപിക്കാനും സാധ്യത. കേരളത്തിൽ ചിലയിടങ്ങളിൽ അടുത്ത 7 ദിവസം നേരിയ/ ഇടത്തരം മഴയ്‌ക്കോ / ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യത. ഒക്ടോബർ 17 മുതൽ 23 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. അടുത്ത 5 ദിവസം ഇടി മിന്നലിനും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow)…

Read More

മല്ലപ്പളളി താലൂക്ക് ആശുപത്രി: ഫാര്‍മസിസ്റ്റ് നിയമനം

  konnivartha.com; മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റിന്റെ താല്‍കാലിക നിയമനം നടത്തുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 21 ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. ഉയര്‍ന്ന പ്രായപരിധി 2025 ഒക്ടോബര്‍ ഒന്നിന് 40 വയസ്. യോഗ്യത : സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ബി ഫാം ബിരുദം അല്ലെങ്കില്‍ ഡി ഫാം. ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം.

Read More

കോന്നി ഗ്രാമപഞ്ചായത്ത് : ആശപ്രവര്‍ത്തക ഒഴിവ്

  konnivartha.com:കോന്നി ഗ്രാമപഞ്ചായത്ത് പരിധിയിലെ വാര്‍ഡ് നമ്പര്‍ 16 ലെ ആശപ്രവര്‍ത്തകയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോന്നി ഗ്രാമപഞ്ചായത്ത് പരിധി സ്ഥിരതാമസക്കാരും 25 നും 45 നും ഇടയില്‍ പ്രായമുളളവരും ആയിരിക്കണം. പത്താം ക്ലാസ് യോഗ്യത നേടിയവരും വിവാഹിതരും ആശയവിനിമയ ശേഷിയുളളവരും ആയിരിക്കണം. കോന്നി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബര്‍ 25 ന് ഉച്ചയ്ക്ക് രണ്ടിന് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2243469.

Read More

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും( 17/10/2025 )

  തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും( 17/10/2025 ).വൈകിട്ട് 4ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുലാമാസം ഒന്നിന് (ശനിയാഴ്ച) രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കും. ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും 18ന് രാവിലെ സന്നിധാനത്ത് നടക്കും. തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബർ 22ന് രാഷ്‌ട്രപതി ദൗപതി മുർമു ശബരിമല ദർശനം നടത്തും. രാഷ്‌ട്രപതിയെ വരവേൽക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരംഭിച്ചു. രാഷ്‌ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് 22ന് ദർശനത്തിന് നിയന്ത്രണമുണ്ട്. ഒക്ടോബർ 21നാണ് ശ്രീചിത്തിര ആട്ടതിരുനാൾ.

Read More

പേരുവാലി കുടിവെള്ള പദ്ധതി ; 1000 കുടുംബങ്ങളിലേക്ക് ശുദ്ധജലം

  konnivartha.com: തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മണ്ണീറ, എലിമുള്ളുംപ്ലാക്കൽ വാർഡുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്ന തരത്തിൽ വിഭാവനം ചെയ്തിട്ടുള്ള പേരുവാലി കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തി. ഇരു വാർഡുകളിലെ 1000 കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്ന തരത്തിലുള്ള ബ്രഹത് പദ്ധയാണ് 11.57 കോടി മുതൽ മുടക്കിൽ നിർമ്മാണം ആരംഭിക്കുന്നത്. വനം വകുപ്പിൻ്റെ അധീനതയിലുള്ള 64 സെൻ്റ് സ്ഥലമാണ് പദ്ധതിയ്ക്കായി വിട്ടു കിട്ടിയിട്ടുളളത്. ആദ്യഘട്ടത്തിൽ വനം വകുപ്പിൻ്റെ സ്ഥലത്ത് കിണർ, പമ്പ് ഹൗസ്, പൈപ്പ്ലൈൻ സ്ഥാപിക്കൽ എന്നിവയ്ക്കായി വകയിരുത്തിയിരിക്കുന്ന 2.12 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. മണ്ണ് ടെസ്റ്റ് നടത്തിയതിന് ശേഷം നിർമ്മാണ പ്രവർത്തന്നങ്ങൾ തുടങ്ങും. വെള്ളം സംഭരിക്കുന്നതിനുള്ള പ്രധാന സംഭരണ ടാങ്കുകൾ നിർമ്മിക്കുവാൻ സ്ഥലം സൗജന്യമായി വിട്ടു തന്നവരായ എലിമുള്ളുംപ്ലാക്കൽ പുത്തൻപുരയിൽ മത്തായി കുരുവിള, മണ്ണീറ വടക്കേക്കര തെക്കേതിൽ ജി.…

Read More