ശബരിമല തീര്‍ഥാടനം :കല്ലേലി അച്ചന്‍കോവില്‍ കാനന പാത സഞ്ചാരയോഗ്യമാക്കണം : കല്ലേലികാവ് ഭരണ സമിതി നിവേദനം നല്കി konnivartha.com; : ശബരിമല തീര്‍ഥാടനകാലം അടുത്തിരിക്കെ അയ്യപ്പന്മാര് കാല്‍നടയായി എത്തുന്ന പരമ്പരാഗത അച്ചന്‍കോവില്‍ കല്ലേലി കാനന പാത അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണം എന്ന് ആവശ്യം ഉന്നയിച്ച് കല്ലേലി ഊരാളി അപ്പൂപ്പന് കാവ് ഭരണ സമിതി വനം വകുപ്പ് മന്ത്രിയ്ക്കും എന്‍ സി പി(എസ് ) നേതൃത്വത്തിനും നിവേദനം നല്കി . വനം വകുപ്പിന്റെ കല്ലേലി കാവല്‍പ്പുര മുതല്‍ കല്ലേലികാവിനു മുന്നിലൂടെ ഉള്ള അച്ചന്‍കോവില്‍ കോട്ടവാസല്‍ ചെങ്കോട്ട കാനന പാതയുടെ കല്ലേലി ചെക്ക് പോസ്റ്റ് മുതല്‍ വര്‍ഷങ്ങളായി അറ്റകുറ്റപണികള്‍ നടക്കുന്നില്ല . റോഡിന്റെ ഇരു ഭാഗവും വലിയ കുഴികള്‍ ആണ് .വാഹനങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് കടന്നു പോകുന്നത് .നിത്യവും അപകട മേഖലയാണ് . റോഡിലെ ഇരു ഭാഗത്തെയും കുഴികള്‍ മണ്ണിട്ട് നികത്താന്‍…
Read Moreദിവസം: നവംബർ 4, 2025
ഇന്ത്യന്‍ ഹോക്കിയുടെ 100 വര്‍ഷങ്ങള്‍ :വിപുലമായ ആഘോഷ പരിപാടികള്‍
konnivartha.com; ഇന്ത്യന്‍ ഹോക്കിയുടെ 100 വര്‍ഷങ്ങള്‍ (1925-2025) ആഘോഷിക്കുന്നതിനായി വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കേന്ദ്ര യുവജനകാര്യ, കായിക, തൊഴില്‍ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഹോക്കി ഇന്ത്യയുമായി സഹകരിച്ച് നടക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ നവംബര്‍ 7 ന് ന്യൂഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ ചന്ദ് നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. രാജ്യത്തെ 550 ലധികം ജില്ലകളിലുടനീളം സമാന്തര പരിപാടികളും നടക്കും. ഇന്ത്യയുടെ സമ്പന്നമായ ഹോക്കി പൈതൃകത്തിന്റെ ഒരു നൂറ്റാണ്ടിന്റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിക്കുന്ന ഈ നിര്‍ണായക പരിപാടിയില്‍ രാജ്യത്തിന് യശസ്സ് സമ്മാനിച്ച ഇതിഹാസ താരങ്ങളെ ആദരിക്കുകയും, ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന ഈ കായികരംഗത്തിന്റെ സ്ഥിരോത്സാഹത്തെ ആഘോഷിക്കുകയും ചെയ്യും. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ആഘോഷങ്ങള്‍ രാവിലെ എട്ടരയ്ക്ക് ആരംഭിക്കും, ഇന്ത്യന്‍ ഹോക്കിയുടെ മഹത്തായ യാത്രയുടെ സത്ത ഉള്‍ക്കൊള്ളുന്ന പ്രത്യേക പരിപാടികളുടെ ഒരു പരമ്പര തന്നെ ഇതില്‍ ഉള്‍പ്പെടുന്നു. ‘ഇന്ത്യ…
Read Moreഎഡ്മിൻ്റണിലെ മഞ്ചാടി മലയാളം സ്കൂളിന്റെ കേരള ദിനാഘോഷവും , കണിക്കൊന്ന സർട്ടിഫിക്കറ്റു വിതരണവും
konnivartha.com/ എഡ്മിന്റൻ: കാനഡ എഡ്മിൻ്റണിലെ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് എഡ്യൂക്കേഷൻ ട്രെയിനിങ് (അസറ്റ് ) നടത്തുന്ന മഞ്ചാടി മലയാളം സ്കൂൾ കണിക്കൊന്ന സർട്ടിഫിക്കേറ്റ് വിതരണവും, കേരള ദിനാഘോഷവും നടത്തി. കേരള സർക്കാരിൻ്റെ മലയാളം മിഷന്റെ രണ്ട് വർഷത്തെ മലയാള പഠന പദ്ധതിയാണ് കണിക്കൊന്ന. .റെയ്ഹാൻ മുഹമ്മദ്, മുഹമ്മദ് യാസീൻ, ജമീൽ കുഞ്ഞുമുഹമ്മദ്, അഥിതി ബെവിൻ, ഒലിവിhയ അനിൽ,ഒസാന അനിൽ, അന്ന മരിയ ഡോണിൽ, ഇവാൻ അലക്സ് എന്നീ എട്ട് വിദ്യാർത്ഥികളാണ് കണിക്കൊന്ന പരീക്ഷ പാസായി, മലയാളം മിഷൻ്റെ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത്. ഏകദേശം ഇരുപതിനായിരത്തിലധികം മലയാളികൾ താമസിക്കുന്ന കാനഡയിലെ എഡ്മിൻ്റ്റണിൽ ആദ്യമായാണ് കുട്ടികൾ മലയാളം മിഷൻ്റെ സർട്ടിഫിക്കേറ്റ് പരീക്ഷ പൂർത്തിയാക്കുന്നത്. മഞ്ചാടി മലയാളം സ്കൂളിൽ കണിക്കൊന്ന കോഴ്സിലും സൂര്യകാന്തി ഡിപ്ലോമ കോഴ്‌സിലും ആയി അൻപതോളം വിദ്യാർത്ഥികൾ മലയാളം പഠിക്കുന്നുണ്ട്. ബ്രൂക്ക്സൈഡ് ഹാളിൽ നടന്ന കേരള ദിനാഘോഷത്തിന്…
Read Moreവാര്‍ഷിക വില്‍പനയില്‍ റെക്കോര്‍ഡ് കുറിച്ച് സ്‌കോഡ
konnivartha.com/ തിരുവനന്തപുരം: സ്‌കോഡ ഇന്ത്യയിലെ വാര്‍ഷിക വില്‍പനയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. ഇന്ത്യയില്‍ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന സ്‌കോഡ ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 61,607 യൂണിറ്റുകള്‍ വിറ്റു. ഇതിന് മുമ്പ് ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റതിന്റെ റെക്കോര്‍ഡ് 2022-ല്‍ 53,721 കാറുകള്‍ വിറ്റതായിരുന്നു. കൂടാതെ, ഒരു മാസം വിറ്റ കാറുകളുടെ എണ്ണത്തിലും റെക്കോര്‍ഡ് കുറിച്ചു. ഇന്ത്യയില്‍ സ്‌കോഡ ഒക്ടോബറില്‍ 8,252 കാറുകള്‍ വിറ്റു. സ്‌കോഡയുടെ ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റ മാസമാണിത്. കൈലാഖ്, കോഡിയാക്, കുഷാഖ്, സ്ലാവിയ, ഒക്ടേവിയ ആര്‍എസ് എന്നീ കാറുകളുടെ ജനപ്രിയതയാണ് വില്‍പന വര്‍ദ്ധിക്കാന്‍ കാരണം. നിരത്തുകളിലേക്ക് തിരിച്ചെത്തുന്ന ഒക്ടേവിയ ആര്‍എസ് വില്‍പന ആരംഭിച്ച് 20 മിനിട്ടുകള്‍ക്കുള്ളില്‍ വിറ്റഴിഞ്ഞിരുന്നു. Skoda sets record in annual sales Thiruvananthapuram: Skoda sets new…
Read More