konnivartha.com; പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യമായി മെഴുകുതിരി നിര്‍മാണ പരിശീലനം നല്‍കുന്നു. (സോപ്പ്, ഡിഷ്‌വാഷ്, ഹാന്‍ഡ്‌വാഷ്, അഗര്‍ബത്തി, പേപ്പര്‍ ക്രാഫ്റ്റ് നിര്‍മാണവും ഉള്‍പ്പെടെ). പരിശീലന കാലാവധി 12 ദിവസം. പ്രായപരിധി 18 -50. നവംബര്‍ 21 രാവിലെ 10 ന്. ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, പാസ്ബുക്ക്, രണ്ടുഫോട്ടോ എന്നിവ ഹാജരാക്കണം. ഫോണ്‍ : 04682992293, 8330010232.
Read Moreദിവസം: നവംബർ 21, 2025
നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് (നവംബര്‍ 21) അവസാനിക്കും; സൂക്ഷ്മപരിശോധന നവംബര്‍ 22 ന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് (നവംബര്‍ 21) വൈകിട്ട് മൂന്നിന് അവസാനിക്കും. പത്രികയുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22നാണ്. സ്വന്തമായോ/ നിര്‍ദേശകന്‍ വഴിയോ പൊതുനോട്ടീസില്‍ നിര്‍ദേശിച്ചിട്ടുള്ള സ്ഥലത്ത് ഫോറം 2 ല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടറായിരിക്കണം. പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ് പൂര്‍ത്തിയാകണം. സ്ഥാനാര്‍ഥി ബധിര – മൂകനാകരുത്. സ്ഥാനാര്‍ഥിയെ നാമനിര്‍ദേശം ചെയ്യുന്നയാള്‍ അതേ വാര്‍ഡിലെ വോട്ടറായിരിക്കണം. ഒരു സ്ഥാനാര്‍ഥിക്ക് മൂന്ന് സെറ്റ് പത്രിക സമര്‍പ്പിക്കാം. സംവരണ സീറ്റില്‍ മത്സരിക്കുന്നവര്‍ ആ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ സംവരണവാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പത്രികയോടൊപ്പം അതത് സ്ഥാനങ്ങളിലേക്ക് നിശ്ചിത തുകയും കെട്ടിവയ്ക്കണം. ഗ്രാമപഞ്ചായത്തില്‍ 2000, ബ്ലോക്ക്പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ 4000,…
Read Moreകാലാവസ്ഥാ ഉച്ചകോടിയുടെ വേദിയിൽ വൻ തീപിടുത്തം
ബ്രസീലിലെ ബെലേമിൽ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയുടെ (സിഒപി–30) വേദിയിൽ വൻ തീപിടുത്തം.പുക ശ്വസിച്ച 13 പേർക്ക് ഉച്ചകോടി നടക്കുന്ന സ്ഥലത്ത് ചികിത്സ നൽകി. ആയിരത്തിലേറെ പ്രതിനിധികളെ വേദിയിൽ നിന്ന് ഒഴിപ്പിച്ചു.യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉള്‍പ്പെടെ ഉള്ളവരെ ആണ് സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയത് . ഇന്ത്യയുടെ കേന്ദ്ര പരിസ്‌ഥിതി മന്ത്രി ഭൂപേന്ദർ യാദവും മറ്റ് ഉദ്യോഗസ്‌ഥരും സുരക്ഷിതരാണ്.ആരോഗ്യ – ശാസ്ത്ര പവലിയനുകളിലാണ് തീപിടുത്തമുണ്ടായതെന്നും ആറു മിനിറ്റിനുള്ളിൽ അഗ്നിശമന സേനയെത്തി തീ അണച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.കാലാവസ്ഥാ ഉച്ചകോടി ഇന്ന് സമാപിക്കാനിരിക്കെയാണ് തീപിടുത്തം.
Read More