കോന്നി അരുവാപ്പുലം കൊടുമണ്ണേത്ത് വീട്ടിൽ ശാന്തി ജോർജ് (53) നിര്യാതയായി. മൃതദേഹം നാളെ 8 ന് ഞക്കുകാവ് തൈക്കൂട്ടത്തിൽ വസതിയിലും 9.30ന് കൊടുമണ്ണേത്ത് വസതിയിലും കൊണ്ടുവരും. സംസ്കാരം 12ന് ഊട്ടുപാറ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഞക്കുകാവ് തൈക്കൂട്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: കെ.വി.ജോർജ്. മക്കൾ: ആഷ്ബിൻ, ആഷ്‌ലി. ph ;91 86063 38143
Read Moreദിവസം: ഒക്ടോബർ 24, 2025
കൊച്ചി റീജിയണൽ പാസ്‌പോർട്ട് ഓഫീസ് മേധാവിയായി ദിപിൻ പി.ആർ, ഐ.എഫ്.എസ് ചുമതലയേറ്റു
konnivartha.com; ദിപിൻ പി.ആർ, ഐ.എഫ്.എസ്, കൊച്ചി റീജിയണൽ പാസ്‌പോർട്ട് ഓഫീസ് മേധാവിയായി ചുമതലയേറ്റു. 2017 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്) ഓഫീസറായ ഇദ്ദേഹം എറണാകുളം ജില്ലയിലെ കളമശ്ശേരി സ്വദേശിയാണ്. ഇതിനുമുമ്പ്, വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഇന്തോ-പസഫിക് ഡിവിഷനിൽ അണ്ടർ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഹംബൻടോട്ടയിലെ ഇന്ത്യൻ കോൺസൽ ജനറലായും കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ, വിദേശകാര്യ മന്ത്രാലയത്തിലെ അമേരിക്കാസ് ഡിവിഷൻ, പ്രവാസികാര്യ വിഭാഗം എന്നിവിടങ്ങളിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. സിവിൽ സർവീസസിൽ ചേരുന്നതിന് മുമ്പ്, അദ്ദേഹം മർച്ചൻ്റ് നേവിയിൽ മറൈൻ എഞ്ചിനീയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. Dipin P.R, IFS assumes charge as Head of Office in Regional Passport Office, Cochin Dipin P.R, an Indian Foreign Service (IFS) Officer of 2017 batch, has assumed the charge of Head…
Read Moreഎറണാകുളം സെൻ്റ് തെരേസാസ് കോളേജിൻ്റെ ശതാബ്ദി ആഘോഷ ചടങ്ങിൽ പങ്കെടുത്ത് രാഷ്ട്രപതി
രാജ്യത്തിൻ്റെ ജനസംഖ്യാപരമായ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ സ്ത്രീകളുടെ സജീവ പങ്കാളിത്തം അനിവാര്യമാണ്: രാഷ്ട്രപതി ദ്രൗപദി മുർമു ആത്മീയ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ സെൻ്റ് തെരേസാസ് കോളേജ് ഇന്ത്യയിൽ സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. സാമൂഹിക പരിവർത്തനത്തിനും രാഷ്ട്രനിർമ്മാണത്തിനും ഇത് ഒരു വലിയ സംഭാവനയാണ്. ഈ സ്ഥാപനം കെട്ടിപ്പടുക്കുകയും ഒരു നൂറ്റാണ്ടോളം സുസ്ഥിര നേട്ടങ്ങളിലൂടെ അതിനെ നയിക്കുകയും ചെയ്ത വിശിഷ്ട വ്യക്തികളുടെ ദർശനത്തേയും പാരമ്പര്യത്തേയും നാം ആഴത്തിൽ അംഗീകരിക്കണം. കേരളത്തിൽ നിന്നുള്ള വനിതകൾ രാജ്യത്തിന് നേതൃത്വം നല്കിയിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഭരണഘടനാ അസംബ്ലിയിലെ പതിനഞ്ച് അസാധാരണ വനിതാ അംഗങ്ങൾ ഇന്ത്യയുടെ ഭരണഘടനാ രൂപീകരണത്തിന് സമ്പന്നമായ കാഴ്ചപ്പാടുകൾ നല്കി. ആ പതിനഞ്ച് മികച്ച വനിതകളിൽ മൂന്ന് പേർ കേരളത്തിൽ നിന്നുള്ളവരായിരുന്നു. അമ്മു സ്വാമിനാഥൻ, ആനി മസ്ക്രീൻ, ദാക്ഷായനി വേലായുധൻ എന്നിവർ മൗലികാവകാശങ്ങൾ, സാമൂഹിക നീതി, ലിംഗസമത്വം…
Read Moreകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പുകള്‍ ( 24/10/2025 )
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 24/10/2025: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 24/10/2025: തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് 25/10/2025: കണ്ണൂർ, കാസറഗോഡ് 26/10/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 27/10/2025: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 28/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട…
Read Moreബസിനു തീപിടിച്ചു; നിരവധി പേർ മരിച്ചു
Kurnool, Andhra Pradesh: A bus travelling from Bengaluru to Hyderabad caught fire near Kurnool district; several lives are feared lost. Rescue operations are underway konnivartha.com; കർണൂലിൽ ഹൈദരാബാദ് ബെംഗളൂരു ദേശീയപാതയിൽ ബസിനു തീപിടിച്ച് അപകടം.നിരവധി പേർ മരിച്ചതായി അറിയുന്നു .28 പേര്‍ മരിച്ചതായി പ്രാദേശികയാളുകള്‍ പറയുന്നു . എന്നാല്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും കണക്കുകള്‍ പുറത്തു വിട്ടില്ല . 40 പേർ ബസിലുണ്ടായിരുന്നതാണ് അറിയുന്നത് . ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. 11 പേരെ ബസ്സിൽനിന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു
Read Moreമലയോര മേഖലകളില്‍ കനത്ത മഴ
konnivartha.com; വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരും.24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.ഇന്നലെ തോരാ മഴയായിരുന്നു . ഇന്ന് കാലത്ത് മുതല്‍ ശക്തമായ മഴയാണ് മലയോര മേഖലകളില്‍ ലഭിച്ചത് . പത്തനംതിട്ട ജില്ലയിലെ നദികളില്‍ ജല നിരപ്പ് അപകടാവസ്ഥയില്‍ ഉയര്‍ന്നിട്ടില്ല . ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ലഭിക്കുന്നുണ്ട് . മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങള്‍ അടിക്കടി ഉള്ള പ്രദേശങ്ങളില്‍ തുടരെ തുടരെ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി വരുന്നുണ്ട് . കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മണിക്കൂറുകള്‍ ഇടവിട്ട് മുന്നറിയിപ്പ് നല്‍കി വരുന്നു . കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ (ഓറഞ്ച് അലർട്ട് ): :ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുംമറ്റെല്ലാ…
Read Moreഉപാധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര കായികരംഗ ഉത്തേജകമരുന്ന് വിരുദ്ധ കൺവെൻഷനിന്റെ 10-ാമത് യോഗത്തിൽ (COP10) ഇന്ത്യ സജീവമായി പങ്കെടുത്തു. ആഗോളതലത്തിൽ കായികരംഗത്തെ ധാർമികത പ്രോത്സാഹിപ്പിക്കുന്നതിനും ഉത്തേജക മരുന്ന് ഉപയോഗം ഇല്ലാതാക്കുന്നതിനും പ്രതിജ്ഞാബദ്ധമായ, നിയമസാധുതയുള്ള ഏക അന്താരാഷ്ട്ര സംവിധാനമായ ഈ കൺവെൻഷന്റെ 20-ാം വാർഷികത്തോടനുബന്ധിച്ചാണ് യോഗം നടന്നത്. കേന്ദ്ര സ്പോർട്സ് സെക്രട്ടറി ഹരി രഞ്ജൻ റാവുവും ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) ഡയറക്ടർ ജനറൽ അനന്ത് കുമാറും ഉൾപ്പെടുന്ന ഇന്ത്യൻ പ്രതിനിധി സംഘം 190-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായും ആഫ്രിക്കൻ യൂണിയൻ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, ലോക ഉത്തേജക വിരുദ്ധ ഏജൻസി (WADA), മറ്റ് അന്താരാഷ്ട്ര സംഘടനകൾ എന്നിവയുടെ പ്രതിനിധികളുമായും ചർച്ച നടത്തി. യോഗത്തിൽ, ഏഷ്യ-പസഫിക് (ഗ്രൂപ്പ് IV) ബ്യൂറോയുടെ 2025–2027 കാലയളവിലേക്കുള്ള ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. COP10 ബ്യൂറോയുടെ അധ്യക്ഷ…
Read Moreപുതുചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളേജ്
ഇന്ത്യയിൽ ആദ്യമായി സർക്കാർ മേഖലയിൽ ഒറ്റ ദിവസം 3 പ്രധാന അവയവങ്ങൾ മാറ്റിവച്ചു എയിംസിന് ശേഷം സർക്കാർ മേഖലയിൽ ആദ്യമായി ശ്വാസകോശം മാറ്റിവച്ചു konnivartha.com; അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് രാജ്യത്തിന് തന്നെ മാതൃകയായി. ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന സർക്കാർ ആശുപത്രിയായി കോട്ടയം മെഡിക്കൽ കോളേജ് മാറി. ഡൽഹി എയിംസിന് ശേഷം സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവച്ചതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും കൂടിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത്. ഹൃദയം, ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത് പ്രശസ്ത കാർഡിയോ തൊറാസിക് വിദഗ്ധനും സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ഡോ. രാജീവനുമാണ്. ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയ മുഴുവൻ…
Read Moreകോന്നിയുടെ വികസനത്തിന്‍റെ ആറാണ്ട്: ഇന്നും (ഒക്ടോബർ 24) ഉദ്ഘാടന പരമ്പര
konnivartha.com:അഡ്വ.കെ.യു.ജനീഷ് കുമാർ കോന്നിയുടെ വികസന നേതൃത്വമായതിൻ്റെ ആറാണ്ട് പൂർത്തിയായതിൻ്റെ ഭാഗമായി ഇന്നും വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ നടക്കും. ഒക്ടോബർ 23 മുതൽ 28 വരെ 200 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയാണ് ഇന്നത്തെ ഉദ്ഘാടനങ്ങൾ നടത്തുക. നിർമ്മാണം പൂർത്തിയായതും, ആരംഭിക്കുന്നതുമായ പദ്ധതികളുടെ ഉദ്ഘാടനമാണ് നടത്തുന്നത്.ഇന്ന് ഉദ്ഘാടനം നടത്തുന്ന പദ്ധതികൾ ചുവടെ: പോസ്റ്റ് ഓഫീസ് – കാവിന്റയ്യത്ത് പടി പത്തുലക്ഷം കിണറുവിളപ്പടി വാല് പറമ്പ് പടി 5 ലക്ഷം തെങ്ങുംപള്ളിൽ പടി പാലവിളപ്പടി 20 ലക്ഷം സ്മാർട്ട് അങ്കണവാടി കുടമുക്ക് 55 ലക്ഷം കൊച്ചു തെക്കേതിൽ പടി സെന്റ് പോൾസ് പടി 5 ലക്ഷം ഒട്ടക്കൽപടി- പല്ലാടുംമണ്ണിൽ പടി 5 ലക്ഷം വിശ്വദർശനം പടി കരിക്കേനെത്ത് 10 ലക്ഷം നരിതൂക്കിൽ പടി കോയിക്കൽ ക്ഷേത്രം റോഡ് 10 ലക്ഷം വള്ളിക്കോട്…
Read Moreവയോജനങ്ങൾക്കുള്ള യോഗപരിശീലനം തുടങ്ങുന്നു :അപേക്ഷ ക്ഷണിച്ചു
konnivartha.com; കോന്നി ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം വയോജനങ്ങൾക്ക് യോഗ പരിശീലനം നല്‍കും . ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു . താത്പര്യമുള്ള വയോജനങ്ങൾ ആധാർ, റേഷൻകാർഡ് പകർപ്പ് എന്നിവയോടൊപ്പമുള്ള അപേക്ഷ കോന്നി ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ ഒക്ടോമ്പർ ഇരുപത്തി ഏഴാം തീയതിക്ക് (27/10/25) മുമ്പെ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് . 8547051173; 6238580087; 9447907471
Read More