തദ്ദേശ പൊതുതിരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക്
മത്സരരംഗത്തുള്ളത് 54 പേര്
konnivartha.com; തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സരരംഗത്തുള്ളത് 54 സ്ഥാനാര്‍ഥികള്‍. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളിലേക്ക് മത്സരിക്കുന്നതിനായി 124 പത്രികയാണ് സമര്‍പ്പിച്ചത്.
സൂക്ഷ്മ പരിശോധനയില്‍ 14 പത്രിക നിരസിച്ചു. 3 പേര് പത്രിക പിന്‍വലിച്ചതോടെ അന്തിമ പട്ടികയില്‍ 54 സ്ഥാനാര്‍ഥികളായി.
ജില്ലാ പഞ്ചായത്തിലേക്ക് കൂടുതല്‍ പേര് മത്സരിക്കുന്നത് കൊടുമണ്‍ ഡിവിഷനില്‍. 5 സ്ഥാനാര്‍ഥികളാണുള്ളത്. കോന്നിയില്‍ നാല് സ്ഥാനാര്‍ഥികളാണുള്ളത്. പുളിക്കീഴ്, ആനിക്കാട്, കോയിപ്രം, മല്ലപ്പള്ളി, അങ്ങാടി, റാന്നി, ചിറ്റാര്‍, മലയാലപ്പുഴ, പ്രമാടം, കലഞ്ഞൂര്‍, ഏനാത്ത്, പള്ളിക്കല്‍,കുളനട, ഇലന്തൂര്‍, കോഴഞ്ചേരി ഡിവിഷനുകളിലേക്ക് മൂന്നുപേര്‍ വീതമാണ് മത്സരരംഗത്തുള്ളത്.
