ദേശീയ ജല പുരസ്കാരങ്ങളും ജൽ സഞ്ചയ്-ജൻ ഭാഗിദാരി പുരസ്കാരങ്ങളും സമ്മാനിച്ചു

രാഷ്‌ട്രപതി ആറാമത് ദേശീയ ജല പുരസ്കാരങ്ങളും ജൽ സഞ്ചയ്-ജൻ ഭാഗിദാരി പുരസ്കാരങ്ങളും സമ്മാനിച്ചു രാഷ്ട്രപതി ദ്രൗപദി മുർമു ആറാമത് ദേശീയ ജല പുരസ്കാരങ്ങളും ജൽ സഞ്ചയ്-ജൻ ഭാഗിദാരി പുരസ്കാരങ്ങളും സമ്മാനിച്ചു.നദീതടങ്ങളിലും കടൽത്തീരങ്ങളിലും മറ്റ് ജലസ്രോതസ്സുകൾക്ക് ചുറ്റും മനുഷ്യർ സമൂഹമായി സ്ഥിരതാമസമാക്കിയതിൻ്റെ കഥയാണ് മനുഷ്യ നാഗരികതയുടെ കഥയെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യത്തിൽ നദികളും തടാകങ്ങളും മറ്റ് ജലസ്രോതസ്സുകളും ബഹുമാനിക്കപ്പെടുന്നു. നമ്മുടെ ദേശീയ ഗീതത്തിൽ ബങ്കിം ചന്ദ്ര ചാറ്റർജി ആദ്യം എഴുതിയ വാക്ക് ‘സുജലാം’ എന്നാണ്. “സമൃദ്ധമായ ജലസ്രോതസ്സുകളാൽ അനുഗ്രഹിക്കപ്പെട്ടവർ” എന്നാണ് ഇതിനർത്ഥം. ഈ വസ്തുത നമ്മുടെ രാജ്യത്തിൻ്റെ ജലത്തിനുള്ള മുൻഗണനയെ പ്രതിഫലിപ്പിക്കുന്നു. ജലത്തിൻ്റെ കാര്യക്ഷമമായ ഉപയോഗം ആഗോള അനിവാര്യതയാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ജലസ്രോതസ്സുകൾ പരിമിതമായതിനാൽ ജലത്തിൻ്റെ കാര്യക്ഷമമായ ഉപയോഗം നമ്മുടെ രാജ്യത്തിന് കൂടുതൽ നിർണ്ണായകമാണ്. പ്രതിശീർഷ ജലലഭ്യത വലിയൊരു വെല്ലുവിളിയാണ്.…

Read More

അഗ്രിവോൾട്ടെയ്ക് ഫെസിലിറ്റി കേന്ദ്ര ബയോടെക്നോളജി വകുപ്പ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു

  കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്തെ പാപ്പനംകോടുള്ള സിഎസ്ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ (സിഎസ്ഐആർ-എൻഐഐഎസ്ടി) “ഫേസ് ടു ഫെയ്സ് വിത്ത് എസ് & ടി ലീഡേഴ്സ്” സംരംഭത്തിന് തുടക്കമായി. ഇന്ത്യയുടെ ഗവേഷണ ആവാസവ്യവസ്ഥയെ നയിക്കുന്ന ദീർഘവീക്ഷണമുള്ള ശാസ്ത്ര സാങ്കേതിക നേതാക്കളുമായി സംഭാഷണം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള സംവാദ പരമ്പരയാണിത്. പരമ്പരയുടെ ആദ്യ സെഷൻ കേന്ദ്ര ബയോടെക്നോളജി വകുപ്പ് (ഡിബിടി) സെക്രട്ടറി ഡോ. രാജേഷ് എസ്. ഗോഖലെ ഉദ്ഘാടനം ചെയ്തു. വ്യാവസായിക, വൈദ്യുതീകരണ, ഡിജിറ്റൈസേഷൻ വിപ്ലവങ്ങൾക്ക് ശേഷം ജൈവവൽക്കരണമെന്ന നാലാമത്തെ പ്രധാന വിപ്ലവത്തിലേക്ക് ലോകം ഇപ്പോൾ പ്രവേശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള സ്ഥാപനങ്ങൾ പ്രസക്തി നിലനിർത്താൻ, ഉയർന്നുവരുന്ന ദേശീയ, ആഗോള ആവശ്യങ്ങൾ പ്രത്യേകിച്ച് ആരോഗ്യ ബയോ, പരിസ്ഥിതി ബയോ എന്നിവയിൽ നിറവേറ്റുന്നതിനായി, , അവരുടെ ലക്ഷ്യങ്ങൾ പുനർനിർവചിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യുവതലമുറ…

Read More