അന്തർദേശീയ കിഴങ്ങുവിള സിംപോസിയത്തിന് തുടക്കം

  konnivartha.com; കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന ഐസിഎആർ– കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ സ്ഥാപനം (സിടിസിആർഐ), ഇന്റർനാഷണൽ സൊസൈറ്റി ഫോർ ട്രോപ്പിക്കൽ റൂട്ട് ക്രോപ്സ് (ISTRC) ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ വച്ച് മൂന്നു വർഷത്തിലൊരിക്കൽ നടത്തുന്ന സിംപോസിയത്തിന്റെ ഇരുപതാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ICAR ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ (ഹോർട്ടികൾച്ചറൽ സയൻസസ്) ഡോ. സഞ്ജയ് കുമാർ സിംഗ് നിർവഹിച്ചു. ആഗോള കാർഷിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും നേരിടുന്നതിൽ ഉഷ്ണമേഖലാ കിഴങ്ങുവർഗ്ഗങ്ങളുടെ നിർണായക പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആഹാര-പോഷക സുരക്ഷ ഉറപ്പാക്കുന്നതിലും സംരംഭകത്വ വികസനത്തെ പിന്തുണയ്ക്കുന്നതിലും ഈ വിളകൾ വഹിക്കുന്ന പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ISTRC പ്രസിഡന്റും നൈജീരിയ NSPRI എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രൊ. ലതീഫ് ഒ. സന്നി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ISTRC യുടെ…

Read More

വി.എസ്.എസ്.സി പെൻഷൻ അദാലത്ത് നവംബര്‍ 26 ന്

  കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്‍റർ 2025 നവംബര്‍ 26 ന്  പെൻഷൻ അദാലത്ത് സംഘടിപ്പിക്കും. വേളിയിലെ ATF ഏരിയയിലെ എച്ച്‌ആര്‍‌ഡി‌ഡി ഹാളിൽ രാവിലെ 10.30 ന് അദാലത്ത് ആരംഭിക്കും. VSSC/IISU-ലെ പെൻഷൻകാർക്കോ/കുടുംബ പെൻഷൻകാർക്കോ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ VSSC-യുടെ പെൻഷനേഴ്‌സ് പോർട്ടലിൽ (www.pensionerportal.vssc.gov.in) പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദിഷ്ട പ്രൊഫോർമയിൽ നിവേദനം സമർപ്പിക്കാം. അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ, പെൻഷൻ, എസ്റ്റാബ്ലിഷ്മെന്‍റ് സെക്ഷൻ, വി.എസ്.എസ്.സി, തിരുവനന്തപുരം – 695022 എന്ന വിലാസത്തിൽ തപാൽ വഴിയോ, [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ 2025 നവംബര്‍ 24 ന് മുൻപ് പരാതി ലഭ്യമാക്കണം.

Read More