പോളിംഗ് സ്റ്റേഷനുകള്‍ നവംബര്‍ 17,18,19 തീയതികളില്‍ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കും

Spread the love

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: പോളിംഗ് സ്റ്റേഷനുകള്‍ നവംബര്‍ 17,18,19 തീയതികളില്‍ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കും

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ബിഎല്‍ഒമാര്‍ വിതരണം ചെയ്ത എന്യുമറേഷന്‍ ഫോമുകളുടെ ശേഖരണത്തിന് ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളും നവംബര്‍ 17,18,19 തീയതികളില്‍ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്ന പോളിംഗ് ബൂത്തുകളില്‍ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് സ്ഥാപനമേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ എന്യുമറേഷന്‍ ഫോം വിതരണം 92.83 ശതമാനം പൂര്‍ത്തിയായി. ജില്ലയില്‍ ആകെ 10,47,976 വോട്ടര്‍മാരാണ് ഉള്ളത്. ഇവരില്‍ 9,72,857 പേര്‍ക്ക് ബിഎല്‍ഒ മാര്‍ വഴി എന്യുമറേഷന്‍ ഫോം വിതരണം ചെയ്തു. നവംബര്‍ 16 ഓടെ ഫോം വിതരണം പൂര്‍ത്തിയാകുമെന്നും കലക്ടറേറ്റ് പമ്പാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.

രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു വരെ കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും. സംശയനിവാരണത്തിന് 0468 2224256 എന്ന നമ്പരില്‍ ബന്ധപ്പെടണം. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ് പങ്കെടുത്തു.