സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ വാർഡുകളുടെ വിഭജനം സംബന്ധിച്ച പ്രവർത്തനറിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി. തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന് റിപ്പോർട്ട് കൈമാറി. ഡീലിമിറ്റേഷൻ കമ്മീഷൻ റിപ്പോർട്ടിലുള്ള ശുപാർശകൾ സർക്കാർ അതീവ ഗൗരവത്തിൽ തന്നെ പരിഗണിക്കുമെന്ന് റിപ്പോർട്ട് ഏറ്റുവാങ്ങിക്കൊണ്ട് ചീഫ് സെക്രട്ടറി പറഞ്ഞു. ഡീലിമിറ്റേഷൻ കമ്മീഷൻ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ക്വ്യൂഫീൽഡ് ആപ്പിലൂടെ തയ്യാറാക്കിയ തദ്ദേശസ്ഥാപനങ്ങളുടെ ഡിജിറ്റൽ ഭൂപടം സർക്കാർ വകുപ്പുകളുടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പര്യാപ്തമാണെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ പറഞ്ഞു. വാർഡ് വിഭജനപ്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ നേതൃത്വം നൽകിയ എല്ലാ ജില്ലാകളക്ടർമാർ, ക്വൂഫീൽഡ് ആപ്പ് വികസിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ഐ.കെ.എം ഡപ്യൂട്ടി ഡയറക്ടർ ഡോ. കെ. പി. നൗഫൽ, വാർഡ്…
Read Moreദിവസം: ഒക്ടോബർ 29, 2025
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 29/10/2025 )
പത്തനംതിട്ട നഗരസഭ വികസന സദസ് ഒക്ടോബര്‍ 30ന്:മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും പത്തനംതിട്ട നഗരസഭയിലെ വികസന സദസ് ഒക്ടോബര്‍ 30ന് രാവിലെ 10.30 ന് അബാന്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും. സെക്രട്ടറി എ. മുംതാസ് നഗരസഭയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസനനേട്ടം അവതരിപ്പിക്കും. റിസോഴ്‌സ് പേഴ്‌സണ്‍ വികസന സദസിന്റെ ലക്ഷ്യങ്ങള്‍ വിശദീകരിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന- ക്ഷേമ പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കുവാനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കാനുമാണ് വികസന സദസ് സംഘടിപ്പിക്കുന്നത്. നഗരസഭാംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ വികസന സമിതി യോഗം ഒക്ടോബര്‍ 30 ന് പത്തനംതിട്ട ജില്ല വികസന സമിതി യോഗം ഒക്ടോബര്‍ 30 ന് രാവിലെ 10.30 മുതല്‍…
Read Moreപരുമലപള്ളി പെരുന്നാള്‍ : നവംബര്‍ മൂന്നിന് തിരുവല്ലയില്‍ പ്രാദേശിക അവധി
konnivartha.com; പരുമലപള്ളി പെരുനാളിനോടനുബന്ധിച്ച് തിരുവല്ല താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ മൂന്നിന് (തിങ്കള്‍) ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
Read Moreവള്ളംകുളം സബ്സെന്ററിന് കായകല്‍പ്പ് പുരസ്‌കാരം
konnivartha.com; സംസ്ഥാന കായകല്‍പ്പ് പുരസ്‌കാരം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ ഓതറ എഫ്എച്ച്‌സി വള്ളംകുളം സബ്സെന്ററിന് ലഭിച്ചു. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍ പിള്ള, മെഡിക്കല്‍ ഓഫീസര്‍ ഡോ. റ്റിറ്റു ജി സക്കറിയ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ്, ജെഎച്ച്ഐ പൗര്‍ണമി, പിആര്‍ഒ സൗമ്യ, ഉദ്യോഗസ്ഥരായ ഷൈലജ, അമല്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് പുരസ്‌കാരം.
Read Moreതിരുവല്ല, ആറന്മുള, കോന്നി, അടൂര്‍ മണ്ഡലങ്ങളിലെ 35 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും
പത്തനംതിട്ട ജില്ലാതല പട്ടയമേള ഒക്ടോബര്‍ 31 ന് :റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും konni vartha .com; ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ഒക്ടോബര്‍ 31 രാവിലെ 10.30 ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ തിരുവല്ല വിജിഎം ഹാളില്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തിരുവല്ല, ആറന്മുള, കോന്നി, അടൂര്‍ മണ്ഡലങ്ങളിലെ 35 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. എംഎല്‍എമാരായ മാത്യു ടി തോമസ്, കെ.യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Read Moreകാപ്പി വിളയും ഗ്രാമം:റോബസ്റ്റ കാപ്പി കൃഷിയുമായി കൊടുമണ്‍ പഞ്ചായത്ത്
konnivartha.com; കാര്‍ഷിക ഗ്രാമമായ കൊടുമണ്ണില്‍ ഇനി കാപ്പിയും വിളയും. കാപ്പി കൃഷിക്കായി പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്ന പത്തനംതിട്ട ജില്ലയിലെ ആദ്യ പഞ്ചായത്തായി കൊടുമണ്‍ മാറി. പ്ലാന്‍ ഫണ്ടിലൂടെ അഞ്ചു ലക്ഷം രൂപ വകയിരുത്തി കര്‍ഷകരുടെ സമഗ്ര ക്ഷേമത്തിന് കാപ്പി ഗ്രാമം പദ്ധതിയാണ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നത്. കൃഷിഭവനിലൂടെ ‘റോബസ്റ്റ കാപ്പി’ തൈ സൗജന്യമായി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ വിളവെടുക്കുന്ന അത്യുല്‍പാദന ശേഷിയുള്ള റോബസ്റ്റ ഇനത്തിലെ കാപ്പി തൈയാണ് നല്‍കിയത്. തരിശ് ഭൂമിയിലും റബര്‍, തെങ്ങ്, കവുങ്ങ് ഇടവിളയായുമാണ് കൃഷി ആരംഭിച്ചത്. പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി തിരഞ്ഞെടുത്ത 350-400 കര്‍ഷകരാണ് പദ്ധതിയിലുള്ളത്. ഇടവിള കൃഷിയിലൂടെ അധിക വരുമാനവും ലഭിക്കും. കാപ്പി ചെടികള്‍ക്കൊപ്പം തേനീച്ച കൃഷിയും പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നുണ്ട്. പന്നി ഉള്‍പ്പടെയുള്ള വന്യ മൃഗങ്ങളുടെ ശല്യം മറ്റു കൃഷികളെ ബാധിച്ചപ്പോഴാണ് കാപ്പി കൃഷി ആരംഭിക്കാന്‍ തയ്യാറായത്.…
Read Moreപത്തനംതിട്ട ജില്ലാ പഞ്ചായത്തിന് ആര്‍ദ്ര കേരളം പുരസ്‌കാരം
ആരോഗ്യ അനുബന്ധ മേഖലകളില്‍ നടത്തിയ മികവുറ്റ പ്രവര്‍ത്തനത്തിന് പത്തനംതിട്ട ജില്ല പഞ്ചായത്തിന് ആര്‍ദ്ര കേരളം പുരസ്‌കാരം. തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുരസ്‌കാരം വിതരണം ചെയ്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലെ പ്രവര്‍ത്തന മികവ്, കുന്നന്താനത്ത് സംസ്ഥാനത്ത് ആദ്യമായി പൊതുമേഖലയില്‍ ഒരുക്കിയ പ്ലാസ്റ്റിക്ക് മാലിന്യ സംസ്‌കരണ പ്ലാന്റ്, ഹരിത കര്‍മ സേനയ്ക്ക് ഇലക്ട്രിക്ക് ഓട്ടോ നല്‍കല്‍, സ്‌കൂളുകളില്‍ സാനിറ്ററി നാപ്കിന്‍ വെയിന്റിങ് മെഷീന്‍, വാട്ടര്‍ പ്യൂരിഫയര്‍, ഷീ ടോയ്‌ലറ്റ്, പൊതുജനാരോഗ്യ സംരക്ഷണത്തിന് ആരംഭിച്ച ഓപ്പണ്‍ ജിം, ബഡ്സ് സ്‌കൂളുകളിലെ കുട്ടികളുടെ പഠനത്തിനും തൊഴില്‍ പരിശീലനത്തിനായുള്ള പദ്ധതികള്‍, വയോജന രംഗത്ത് നടപ്പാക്കിയ വീല്‍സ് ഓണ്‍ മീല്‍സ് എന്നിവയാണ് പുരസ്‌കാര നേട്ടത്തിന് അര്‍ഹമാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
Read Moreഅമൃത ആശുപത്രിയിൽ ചൈൽഡ് ന്യൂറോളജി അവെയർനെസ് ദിനാചരണം
konnivartha.com/ കൊച്ചി : അമൃത ആശുപത്രിയിൽ ചൈൽഡ് ന്യൂറോളജി അവെയർനെസ് പ്രോഗ്രാം 2025 ആചരിച്ചു. കുട്ടികളിൽ കാണപ്പെടുന്ന ന്യൂറോളജിക്കൽ രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കുക, രോഗികളും രക്ഷിതാക്കളും നേരിടുന്ന വെല്ലുവിളികൾ മനസിലാക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. “വൈകല്യം അല്ല, കഴിവ് കാണുക” (“See the Ability, Not the Disability”) എന്ന പ്രമേയവുമായി അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോസയൻസ്സ് വിഭാഗം ആണ് ഈ പരിപാടി സംഘടിപ്പിച്ചത്. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ദിനാചരണം ഉദ്ഘാടനം ചെയ്തു. കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. വിനയൻ കെ.പി. സ്വാഗത പ്രസംഗം നടത്തി. കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്സ് സെക്രട്ടറി ഡോ. സുരേഷ് കുമാർ മുഖ്യാതിഥി ആയിരുന്നു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വൈശാഖ് ആനന്ദ്…
Read Moreതോട് അടച്ചു നിര്‍മ്മാണം :കോന്നി പഞ്ചായത്ത് ഇടപെട്ടു നീക്കം ചെയ്തു
konnivartha.com; കോന്നി പുതിയ കെ എസ് ആര്‍ ടി സി ബസ് സ്റ്റാൻഡിന്‍റെ പിറകില്‍ ഉള്ള മയൂര്‍ ഏലായുടെ തോട്ടിലെ നീരൊഴുക്ക് തടഞ്ഞു കൊണ്ട് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പഞ്ചായത്ത് ഇടപെട്ടു നീക്കി . കെ എസ് ആര്‍ ടി സി ബസ് സ്റ്റാൻഡിന്‍റെ പുറകില്‍ നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വേണ്ടി തോട് അടച്ചു കൊണ്ട് മണല്‍ ചാക്കുകള്‍ നിരത്തിയതിനാല്‍ സമീപത്തെ വസ്തുവിലും കിണറുകളിലും മലിന ജലം കലര്‍ന്നു . യാതൊരു അനുമതിയും വാങ്ങാതെ ആണ് ജലം ഒഴുകി പോകുന്ന മയൂര്‍ തോട്കെ എസ് ആര്‍ ടി സി ബസ് സ്റ്റാൻഡിന്‍റെ നിര്‍മ്മാണ കരാര്‍ കമ്പനി ആളുകള്‍ അടച്ചത് . നീരൊഴുക്ക് തടസ്സപ്പെടുകയും നിരവധി ആളുകളുടെ വീടുകളിലെ കിണറില്‍ മലിന ജലം നിറയുകയും ചെയ്തു . മലിന ജലം കിണറില്‍ കലര്‍ന്ന വിവരം “കോന്നി…
Read Moreനെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് അനുമതി ലഭിച്ചു
konnivartha.com; നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി ലഭിച്ചതായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി ലഭിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചപ്പോൾ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നു. കഴിഞ്ഞ കൊല്ലം വിൻഡോ-ട്രെയിലിങ് ഇൻസ്‌പെക്ഷൻ നടത്തിയപ്പോൾ റയിൽവേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ശ്രീ ജോർജ് കുര്യൻ റെയിൽവേ മന്ത്രിക്ക് ഒപ്പം ഇൻസ്പെക്ഷനിൽ പങ്കെടുത്തിരുന്നു. വിമാന യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ ഈ റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് വേണ്ട നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും…
Read More