ശബരിമലയിലെ സ്‌പോട്ട് ബുക്കിങ് അയ്യായിരമാക്കി : ഹൈക്കോടതി

  ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.   കൂടുതല്‍ സ്‌പോട്ട് ബുക്കിങ് വരുന്നത് തിരക്ക് നിയന്ത്രിക്കാനാകാത്ത അവസ്ഥയുണ്ടാക്കുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഹൈക്കോടതി നടപടി. നേരത്തേ സ്‌പോട്ട് ബുക്കിങ് 20,000 ആയി ഹൈക്കോടതി നിജപ്പെടുത്തിയിരുന്നെങ്കിലും അതില്‍കൂടുതല്‍ ബുക്കിങ് ഉണ്ടാകാറുണ്ട്. ഇത് നിയന്ത്രിക്കാന്‍ പോലീസോ ദേവസ്വം ബോർഡോ തയ്യാറാത്ത സാഹചര്യവുമുണ്ടായി.   കാനനപാതയിലും നിയന്ത്രണം ഏര്‍പ്പെടുത്തി . ഇതുവഴി വരുന്ന അയ്യപ്പഭക്തന്മാരുടെ എണ്ണവും അയ്യായിരമാക്കി ഹൈക്കോടതി ചുരുക്കി.കാനനപാതവഴി ഇത്രയും ഭക്തന്മാരെ മാത്രമേ പ്രവേശിപ്പിക്കേണ്ടതുള്ളൂവെന്നാണ് നിര്‍ദേശം. ഇതിനായി പ്രത്യേക പാസ് വനംവകുപ്പ് നല്‍കണമെന്നും കോടതി വ്യക്തമാക്കി. തിങ്കളാഴ്ചവരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തിൽ ദേവസ്വംബോർഡ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്യമായ ഏകോപനം ശബരിമലയിൽ ഉണ്ടായില്ല.

Read More

വിശുദ്ധി സേനയുടെ പ്രവർത്തനം എങ്ങനെ : ശബരിമല എഡിഎം അരുൺ എസ് നായർ വിശദീകരിക്കുന്നു

വിശുദ്ധി സേനയുടെ പ്രവർത്തനം എങ്ങനെ : ശബരിമല എഡിഎം അരുൺ എസ് നായർ വിശദീകരിക്കുന്നു: തമിഴ് നാട്ടില്‍ നിന്നുള്ള ആയിരം പേരുടെ സംഘം ആണ്  ഇരുപത്തിനാല് മണിക്കൂറും സേവനത്തില്‍ ഉള്ളത് .

Read More

സന്നിധാനത്ത് എത്താതെ മടങ്ങിയ തീര്‍ഥാടകര്‍ക്ക് സുഗമ ദര്‍ശനമൊരുക്കി കേരള പോലീസ്

സന്നിധാനത്ത് എത്താതെ മടങ്ങിയ തീര്‍ഥാടകര്‍ക്ക് സുഗമ ദര്‍ശനമൊരുക്കി കേരള പോലീസ് :വെർച്വൽ ക്യൂവിലൂടെത്തുന്ന എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കും : എ ഡി ജി പി എസ് ശ്രീജിത്ത്   konnivartha.com; വെർച്വൽ ക്യൂ ക്യൂ പാസുണ്ടായിട്ടും ഭക്തരുടെ അഭൂതമായ തിരക്ക് മൂലം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ കഴിയില്ലെന്ന് കരുതി മടങ്ങിയ മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള സംഘത്തിന് സുഗമദര്‍ശനം ഒരുക്കി കേരള പോലീസ്. കൊല്ലം കല്ലമ്പലം സ്വദേശി ഗിരിജ മുരളിയും രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ള എട്ടംഗ സംഘത്തിനാണ് എ ഡി ജി പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ദര്‍ശന സൗകര്യമൊരുക്കിയത്. ഇവര്‍ ഉള്‍പ്പെടെയുള്ള 17 പേരാണ് കൊല്ലത്ത് നിന്ന് ഇന്നലെ (നവം 18 ന്) പമ്പയില്‍ എത്തിയത്. എന്നാല്‍ ഭക്തജനതിരക്കും ആരോഗ്യപരമായ കാരണങ്ങളാലും ഗിരിജ ഉള്‍പ്പെടെ ആറ് സ്ത്രീകളും രണ്ടു കുട്ടികളും നിലയ്ക്കലിലേക്ക് തിരിച്ചു പോയിരുന്നു. സംഭവം…

Read More

ശബരിമലയില്‍ ആദ്യ എന്‍ഡിആര്‍എഫ് സംഘം ചുമതലയേറ്റു

First NDRF team takes charge at Sabarimala konnivartha.com; ശബരിമലയില്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ (എന്‍ഡിആര്‍എഫ്) ആദ്യസംഘം ചുമതലയേറ്റു. തൃശ്ശൂര്‍ റീജിയണല്‍ റെസ്‌പോണ്‍സ് സെന്ററില്‍ നിന്നുള്ള നാലാം ബറ്റാലിയനിലെ 30 അംഗസംഘമാണ് നവംബര്‍ 19 ന് സന്നിധാനത്ത് എത്തിയത്. സോപാനത്തിന് അരികിലായും നടപ്പന്തലിലുമാണ് ഇവരെ നിലവില്‍ വിന്യസിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തും അഞ്ച് പേരാണ് ഒരേ സമയം ഡ്യൂട്ടി ചെയ്യുന്നത്. ചെന്നൈയില്‍ നിന്നുള്ള 38 അംഗ സംഘം ഇന്ന് (19) രാത്രിയോടെ എത്തും. തീര്‍ഥാടകര്‍ക്ക് സിപിആര്‍ ഉള്‍പ്പടെ അടിയന്തരഘട്ട വൈദ്യസഹായം നല്‍കുന്നതിന് പ്രത്യേകം പരിശീലനം നേടിയവരാണിവര്‍. പ്രഥമശുശ്രൂഷ കിറ്റും സ്ട്രച്ചര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളും എത്തിച്ചിട്ടുണ്ട്. അത്യാഹിതങ്ങളില്‍ അതിവേഗം ഇടപെട്ട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് സജ്ജരാണിവര്‍.   കോണ്‍ക്രീറ്റ് കട്ടിംഗ്, ട്രീ കട്ടിംഗ്, റോപ് റെസ്‌ക്യൂ ഉപകരണങ്ങളും സംഘത്തിന്റെ പക്കലുണ്ട്. ശബരിമല എഡിഎം, പോലിസ് സ്‌പെഷ്യല്‍ ഓഫീസര്‍ എന്നിവരുടെ…

Read More

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി: ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത

  കന്യാകുമാരി കടലിനു മുകളിലെ ന്യുനമർദ്ദം നിലവിൽ ലക്ഷദ്വീപിനും മാലിദ്വീപിനും മുകളിൽ സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനിടെ, ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. നവംബർ 22 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യുനമർദ്ദം (Low Pressure) രൂപപ്പെടാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24-ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മദ്ധ്യഭാഗത്ത് തീവ്രന്യുനമർദ്ദമായി (Depression) ശക്തിപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. നവംബർ 19, 21, 22, 23 തീയതികളിൽ…

Read More

ഫോമാ ലാസ് വേഗസ് കുടുംബസംഗമം ഉദ്‌ഘാടനം ചെയ്തു

  പന്തളം ബിജു konnivartha.com; ലാസ് വേഗസ്: ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ലാസ് വേഗസിൽ നടത്തിയ ഫാമിലി നൈറ്റ് പങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവ് കൊണ്ടും വൻവിജയമായി. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. ഓൺലൈൻ രെജിസ്ട്രേഷൻ ക്ലോസ്സ് ചെയ്തശേഷം വാക് ഇൻ രെജിസ്ട്രേഷനായി വന്നവർക്ക് ഇരിപ്പിടമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. നൂറ് റെജിഷ്ട്രേഷനിൽ നിന്നും ഇരട്ടിയിലധികമായ ഇരുനൂറിലേക്ക് എത്തിയപ്പോഴേക്കും ഹാൾ നിറഞ്ഞുകവിഞ്ഞു. റീജിയണൽ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫിന്റെയും ബിസിനസ് ചെയർ ബിജു സക്കറിയായുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ റീജിയനിൽ നിന്നുള്ള എല്ലാ അംഗസംഘടനകളും പങ്കെടുത്തു. RVP ജോൺസൺ, എല്ലാവരെയും സദസ്സിന് പരിചയപ്പെടുത്തി സ്വാഗതം ചെയ്‌തു. അമേരിക്കയിലൂടനീളമുള്ള ഫോമാ പ്രവർത്തകർ പങ്കെടുത്ത ഈ പരിപാടി മലയാളികളുടെ സംഘടനാ ശക്തി വിളിച്ചോതുന്നതായി അദ്ദേഹം എടുത്ത് പറഞ്ഞു. ചെയർമാൻ റെനി പൗലോസിന്റെ ഈശ്വര…

Read More

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു ( 19/11/2025 )

  19/11/2025 : കോഴിക്കോട്, കണ്ണൂർ 21/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 22/11/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി 23/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ താഴെ പറയുന്ന നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക മഞ്ഞ അലർട്ട് തിരുവനന്തപുരം: കരമന (വെള്ളൈക്കടവ് സ്റ്റേഷൻ) യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത…

Read More

“ഓഫീസ് ഓഫ് ദി ഇയർ അവാർഡ് 2025” AG (A&E) കേരളയ്ക്ക്

  konnivartha.com; 2024–25 കാലയളവിലെ അക്കൗണ്ട്സ് & എന്റൈറ്റിൽമെന്റ് പ്രവർത്തനങ്ങളിലെ മികവിനുള്ള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ “ഓഫീസ് ഓഫ് ദി ഇയർ അവാർഡ് 2025” കേരളത്തിലെ അക്കൗണ്ടൻ്റ് ജനറൽ (A&E) ഓഫീസിന് ലഭിച്ചു. 2023-24-ലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ പ്രവർത്തന പുരോഗതി കൈവരിച്ച A&E ഓഫീസ് എന്ന അംഗീകാരവും കേരളം നേടി. സംസ്ഥാന ഗവൺമെൻ്റിൻ്റെ അക്കൗണ്ടുകളും എന്റൈറ്റിൽമെന്റ് പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നതിൽ AG (A&E) ഓഫീസ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ സമഗ്രമായ ചിത്രം നൽകുന്ന വാർഷിക ധനകാര്യ, വിനിയോഗ അക്കൗണ്ടുകളും പ്രതിമാസ സിവിൽ അക്കൗണ്ടുകളും തയ്യാറാക്കുന്നതും AG (A&E) ഓഫീസാണ്. വാർഷിക അക്കൗണ്ടുകൾ എല്ലാ വർഷവും സംസ്ഥാന നിയമസഭയ്ക്ക് മുമ്പാകെ അവതരിപ്പിക്കുന്നു. കൂടാതെ, സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വിരമിച്ച ഉദ്യോഗസ്ഥരുടെ പെൻഷൻ കാര്യങ്ങൾ നോക്കുന്നതും…

Read More

‘യുവ എഐ ഫോർ ഓൾ’ സൗജന്യ ദേശീയ കോഴ്‌സിന് തുടക്കം കുറിച്ച് കേന്ദ്രസർക്കാർ

  konnivartha.com; യുവജനങ്ങളടക്കം ഇന്ത്യക്കാർക്കെല്ലാം നിര്‍മിതബുദ്ധി (എഐ) പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആദ്യമായി ‘യുവ എഐ ഫോർ ഓൾ’ എന്ന സവിശേഷ സൗജന്യ കോഴ്‌സിന് ഇന്ത്യ-എഐ ദൗത്യത്തിന് കീഴിൽ കേന്ദ്ര ഇലക്ട്രോണിക്സ് – വിവരസാങ്കേതിക മന്ത്രാലയം തുടക്കം കുറിച്ചു. വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും മറ്റ് പഠിതാക്കൾക്കും നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് മനസിലാക്കാനും ലോകത്തെ എഐ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് തിരിച്ചറിയാനുമായി 4.5 മണിക്കൂർ ദൈർഘ്യത്തില്‍ രൂപകല്പന ചെയ്ത സ്വയം പഠിക്കാനാവുന്ന കോഴ്‌സാണിത്. ലളിതവും പ്രായോഗികവുമായ കോഴ്സ് കൂടുതൽ എളുപ്പവും രസകരവുമാക്കാന്‍ യഥാർത്ഥ ഇന്ത്യൻ ഉദാഹരണങ്ങളും ഉള്‍പ്പെടുത്തിയാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഫ്യൂച്ചർ സ്കിൽസ് പ്രൈം, ഐ-ജിഒടി കർമയോഗി എന്നിവയ്ക്കൊപ്പം മറ്റ് പ്രമുഖ വിദ്യാഭ്യാസ-സാങ്കേതിക പോർട്ടലുകളിലും മുൻനിര ഓണ്‍ലൈന്‍ പഠന വേദികളിലും കോഴ്‌സ് സൗജന്യമായി ലഭ്യമാണ്. കോഴ്‌സ് പൂർത്തീകരിക്കുന്ന പഠിതാക്കള്‍ക്കെല്ലാം കേന്ദ്രസർക്കാരിൻ്റെ ഔദ്യോഗിക സാക്ഷ്യപത്രവും ലഭിക്കും. ലളിതമായ ആറ് മൊഡ്യൂളുകളിലൂടെ പഠിതാക്കൾക്ക്: എഐ…

Read More

welcome konni vartha (online news portal )

welcome konni vartha (online news portal ) Www.konnivartha.com (Stay updated with konni vartha, your trusted malayalam and english online news portal for live updates from kerala, india, and the world ) News desk email :[email protected] Contact :WhatsApp :8281888276   konni vartha : Social media refers to websites and applications that allow users to create and share content, interact with each other, and participate in virtual communities. They are used for connecting with friends and family, staying informed, entertainment, and by businesses for marketing and customer engagement.  

Read More