വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി

  konnivartha.com; നിരോധിത ഹൈബീം ലൈറ്റുകള്‍ ഉപയോഗിക്കുന്ന വാഹന ഉടമകള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം എന്ന് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ആവശ്യപ്പെട്ടു .ഈ ആവശ്യം ഉന്നയിച്ച് ഗതാഗത വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കി . കേരളത്തിലെ പൊതു നിരത്തുകളില്‍ രാത്രി കാലയാത്രായില്‍ നിരന്തരം അപകടങ്ങളും, അപകടമരണങ്ങളും നടക്കുന്നതിന് പ്രധാന കാരണം വാഹനങ്ങളില്‍ അനധികൃതമായി ഉപയോഗിക്കുന്ന നിരോധിത ഹൈബീം ലൈറ്റുകള്‍ ആണ്. രാത്രിയില്‍ ഡിം അടിക്കുന്നില്ല. വാഹന നിര്‍മ്മാണ കമ്പനികള്‍ അംഗീകൃത ഹാലജന്‍ ബൾബുകള്‍ കാര്‍,ട്രക്ക് മുതലായ വലിയ വാഹനങ്ങളില്‍ 60-55, ബൈക്കില്‍ 30-35 എന്ന അളവില്‍ കൊടുക്കുമ്പോൾ അത് മാറ്റി 100-90, 130-150 ഇത്തരത്തിലുള്ള ഹൈബീം ലൈറ്റുകള്‍ അനധികൃതമായി ഫിറ്റ് ചെയ്ത വാഹനങ്ങൾ ആണ് നിരത്തില്‍ ഓടിക്കുന്നത്. രാത്രി സമയത്ത് വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്മാരുടെയും, ഡ്രൈവര്‍മാരുടെയും, കാല്‍നട യാത്രക്കാരുടെയും മരണം…

Read More

ചങ്ങനാശ്ശേരിയിൽ മൂന്ന് പ്രത്യേക ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ചു – കൊടിക്കുന്നിൽ സുരേഷ് എം.പി

  konnivartha.com; യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ മൂന്ന് പ്രത്യേക ട്രെയിനുകൾക്ക് ദക്ഷിണ റെയിൽവേ അധിക സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ (CGY) താഴെപ്പറയുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു: konnivartha.com; തിരുവനന്തപുരത്ത് നിന്നും പ്രശാന്തിനിലയത്തേക്കുള്ള (TVCN–SSPN–TVCN) ബൈവീക്ലി സ്പെഷ്യൽ ട്രെയിൻ – 2025 നവംബർ 19 (ex TVCN) & 20 (ex SSPN) മുതൽ. ചെന്നൈ–കൊല്ലം (MS–QLN–MS) ശബരിമല സ്പെഷ്യൽ ട്രെയിൻ – 2025 നവംബർ 14 (ex MS) & 15 (ex QLN) മുതൽ. ചെന്നൈ–കൊല്ലം (MAS–QLN–MAS) ശബരിമല സ്പെഷ്യൽ ട്രെയിൻ – 2025 നവംബർ 19 (ex MAS) & 20 (ex QLN) മുതൽ. യാത്രക്കാരുടെ സൗകര്യത്തിനും ശബരിമല തീർത്ഥാടകരുടെ ഗതാഗത ആവശ്യങ്ങൾക്കും അനുസൃതമായാണ് ഈ തീരുമാനം ദക്ഷിണ റെയിൽവേ…

Read More

കൊച്ചിയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ യംഗ് പ്രൊഫഷണൽ ഒഴിവ്

  konnivartha.com; കൊച്ചിയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസ്, കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് യംഗ് പ്രൊഫഷണലിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു . 40 വയസ്സിന് താഴെയുള്ള ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2025 നവംബർ 28. അപേക്ഷാ ഫോമും വിശദാംശങ്ങളും കൊച്ചിയിലെ ആർ‌പി‌ഒയുടെ വെബ്സൈറ്റിലെ ഹോം പേജിലെ (www.passportindia.gov.in) “സർക്കുലറുകൾ” എന്ന ലിങ്കിൽ ലഭ്യമാണ്.

Read More

എറണാകുളം ജങ്ഷൻ – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 06652) ഫ്ലാഗ് ഓഫ് ചെയ്യും

  konnivartha.com; പ്രധാനമന്ത്രി നരേന്ദ്ര മോദി, 2025 നവംബർ 08 ന് വീഡിയോ കോൺഫറൻസിംഗിലൂടെ എറണാകുളം ജങ്ഷൻ – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 06652) ഫ്ലാഗ് ഓഫ് ചെയ്യും.   ബനാറസ് റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന പ്രധാന പരിപാടിയിൽ പ്രധാനമന്ത്രി നാല് വന്ദേ ഭാരത് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യും. എറണാകുളം – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്, ബനാറസ് – ഖജുരാഹോ വന്ദേ ഭാരത് എക്സ്പ്രസ്, ലഖ്‌നൗ ജംഗ്ഷൻ – സഹാറൻപൂർ വന്ദേ ഭാരത് എക്സ്പ്രസ്, ഫിറോസ്പൂർ കാന്റ് – ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ എന്നിവയാണ്  ഉദ്ഘാടനം ചെയ്യുന്നത്.   എറണാകുളത്തിനും കെഎസ്ആർ ബെംഗളൂരുവിനും ഇടയിൽ പുതുതായി ആരംഭിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിനായുള്ള മൂന്നാമത്തെ വന്ദേ ഭാരത് സർവീസും കേരളത്തെ തമിഴ്‌നാടുമായും കർണാടകയുമായും ബന്ധിപ്പിക്കുന്ന…

Read More